FEATURED

‘പീഡന വിവരം അറിഞ്ഞിരുന്നില്ല, ഭർത്താവിൻ്റെ വീട്ടുകാർ എന്നെ ഒറ്റപ്പെടുത്തി

കൊച്ചി: മൂന്നര വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊന്ന സംഭവത്തിൽ സംശയം തീരാതെ പോലീസ്. അറസ്റ്റിലായ അമ്മയെ ചോദ്യം ചെയ്തെങ്കിലും എന്തിനാണ് മകളെ കൊലപ്പെടുത്തിയത് എന്ന കാര്യത്തിൽ കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. ഭർതൃവീട്ടിൽ താൻ നിരന്തരം ഒറ്റപ്പെടൽ അനുഭവിച്ചിരുന്നതായി യുവതി ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു. മക്കളെ പോലും തന്നിൽനിന്ന് അകറ്റി നിർത്തി. ഇത് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കിയെന്ന് യുവതി പോലീസിനോട് പറഞ്ഞതായാണ് വിവരം. ഭർത്താവ് തന്നെ ഒഴിവാക്കി മറ്റൊരു വിവാഹത്തിനൊരുങ്ങുന്നുവെന്ന വിവരം അറിഞ്ഞു. അങ്ങനെ സംഭവിച്ചാൽ തന്റെ […]

FEATURED

വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി പാലക്കാട് നഗരസഭ കൗൺസിലർ മിനി കൃഷ്ണകുമാർ

പാലക്കാട്: റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി പാലക്കാട് നഗരസഭ കൗൺസിലർ മിനി കൃഷ്ണകുമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചുവെന്നാണ് പരാതിയിലുള്ളത്. മോദി കപട ദേശീയ വാദിയെന്ന അവഹേളനത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. പാലക്കാട് നടന്ന വേടൻ്റെ പരിപാടിയിലുണ്ടായ തിക്കിലും തിരക്കിലും നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് പാലക്കാട് ന​ഗരസഭ രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വേടനെതിരെ എൻഐഎക്കും പരാതി നൽകിയിരിക്കുന്നത്. 5 വർഷം മുമ്പുള്ള പാട്ടിലാണ് വേടനെതിരെ പരാതി നൽകിയിരിക്കുന്നത്. വോയ്സ് ഓഫ് വോയ്സ്‍ലെസ് എന്ന വേടൻ്റെ ആദ്യകാല […]

FEATURED

മൂന്നുവയസുകാരി പീഡനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട്: അച്ഛന്റെ അടുത്ത ബന്ധു കസ്റ്റഡിയിൽ

ആലുവ: കൊച്ചിയിൽ നാലുവയസുകാരിയെപുഴയിലെറിഞ്ഞു കൊന്ന സംഭവത്തിൽ വഴിത്തിരിവ്. കുട്ടി പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. സംഭവത്തിൽ കുട്ടിയുടെ അച്ഛന്റെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞതോടെ പോക്സോ കേസും രജിസ്റ്റര്‍ ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ അമ്മയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് കുട്ടിയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അച്ഛന്‍റെ മൂന്ന് ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു.എന്നാല്‍ രണ്ടുപേരെ പൊലീസ് വിട്ടയക്കുകയായിരുന്നു.ഇതിലൊരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പീഡനവുമായി ബന്ധപ്പെട്ടാണോ കൊലപാതകം […]

FEATURED

സിസ്റ്റർ തെരേസ പീറ്റർ വാരിയംപുറത്തിന്‍റെ സുവർണജൂബിലി ആഘോഷം 24ന്

കാലടി: സിസ്റ്റേഴ്സ് ഓഫ് ഫാത്തിമ സന്യാസിനി സമൂഹത്തിന്‍റെ അസി. സുപ്പീരിയർ ജനറാൾ (പൂനെ) സിസ്റ്റർ തെരേസ പീറ്റർ വാരിയംപുറത്തിന്‍റെ സമർപ്പിതജീവിതത്തിന്‍റെ സുവർണജൂബിലി ആഘോഷം മാതൃ ഇടവകയായ വെള്ളാരപ്പള്ളി സെന്‍റ് ജോസഫ്സ് പള്ളിയിൽ 24നു നടക്കും. രാവിലെ പത്തിന് കൃതജ്ഞതാ ദിവ്യബലി. അനുമോദന സമ്മേളനത്തിൽ വികാരി ഫാ. പോൾ കോലഞ്ചേരി അധ്യക്ഷത വഹിക്കും. സഭയുടെയും ഇടവകയുടെയും പ്രതിനിധികൾ പ്രസംഗിക്കും. വെള്ളാരപ്പള്ളി വാരിയംപുറം പരേതരായ പത്രോസിന്‍റെയും ഏല്യയുടെയും മകളാണ് സിസ്റ്റർ തെരേസ.

FEATURED

ലഹരിയാകാം കളി കളങ്ങളോട്; ഫുട്‌ബോൾ മത്‌സരം നടന്നു

കാഞ്ഞൂർ: യുവധാര ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബും ചെങ്ങൽ വനിത വായനശാലയും സംയുക്തമായി ഒരുക്കിയ ഫുട്‌ബോൾ പരിശീലന ക്യാമ്പ് ഫ്രീ കിക്ക് 2025നെ തുടർന്ന് ലീഗ് മത്സരങ്ങൾ സംഘടിപ്പിച്ചു.അണ്ടർ 15കാറ്റഗറിയിലും സീനിയർ വിഭാഗത്തിലുമാണ് പ്രധാനമായ മത്സരങ്ങൾ നടന്നത്. ലഹരിയാകാം കളി കളങ്ങളോട് എന്ന സന്ദേശം ഉയർത്തിയാണ് ഫുട്‌ബോൾ ക്യാമ്പ് സംഘടിപ്പിച്ചത്. 15 വയസ്സിൽ താഴെയുള്ള 30 ഓളം കുട്ടികൾക്ക് പരിശീലനം നൽകി. ഡോക്ടർ ഡെന്നി ദേവസ്സി കുട്ടി ജേഴ്‌സിയും നൽകി.സെൻട്രൽ എക്‌സൈസ് പ്ലെയർ ശ്യാം സുന്ദറാണ് കുട്ടികൾക്ക് […]

FEATURED

സ്ത്രീകൾക്കും കുട്ടികൾക്കുമായി കുറഞ്ഞ ചെലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി

അങ്കമാലി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കുറഞ്ഞ ചെലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമായി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി. ഭൂരിഭാഗം സ്ത്രീകൾക്കിടയിലും പ്രധാന വെല്ലുവിളിയായ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (പിസിഒഡി)  കണ്ടുപിടിക്കുന്നതിനും പരിഹരിക്കുന്നതിനുമായി പിസിഒഡി വെല്‍നസ് പാക്കേജ് ഇപ്പോൾ 65 ശതമാനം ഇളവിൽ 1999 രൂപയ്ക്കാണ് ലഭ്യമാകുക. അള്‍ട്രാസൗണ്ട് പെല്‍വിസ്, യൂറിന്‍ പരിശോധന, തൈറോയിഡ്, എഫ്എസ്എച്ച് പരിശോധന, ല്യൂട്ടിനൈസിംഗ് ഹോർമോൺ, ഹീമോഗ്രാം, HbA1C തുടങ്ങിയ സേവനങ്ങളാണ് ഈ പാക്കേജിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ സ്ത്രീകൾക്കായി 75 ശതമാനം ഇളവിൽ 1500 രൂപക്ക് […]

FEATURED

പുതിയ മാർപാപ്പയുടെ ആശിർവാദം ലഭിച്ചതിന്റെ സന്തോഷത്തിൽ അന്ന മരിയ

വത്തിക്കാൻ: പുതിയ മാർപാപ്പയുടെ ആശിർവാദം കിട്ടിയതിന്റെ സന്തോഷത്തിലാണ് അന്ന മരിയ. പോപ്പ് ആശിർവാദിക്കുന്ന ആദ്യ മലയാളി കുട്ടിയാണ് അന്ന മരിയ. കാഞ്ഞൂർ പുതുശ്ശേരി ആൽബിൻ – ആശാ ദമ്പതികളുടെ ഇളയ മകളാണ് അന്ന. കഴിഞ്ഞ ദിവസമാണ് പോപ്പ് അന്നാ മരിയയെ തലയിൽ കൈവച്ച് ആശിർവദിച്ചത്. ജർമ്മനിയിലാണ് ആൽബിനും ആശയും ജോലിചെയ്യുന്നത്. കുടുംബവുമായി റോം സന്ദർശിക്കാൻ എത്തിയതാണ്. സെൻറ് പോൾ ബസലിക്ക സന്ദർശിക്കാൻ എത്തിയപ്പോഴാണ് പോപ്പ് അവിടെ വരുന്ന കാര്യം ദമ്പതികൾ അറിയുന്നത്. ഒരു മലയാളി വൈദീകന്റെ സഹായത്തോടെ […]

FEATURED

കഞ്ചാവും, നട്ടുവളർത്തിയ കഞ്ചാവു ചെടികളുമായി ഇതര സംസ്ഥന തൊഴിലാളികൾ പിടിയിൽ

ആലുവ: കഞ്ചാവും, നട്ടുവളർത്തിയ കഞ്ചാവു ചെടികളുമായി ഇതര സംസ്ഥനതൊഴിലാളികൾ പോലീസ് പിടിയിൽ. ആസ്സാം ഹോജായ് സ്വദേശി യാഹിയ അഹമ്മദ് (21), എക്കോറാണി സ്വദേശി സ്വരാജ് ബോറ (19), നൗഗാവ് സ്വദേശി സിറാജുൾ ഹഖ് (28) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പോലീസും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്ന് ഏഴു കിലോയോളം കഞ്ചാവ് കണ്ടെടുത്തു. നട്ടുവളർത്തിയ നാല് കഞ്ചാവ് ചെടികളും പിടികൂടി. ജില്ലാ പോലീസ് മേധാവി എം.ഹേമലതക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആലുവ പോലീസ് […]

