തൃശൂർ: റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട. തൃശൂരിലെത്തിയ വിവേക് എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ട്രെയിനിന്റെ ജനറൽ കംപാർട്മെന്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നല്ല ഭാരമുള്ള ബാഗിലായിരുന്നു കഞ്ചാവുണ്ടായിരുന്നത്. വിവരമറിഞ്ഞെത്തിയ ആർപിഎഫ് ഉദ്യോഗസ്ഥർ ട്രെയിനിനുള്ളിൽ കയറി പരിശോധിച്ചു. 197 കിലോയോളം ഭാരമാണ് കഞ്ചാവ് നിറച്ച ബാഗിനുണ്ടായിരുന്നത്.
കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
അങ്കമാലി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. തുറവൂർ പയ്യപ്പിള്ളി റോണി (41) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ല കളക്ടർ എൻ.എസ്. കെ ഉമേഷാണ് ഉത്തരവിട്ടത്. അങ്കമാലി, കാലടി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കുറ്റകരമായ നരഹത്യശ്രമം, കവർച്ച, തട്ടികൊണ്ട് പോകൽ, ദേഹോപദ്രവമേൽപ്പിക്കൽ, അതിക്രമിച്ച് കടക്കൽ, ന്യായവിരോധമായി സംഘം ചേരൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഒക്ടോബറിൽ […]
ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പുരസ്കാരം കാലടി എസ് എൻ ഡി പി ലൈബ്രറിക്ക്
കാലടി:- മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഈ വർഷത്തെ ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പുരസ്കാരം കാലടി എസ് എൻ ഡി പി ലൈബ്രറിക്ക്.സ്വാതന്ത്ര്യ സമരസേനാനി കാലടി എൻ സോമശേഖരൻ വൈദ്യനും സുഹൃത്തുക്കളും ചേർന്ന് 1947 സ്ഥാപിച്ച ഈ ലൈബ്രറി നടത്തിയ 200 ലേറെ വ്യത്യസ്ത പരിപാടികളും മറ്റു വേറിട്ട പ്രവർത്തനങ്ങളുമാണ് ലൈബ്രറിക്ക് പുരസ്കാരം നേടിക്കൊടുത്തത്. ആറുഭാഷകളിലായി നാല്പതു ലക്ഷത്തിലധികം വില വരുന്ന അൻപതിനായിരത്തിലേറെ പുസ്തകങ്ങളും ആയിരത്തിയഞ്ഞൂറിലേറെ അംഗങ്ങളും ഉള്ള ഈ ഗ്രന്ഥശാല കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെയും സമീപപ്രദേശങ്ങളിലെ […]
സൗദിയിൽ നിന്നും സുഹൃത്തിന്റെ വിവാഹത്തിന്നായി നാട്ടിൽ എത്തിയ യുവാവിന് ദാരുണാന്ത്യം
അങ്കമാലി: പിക്കപ് വാനിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എളവൂർ പുതുശേരി വീട്ടിൽ കൊച്ചപ്പന്റെ മകൻ ജോസഫ് (29) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തു മണിയോടെ ദേശീയ പാതയിൽ എളവൂർ കവലയ്ക്ക് സമീപത്താണ് അപകടം നടന്നത്. വാഹനമിടിച്ചിട്ട നിലയിൽ കിടന്ന ജോസഫിനെ അങ്കമാലി സ്വകാര്യ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൗദിയിൽ നിന്നും സുഹൃത്തിന്റെ വിവാഹത്തിന്നായി നാട്ടിൽ എത്തിയതാണ്. ഇടിച്ചിട്ട വാഹനം നിറുത്താതെ പോയതായി പോലീസ് പറയുന്നു. അമ്മ: ഫിലോമിന .
