അങ്കമാലി അർബൻ സഹകരണ സംഘം; തിങ്കളാഴ്ച മുതൽ നിക്ഷേപം തിരിച്ച് നൽകും

അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിലെ നിക്ഷേപകർക്ക് തിങ്കളാഴ്ച മുതൽ നിക്ഷേപം തിരിച്ച് നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സഹകരണ വകുപ്പ് എറണാകുളം ജില്ല ജോയിന്റ് രജിസ്ട്രാർ ജോസാൽ ഫ്രാൻസീസ് തോപ്പിൽ അറിയിച്ചു. നിക്ഷേപകർ അപേക്ഷയോടൊപ്പം ആധാർകാർഡ്, പാൻകാർഡ്, ഫോട്ടോ എന്നിവയുമായി നേരിട്ട് ഹാജരാകണം. ഒറിജിനൽ നിക്ഷേപ രസീതും, ഫോട്ടോസ്റ്റാറ്റ് കോപ്പിയും കൊണ്ടുവരേണ്ടതാണ്. ഒറിജിനൽ രസീത് തിരികെ നൽകുന്നതാണ്. വായ്പത്തുകകൾ തിരിച്ചുകിട്ടുന്നതിനനുസരിച്ചായിരിക്കും നിക്ഷേകർക്ക് തുക വിതരണം ചെയ്യുക. 2020 ൽ കാലാവധി കഴിഞ്ഞിട്ടുള്ളവരുടെ അപേക്ഷകൾ 22 നും 2021 […]

വധശ്രമ കേസ്സിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി

പറവൂർ: വധശ്രമ കേസ്സിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. നോർത്ത് പറവൂർ കോട്ടുവള്ളി മന്നം കോക്കർണ്ണിപറമ്പിൽ വീട്ടിൽ ശരത്ത് (വങ്കൻ 34) നെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ ഏലൂർ , ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, കവർച്ച, തുടങ്ങി തുടങ്ങിയ […]

വാഹനാപകടത്തിൽ യുവാവ് മരിച്ചു

ആലുവ: ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചൂർണിക്കര കമ്പനിപ്പടിയിലാണ് അപകടമുണ്ടായത്. കാക്കനാട്, വാഴക്കാല പനച്ചിക്കൽ ഷെമീറിൻ്റെ മകൻ ഹാരിസാണ് (24) മരിച്ചത്. യുവാവ് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ മറ്റൊരു ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട യുവാവിൻ്റെ വാഹനം സമീപത്തുകൂടെ കടന്നുപോയ ടോറസിന് മുന്നിൽ വീണു. അവിടെ നിന്നും എഴുനേൽക്കാൻ ശ്രമിച്ച യുവാവിൻറെ ശിരസ്സിലൂടെ ടോറസ് കയറിയിറങ്ങി സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. വാഴക്കാലയിലെ ഒരു സ്വകാര്യ ലാബ് ഉപകരണ സ്ഥപനത്തിലെ ജീവനക്കാരനാണ് ഹാരിസ്. ആലുവ പൊലീസ് […]

യാത്രയ്ക്കൊരുങ്ങി നവകേരള ബസ്; അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കും

തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസ് സർവീസിനൊരുങ്ങുന്നു. തുടക്കത്തിൽ തിരുവനന്തപുരം – കണ്ണൂർ (കോഴിക്കോട് വഴി), തിരുവനന്തപുരം – ബംഗളുരു, കോഴിക്കോട്-ബംഗളുരു സർവീസുകളാണ് പരിഗണിക്കുന്നത്. ബംഗളൂരുവിലെ കമ്പനിയിൽ മാറ്റങ്ങൾ വരുത്തി തിരിച്ചെത്തിച്ച ബസ് പാപ്പനംകോട് കെഎസ്ആർടിസിയുടെ സെൻട്രൽ വർക്സിൽ ഒരു മാസമായി പിടിച്ചിട്ടിരിക്കുകയായിരുന്നു. ബസ് രൂപമാറ്റം വരുത്തിയ ശേഷം കെഎസ്ആർടിസിയുടെ വിനോദ സഞ്ചാരപദ്ധതികൾക്കായി ഉപയോഗിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും സർക്കാർ തീരുമാനം നീണ്ടതാണ് സർവീസ് വൈകാൻ കാരണമായത്. ആളെ കയറ്റി സർവീസ് നടത്താനുള്ള സ്റ്റേജ് ക്യാരേജ് ലൈസൻസിനായി ഗതാഗതവകുപ്പിന് […]

