FEATURED

വെള്ളാരപ്പിള്ളി കുട്ടൻ മാരാർ സ്മാരക യുവപ്രതിഭാ പുരസ്‌ക്കാരം തൃപ്രയാർ രമേശന്

കാലടി: വാദ്യകലാരത്‌നം വെള്ളാരപ്പിള്ളി കുട്ടൻ മാരാർ സ്മാരക യുവപ്രതിഭാ പുരസ്‌ക്കാരവും സുവർണ്ണ മുദ്രയും പ്രശസ്ത തിമില കലാകാരൻ തൃപ്രയാർ രമേശന് നൽകി. തിരുവൈരാണിക്കുളം തിരുവാതിര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തിമിലാചാര്യൻ വാദ്യകലാകേസരി ചോറ്റാനിക്കര വിജയൻ മാരാർ പുരസ്‌ക്കാരം രമേശന് സമ്മാനിച്ചു. നാദസ്വര ചക്രവർത്തി കലൈമാമണി തിരുവിഴ ജയശങ്കർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പി.യു രാധാകൃഷ്ണൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചേരാനല്ലൂർ ശങ്കരൻ കുട്ടി മാരാർ, ചെറുശ്ശേരി കുട്ടൻ മാരാർ, ചോറ്റാനിക്കര സുഭാഷ് […]

FEATURED

ഈഫല്‍ ടവറിന് മുന്നില്‍ മുണ്ട് മടക്കിക്കുത്തി തനി മലയാളിയായി ശ്രീജേഷ്

പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ഏക മലയാളി താരമാണ് ഇന്ത്യയുടെ മുന്‍ ഹോക്കി ഗോള്‍ക്കീപ്പര്‍ പി.ആര്‍. ശ്രീജേഷ്. വെങ്കല നേട്ടത്തിന് അര്‍ഹമാക്കിയ മത്സരത്തോടെ അന്താരാഷ്ട്ര ഹോക്കിയില്‍നിന്ന് വിരമിക്കാനും ശ്രീജേഷിനായി. പാരീസ് ഒളിമ്പിക്‌സോടെ ഹോക്കിയില്‍നിന്ന് വിരമിക്കുമെന്ന് നേരത്തേതന്നെ ശ്രീജേഷ് അറിയിച്ചിരുന്നു. ഇപ്പോള്‍ പുരുഷ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്തിരിക്കുകയാണ് താരം. ശ്രീജേഷ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. പാരീസിലെ ഈഫല്‍ ടവറിന് മുന്നില്‍ മുണ്ട് മടക്കിക്കുത്തി, കഴുത്തില്‍ വെങ്കല മെഡല്‍ […]

FEATURED

വയനാട് ഉരുൾപൊട്ടൽ; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി ധനുഷ്

വയനാട്: ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി തമിഴ് നടൻ ധനുഷ്. നടനും സംവിധായകനുമായ സുബ്രഹ്മണ്യം ശിവയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. തെന്നിന്ത്യയിൽ നിന്ന് അടക്കം നിരവധി താരങ്ങളാണ് വയനാടിന് കൈത്താങ്ങിനായി ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയത്. തെന്നിന്ത്യൻ താരം അല്ലു അർജുൻ കഴിഞ്ഞ ദിവസം 25 ലക്ഷം രൂപ നൽകിയിരുന്നു. ചിരഞ്ജീവിയും രാം ചരണും ചേർന്ന് ഒരു കോടി രൂപയും നൽകി.  

FEATURED

ബസ് യാത്രക്കിടയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; 59 കാരൻ പിടിയിൽ

തൃശൂര്‍: ബസ് യാത്രക്കിടയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച 59 കാരൻ പിടിയിൽ. പുതുക്കാട് സ്വദേശി ആന്റുവിനെയാണ് തൃശൂർ ഈസ്റ്റ്‌ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടാം തീയതി  പുതുക്കാട് നിന്നും തൃശൂരിലേക്കുള്ള യാത്രക്കിടയിലാണ് യുവതിക്കുനേരെ പീഡനശ്രമം ഉണ്ടായത്. തൃശ്ശൂരിലെ തുണിക്കടയിലാണ് പ്രതി ജോലി ചെയ്യുന്നത്. ലോഡ്ജിൽ അനാശാസ്യം; മൂന്നുപേർ പിടിയിൽ  

FEATURED

ലോഡ്ജിൽ അനാശാസ്യം; മൂന്നുപേർ പിടിയിൽ

പെരുമ്പാവൂർ: പെരുമ്പാവൂർ കെഎസ്ആർടിസി ബസ്റ്റാൻറിന് സമീപമുള്ള പാരഡൈസ് ഇൻ ലോഡ്ജിൽ അനാശാസ്യം, ലോഡ്ജ് മാനേജർ അടക്കം മൂന്നുപേർ പിടിയിൽ. ആസാം നൗഗാവ് സ്വദേശികളായ മൈനുൾ ഹക്ക് (52), ഇക്രാമുൽ ഹക്ക് (26), മാനേജർ കാലടി മറ്റൂർ പ്ലാം കുടിവീട്ടിൽ രോഹിത്‌ (28) എന്നിവരെയാണ് പെരുമ്പാവൂർ എഎസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരമുള്ള ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിൻ്റെ ഭാഗമായിരുന്നു പരിശോധന. ലോഡ്ജിന്റെ അണ്ടർ ഗ്രൗണ്ടിലുള്ള രണ്ടു റൂമുകളിൽ […]