ചോറ്റാനിക്കരയിലെ ക്രൂര പീഡനം; ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു
കൊച്ചി: ചോറ്റാനിക്കരയിൽ പീഡനത്തിനിരയായ പെൺകുട്ടി മരിച്ചു. 19 വയസ്സുകാരിയാണ് മരിച്ചത്. ആൺ സുഹൃത്ത് പെൺകുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചുദിവസമായി പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്ന അനൂപ് എന്ന യുവാവാണ് 19കാരിയെ ക്രൂരമായി മർദ്ദിച്ച് അവശയാക്കിയത്. ലൈംഗിക ഉപദ്രവത്തിന് പിന്നാലെ പെൺകുട്ടിയെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നും പ്രതി മൊഴി നൽകി. പെൺകുട്ടി കഴുത്തിൽ കുരുക്കിട്ടപ്പോൾ “പോയി ചത്തോ” എന്നും അനൂപ് ആക്രോശിച്ചു ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് വീട്ടിനുള്ളില്‍ കഴുത്തില്‍ കയര്‍ മുറുകി […]
ഹരികുമാറും ശ്രീതുവും നിഗൂഢമായ മനസുള്ളവരെന്ന് പൊലീസ്; തൊട്ടടുത്ത മുറികളിൽ കഴിയുമ്പോഴും വാട്സാപ്പ് വീഡിയോ കോളുകൾ
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹരികുമാറും ശ്രീതുവും നിഗൂഢമായ മനസുള്ളവരെന്ന് പൊലീസ്. തൊട്ടടുത്തുള്ള മുറികളിൽ കഴിയുമ്പോഴും വാട്സാപ്പ് വീഡിയോ കോളുകൾ വിളിച്ചു. ശ്രീതു മത പഠന ക്ലാസുകളെടുത്തിരുന്നു. ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായിയാരുനു ഹരികുമാർ. ഈ പൂജാരിയെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഹരികുമാർ പല സ്ത്രീ പ്രശ്നങ്ങളിൽ കുരുങ്ങിയപ്പോൾ രക്ഷിച്ചുവെന്നാണ് ശ്രീതു പൊലീസിന് നൽകിയ മൊഴി. അതിന് ശേഷമാണ് തന്നോട് അതിക്രമം കാണിച്ചു തുടങ്ങിയതെന്നും ശ്രീതു പറയുന്നു. സുഹൃത്തായ കരിക്കകം […]
വ്യാജ ആധാർ കാർഡുമായി 27 ബംഗ്ലാദേശികൾ പിടിയിൽ
പറവൂർ: വ്യാജ ആധാർ കാർഡുപയോഗിച്ച് കേരളത്തിലെത്തിയ 27 ബംഗ്ലാദേശികൾ പിടിയിൽ. വടക്കൻ പറവൂരിൽ നിന്നാണ് ഇവർ പിടിയിലാകുന്നത്. ഇവിടുത്തെ ഒരുവീട്ടിൽ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഘം പിടിയിലാകുന്നത്. നേരത്തെ, സമാനമായ രീതിയിൽ ഏഴ് ബംഗ്ലാദേശികൾ പിടിയിലായിരുന്നു. എറണാകുളം റൂറലിൽ നിന്നായിരുന്നു ഇവരെ പിടികൂടയിത്. എന്നാൽ, ഇത്രയധികംപേർ ഒന്നിച്ച് പിടിയിലാകുന്നത് ആശങ്കയുയർത്തിയിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. എ.ടി.എസ്സും പോലീസും ചേർന്നാണ് ഇവരെ വലയിലാക്കിയത്. മൂന്ന് മാസത്തിന് മുമ്പ് ഇവിടെ എത്തിയവരാണ് […]
കേൾവിയും ശബ്ദവും അന്യമായ കുട്ടികളുടെ ശബ്ദമായിമാറിയ സിസ്റ്റർ അഭയ പടിയിറങ്ങുന്നു
കാലടി: കേൾവിയും ശബ്ദവും അന്യമായ കുട്ടികളുടെ ശബ്ദമായിമാറിയ മാണിക്യമംഗലം സെന്റ് ക്ലെയർ ബധിര വിദ്യാലയത്തിലെ പ്രിൻസിപ്പൾ സിസ്റ്റർ അഭയ 32 വർഷത്തെ അധ്യാപനത്തിന് ശേഷം പടിയിറങ്ങുന്നു. സിസ്റ്ററുടെ നേതൃത്ത്വത്തിൽ സ്കൂളും വിദ്യാർത്ഥികളും മികച്ച നേട്ടമാണ് കരസ്ഥമാക്കിയത്. സിനിമകളിൽ മുക, ബധിര കഥാപാത്രങ്ങൾക്ക് ആംഗ്യ ഭാഷ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. ‘സ്പിരിറ്റ്’ എന്ന സിനിമയിൽ മോഹൻലാലിന്റെ മകനായി അഭിനയിക്കുന്ന കുട്ടിയെ സിസ്റ്റർ ആംഗ്യഭാഷ പഠിപ്പിച്ചു, ചെന്നൈയിൽ ഒരു നാൾ’ എന്ന സിനിമയിൽ ഊമയായ നായികയെ അവതരിപ്പിച്ച നടി പാർവതി ഒരു […]
കാലടി കൊറ്റമം സ്വദേശി വൈദീകന് ജർമ്മൻ രൂപതയുടെ ആദരവ്
