കെ.കെ.ശൈലജയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതി: ലീഗ് പ്രവർത്തകനെതിരെ കേസ്

കോഴിക്കോട്∙ വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച സംഭവത്തിൽ മുസ്‍ലിം ലീഗ് പ്രവർത്തകന് എതിരെ കേസെടുത്തു. ന്യൂമാഹി പഞ്ചായത്തിലെ ഭാരവാഹി അസ്‍ലമിനെതിരെയാണ് കേസെടുത്തത്. മങ്ങാട് സ്നേഹതീരം എന്ന വാട്‍സാപ് ഗ്രൂപ്പിൽ അസ്‍ലം വ്യാജപ്രചാരണം നടത്തിയെന്നാണ് പരാതി. ഗ്രൂപ്പിലെ ശബ്ദസന്ദേശം അസ്‍ലമിന്റേതാണെന്ന് കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ തനിക്ക് എതിരെ വ്യാജപ്രചാരണം നടത്തുന്നു എന്നാരോപിച്ച് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ കെ.കെ.ശൈലജ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി, ഡിജിപി, ജില്ലാ കലക്ടർ എന്നിവർക്കാണ് ശൈലജ ഇന്നലെ പരാതി […]

ഏപ്രിൽ 18നും 19നും 2 ജില്ലകളിൽ ശക്തമായ മഴ, യെല്ലോ അലർട്ട്

തിരുവനന്തപുരം: ഏപ്രിൽ 18, 19 തിയ്യതികളിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ  ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാൻ സാധ്യത. ഇരു ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ എട്ട് ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. ഏപ്രിൽ 17 ബുധനാഴ്ച 10 […]

ദുബായിൽ കനത്ത മഴ; നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി

കൊച്ചി: ദുബായിൽ മഴ തുടരുന്ന സാഹചര്യത്തിൽ കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. മൂന്നു വിമാനങ്ങളാണ് സർവ്വീസ് റദ്ദാക്കിയതായി അറിയിച്ചത്. ദുബായിൽ നിന്ന് കൊച്ചിയിലേക്കും വിമാനങ്ങൾ സർവ്വീസ് നടത്തുന്നില്ല. കനത്ത മഴയെത്തുടർന്ന് ദുബായിലെ ടെർമിനലിലുണ്ടായ ചില തടസങ്ങളാണ് ദുബായ് സർവീസുകളെ ബാധിച്ചതെന്നാണ് വിവരം. അതേസമയം, യുഎഇയിൽ മഴയുടെ ശക്തി കുറഞ്ഞതായാണ് റിപ്പോർട്ട്. നിലവിൽ അൽ ഐനിൽ മാത്രമാണ് റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മറ്റിടങ്ങളിലുണ്ടായിരുന്ന അലേർട്ടുകൾ പിൻവലിക്കുകയായിരുന്നു. അജ്മാൻ, റാസൽ ഖൈമ, ഷാർജ എന്നിവിടങ്ങളിൽ നേരിയ മഴയാണുള്ളത്.

നടിയെ ആക്രമിച്ച കേസ്, ദിലീപിന് കനത്ത തിരിച്ചടി; മൊഴിപകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്ന ഹർജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും കോടതിയിൽ തിരിച്ചടി. ജില്ലാ ജഡ്ജി തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പ് അതിജീവിതക്ക് നൽകരുതെന്ന ഹർജി ഹൈക്കോടതി തള്ളി. ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബ‌െഞ്ച് നടപടി. മൊഴിപകർപ്പ് നൽകരുതെന്ന് പറയാൻ പ്രതിക്ക് അവകാശമില്ലെന്നും വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴികളെക്കുറിച്ച് അറിയാൻ തനിക്ക് അവകാശമുണ്ടെന്നുമായിരുന്നു അതിജീവിത കോടതിയെ അറിയിച്ചത്. എന്നാൽ തീർപ്പാക്കിയ ഒരു ഹർജിയിൽ പുതിയ ആവശ്യം പരിഗണിച്ച് ഉത്തരവിടുന്നത് നിയമലംഘനമെന്നായിരുന്നു ദീലീപിന്‍റെ വാദം. വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴി പകർപ്പ് അതിജീവിതക്ക് […]

പന്ത്രണ്ട് വയസ്സുകാരിയായ സ്വന്തം മകളെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയ 38 കാരനെ മൂന്ന് ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചു