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; 10 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂടിന് ശമനമില്ല. പത്ത് ജില്ലകളിലാണ് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളം മഴ മുന്നറിയിപ്പുമുണ്ട്. 14 ജില്ലകളിലും മിതമായ മഴയാണ് പ്രവചിക്കുന്നത്. പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം, കാസർഗോഡ് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ്. യെലോ അലർട്ടാണ് ജില്ലകളിൽ പ്രഖ്യാപിച്ചത്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില […]

യുവതി വിവാഹാലോചനയിൽ നിന്നും പിന്മാറി; യുവാവ് അഞ്ചുപേരെ വെട്ടി പരുക്കേൽപ്പിച്ചു

ആലപ്പുഴ: വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യം നിമിത്തം ചെന്നിത്തല കാരാഴ്മയിൽ യുവാവ് വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരുക്കേൽപ്പിച്ചു. കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ (48) ഭാര്യ നിർമ്മല (55) മകൻ സുജിത്ത് (33), മകൾ സജിന (24) റാഷുദ്ദീന്റെ സഹോദരി ഭർത്താവ് കാരാഴ്മ എടപ്പറമ്പിൽ ബിനു (47) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കാരാഴ്മ നമ്പോഴിൽ തെക്കേതിൽ രഞ്ജിത്ത് രാജേന്ദ്രനെ (വാസു–32) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10 മണിയോടെ വെട്ടുകത്തിയുമായി […]

നിർത്തിയിട്ടിരുന്ന ലോറി പിന്നോട്ട് എടുക്കവേ അപകടം; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോറി ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. തിരുവനന്തപുരം നരുവാമൂട് സ്വദേശി ശ്രീകണ്ഠനാണ് (68) മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന ലോറി പിന്നോട്ട് എടുക്കവെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ലോറി ഡ്രൈവറെയും ക്ലീനറെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചരണങ്ങൾ; അഞ്ച് പേർക്കെതിരെ കേസെടുത്തു

ആലുവ: ലോകസഭ ഇലക്ഷനോടനുബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചരണങ്ങൾ നടത്തിയ അഞ്ച് പേർക്കെതിരെ എറണാകുളം റൂറൽ സൈബർ പോലീസ് സ്റ്റേഷൻ കേസെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ ഇലക്ഷന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ഇലക്ട്രൽ സമ്പ്രദായത്തെ അധിക്ഷേപിക്കുകയും ചെയ്യുന്ന വിധത്തിൽ പോസ്റ്റിട്ടതിനാണ് നടപടി. ഇവരുടെ അക്കൗണ്ടുകൾ പരിശോധിച്ചുവരികയാണ്. കൂടുതൽ പേർ നിരീക്ഷണത്താലാണ്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു.

അനധികൃത മദ്യവിൽപ്പന, പൊതുസ്ഥലത്ത് മദ്യപാനം; എറണാകുളം റൂറൽ ജില്ലയിൽ 1213 കേസുകൾ രജിസ്റ്റർ ചെയ്തു

