FEATURED

രോഹിത്തിനെ കാലടി പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു

കാലടി: രോഹിത്തിനെ കാലടി പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. കാലടി ശ്രീങ്കര കോളജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ അശ്ലീല ഫെയ്‌സ്ബുക്ക് പേജുകളിലിട്ട സംഭവത്തിൽ കോളേജിലെ മുൻ വിദ്യാർഥിയും, എസ്എഫ്‌ഐ നേതാവുമായിരുന്ന രോഹിത്തിനെ വീണ്ടും കാലടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം ഫെയ്‌സ്ബുക്ക് പേജുകളിലിട്ടതിനാണ് ഇന്ന് കസ്റ്റഡയിലെടുത്തിരിക്കുന്നത്. രോഹിത്തിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തും. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത രോഹിത്തിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു.  

FEATURED

വീണ്ടും കോളറ, തലസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സ്ഥിരീകരിച്ചു

തിരുവനന്തപുരം :  നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിൽ രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു.   രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരുടെ സാമ്പിളാണ് പോസിറ്റീവായത്. ഇതോടെ മൂന്ന് പേർക്കാണ് ഈ സ്ഥാപനത്തിൽ കോളറ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ഏല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം.  രോഗ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. ഈ മാസം ഇതോടെ നാല് കോളറ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. നേരത്തെ കാസർകോട് ഒരു കേസ് സ്ഥിരീകരിച്ചിരുന്നു.

FEATURED

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; തൃശൂർ സ്വദേശിയായ വിദ്യാർഥി എറണാകുളത്ത് ചികിത്സയിൽ

തൃശൂർ: തൃശൂരും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാടൂർ സ്വദേശിയായ7-ാം ക്ലാസ് വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് സ്ഥിരീകരിച്ചത് പോലെ അപകടകരമായ മസ്തിഷ്ക ജ്വരമല്ലെന്നും വെർമമീബ വെർമിഫോർസിസ് എന്ന അണുബാധയാണ് കുട്ടിക്ക് ഉണ്ടായതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. തൃശൂരിൽ ആദ്യമായാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത്. കുട്ടി നിലവിൽ എറണാകുളത്ത് ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

FEATURED

ക്ഷേമപെൻഷൻ വർധിപ്പിക്കും, കുടിശിക 2 ഘട്ടങ്ങളായി നൽകും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് നിയമസഭിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമപെൻഷന്‍റെ 5 ഗഡു കുടിശിക നൽകാനുണ്ട്. അത് സമയബന്ധിതമായി കൊടുത്തു തീർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2024-25 സാമ്പത്തിക വര്‍ഷം രണ്ട് ഗഡുവും 2025-26 സാമ്പത്തിക വർഷത്തിൽ മൂന്നു ഗഡുവും വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പെൻഷന്‍റെ ഭൂരിഭാഗവും സംസ്ഥാന സർക്കാരാണ് നൽകുന്നത്. നാമമാത്രമായ കേന്ദ്ര വിഹിതം മാത്രമാണ് ലഭിക്കുന്നത്. ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ദേശീയ വിധവാ പെന്‍ഷന്‍, ദേശീയ വികലാംഗ പെന്‍ഷന്‍ എന്നീ മൂന്നു […]

FEATURED

ആകാശ് തില്ലങ്കേരിക്ക് കണ്ണൂരിൽ ലൈസൻസില്ല; മറ്റ് ആർടിഒ പരിധികളിൽ പരിശോധിക്കാൻ എംവിഡി

തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് കണ്ണൂരിൽ ലൈസൻസില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. മറ്റ് ആർടിഒ, സബ് ആർടിഒ പരിധിയിൽ ലൈസൻസുണ്ടോയെന്ന് മോട്ടർ വാഹന വകുപ്പ് പരിശോധിച്ച് വരികയാണ് ഞായറാഴ്ചയാണ് നമ്പർ പ്ലേറ്റില്ലാത്ത രൂപം മാറ്റിയ ജീപ്പുമായി ആകാശ് തില്ലങ്കേരി സവാരി നടത്തിയത്. പിന്നാലെ വാഹനം തിരിച്ചറിഞ്ഞ് ഉടമക്കെതിരേ എംവിഡി നടപടിയെടുത്തിരുന്നു. 9 കുറ്റങ്ങളാണ് എംവിഡി ചുമത്തിയത്. 45000 രൂപയും പിഴ വിധിച്ചിരുന്നു. വാഹനം ഓടിച്ച ആകാശ് തില്ലങ്കേരിക്കെതിരെ കേസൊന്നും എടുത്തിട്ടില്ല. ലൈസൻസ് ഇല്ലാതെ ഓടിക്കാൻ വാഹനം […]