പത്തനംതിട്ട: പന്ത്രണ്ട് വയസ്സുകാരിയായ സ്വന്തം മകളെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയ തിരുവല്ല സ്വദേശിയായ 38 കാരനെ മൂന്ന് ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചു. പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജ് ഡോണി തോമസ് വിധി പ്രസ്താവച്ചത്. ഇതിന് പുറമെ പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം പെൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയതിന് ഐപിസി നിയമത്തിലെ 377 വകുപ്പു പ്രകാരം 10 വർഷം കഠിന തടവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്ന് വർഷം കഠിന […]

സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ ഓടിച്ചു പോയ ആളെ പിന്തുടർന്ന് പിടികൂടി

അങ്കമാലി: കേസുമായി ബന്ധപ്പെട്ട് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ സ്പെയർ കീ ഉപയോഗിച്ച് ഓടിച്ചു പോയ ആളെ വിടാതെ കിലോമീറ്ററുകളോളം പിന്തുടർന്ന് അങ്കമാലി പോലീസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് മലപ്പുറം തിരുന്നാവായ അനന്തപുരം ചാലമ്പാട്ട് വീട്ടിൽ സിറാജുദ്ദീൻ (43) നെ പോലീസ് അറസ്റ്റ് ചെയ്തു. 15 ന് രാത്രി പത്ത് മണിയോടെയാണ് വാഹനവുമായി ഇയാൾ സ്റ്റേഷൻ വളപ്പിൽ നിന്നും പുറത്ത് കടന്നത്. കേസ് തീർന്ന് വാഹനം കൊണ്ടുപോകുകയാണെന്നാണ് ഇയാൾ അവിടെക്കണ്ട പോലീസുദ്യോഗസ്ഥനോട് പറഞ്ഞത്. തടയാൻ ശ്രമിച്ച […]

പ്രശസ്ത സംഗീതജ്ഞന്‍ കെ. ജി. ജയന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി.ജയൻ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. അറുപത് വർഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമ ഗാനങ്ങള്‍ക്കും ഭക്തി ഗാനങ്ങൾക്കും കെ ജി ജയന്‍ ഈണം പകർന്നു. നടന്‍ മനോജ് കെ ജയന്‍ മകനാണ്. ജയവിജയ എന്ന പേരിൽ ഇരട്ട സഹോദരനൊപ്പം നിരവധി കച്ചേരികൾ നടത്തിയിരുന്നു. സിനിമ ഭക്തി ​ഗാനങ്ങളിലൂടെ കർണാടക സം​ഗീതത്തെ ജനകീയനാക്കിയ സം​ഗീതജ്ഞൻ കൂടിയായിരുന്നു കെ ജി ജയൻ. 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.  കേരള സം​ഗീത […]

ബിഗ് ബോസ് ഷോയ്ക്കെതിരെ ഹര്‍ജി; മോഹൻലാലിനടക്കം ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. പരിപാടിയുടെ ഉള്ളടക്കം അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. മലയാളം ആറാം സീസൺ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. പരിപാടി സംഘാടകരായ എന്‍ഡമോള്‍ ഷൈനിനും, സ്റ്റാര്‍ ഇന്ത്യയ്ക്കും, പരിപാടിയുടെ അവതാരകനായ മോഹന്‍ലാലിനും, പരിപാടിയിലെ മത്സരാര്‍ത്ഥിയായ റോക്കിക്കും  ഹൈക്കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. ശാരീരിക ആക്രമണം അടക്കം നിയമവിരുദ്ധ നടപടികൾ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ആദർശ് എസ് നൽകിയ ഹർജിയിലാണ് കോടതിയുടെ […]

ചികിത്സാപിഴവെന്ന് ആരോപണം. ഗുരുതരാവസ്ഥയിലാരുന്ന നവജാതശിശു മരിച്ചു; ആരോഗ്യമന്ത്രിക്ക് പരാതി നൽകി അമ്മ

കോഴിക്കോട്: ചികിത്സാപിഴവു മൂലം ഗുരുതരാവസ്ഥയിലായി എന്ന് ആരോപണമുയര്‍ന്ന നവജാതശിശു മരിച്ചു. നാലുമാസമായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന പുതുപ്പാടി സ്വദേശികളായ ഗിരീഷ്-ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പതിനേഴ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബിനീഷിനും ബിന്ദുവിനും കുഞ്ഞ് ജനിക്കുന്നത്. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്നുണ്ടായ ചികിത്സാപ്പിഴവിനെ തുടര്‍ന്നാണ് കുട്ടി ​ഗുരുതരാവസ്ഥയിലായതെന്ന് നേരത്തെ രക്ഷിതാക്കള്‍ ആരോപണം ഉയര്‍ത്തിയിരുന്നു. ഡിസംബര്‍ 13ന് രാത്രിയാണ് പ്രസവവേദന അനുഭവപ്പെട്ട ബിന്ദു താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇവിടെയെത്തുമ്പോള്‍ കുട്ടിയുടെ തല ഭാഗം പുറത്തു […]

കരുവന്നൂര്‍ കേസ്: നിക്ഷേപകർക്ക് പണം നൽകാൻ പുതിയ നിർദേശവുമായി ഇഡി

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്. പ്രതികളിൽ നിന്ന് കണ്ടുകെട്ടിയ 108 കോടി രൂപയുടെ സ്വത്തുക്കൾ നിക്ഷേപകർക്കു നൽകുന്നതിൽ എതിർപ്പില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. കരുവന്നൂർ ബാങ്കിന് ഇതിനുള്ള നടപടി സ്വീകരിക്കാം. പിഎംഎൽഎ നിയമത്തിലെ പുതിയ ഭേദഗതിയിൽ ഇക്കാര്യം അനുവദിക്കുന്നുണ്ടെന്ന് കൊച്ചിയിലെ പിഎംഎൽഎ കോടതിയെയാണ് ഇഡി അറിയിച്ചത്. ബാങ്കിൽ നിക്ഷേപിച്ച 33 ലക്ഷം രൂപ തിരികെ കിട്ടാൻ നടപടി ആവശ്യപ്പെട്ട് നിക്ഷേപകൻ സമർപ്പിച്ച ഹർജിയിൽ ആണ് ഇഡി സത്യവാങ്മൂലം നൽകിയത്. കരുവന്നൂർ ബാങ്കിൽ […]

പെട്രോൾ പമ്പിൽ ഗൂഗിൾ പേ ചെയ്‌ത അനൗൺസ്മെന്റ് വന്നില്ല; സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു

കോട്ടയം: പെട്രോൾ പമ്പിൽ പെട്രോൾ അടിച്ച ശേഷം ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെന്റ് ശബ്ദം കേട്ടില്ലെന്ന കാരണത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ഇന്നലെ രാത്രി കോട്ടയം തലയോലപ്പറമ്പിലെ പെട്രോൾ പമ്പിലാണ് സംഭവം നടന്നത്. പെട്രോൾ അടിച്ച ശേഷം പണം ഗൂഗിൾ പേ വഴി കൈമാറിയെന്ന് പെട്രോൾ അടിക്കാനെത്തിയ യുവാക്കൾ ജീവനക്കാരോട് പറഞ്ഞെങ്കിലും ഗൂഗിൾ പേയിലെ അനൗൺസ്മെൻറ് ശബ്ദം കേട്ടില്ലെന്ന പേരിൽ സംഘർഷം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. പമ്പ് ജീവനക്കാരനായ അപ്പച്ചനെ യുവാക്കൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. എന്നാൽ ചോദിക്കാൻ […]

തൃശൂര്‍ പൂരം: ആനയും ആളും തമ്മിലുള്ള അകല പരിധി 6 മീ. ഹൈക്കോടതി

കൊച്ചി: തൃശൂര്‍ പൂരത്തിന് ആനകളും പൊതുജനവും തമ്മിലുള്ള അകല പരിധി 6 മീറ്ററാക്കി ഹൈക്കോടതി. 50 മീറ്റര്‍ അകലപരിധിയില്‍ ഇളവ് വരുത്തിയ സിസിഎഫ് സര്‍ക്കുലര്‍ വനംവകുപ്പ് ഹൈക്കോടതിയില്‍ ഹാജരാക്കി. 10 മീറ്ററെങ്കിലും അകലം വേണമെന്നായിരുന്നു അമികസ് ക്യൂറിയുടെ നിര്‍ദ്ദേശം. എന്നാല്‍ 10 മീറ്റര്‍ പരിധി അപ്രായോഗികമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ അറിയിച്ചു. തുടർന്ന് പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ മുന്നില്‍ നിന്നും 6 മീറ്റര്‍ അകലത്തിലായിരിക്കണം തീവെട്ടിയും കുത്തുവിളക്കും. അതിനപ്പുറത്ത് മാത്രം പൊതുജനങ്ങള്‍ക്ക് നില്‍ക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. തൃശൂര്‍ […]