FEATURED

വിങ്ങിപ്പൊട്ടി ദുരിതബാധിതര്‍; ചേര്‍ത്തുപിടിച്ചാശ്വസിപ്പിച്ച് പ്രധാനമന്ത്രി മോദി

കൽപറ്റ: വയനാട് ഉരുൾപൊട്ടലിൽ പരിക്കേറ്റ് ആശുപത്രിയിൽ  കഴിയുന്നവരെ നേരിട്ട് കണ്ട് പ്രധാനമന്ത്രി. ചികിത്സയിൽ കഴിയുന്ന ആറ് പേരെയാണ് മോദി നേരിട്ട് കണ്ട് ആശ്വസിപ്പിച്ചത്. അവന്തിക, അരുൺ, അനിൽ, സുകൃതി എന്നിവരെ നേരിട്ട് കാണുമെന്നാണ്  നേരത്തെ അറിയിച്ചിരുന്നത്. ഇവരെക്കൂടാതെ റസീന, ജസീല എന്നിവരെയും പ്രധാനമന്ത്രി നേരിട്ട് കണ്ടു. ചികിത്സയിലുള്ളവരെ മാത്രമല്ല, ഡോക്ടർമാരെയും  മോദി നേരിട്ട് കണ്ട് സന്ദർശിച്ചു. ചികിത്സാവിവരങ്ങൾ ഡോക്ടർമാരോട് ചോദിച്ചറിഞ്ഞു. പരിക്കേറ്റ് ചികിത്സയില്‍ കുട്ടികൾക്ക് മാനസിക പിന്തുണ നൽകണമെന്ന് മോദി ആവശ്യപ്പെട്ടതായി വിംസ് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. മോദിക്ക് […]

FEATURED

ഉരുളെടുത്ത മണ്ണിൽ മോദി; നരേന്ദ്ര മോദി ഉരുള്‍പൊട്ടൽ ദുരന്തമേഖല സന്ദര്‍ശിച്ചു

കല്‍പ്പറ്റ: വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂരൽമലയിലെ ഉരുള്‍പൊട്ടൽ ദുരന്തമേഖല സന്ദര്‍ശിച്ചു. കല്‍പ്പറ്റയിൽ നിന്ന് റോഡ് മാര്‍ഗം ചൂരൽമലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ഭൂമിയിൽ ഏറെ നേരം ചെലവഴിച്ചശേഷം ഉച്ചയ്ക്ക് രണ്ടേ പത്തോടെയാണ് ചൂരൽ മലയിൽ നിന്ന് മടങ്ങിയത്. വെള്ളാര്‍മല സ്കൂള്‍ റോഡിലായിരുന്നു ആദ്യ സന്ദര്‍ശനം. ഉരുള്‍പൊട്ടലിൽ തകര്‍ന്ന വെള്ളാര്‍മല ജിവിഎച്ച്എസ് സ്കൂളും പ്രദേശത്ത് തകര്‍ന്ന വീടുകളും പ്രധാനമന്ത്രി വാഹനത്തിലിരുന്ന് ആദ്യം കണ്ടു. ഇതിനുശേഷം വെള്ളാര്‍മല സ്കൂളിലെത്തിയ മോദി സ്കൂളിലെ കുട്ടികളെക്കുറിച്ച് ചോദിച്ചറിഞ്ഞു. വെള്ളാര്‍മല സ്കൂളിലേ കുട്ടികളുടെ […]

FEATURED

പ്രധാനമന്ത്രി കണ്ണൂരിൽ; ഹെലികോപ്ടറിൽ വയനാട്ടിലേക്ക്

കൽ‌പ്പറ്റ: വയനാട് ദുരന്ത മേഖല സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. 11 മണിയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് എന്നിവർ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഉണ്ടായിരുന്നു. തുടർന്ന് 3 ഹെലികോപ്റ്ററുകളിലായി പ്രധാനമന്ത്രിയും, മുഖ്യമന്ത്രിയും, ഗവർണറും ദുരന്ത മേഖലയിലേക്ക് പുറപ്പെട്ടു. ദുരന്തമേഖലയിൽ പ്രധാനമന്ത്രി ആകാശനിരീക്ഷണം നടത്തിയ ശേഷമാവും കൽപ്പറ്റയിൽ വിമാനമിറങ്ങുക. മേപ്പാടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാലുപേരെ പ്രധാനമന്ത്രി കാണും. ചെളിക്കൂനയില്‍പ്പെട്ട അരുണ്‍, […]

FEATURED

മുല്ലപ്പെരിയാർ ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം; സുപ്രീംകോടതിയിൽ പുതിയ ഹർജി

ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതിയിൽ പുതിയ ഹർജി. ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണെമന്നാവശ്യപ്പെട്ട് അഭിഭാഷകനായ മാത്യു നെടുംമ്പാറ ആണ് ഹർജി നൽകിയത്. 2006, 2014 വർഷങ്ങളിലെ വിധി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നത്. കേരളത്തിന് ഡാമിൽ അവകാശമുണ്ട്. മുൻക്കാല വിധികൾ നിയമപരമായി തെറ്റെന്നും ഹർജിക്കാരൻ വാദം ഉയർത്തുന്നു. വയനാട് ദുരന്തം കണക്കിലെടുക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. വയനാട് ദുരന്തത്തിന് പിന്നാലെയാണ് മുല്ലപ്പെരിയാറിന്‍റെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർന്നത്. മുല്ലപ്പെരിയാർ ഡാം ഡികമ്മിഷൻ ചെയ്യണം എന്നാവശ്യവുമായി താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് […]