FEATURED

മലയാറ്റൂര്‍ ഇല്ലിത്തോട് കുട്ടിയാന കിണറ്റില്‍ വീണു

കാലടി: മലയാറ്റൂര്‍ ഇല്ലിത്തോട് കുട്ടിയാന കിണറ്റില്‍ വീണു. സാജുവിന്‍റെ വീട്ടിലെ കിണറ്റിലാണ് കുട്ടിയാന വീണത്. സമീപത്ത് കാട്ടാനകൂട്ടം നിലയുറപ്പിച്ചിരിക്കുന്നു.

FEATURED

ടൂവീലർ സ്പെയർപാർട്സ് ഗോഡൗണിൽ അഗ്നിബാധ; തൊഴിലാളി മരിച്ചു

തൃശൂർ: മുളങ്കുന്നത്തുകാവ് കോഴിക്കുന്നിൽ ടൂവീലർ സ്പെയർപാർട്സ് ഗോഡൗണിൽ അഗ്നിബാധ. തീപിടിത്തത്തിൽ ഒരു വെൽഡിംഗ് തൊഴിലാളി മരിച്ചു. നെന്മാറ സ്വദേശി ലിബിൻ ആണ് മരിച്ചത്.  വൈകിട്ട് ഏട്ട് മണിയോടെ ആണ് സംഭവം. കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തൽ. വൻ തോതിൽ തീ ഉയർന്നതോടെ നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി. വടക്കാഞ്ചേരിയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് ആദ്യം […]

FEATURED

ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്ര; 9 കുറ്റങ്ങൾ, 45,500 രൂപ പിഴ

കൽപ്പറ്റ: ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്രയിൽ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെതിരെ കേസെടുത്തു. 9 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 45,500 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ആകാശ് തില്ലങ്കേരി ഓടിച്ച വാഹനത്തിന്റെ ഉടമയാണ് സുലൈമാൻ. ഇയാൾക്കെതിരെയാണ് എല്ലാ കുറ്റങ്ങളും ചുമത്തിയത്. ലൈസൻസ് ഇല്ലാതെ ഓടിക്കാൻ വാഹനം വിട്ടു നൽകിയതിലും ഉടമക്കെതിരെ കേസുണ്ട്. ആകാശ് തില്ലങ്കേരിയുടെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ വകുപ്പ് ചുമത്തിയത്. നേരത്തെ, ലൈസൻസ് വിവരങ്ങൾ കണ്ണൂർ ആർടിഒയിൽ നിന്ന് തേടിയിരുന്നു. […]

FEATURED

മദ്യക്കുപ്പിയിൽ കൊക്കെയ്ൻ കടത്താൻ ശ്രമം; 13 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ പിടിയിൽ

കൊച്ചി: നെടുമ്പാശേരിയിൽ വിമാനത്താവളത്തില്‍ 13 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ പിടിയിൽ. നംഗ എന്നയാളെ ഡിആർഐ സംഘമാണ് പിടികൂടിയത്. 1300 ഗ്രാം മയക്കു മരുന്നാണ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ 13 കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്നാണ് ഇതെന്നാണ് വിവരം. 1100 ഗ്രാം ലഹരിമരുന്നാണ് ദ്രാവരൂപത്തിൽ മദ്യകുപ്പിയിലാക്കി കെനിയൻ പൗരന്‍റെ ചെക്ക്-ഇൻ ലഗേജിലായിരുന്നു ഉണ്ടായിരുന്നത്. കുപ്പിയിൽ നിന്നും മദ്യം മാറ്റിയശേഷം മറ്റൊരു ദ്രാവകത്തിൽ കൊക്കെയ്ൻ കലർത്തിയായിരുന്നു ഇയാൾ മയക്കുമരുന്ന് കടത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് ദ്രാവക രൂപത്തിൽ കൊക്കെയ്ൻ പിടികൂടുന്നത്.

