കാലടി കൊലപാതകക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മറ്റൂർ യോർദ്ദനാപുരം പൊതിയേക്കര ഭാഗത്ത്, വള്ളൂരാൻ വീട്ടിൽ ആഷിക്ക് പൗലോസ് (24)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. കൊലപാതകം, കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, ന്യായ വിരോധമായി സംഘം ചേരൽ, കാപ്പാ ഉത്തരവിൻ്റെ ലംഘനം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. 2022 ജനുവരി മുതൽ 6 […]