ആലുവ: എറണാകുളം റൂറൽ ജില്ലയിൽ ഒരു മാസമായി നടന്നു വരുന്ന സ്പെഷൽ ഡ്രൈവിൽ അനധികൃത മദ്യവിൽപ്പനയും, പൊതുസ്ഥലത്ത് മദ്യപാനം നടത്തിയതുമായി ബന്ധപ്പെട്ട് 1213 കേസുകൾ രജിസ്റ്റർ ചെയ്തു. പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ മാത്രം 94 കേസുകളുണ്ട്. പറവൂരിൽ 69, കൂത്താട്ടുകളും 63 വീതവും കേസുകൾ രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് 282കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുന്നത്തുനാട് 28, പെരുമ്പാവൂർ 24, മൂവാറ്റുപുഴ 22 വീതം കേസുകളെടുത്തു. നിരന്തര കുറ്റവാളികളും സാമൂഹ്യ വിരുദ്ധരുമായ 401 പേരെ […]

അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്ത് വേനൽമഴ എത്തിയേക്കും; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറുകളിൽ മഴയെത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ആലപ്പുഴ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിലാണ് ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, അടുത്ത 3 ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയും മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരത്തും ജാഗ്രത […]

ആലുവയിൽ ട്രെയിനിൽനിന്ന് ഇറങ്ങവേ അപകടം; കാൽ അറ്റുപോയ യുവാവ് ചോരവാർന്ന് മരിച്ചു

ആലുവ: ആലുവയിൽ ട്രെയിനിൽ നിന്ന് വീണ് പരുക്കേറ്റ യുവാവ് മരിച്ചു. പത്തനംതിട്ട പടിഞ്ഞാറേക്കാട്ട് വീട്ടിൽ സണ്ണിയുടെ മകൻ റെജി (32) ആണ് മരിച്ചത്.  തിരുവല്ലയിൽ നിന്നും ട്രെയിനിൽ ക‍യറിയ റെജി ആലുവയിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് അപകടത്തിൽപെട്ടത്. പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീണ് കാൽ ട്രെയിനിന്‍റെ ചക്രങ്ങൾക്കിടയിൽപെടുകയായിരുന്നു. തുടർന്ന് ട്രെയിൻ ഒരു മീറ്ററോളം മുന്നോട്ടെടുത്ത ശേഷമാണ് ഇയാളെ പുറത്തെടുക്കാനായത്. അപ്പോഴേക്കും കാൽ പൂർണമായും അറ്റുപോയിരുന്നു. ഉടനെതന്നെ കോട്ടയം മെഡിക്കൽ കോളെജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരുവനന്തപുരത്ത് 7 വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ച സംഭവം; അമ്മയും അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് 7 വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ച സംഭവത്തിൽ അമ്മ അഞ്ജനയെയും പൊലീസ് അറസ്റ്റു ചെയ്തു. വധശ്രമം, മാരാകായുധം കൊണ്ട് പരുക്കേൽപ്പിക്കൽ എന്നീ കേസുകൾ ചുമത്തിയാണ് പ്രതി ചേർത്തിരിക്കുന്നത്. കുട്ടിയെ ശിശു ക്ഷേമസമിതിയിലേക്ക് മാറ്റി. രണ്ടാനച്ഛൻ കുട്ടിയെ ക്രൂരമായി മർദിക്കുമ്പോഴൾ അമ്മ നോക്കി നിന്നതായായായിരുന്നു കുട്ടിയുടെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിൽ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ രണ്ടാനച്ഛന്‍ ആറ്റുകാല്‍ സ്വദേശി അനുവിന്റെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാനച്ഛനെതിരെയും വധശ്രമം, […]

അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ ഓഫീസി മരിച്ച നിലയില്‍ കണ്ടെത്തി

