അങ്കമാലി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. തുറവൂർ പയ്യപ്പിള്ളി റോണി (41) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ല കളക്ടർ എൻ.എസ്. കെ ഉമേഷാണ് ഉത്തരവിട്ടത്. അങ്കമാലി, കാലടി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കുറ്റകരമായ നരഹത്യശ്രമം, കവർച്ച, തട്ടികൊണ്ട് പോകൽ, ദേഹോപദ്രവമേൽപ്പിക്കൽ, അതിക്രമിച്ച് കടക്കൽ, ന്യായവിരോധമായി സംഘം ചേരൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഒക്ടോബറിൽ […]