FEATURED

അങ്കമാലിയിൽ നാലംഗ കുടുംബത്തിന്റെ മരണം; ആത്മഹത്യയെന്ന് സംശയം

കൊച്ചി: അങ്കമാലിയിൽ നാലംഗ കുടുംബത്തിന്റെ മരണം ആത്മഹത്യയാണെന്ന് സംശയം. തീപിടിത്തമുണ്ടായ മുറിയിൽ പെട്രോൾ കാൻ സൂക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ബിനീഷ് അങ്കമാലി ആലുവ റോഡിലുള്ള പമ്പിൽനിന്നു 3 ലിറ്റർ പെട്രോൾ ടിന്നിൽ വാങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പമ്പിൽനിന്നും പെട്രോൾ അടിച്ചു കൊടുത്ത പമ്പ് ജീവനക്കാരനെ സാക്ഷിയാക്കി മൊഴി നൽകി. ഇതുമായി രാത്രിയിൽ മുറിയിലേക്ക് കയറിപ്പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭ്യമായിരുന്നു. തീപിടിത്തത്തിന് പിന്നാലെ സംഭവ സ്ഥലത്ത് ഫൊറൻസിക് സംഘം പരിശോധന നടത്തുകയും മുറിയിൽ പെട്രോളിന്‍റെ […]

FEATURED

ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു

പാലക്കാട്: ചെര്‍പ്പുളശ്ശേരി വെള്ളിനേഴിയില്‍ ജലസംഭരണി തകര്‍ന്ന് ഇതരസംസ്ഥാനക്കാരായ അമ്മയും കുഞ്ഞും മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി ഷമാലി (30) മകന്‍ സാമി റാം (2 വയസ്) എന്നിവരാണ് മരിച്ചത്. കന്നുകാലിഫാമിലെ ജലസംഭരണി തകര്‍ന്നാണ് അപകടം. ഫാമിലെ തൊഴിലാളികളായിരുന്നു ഷമാലിയും ഇവരുടെ ഭര്‍ത്താവ് വാസുദേവും. പശുവിന് പുല്ലരിഞ്ഞ ശേഷം ഭക്ഷണം പാകം ചെയ്യാനുള്ള വെള്ളമെടുക്കാന്‍ കുഞ്ഞുമൊത്ത് ഷമാലി ടാങ്കിന് സമീപമെത്തിയപ്പോഴായിരുന്നു അപകടം. പിന്നീട് മണിക്കൂറുകൾക്കു ശേഷം ഇവിടെയെത്തിയ വാസുദേവാണ് ഇരുവരെയും ടാങ്കിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. […]

FEATURED

”ജി. സുധാകരനെ സിപിഎം അടുത്തയാഴ്ച പുറത്താക്കും, ബിജെപിയിലേക്ക് സ്വാഗതം”, കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎം നേതാവ് ജി. സുധാകരനെ ബിജെപിയിലേക്ക് പരോഷമായി സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജി. സുധാകരനെ സിപിഎം പുറത്താക്കുമെന്നാണ് വിവരമെന്നും തെറ്റ് തിരുത്തുന്നതിന് പകരം തെരെഞ്ഞെടുപ്പിൽ തിരിച്ചടി നൽകിയ ജനവിഭാഗത്തിന് മേൽ കൈയുയർത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെയാണ് പാർട്ടി പുറത്താക്കുന്നതെങ്കിൽ അവരെ ബിജെപി ഇരുകൈയും നീട്ടി സ്വീകരിക്കും. പിണറായി വിജയന്‍റെ കുടുംബ വാഴ്ചയും അധികാര ദുർവിനിയോഗവുമാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ പരാജയത്തിന് പിന്നിൽ. കേരളത്തിൽ കുടുംബാധിപത്യ ഭരണമാണ് […]

FEATURED

വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫെയ്സ്ബുക്ക് പേജുകളിൽ; എസ്എഫ്ഐ മുൻ യൂണിറ്റ് സെക്രട്ടറിക്കെതിരെ കേസ്

കാലടി: കാലടി ശ്രീങ്കര കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫെയ്സ്ബുക്ക് പേജുകളിലിട്ട സംഭവത്തില്‍ കോളേജിലെ മുന്‍ വിദ്യാര്‍ഥിക്കെതിരെ പൊലീസ് കേസെടുത്തു. കോളേജിലെ മുന്‍ വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന രോഹിത്തിനെതിരെയാണ് കാലടി പൊലീസ് കേസെടുത്തത്. കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കോളേജിലെ ഇരുപതോളം വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ഇയാള്‍ വിവിധ അശ്ലീല ഗ്രൂപ്പുകളില്‍ പങ്കുവെച്ചതായി സംശയം. രോഹിത്തിന്‍റെ രണ്ടു ഫോണുകളും പൊലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ കേരള പൊലീസ് ആക്ടിലെ 119 ബി വകുപ്പു പ്രകാരം കേസെടുത്ത് […]

FEATURED

കാലടി ശ്രീ ശാരദ വിദ്യാലയത്തിന് രാജ്യപുരസ്കാർ

കാലടി :  ശ്രീ ശാരദ വിദ്യാലയത്തിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾക്ക് ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ രാജ്യപുരസ്കാർ അവാർഡ് ലഭിച്ചു. തിരുവനന്തപുരം കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഗവർണർ ആരിഫ്  മുഹമ്മദ് ഖാൻ അവാർഡ് വിതരണം ചെയ്തു. പതിനൊന്നു കുട്ടികൾക്കാണ് രാജ്യപുരസ്കാർ അവാർഡ് ലഭിച്ചത്. ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ് സ്റ്റേറ്റ് ചീഫ് കമ്മീഷണർ അബ്ദുൽ നാസറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി എം. ജൗഹർ, […]

FEATURED

ചികിത്സിക്കാൻ പണമില്ല; 15 ദിവസം പ്രായമുള്ള മകളെ പിതാവ് ജീവനോടെ കുഴിച്ചുമൂടി

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ 15 ദിവസം പ്രായമുള്ള മകളെ ജീവനോടെ കുഴിച്ചുമൂടിയ പിതാവ് അറസ്റ്റിൽ. സിന്ധ് പ്രവിശ്യയിലെ നൗഷാഹ്രോ ഫിറോസ് സ്വദേശിയായ തയ്യാബാണ് അറസ്റ്റിലായത്. മകളെ ചികിത്സിക്കാൻ പണമില്ലാത്തതിനാലാണ് തയ്യാബ് ഇത്തരമൊരു ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. ചാക്കിൽ പൊതിഞ്ഞ് കുട്ടിയെ കുഴിച്ചുമൂടുകയായിരുന്നു. തയ്യബിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോസ്റ്റ്മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാൻ കോടതി നിർദേശം നൽകി.

FEATURED

കൊരട്ടിയില്‍ വീട്ടില്‍ വന്‍ കവര്‍ച്ച; 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

തൃശൂർ: കൊരട്ടി ചിറങ്ങരയിൽ വൻ മോഷണം. റെയിൽവേ ഉദ്യോഗസ്ഥൻ ചെമ്പകശേരി പ്രകാശന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ജനല്‍ കമ്പി പൊളിച്ച് വീടിനകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവരുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രാത്രി ഉറങ്ങാൻ കിടന്നതിനു ശേഷം 2.30 ഓടെ വെള്ളം കുടിക്കാന്‍ എഴുന്നേറ്റ പ്രകാശന്‍ ഒരു മുറിയില്‍ ലൈറ്റ് കത്തി കിടക്കുന്നത് കണ്ട് ചെന്നു നോക്കിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. അലമാരയില്‍ ഇരുന്ന സ്വര്‍ണമാണ് കവര്‍ന്നത്. അലമാരയിലെ സാധനസാമഗ്രികളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. അറ്റകുറ്റപ്പണി നടക്കുന്ന […]

FEATURED

യൂണിഫോമും കാർഡുമില്ലാതെ കൺസെഷൻ ചോദിച്ചു; ചോദ്യംചെയ്ത ബസ് കണ്ടക്ടര്‍ക്ക് ക്രൂരമർദനം

കോട്ടയം: സ്വകാര്യ ബസ് കണ്ടക്ടർക്ക് വിദ്യാര്‍ഥിനിയുടെ നേതൃത്വത്തില്‍ ക്രൂര മർദനം. യൂണിഫോമും കാർഡും ഇല്ലാതെ കൺസെഷൻ ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനാണ് മർദനമേറ്റത്. പെൺകുട്ടി ബസിൽ നിന്ന് ഇറങ്ങിയ ശേഷം സുഹൃത്തുക്കളെ വിളിച്ചു കൊണ്ട് വന്ന് മർദിച്ചെന്ന് കണ്ടക്ടർ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കണ്ടക്ടറെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട് യൂണിഫോം, ഐഡികാര്‍ഡ്, കണ്‍സെഷന്‍ കാര്‍ഡ്, ബാഗ് തുടങ്ങിയവയൊന്നുമില്ലാതെ വിദ്യാര്‍ഥിനി വിദ്യാർത്ഥി കൺസെഷൻ ടിക്കറ്റ് ആവശ്യപ്പെട്ടുവെന്നും കണ്ടക്ടര്‍ ആരോപിച്ചു. പിന്നീടാണ് പെണ്‍കുട്ടി സുഹൃത്തുക്കളെയും മറ്റും കൂട്ടിവന്ന് മര്‍ദിച്ചതെന്നാണ് വിവരം. […]