ആലുവ: കാണാതായ അസിസ്റ്റന്‍റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവയിലെ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്. ആലുവ മുപ്പത്തടം സ്വദേശി കെ. ജി. ഉണ്ണികൃഷ്ണനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിലെ പഴയ ഫയലുകൾ സൂക്ഷിക്കുന്ന പഴയ മുറിയിലാണ് മൃതദേഹം കണ്ടത്. ഇക്കഴിഞ്ഞ പതിനാറിനാണ് ഉണ്ണികൃഷ്ണനെ കാണാതായത്. ഓഫീസിലെത്തി ജോലിയിൽ പ്രവേശിച്ചശേഷം 11 മണിയോടെ കാണാതാവുകയായിരുന്നു. ആലുവ മുഖ്യ തപാല്‍ ഓഫീസിലെ അസിസ്റ്റൻറ് പോസ്റ്റ് മാസ്റ്ററായിരുന്നു. ഇന്ന് രാവിലെ മുറിയിൽ നിന്നും ദുർഗന്ധമനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് […]

വീടിന്റെ മുറ്റത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ അസം സ്വദേശി അറസ്റ്റിൽ

പെരുമ്പൂവാർ: താമസിക്കുന്ന വീടിന്റെ മുറ്റത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. അസം നൗഗാവ് സ്വദേശി ഹാറൂൺ റഷീദ് ആണ് കുന്നത്തുനാട് എക്സൈസിന്റെ പിടിയിൽ ആയത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് ബിനു, ഇന്റലിജിൻസ് ബ്യൂറോ അസ്സി.എക്‌സൈസ് ഇൻസ്‌പെക്ടർ ഒ.എൻ അജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രതി വാടകയ്ക്ക് താമസിക്കുന്ന കുറ്റിപ്പാടത്തെ വീട്ടുമുറ്റത്ത് മൂന്ന് കഞ്ചാവ് ചെടികൾ നട്ടുനനച്ച് വളർത്തി വരുന്നതായി ശ്രദ്ധയിൽപ്പെട്ടു. 107 സെന്റീമീറ്റർ, 100 സെന്റീമീറ്റർ, 34 സെന്റീമീറ്റർ എന്നിങ്ങനെ ഉയരത്തിലുള്ള കഞ്ചാവ് […]

ജോലിയുമായി ബന്ധപ്പെട്ട തര്‍ക്കം; ഇതര സംസ്ഥാനത്തൊഴിലാളി പ്ലാസ്റ്റിക്ക് കമ്പനിക്ക് തീയിട്ടു

പെരുമ്പാവൂർ: പെരുമ്പാവൂർ ചേലാമറ്റത്ത് പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയുടെ ഗോഡൗണിൽ തീയിട്ട ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ മിനർവ്വ ബസാർ വെസ്റ്റ് സ്വദേശി വിശാൽ കുമാർ (22)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 9 ന് ചേലാമറ്റം അമ്പലം റോഡിലുള്ള ഫ്രണ്ട്സ് പോളി പ്ലാസ്റ്റ് എന്ന കമ്പനിയുടെ ഗോഡൗണിനാണ് ഇയാൾ തീവച്ചത്. കമ്പനിയിലെ ജീവനക്കാരനാണ് ഇയാൾ. സ്ഥാപനത്തിലെ ജോലിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിൽ. തീവച്ച ശേഷം നാട്ടിലേക്ക് കടക്കാനായിരുന്നു പദ്ധതി. പോലീസ് പ്രത്യേക […]

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു; ആന്‍ ടെസ കേരളത്തിൽ തിരിച്ചെത്തി

ന്യൂഡൽഹി : ഒമാന് സമീപം ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി തിരിച്ചെത്തിയതായി വിദേശകാര്യമന്ത്രാലയം. തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) ആണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥർ ചേർന്ന് ഇവരെ സ്വീകരിച്ചു. ഒരുവർഷം മുൻപാണ് ആൻ ടെസ മുംബൈയിലെ എംഎസ്‌സി ഷിപ്പിങ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. പരിശീലനത്തിന്റെ ഭാഗമായി 9 മാസം മുൻപാണ് ഈ കപ്പലിൽ എത്തിയത്. ‘‘ടെഹ്‌റാനിലെ ഇന്ത്യൻ മിഷന്റെയും ഇറാൻ സർക്കാരിന്റെയും യോജിച്ച ശ്രമങ്ങളോടെ, ചരക്കുക്കപ്പലായ എംഎസ്‌സി […]