എംഡിഎംഎ യുമായി രണ്ട് പേർ പിടിയിൽ

നെടുമ്പാശേരി: ഏഴര ഗ്രാം എം.ഡി.എം.എ യുമായി രണ്ട് പേർ പിടിയിൽ. മാറമ്പിള്ളി ചാലക്കൽ തോലാട്ട് വീട്ടിൽ സാദ്ദിഖ് അലി (32), തുരുത്ത് പാലവിളയിൽ മുഹമ്മദ് ഷഫീഖ് (26) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും നെടുമ്പാശേരി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ അത്താണി ഭാഗത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും കാറിലാണ് എം.ഡി.എം.എ കടത്തിയത്. കാറിന്‍റെ ഡാഷ്ബോർഡിൽ സിഗരറ്റ് കവറിനുള്ളിലാണ് രാസലഹരി […]

കരുവന്നൂർ അഴിമതിക്കേസ് ഇടതു കൊള്ളയുടെ ഉദാഹരണം; നരേന്ദ്രമോദി

തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി കുന്നംകുളത്തെത്തി. കേരളത്തിൽ എത്താനായതിൽ സന്തോഷമെന്ന് പൊതുയോഗത്തിൽ സംസാരിക്കവേ മോദി പറഞ്ഞു. കേരളത്തിൽ പുതിയ തുടക്കം വരികയാണെന്നും ഇത് കേരളത്തിന്റെ വികസനത്തുടക്കമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച മോദി കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിക്കേസ് ആവർത്തിച്ചു. ഇടതിന്റെ കൊള്ളയുടെ ഉദാഹരണമാണ് ഈ അഴിമതിക്കേസെന്ന് മോദി വിമർശിച്ചു. എല്ലാവരും ഇതിൽ അസന്തുഷ്ടരാണ്. ഏത് ബാങ്കിലാണോ പാവപ്പെട്ടവർ അധ്വാനിച്ചുണ്ടാക്കിയ രൂപ നിക്ഷേപിച്ചത്, ആ ബാങ്ക് സിപിഐഎമ്മുകാർ കൊള്ള ചെയ്ത് കാലിയാക്കിെന്ന് […]

ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നു

പത്തനംതിട്ട: പത്തനംതിട്ട അട്ടത്തോട്ടിൽ ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു. പടിഞ്ഞാറേത്തറ ആദിവാസി കോളനിയിലെ അട്ടത്തോട് താമസിക്കുന്ന രത്നാകരൻ (58) ആണ് മരിച്ചത്. സംഭവത്തില്‍ രത്നാകരന്‍റെ ഭാര്യ ശാന്തയെ പമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മിലുള്ള വഴക്കിനിടെ ശാന്ത രത്നാകരന്‍റെ തലയിൽ കമ്പ് കൊണ്ട് അടിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്ക് കൂടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അടിയേറ്റ് കുഴഞ്ഞുവീണ രത്‌നാകരനെ ഉടന്‍ തന്നെ നിലയ്ക്കലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. […]

പാലക്കാട് റോഡിന് നടുവിൽ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി

പാലക്കാട്: പാലക്കാട് നെല്ലിയാമ്പതി കൂനം പാലത്തിന് സമീപം പുലിയെ ചത്ത നിലയിൽ കണ്ടെത്തി. നെല്ലിയാമ്പതി മണലാരു എസ്റ്റേറ്റ് റോഡിലാണ് പുലിയുടെ ജഢം കണ്ടെത്തിയത്. തേയില തോട്ടത്തിലെ തൊഴിലാളികളുടെ പാടിക്ക് സമീപമുള്ള പാതയാണിത്. പുലർച്ചെ 5.30ന് പാൽ വിൽപ്പനക്കാരനാണ് പുലി പാതയിൽ കിടക്കുന്നതായി കണ്ടത്. പുലിയുടെ വയർ  പൊട്ടി ആന്തരികാവയവങ്ങൾ പുറത്ത് വരുകയും, ഒരു കൈ ഒടിയുകയും ചെയ്തിട്ടുണ്ട്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. റോഡ് കുറുകെ കടക്കുന്നതിനിടയിൽ വാഹനമിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