FEATURED

സഹപ്രവർത്തകയോട് മോശമായി പെരുമാറിയ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു

കാലടി: സഹപ്രവർത്തകയോട് മോശമായി പെരുമാറിയ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. മലയാറ്റൂർ കുരിശുമുടി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.വി വിനോദിനെയാണ് സസ്‌പെന്റ് ചെയ്തത്. വനിത ബീറ്റ് ഓഫീസറോടാണ് മോശമായി പരുമാലിയത്. ഏപ്രിൽ 14 ആയിരുന്നു സംഭവം. ഉദ്യോഗസ്ഥ ഭർത്താവിനെ വിവരമറിയിക്കുകയും തുടർന്ന് കപ്ലെയ്റ്റ് സെല്ലിൽ പരാതി നൽകുകയുമായിരുന്നു. സെല്ല് നടത്തിയ അന്വേഷണത്തിൽ വിനോദ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്നാണ് സസ്‌പെന്റ് ചെയ്തത്. സംഭവത്തിൽ കാലടി പോലീസ് കേസ് എടുത്തിട്ടുണ്ട്. പ്രതിക്കെതിരെ ഉടൻ കുറ്റപത്രം നൽകുമെന്ന് കാലടി […]

FEATURED

കാലടി– മലയാറ്റൂർ റോഡ്; കുഴികൾ നിറഞ്ഞ് യാത്ര ദുസ്സഹം

മലയാറ്റൂർ∙ കാലടി– മലയാറ്റൂർ റോഡ് കുഴികൾ നിറഞ്ഞ് യാത്ര ദുസ്സഹമായി. പലയിടത്തും അഗാധമായ കുഴികളാണ്. ചെറിയ കുഴികളും അനേകമുണ്ട്. നീലീശ്വരം കമ്പനിപ്പടി മുതൽ മലയാറ്റൂർ താഴത്തെ പള്ളി വരെയുള്ള ഭാഗമാണ് കൂടുതൽ തകർന്നു കിടക്കുന്നത്. കമ്പനിപ്പടി ട്രാൻസ്ഫോമർ, പള്ളുപ്പേട്ട, ഗോതമ്പ് റോഡ്, മലയാറ്റൂർ ആശുപത്രി ഭാഗങ്ങളിൽ അപകടകരമായ കുഴികളാണ്. ഇരുചക്ര വാഹന യാത്രക്കാർ പലപ്പോഴും അപകടത്തിൽ പെടുന്നു. ഇതുവഴി ഇരുചക്ര വാഹനത്തിലോ ഓട്ടോറിക്ഷയിലോ സഞ്ചരിച്ചാൽ നടുവേദന ഉറപ്പ്. ഇരുചക്ര വാഹനങ്ങളുടെ പിൻസീറ്റിലിരിക്കുന്നവർ സൂക്ഷിച്ചിരുന്നില്ലെങ്കിൽ െതറിച്ചു വീഴാൻ സാധ്യതയേറെയാണ്. […]

FEATURED

അങ്കമാലി-കാലടി കോടതി സമുച്ചയം: 21.048 കോടി രൂപ അനുവദിച്ചു

അങ്കമാലി: അങ്കമാലി-കാലടി ഒന്നാംക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതികള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുവാന്‍ 21.048 കോടി രൂപ അനുവദിച്ചതായി റോജി എം. ജോണ്‍ എം.എല്‍.എ അറിയിച്ചു.  അങ്കമാലിയില്‍ കോടതി സമുച്ചയ പദ്ധതി എം.എല്‍.എ മുന്‍കയ്യെടുത്ത് സര്‍ക്കാരില്‍ സമര്‍പ്പിക്കുകയും തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരില്‍ കാണുകയും ചെയ്തിരുന്നു. ജലസേചന വകുപ്പുമായും, റവന്യു വകുപ്പ്മായും എം.എല്‍.എ നടത്തിയ ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറിഗേഷന്‍ വകുപ്പിന്‍റെ കൈവശമുണ്ടായിരുന്ന 43 സെന്‍റ് സ്ഥലം കോടതിക്കായി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. പ്രസ്തുത സ്ഥലത്താണ് […]