സ്കൂട്ടർ താഴ്ച്ചയിലേക്ക് മറിഞ്ഞ് മെഡിക്കൽ കോളേജിലെ വിദ്യാർഥിനി മരിച്ചു

കൽപ്പറ്റ: കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം മഞ്ചേരി കിഴക്കേതല സ്വദേശി ഓവുങ്ങൽ അബ്‌ദു സലാമിന്റെ മകൾ ഫാത്തിമ തസ്കിയ (24) ആണ് മരിച്ചത്. കല്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. സഹായത്രികയും സുഹൃത്തുമായ അജ്‌മയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർഥികളാണ്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ്ബ് മീറ്റിംങ്ങുമായി […]

അങ്ങാടി മരുന്നുകള്‍ ഉപയോഗിച്ച് ചാരായം ഉണ്ടാക്കി വിറ്റ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: വീട്ടില്‍ ചാരായം നിര്‍മിച്ചുവന്ന യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പാവങ്ങാട് കീഴ്‌വലത്ത് താഴെ മുതിരക്കത്തറമ്മല്‍ ശരത്തി(29)നെയാണ് എക്‌സൈസ് പിടികൂടിയത്. ഇയാളുടെ വീട്ടില്‍ നിന്ന് 1200 ലിറ്റര്‍ വാഷും 200 ലിറ്റര്‍ ചാരായവും പിടികൂടി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. രാജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. വിഷുവും തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടുകൊണ്ടാണ് യുവാവ് വൻതോതിൽ വാറ്റ് നിർമിച്ചതെന്ന് എക്‌സൈസ് പറഞ്ഞു. വീട്ടില്‍ സ്റ്റെയര്‍ റൂമിനകത്ത് തന്നെ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് ഇയാള്‍ ചാരായ നിര്‍മാണം […]

കെ.കെ. ശൈലജയ്‌ക്കെതിരായ അശ്ലീല പോസ്റ്റ്: കോഴിക്കോട് പ്രവാസി മലയാളിക്കെതിരെ കേസ്

തിരുവനന്തപുരം: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍മന്ത്രിയുമായ കെ.കെ. ശൈലജയ്‌ക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ ലൈംഗികച്ചുവയുള്ള മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഗള്‍ഫ് മലയാളിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി കെ എം മിൻഹാജ് ആണ് കേസിലെ പ്രതി. ഇയാൾക്കെതിരെ കലാപാഹ്വാനം, മാനഹാനി ഉണ്ടാക്കി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് മട്ടന്നൂര്‍ പൊലീസ് കേസെടുത്തത്. അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിൽ പ്രചാരണം നടത്തുന്നുവെന്നും സാമൂഹികമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപ പ്രചാരണം നടക്കുന്നു എന്ന് കെ.കെ. ശൈലജ 10 ദിവസം മുമ്പ് നൽ‌കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് […]

സുഗന്ധഗിരി മരംമുറി കേസ്: ഡിഎഫ്ഒ ഉൾപ്പടെ 2 ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

കോഴിക്കോട്: വയനാട് സുഗന്ധഗിരി വനഭൂമിയിൽ നിന്ന് മരം മുറിച്ച് കടത്തിയ സംഭവത്തിൽ 3 ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. ഡിഎഫ്ഒ എ ഷജ്‌ന, റേഞ്ച് ഓഫീസര്‍ എം സജീവന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബീരാന്‍കുട്ടി എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഇതോടെ കേസിൽ സസ്പെന്‍ഷനിലാകുന്ന വനംവകുപ്പ് ജീവനക്കാരുടെ എണ്ണം 9 ആയി. വനംവകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ക്രമക്കേട് കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് നടപടി. ക്രമക്കേടില്‍ കല്‍പ്പറ്റ റേഞ്ച് ഓഫീസര്‍ കെ നീതുവിനെ ബുധനാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡിവിഷണൽ […]