അങ്കമാലി: ബാറിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ആറ് പേർ അറസ്റ്റിൽ. കിടങ്ങൂർ കിഴങ്ങൻ പള്ളി ബിജേഷ് (ബിജു 37), കിടങ്ങൂർ മണാട്ട് വളപ്പിൽ വിഷ്ണു (33), കിടങ്ങൂർ തേറാട്ട് സന്ദീപ് (41), പവിഴപ്പൊങ്ങ് പാലമറ്റം ഷിജോ ജോസ് (38), പവിഴപ്പൊങ്ങ് കിങ്ങിണിമറ്റം സുരേഷ് (തമ്പുരാട്ടി സുരേഷ് 43), മറ്റൂർ പൊതിയക്കര വല്ലൂരാൻ ആഷിഖ് പൗലോസ് (25) എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിലെ പ്രതിയായ ആഷിഖ് മനോഹരനാണ് കൊല്ലപ്പെട്ടത്. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിൽ. […]
അരുൺ കുമാർ നമ്പൂതിരി ശബരിമല മേൽശാന്തി
പത്തനംതിട്ട: ശബരിമല മേല്‍ശാന്തി ആയി അരുണ്‍ കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് അരുണ്‍ കുമാര്‍ നമ്പൂതിരി. ആറ്റൂകാൽ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയാണ്. ന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശ് ശബരിമല മേൽശാന്തിയുടെ നറുക്കെടുത്തത്. പതിനാറാമതായാണ് അരുണ്‍ കുമാര്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. അടുത്ത ഒരു വര്‍ഷം ശബരിമലയിലെ മേല്‍ശാന്തിയായി സേവനമനുഷ്ഠിക്കുന്നത് അരുണ്‍ കുമാര്‍ നമ്പൂതിരി ആയിരിക്കും. തുലാമാസ പൂജകൾക്കായി ഇന്നലെയാണ് ശബരിമല നട തുറന്നത്. ഒക്ടോബർ 21ന് നട അടയ്ക്കും.
അങ്കമാലിയിൽ ബാറിൽ അടിപിടി; നിരവധി കേസിലെ പ്രതിയെ കുത്തിക്കൊന്നു
അങ്കമാലി: അങ്കമാലി ഹിസ്പാർക്ക് ബാറിൽ ഉണ്ടായ അടിപിടിയിൽ നിരവധി കേസിലെ പ്രതിയായ ആഷിക് മനോഹറിനെ (30) കുത്തിക്കൊന്നു. ഇന്നലെ രാത്രി 11.15 ഓടെയായിരുന്നു സംഭവം. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. പ്രതികളെക്കുളിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ആഷിക്കിനെതിരെ വധശ്രമമടക്കം കേസുണ്ട്. രണ്ട് തവണ കാപ്പ ചുമത്തിയിട്ടുമുണ്ട്.
അങ്കമാലി നിയോജകമണ്ഡലത്തിലെ വന്യമ്യഗശല്യം തടയുന്നതിന് സൗരോര്‍ജ്ജവേലി സ്ഥാപിക്കുന്ന പദ്ധതി നിര്‍വ്വഹണം ത്വരിതപ്പെടുത്തുമെന്ന് വനം വകുപ്പ് മന്ത്രി
അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തില്‍ അയ്യമ്പുഴ, മലയാറ്റൂര്‍-നീലീശ്വരം, മൂക്കന്നൂര്‍, കറുകുറ്റി ഗ്രാമപഞ്ചായത്തുകളില്‍ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഇല്ലിത്തോട്, മുളംങ്കുഴി, കാടപ്പാറ, കണ്ണിമംഗലം, പാണ്ടുപാറ, അയ്യമ്പുഴ പ്ലാന്‍റേഷന്‍, പോര്‍ക്കുന്ന് പാറ, ഒലിവേലി, മാവേലിമറ്റം, കട്ടിംഗ്, ഏഴാറ്റുമുഖം പ്രദേശങ്ങളില്‍ വന്യജീവിശല്യം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ മനുഷ്യ-വന്യമ്യഗ സംഘര്‍ഷം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി വനാതിര്‍ത്തിയില്‍ തൂക്ക് സൗരോര്‍ജ്ജ വേലികളുടെ നിര്‍മ്മാണം ത്വരിതപ്പെടുത്തുമെന്ന് വനംവകുപ്പ് മന്ത്രി എം.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി. കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തില്‍ റോജി എം. ജോണ്‍ എം.എല്‍.എയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് […]
ബാങ്കിൽ മോഷണശ്രമം; ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ
കുന്നത്തുനാട്: ബാങ്കിൽ മോഷണശ്രമം, ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ. ആസാം ഖേറോനി സ്വദേശി ധോൻബർ ഗവോൻഹുവ (27) നെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. മണ്ണൂർ ജംഗ്ഷനിലുള്ള ദേശസാൽകൃത ബാങ്കിലാണ് മോഷണശ്രമം നടത്തിയത്. ഞായറാഴ്ച രാത്രിയാണ് ഇയാൾ ബാങ്ക് വളപ്പിൽ കയറിയത്. ജനൽപ്പാളി കുത്തിതുറന്ന് അഴികൾ അറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഈ സമയം പട്രോളിംഗ് നടത്തുന്ന പോലീസ് വാഹനം കണ്ട് പ്രതി ഓടിക്കളഞ്ഞു. പിറ്റേന്ന് മാനേജരെത്തിയപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്. തുടർന്ന് പരാതി നൽകി. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ […]
നിർമല സീതാരാമനുമായുള്ള ‘മീറ്റ് ദ ഗ്രേറ്റ് ലീഡേഴ്’സിൽ ശ്രീ ശാരദാ വിദ്യാലയത്തിന് പുരസ്കാരം
കാലടി: പ്രഫ. കെ. വി. തോമസ് വിദ്യാധാനം ട്രസ്റ്റ് സംഘടിപ്പിച്ച കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനുമായുള്ള ചോദ്യോത്തര പരിപാടി ‘മീറ്റ് ദ ഗ്രേറ്റ് ലീഡേഴ്’സിൽ മികച്ച ചോദ്യത്തിനുള്ള പുരസ്കാരം കാലടി ശ്രീ ശാരദാ വിദ്യാലയത്തിന്. വിദ്യാഭ്യാസ നിലവാരത്തിലും സാങ്കേതിക വൈദഗ്ദ്ധ്യത്തിലും മുന്നിട്ടു നില്ക്കുന്ന കേരളത്തിലെ യുവാക്കൾ ജോലി തേടി കൂട്ടത്തോടെ വിദേശത്തേക്ക് പോകുന്നത് എങ്ങനെ തടയാൻ പറ്റും എന്ന ചോദ്യമാണ് പുരസ്കാരത്തിന് അർഹമായത്. വിജയികൾക്ക് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പതിനായിരം രൂപയും ഫലകവും സർട്ടിഫിക്കറ്റും നൽകി. മികച്ച […]
മഞ്ഞപ്ര പഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്ത്
കാലടി: മഞ്ഞപ്ര പഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി പ്രഖ്യാപിച്ചു. കാലടി ശ്രീ ശങ്കരാ കോളേജ് എൻഎസ്എസ് വളണ്ടിയേഴ്‌സ് പഞ്ചായത്തിലെ കുടുംബശ്രീയുടെ സഹകരണത്തോടെ 14 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവരെ കണ്ടെത്തി അവരിൽ ഡിജിറ്റൽ സാക്ഷരത ഇല്ലാത്തവരെ കണ്ടെത്തി പഠിപ്പിച്ചാണ് ഈ നേട്ടം കൈവരിക്കാൻ ആയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണു സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡണ്ട് ബിനോയ് ഇടശ്ശേരി അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷ സൗമിനി ശശീന്ദ്രൻ മെമ്പർമാരായ അൽഫോൻസാ […]
പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13-ന്
ന്യൂദല്‍ഹി: വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13-ന് നടക്കും. ഇതിനൊപ്പം പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കും. എല്ലായിടങ്ങളിലും വോട്ടെണ്ണല്‍ നവംബര്‍ 23ന് നടക്കും. മാഹാരാഷ്‌ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. ജാര്‍ഖണ്ഡിലെ 81 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നവംബര്‍ 13-നും 20-നുമായാണ് രണ്ട് ഘട്ടങ്ങള്‍ നടക്കുന്നത്. നവംബര്‍ 20ന് ആയിരിക്കും മഹാരാഷ്‌ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കുക. 288 മണ്ഡങ്ങളിലേക്ക് ഒറ്റഘട്ടമായായിരിക്കും ഇവിടെ തിരഞ്ഞെടുപ്പ് നടക്കുക. രണ്ട് […]
നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് റോഡിൽ നിന്നും താഴേക്ക് മറിഞ്ഞു
ഇടുക്കി : അടിമാലിക്ക് സമീപം കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. അടൂരിലേക്ക് പോകുകയായിരുന്ന ബസ് വാളറയ്ക്കും നേര്യമംഗലത്തിനുമിടയിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ രണ്ടുപേരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. നിയന്ത്രണം വിട്ട ബസ് അടിമാലിക്ക് സമീപം വെച്ച് പെട്ടന്ന് താഴേക്ക് മറിയുകയായിരുന്നു. ബസിൽ 18 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ശബരിമലയിൽ നിലപാട് മാറ്റി സംസ്ഥാന സർക്കാർ; സ്പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയിൽ നിലപാട് മാറ്റി സംസ്ഥാന സർക്കാർ. വരുന്ന മണ്ഡലകാലം മുതൽ ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം മതിയെന്ന നിലപാടാണ് സർക്കാർ തിരുത്തിയത്. ശബരിമലയിൽ സ്പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. വി.ജോയ് എംഎൽഎയുടെ സബ്മിഷന് മറുപടി നൽകവേയാണ് മുഖ്യമന്ത്രി ശബരിമലയിലെ നിലപാട് മാറ്റം പ്രഖ്യാപിച്ചത്. ഓൺലൈനായി ബുക്ക് ചെയ്യാതെ വരുന്നവർക്കും ദർശനത്തിന് സൗകര്യമൊരുക്കും. തീർഥാടകർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയിൽ സൗകര്യം ഉറപ്പാക്കാൻ അവലോകന യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
അഞ്ച് വയസുകാരന് ക്ലാസ് ടീച്ചറുടെ ക്രൂര മര്‍ദനം; പൊലീസ് കേസെടുത്തു
തൃശൂർ: തൃശൂരില്‍ അഞ്ച് വയസുകാരന് ക്ലാസ് ടീച്ചറുടെ ക്രൂര മര്‍ദനം. തൃശൂർ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്കൂളിലാണ് സംഭവം. ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചർ അഞ്ചുവയസ്സുകാരനെ തല്ലിച്ചതച്ചത്. ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരു കാൽമുട്ടിനും താഴെ ക്രൂരമായി തല്ലിയത്. രക്ഷിതാക്കളുടെ പരാതിയിൽ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തു. സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സ്കൂൾ മാനേജ്മെന്‍റിന്‍റെ സ്വാധീനത്തിന് വഴങ്ങിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്നാണ് രക്ഷിതാവ് ആരോപിക്കുന്നത്. […]
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ വേദിയിലിരുത്തി അപമാനിച്ചു. കണ്ണൂര്‍ എഡിഎം മരിച്ച നിലയില്‍
കണ്ണൂർ: അഡീഷനൽ ജില്ലാ മജിസ്‌ട്രേട്ട് (എഡിഎം) നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചനിലയിലായിരുന്നു. നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് സംഭവം. കണ്ണൂരിൽനിന്നു സ്ഥലംമാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയിൽ അടുത്ത ദിവസം ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. ഇന്നലെ വൈകിട്ട് കണ്ണൂർ കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ എഡിഎമ്മിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ചെങ്ങളായിൽ പെട്രോൾ പമ്പിന് നിരാക്ഷേപ പത്രം നൽകുന്നത് മാസങ്ങൾ വൈകിച്ചുവെന്നും അവസാനം എങ്ങനെ […]
ചോറ്റാനിക്കരയിൽ നാലംഗ കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ
കൊച്ചി : ചോറ്റാനിക്കരയിൽ നാലംഗ കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അധ്യാപക ദമ്പതികളായ രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9). ആദിയ (7) എന്നിവരാണ് മരിച്ചത്. കാലടി കണ്ടനാട് സ്കൂളിലെ അദ്ധ്യാപകനാണ് രഞ്ജിത്ത്. ഭാര്യ രശ്മി പൂത്തോട്ട സ്കൂൾ അദ്ധ്യാപികയാണ്. നാല് പേരുടെയും മൃതശരീശം മെഡിക്കൽ കോളേജിന് വൈദ്യ പഠനത്തിന് നൽകണമെന്ന് കുറിപ്പ് എഴുവെച്ച ശേഷമാണ് മരണം. മൃതദേഹത്തിന്റെ അടുത്ത് നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നമാണ് മരണത്തിന് കാരണമെന്നാണ് സൂചന
ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു
കൊച്ചി: കുടുംബവഴക്കിനെ തുടർന്നു ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു. എറണാകുളം നായരമ്പലം സ്വദേശി അറയ്ക്കൽ ജോസഫാണു കൊല്ലപ്പെട്ടത്. ജോസഫിന്റെ ഭാര്യ പ്രീതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈപ്പിൻ നായരമ്പലത്തു ഞായറാഴ്ച വൈകിട്ട് ആറോടെയാണു സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞു. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. വിവാഹമോചനത്തിനു കേസ് കൊടുത്തിരിക്കുകയായിരുന്നു ദമ്പതികൾ. 2 വീടുകളിലായാണു താമസിച്ചിരുന്നത്. കാറ്ററിങ് ജോലികൾ ചെയ്യുന്ന ജോസഫ് ഭാര്യ താമസിക്കുന്ന കെട്ടിടത്തിനടുത്തു ജോലി ആവശ്യത്തിനു വരാറുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട തർക്കമാണു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണു വിവരം. […]