ഇറ്റലിയിലെ മഞ്ഞ് മലയിൽ കുടുങ്ങിയ കാഞ്ഞൂർ സ്വദേശി അനൂപിനെ ഇറ്റാലിയൽ വ്യോമസേന രക്ഷപ്പെടുത്തി

കാലടി: ഇറ്റലിയിലെ മഞ്ഞ് മലയിൽ കുടുങ്ങിയ കാലടി കാഞ്ഞൂർ സ്വദേശി അനൂപിനെ ഇറ്റാലിയൽ വ്യോമസേന രക്ഷപ്പെടുത്തി. മലയിടുക്കിലാണ് അനൂപ് കുടുങ്ങിയത്. സമുദ്ര നിരപ്പിൽ നിന്നും 2400 അടി ഉയരമുളള മലയിൽ ഇറ്റാലിയൽ സുഹൃത്തുമൊത്ത് ട്രക്കിംഗ് പോയതാണ് അനൂപ്. അനൂപ് കാൽ തെറ്റി മലയുടെ ചെരുവിലേക്ക് പതിക്കുകയും മഞ്ഞിൽ പൊതിഞ്ഞ് പോവുകയും ചെയ്തു. രക്ഷാ പ്രവർത്തകർ എത്തിയെങ്കിലും ആദ്യം രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. വ്യോമസേനയെ അറിയിച്ചതിനെ തുടർന്ന് വ്യോമസേനയുടെ രാത്രി പറക്കാൻ കഴിയുന്ന ഹെലികോപ്റ്റർ എത്തി അനൂപിനെ രക്ഷിക്കുകയായിരുന്നു.  

പ്രധാന മന്ത്രിയുടെ സുരക്ഷക്കായി കെട്ടിയ വടം കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ചു

കൊച്ചി: പ്രധാന മന്ത്രിയുടെ സുരക്ഷക്കായി കെട്ടിയ വടം കഴുത്തിൽ കുരുങ്ങി കൊച്ചിയിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. കൊച്ചി വടുതല സ്വദേശി  മനോജ്‌ ഉണ്ണിയാണ് മരിച്ചത്. റോഡിൽ തലയടിച്ചു വീണ മനോജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. എസ്എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്. എന്നാൽ തങ്ങൾ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാര്‍ […]

പ്രധാന മന്ത്രിയുടെ സുരക്ഷക്കായി കെട്ടിയ വടം കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ചു

കൊച്ചി: പ്രധാന മന്ത്രിയുടെ സുരക്ഷക്കായി കെട്ടിയ വടം കഴുത്തിൽ കുരുങ്ങി കൊച്ചിയിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. കൊച്ചി വടുതല സ്വദേശി  മനോജ്‌ ഉണ്ണിയാണ് മരിച്ചത്. റോഡിൽ തലയടിച്ചു വീണ മനോജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. എസ്എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്. എന്നാൽ തങ്ങൾ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാര്‍ […]

മണ്ണിടിഞ്ഞ് കിണറില്‍ വീണയാള്‍ മരിച്ചു

പാലക്കാട്: പാലക്കാട് കുഴല്‍മന്ദത്ത് മണ്ണിടിഞ്ഞ് കിണറില്‍ വീണയാള്‍ മരിച്ചു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ വീണയാളെ പുറത്തെടുത്തെങ്കിലും മരിച്ച നിലയിലായിരുന്നു. കുഴല്‍ മന്ദം സ്വദേശി സുരേഷ് ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. അവധി ദിവസമായതിനാല്‍ നാട്ടുകാര്‍ ചേര്‍ന്ന് വയലിനോട് ചേര്‍ന്നുള്ള പൊതുകിണര്‍ വൃത്തിയാക്കുകയായിരുന്നു. ചെറു കുളത്തിന് സമാനായ കല്ലുകൊണ്ട് കെട്ടിയ കിണറാണ് ഇടിഞ്ഞത്. കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിയുകയായിരുന്നു. ഇതിനിടെ കിണറ്റിൻ കരയില്‍ നില്‍ക്കുകയായിരുന്ന സുരേഷ് കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു. ഈ സമയം കിണറിനുള്ളിലുണ്ടായിരുന്ന മൂന്നുപേര്‍ രക്ഷപ്പെട്ടു. മണ്ണിനടിയലകപ്പെട്ട സുരേഷിനെ രക്ഷപ്പെടുത്താൻ […]