കാലടി: ജർമനിയിലെ റെഗൻസ് ബുർഗ് രൂപതാ മെത്രാൻ മാർ റൂഡോൾഫ് വോദർ ഹോൾസർ തന്റെ മെത്രാഭിഷേകത്തിന്റെ പന്ത്രണ്ടാം വർഷികത്തോട് അനുബന്ധിച്ച് 18 വർഷമായി രൂപതയുടെ വിവിധ ഇടവകകളിൽ വികാരി ആയി സേവനം ചെയ്തു കൊണ്ടിരിക്കുന്ന, വിൻസെന്റ്ഷ്യൻ സഭാംഗവും മലയാളി വൈദീകനുമായ ഫാ. ജോസഫ് പുതുശ്ശേരി അച്ചന് എപ്പിസ്കേപ്പൽ കൗൺസിൽ അംഗം എന്ന ബഹുമതി നൽകി ആദരിച്ചു. സഭയ്ക്കും രൂപതയ്ക്കും പ്രത്യേക സംഭാവനകൾ നൽകുന്ന വൈദികർക്ക് നൽകുന്ന ഒരു ബഹുമതി പദവിയാണ് ഇത്. പ്രാദേശിക ബിഷപ്പാണ് ഈ പദവി […]
അഞ്ചാം വാർഷിക നിറവിൽ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ആനിവേഴ്സറി സ്പെഷ്യൽ ഓഫർ; 555 രൂപക്ക് ആൻജിയോഗ്രാം
അങ്കമാലി: രാജ്യത്തെ മുൻനിര ആശുപത്രി ശൃംഖലകളിൽ ഒന്നായ അപ്പോളോ ഹോസ്പിറ്റൽസിന്റെ 73-ാം ആശുപത്രിയും കേരളത്തിലെ ഏക അപ്പോളോ ആശുപത്രിയുമായ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ വിജയകരമായ അഞ്ച് വർഷങ്ങൾ പൂർത്തിയാക്കി. കഴിഞ്ഞ 5 വർഷത്തെ പ്രവർത്തനകാലയളവിൽത്തന്നെ ആരോഗ്യ മേഖലയിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ അപ്പോളോ അഡ്ലക്സിന് സാധിച്ചിട്ടുണ്ട്. രോഗികൾക്ക് ഏറ്റവും മികച്ച പരിചരണം തന്നെ അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ ഉറപ്പാക്കുന്നു. മിതമായ നിരക്കിൽ ഗുണമേന്മയാർന്ന സേവനങ്ങൾ നിരവധി സ്പെഷ്യലൈസേഷനുകളിൽ അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ ലഭ്യമാണ്. 2019ൽ പ്രവർത്തനമാരംഭിച്ച് […]
രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയുടെ അമ്മാവൻ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് അമ്മാവൻ ഹരികുമാര്‍ പൊലീസിന് മൊഴി നൽകി. കസ്റ്റഡിയിലുള്ള ഹരികുമാറിന്റെ കുറ്റസമ്മത മൊഴി ഒന്നുകൂടി ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. കുഞ്ഞിനെ ഹരികുമാര്‍ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തുകയായിുരന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതിയെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തുവരുകയാണ്. കേസിൽ നേരത്തെ കുട്ടിയുടെ അച്ഛനെയും അമ്മയെയും അമ്മാവനെയും ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് […]
പെരുമ്പാവൂർ ശ്രീധർമ്മ ശാസ്താ ക്ഷേത്രക്കുളത്തിൽ യുവാവിന്റെ മൃതദേഹം
പെരുമ്പാവൂർ: പെരുമ്പാവൂർ ശ്രീധർമ്മ ശാസ്താ ക്ഷേത്രക്കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒറ്റപ്പാലം സ്വദേശിയായ സജിയാണ് മരിച്ചത്. രാവിലെ നടക്കാൻ ഇറങ്ങിയ നാട്ടുകാരാണ് ക്ഷേത്ര കുളത്തിൽ സജിയുടെ മൃതദേഹം കണ്ടത്. വെള്ളത്തിൽ മുങ്ങിക്കിടന്ന നിലയിൽ കണ്ട മൃതദേഹം നാട്ടുകാരുടെ സഹായത്തോടെയാണ് കരയ്ക്ക് കയറ്റിയത്. മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം മുഖത്തേക്ക് ഒഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.ഈ ക്ഷേത്രക്കുളത്തിൽ സ്ഥിരമായി കുളിക്കാൻ വരുന്ന ആളാണ് മരണമടഞ്ഞ സജി. പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും കൂലിവേല ചെയ്തു വന്നയാളാണ് ഇദ്ദേഹം. […]