മുൻ ഭാര്യ നൽകിയ പരാതിയിൽ നടൻ ബാല അറസ്റ്റിൽ
കൊച്ചി: നടൻ ബാല അറസ്റ്റിൽ. മുൻ ഭാര്യ നൽകിയ പരാതിയിലാണ് കടവന്ത്ര പൊലീസിന്റെ നടപടി. പാലാരിവട്ടത്തെ വീട്ടിൽ നിന്നാണ് പൊലീസ് ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലാണ് നടപടി. മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമർശങ്ങൾ അറസ്റ്റിന് കാരണമായെന്നാണ് വിവരം
നിരോധിത പുകയില വിൽപന; പിതാവും മകനും അറസ്റ്റില്‍
കല്‍പ്പറ്റ: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി പിതാവും മകനും അറസ്റ്റില്‍. കമ്പളക്കാട് തൂമ്പറ്റ വീട്ടില്‍ ടി. അസീസ് (52), ഇയാളുടെ മകന്‍ സല്‍മാന്‍ ഫാരിസ് (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കല്‍പ്പറ്റ ഗവണ്മെന്റ് എല്‍. പി സ്‌കൂളിന് സമീപം വച്ചാണ് വില്‍പ്പനക്കായി കൈവശം വെച്ചിരുന്ന അഞ്ച് പാക്കറ്റ് ഹാന്‍സും ഏഴ് പാക്കറ്റ് കൂള്‍ ലിപ് എന്ന ലഹരി വസ്തുവുമായി അസീസ് കല്‍പ്പറ്റ പൊലീസിന്റെ പിടിയിലാവുന്നത്. പിന്നീട് ഇയാളുടെ കമ്പളക്കാടുള്ള വീട്ടില്‍ കമ്പളക്കാട് പൊലീസ് നടത്തിയ […]
ദേശീയ പാതയിലെ കുഴിയിൽ വീണു, ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. അഴീക്കോട് ചുങ്കം പാലത്തിന് സമീപം കുരിശിങ്കൽ ജോർജിന്റെ മകൻ നിഖിലാണ് മരിച്ചത്. ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസിൽ ഗൗരിശങ്കർ ജംഗ്ഷന് തെക്കുവശത്ത് ശനിയാഴ്ച്ച രാത്രിയിലായിരുന്നു അപകടമുണ്ടായത്. ദേശീയ പാതയിലൂടെ ബൈക്കുമായി പോയ നിഖിൽ കുഴിയിൽ വീഴുകയായിരുന്നു. റോഡ് നിർമ്മാണ തൊഴിലാളികളാണ് അപകടം ആദ്യം അറിഞ്ഞത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മരിച്ചു.
കാഞ്ഞൂരിന്റെ ശബ്ദമായിരുന്ന ജോർജ് കോയിക്കര അന്തരിച്ചു
കാഞ്ഞൂർ : കാഞ്ഞൂരിന്റെ ശബ്ദമായി ജോർജ് കോയിക്കര (79) അന്തരിച്ചു. വാർദ്ധക്യ സഹചമായ അസുഖത്തെ തുടർന്ന് ചികിത്‌സയിലായിരുന്നു. കാഞ്ഞൂർ സെന്റ്: മേരീസ് ഫൊറോന പളളിയിൽ ജനുവരിയിൽ നടക്കുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് വിശുദ്ധന്റെ തിരുസ്വരൂപം അങ്ങാടി പ്രദക്ഷിണത്തിനായി എഴുന്നള്ളിക്കുമ്പോൾ വർഷങ്ങളായി ഉച്ചഭാഷിണിയിൽ അനൗൺസ്‌മെന്റ് നടത്തിയിരുന്നത് ജോർജായിരുന്നു. 15-ാം വയസ്സിലാണ് ജോർജ് കാഞ്ഞൂർ തിരുനാളിന് ഉച്ചഭാഷി അനൗൺസ്‌മെന്റ് തുടങ്ങിയത്. വർഷങ്ങൾക്കിപ്പുറവും ജോർജിന്റെ ശബ്ദദത്തിന് ഇടർച്ചകളൊന്നുമുണ്ടായില്ല. ഒരു വർഷം പോലും ജോർജ് തന്റെ സേവനം മുടക്കിയിരുന്നില്ല. തിരുനാൾ ആരംഭിച്ചാൽ മൈക്കിനു […]
നടിയുടെ പരാതി; സ്വാസിക, ബീന ആന്റണി അടക്കം 3 പേർക്കെതിരെ കേസ്
കൊച്ചി : യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ സിനിമാ താരങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. താരങ്ങളായ സ്വാസിക, ബീന ആന്റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെയാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്. ബീന ആന്റണി ഒന്നാംപ്രതിയും, ഭർത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ വൈരാഗ്യത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുളള പരാമർശം നടത്തിയെന്നാണ് നടിയുടെ പരാതി.