ബാലരാമപുരത്തെ കുഞ്ഞിന്റെ മരണം: കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് കാണാതായ രണ്ടുവയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയത് തന്നെയെന്ന് പൊലീസ്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ അമ്മ, അച്ഛന്, അമ്മയുടെ സഹോദരന്, അമ്മയുടെ അമ്മ എന്നിവരെ ചോദ്യംചെയ്യുന്നു കുട്ടിയുടെ അമ്മയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. പുലര്‍ച്ചെ എഴുന്നേറ്റ് വീട്ട് ജോലിക്കായി മാറുമ്പോള്‍ കുഞ്ഞ് ഉണര്‍ന്നിരിക്കുകയായിരുന്നു എന്നാണ് അമ്മ പ്രാഥമികമായി നല്കിയ മൊഴി. ആദ്യം കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞത് […]
ചോറ്റാനിക്കര വധശ്രമം; 19കാരിയെ പ്രതി ക്രൂരമായി മർദിച്ചു
ചോറ്റാനിക്കര: ചോറ്റാനിക്കരയിൽ പോക്സോ അതിജീവിതയായ 19കാരിയെ പ്രതി അതിക്രൂരമായി മർദിച്ചു. അനൂപ് പെൺകുട്ടിയെ അതിക്രൂരമായി മർദിച്ചു. അനൂപ് കുട്ടിയെ ശ്വാസംമുട്ടിക്കാനും ശ്രമിച്ചു. ഇതിൽ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെൺകുട്ടി ബോധരഹിതയായത്തിന് പിന്നാലെ മരിച്ചു എന്ന് കരുതി പ്രതി രക്ഷപ്പെടുകയായിരുന്നു. ആക്രമിച്ച കാര്യം പ്രതി സമ്മതിച്ചു പെൺകുട്ടിക്ക് മറ്റൊരു യുവാവുമായി സൗഹൃദം ഉണ്ടായിരുന്നു എന്ന സംശയത്തിൽ ആയിരുന്നു ആക്രമണം. സംഭവ ദിവസം പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയ സിസിടിവിദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മർദ്ദനമേറ്റ പെൺകുട്ടി അതീവഗുരുതരാവസ്ഥയിലാണ്. ശനിയാഴ്ച രാത്രി 10.15 ഓടെയാണ് […]
കുംഭമേളയ്ക്കിടെ തിക്കും തിരക്കും; മരിച്ചവരുടെ എണ്ണം 30. പരുക്കേറ്റവര്‍ 60
ലക്നോ: കുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 30 പേര് മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. 60 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ 25 പേരെ തിരിച്ചറിഞ്ഞു. അപകടത്തിന്റെ വിശദാംശങ്ങള്‍ യു പി പോലീസ് പുറത്തുവിട്ടു. ഹെല്പ് ലൈന്‍ നമ്പര്‍-1920. കുംഭമേളയുമായി ബന്ധപ്പെട്ട മൗനി അമാവാസി ചടങ്ങുകള്‍ക്കിടെ പുലര്‍ച്ചെ ഒന്നിനും രണ്ടിനുമിടയിലാണ് ദുരന്തമുണ്ടായത്. കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും ഈ സമയത്ത് വന്‍ ജനത്തിരക്ക് അനുഭവപ്പെടുകയായിരുന്നു. തിക്കിലും തിരക്കിലും ബാരിക്കേഡുകള്‍ തകര്‍ന്നാണ് അപകടമുണ്ടായത്. അപകടമുണ്ടായ ഉടന്‍ തന്നെ ആംബുലന്‍സുകള്‍ അയക്കുകയും നിരവധി പേരെ ആശുപത്രിയിലേക്ക് […]
സ്കൂൾ ബസിനുള്ളിൽ കത്തിക്കുത്ത്; 9 -ാം ക്ലാസുകാരനെ കുത്തി പ്ലസ് വണ്‍ വിദ്യാർഥി
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ സ്വകാര്യ സ്കൂൾ ബസിൽ വിദ്യാർഥികൾ തമ്മിൽ കത്തിക്കുത്ത്. ഇന്നു വൈകിട്ട് സ്കൂൾ അധികൃതരാണ് സംഭവം പൊലീസിൽ അറിയിച്ചത്. 11 ആം ക്ലാസുകാരൻ 9 ആം ക്ലാസുകാരനെ കുത്തിയതായാണ് വിവരം. വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ എസ് ഐ ബൈജു ഇ ടി വി ഭാരതിനോട് പറഞ്ഞു. വട്ടിയൂർക്കാവ് നെട്ടയം ഭാഗത്തെ സ്വകാര്യ സ്കൂളിലെ വിദ്യാർഥികളാണ് സംഘർഷത്തിൽ ഏർപ്പെട്ടത്. കുത്തേറ്റ വിദ്യാർഥിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് […]
നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര പിടിയില്‍
നെന്മാറ: പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമര പിടിയില്‍. പോത്തുണ്ടി മാട്ടായിയില്‍ നിന്നാണ് ചെന്താമര പിടിയിലായത്. വൈകുന്നേരം പോത്തുണ്ടി മാട്ടായിയില്‍ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസും നാട്ടുകാരും പ്രദേശത്ത് ചെന്താമരയ്ക്കായി വ്യാപകമായ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ചെന്തമാര ഒളിച്ചിരിക്കാൻ സാധ്യതയുള്ള ഇടങ്ങളെല്ലാം അരിച്ചുപെറുക്കി പരിശോധിച്ചതിന് ശേഷമാണ് ചെന്താമര പിടിയിലായത്. 36 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതിപിടിയിലായത്. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ താമസിയാതെ നെന്മാറ സ്റ്റേഷനിലെത്തിക്കും. ഇന്ന് വൈകിട്ടോടെയാണ് മാട്ടായി മേഖലയിൽ ചെന്താമരയെ കണ്ടത്. ഇളയ സഹോദരിയുടെ […]
അഖില കേരള പ്രൊഫസേഴ്സ് ക്രിക്കറ്റ് ടൂർണമെന്റ്; ആദിശങ്കര ജേതാക്കൾ
കാലടി: ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ നടന്ന അഖില കേരള പ്രൊഫസേഴ്സ് ക്രിക്കറ്റ് ടൂർണമെന്റിൽ കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്നോളജി ജേതാക്കളായി. 15,000 രൂപയും ട്രോഫിയുമായിരുന്നു ആദിശങ്കരയ്ക്ക് ലഭിച്ചത്. ഫൈനലിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിനെയാണ് ആദിശങ്കര പരാജയപ്പെടുത്തിയത്. ആദിശങ്കരയിലെ വിഷ്ണു എസ് നെ ടൂർണമെന്റിലെ മികച്ച താരവും, ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായും തെരഞ്ഞെടുത്തു. എബിൻ ജോയ് യെ ഫൈനലിലെ മികച്ചകളിക്കാരനായും തെരഞ്ഞെടുത്തു.
ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ
കാലടി: ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ചൊവ്വര ശ്രീമൂലനഗരത്ത് താമസിക്കുന്ന കൂവപ്പടി കൊടുവേലിപ്പടി കല്ലാർകുടി വീട്ടിൽ പ്രകാശ് (48) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. 26 ന് രാത്രി പതിനൊന്നരയോടെ ശ്രീമൂലനഗരത്തെ വീട്ടിലാണ് സംഭവം. ഭാര്യ ബാങ്ക് പാസ്ബുക്ക് നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന ഭാര്യയെ നിരവധി പ്രാവശ്യം കുത്തുകയായിരുന്നു. ഇയാൾക്കെതിരെ കാലടി, കോടനാട് സ്റ്റേഷനുകളിൽ കേസുകളുണ്ട്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ അനിൽകുമാർ ടി മേപ്പിള്ളി,, എസ് ഐ മാരായ […]
വാൽപ്പാറയിലെ കാട്ടാനയുടെ ആക്രമണം; ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
തൃശൂര്‍: വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വയോധിക മരിച്ചു. ഈട്ടിയാര്‍ എസ്റ്റേറ്റിലെ തൊഴിലാളി അന്നലക്ഷ്മി (67) ആണ് മരിച്ചത്. വാല്‍പ്പാറ ഈട്ടിയാര്‍ എസ്റ്റേറ്റിലെ റേഷന്‍കടയില്‍ കയറിയ കാട്ടാനയുടെ ആക്രമണത്തിലാണ് വയോധികയ്ക്ക് ഇടുപ്പെല്ലിനും കാലിനും ഗുരുതര പരുക്കേറ്റത്. 26ന് രാത്രി ഒമ്പതോടെയായിരുന്നു സംഭവം. ജയശ്രീ പ്രൈവറ്റ് എസ്റ്റേറ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് എസ്റ്റേറ്റ്. രാത്രിയിൽ വീടിന് പുറത്ത് ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങി നോക്കിയപ്പോൾ ആണ് ആനയുടെ ആക്രമണമുണ്ടായത്. രാത്രിയോടെയാണ് കാട്ടാന ജനവാസ കേന്ദ്രത്തിലെത്തിയത്. തുടര്‍ന്ന് റേഷന്‍കടയുടെ വാതില്‍ തകര്‍ത്ത് […]