FEATURED

3 വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസ്; അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി

ആലൂവ: നാലു വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. പാറക്കടവ് കുറുമശ്ശേരി മാക്കോലിത്താഴത്ത് മക്കോലി വീട്ടിൽ സന്ധ്യ (36) യെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് മൂന്ന് വയസുകാരി കല്യാണിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്നത്. ഭർതൃവീട് സ്ഥിതി ചെയ്യുന്ന പുത്തൻകുരിശ് മറ്റക്കുഴി ഭാഗത്തുള്ള അങ്കണവാടിയിൽ നിന്നും തിങ്കളാഴ്ച വൈകിട്ട് കുട്ടിയെ കൂടെകൂട്ടി സന്ധ്യയുടെ വീടായ ചെങ്ങമനാട് കുറുമശ്ശേരി ഭാഗത്തേക്ക് പോരുകയായിരുന്നു. തുടർന്ന് കുട്ടിയെ മൂഴിക്കുളം പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ഇടുകയായിരുന്നെന്ന് സന്ധ്യ പോലീസിന് […]

FEATURED

ജനകീയ തയ്യൽ പരിശീലന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

കാലടി: മലയാറ്റൂർ – നീലീശ്വരം പഞ്ചായത്തിലെ 9 )ം വാർഡിൽ ജനകീയ തയ്യൽ പരിശീലന കേന്ദ്രം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോയി അവോക്കാരൻ ഉത്ഘാടനം ചെയ്തു. തയ്യൽ മിഷനും, ഫർണിച്ചറുകളും ഫാനും, ഇലട്രിക്ക്, പ്ലബിക്ക് വർക്കുകളും എല്ലാം പൂർത്തിയാക്കിയത് ജനങ്ങൾ നൽകിയ സംഭാവന കൊണ്ട് ആണ്. ഇതിന്റെ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. കൂടാതൊ സംഭാവന നൽകിയവർക്ക് കണക്കിന്റെ കോപ്പിയും നൽകി. 27 പേര് തയ്യൽ പരീശിലനത്തിന് ചേർന്നു. ഇഷ്ടമുള്ള സമയം തെരഞ്ഞെടുക്കാം ഇഷ്ടമുള്ള വസ്ത്രം തയ്യിക്കാൻ […]

FEATURED

ബിരിയാണിക്ക് സാലഡ് കിട്ടിയില്ല, കൊല്ലത്ത് കാറ്ററിങ് തൊഴിലാളികൾ ചേരി തിരിഞ്ഞ് അടി

കൊല്ലം: വിവാഹ സൽക്കാരത്തിന് ബിരിയാണി വിളമ്പിയപ്പോൾ സാലഡ് ലഭിച്ചില്ലെന്ന കാരണത്താൽ കാറ്ററിങ് തൊഴിലാളികൾ തമ്മിലടിച്ചു. കൊല്ലം തട്ടാമലയിലാണ് സംഭവം. ഇന്നലെ ഉച്ചയോടെ പിണയ്ക്കൽ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത്. വിവാഹത്തിൽ പങ്കെടുത്ത അതിഥികൾക്കെല്ലാം ബിരിയാണി വിളമ്പിയ ശേഷം കേറ്ററിങ് തൊഴിലാളികൾ ഭക്ഷണം കഴിക്കാനായി ഇരുന്നപ്പോഴാണ് പ്രശ്നമുണ്ടായത്. ബിരിയാണി വിളമ്പിയപ്പോൾ  ചിലർക്ക് സാലഡ് ലഭിച്ചില്ല. ചോദ്യം ചെയ്തതോടെ തർക്കമുണ്ടാകുകയും അടിപിടിയിലെത്തുകയും ചെയ്തു. ഇരു വിഭാഗങ്ങളായി തിരിഞ്ഞു യുവാക്കൾ പാത്രങ്ങളുമായി ഏറ്റുമുട്ടി. സംഘർഷത്തിന്റെ ഭാഗമായ രണ്ടു കൂട്ടരും ഇരവിപുരം പൊലീസിൽ പരാതിയുമായി […]

FEATURED

മൂന്ന് വയസുകാരിയുടെ കൊലപാതകം; അമ്മ സന്ധ്യയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

കൊച്ചി: തിരുവാങ്കുളത്ത് കാണാതായ മൂന്നര വയസ്സുകാരിയുടെ മരണത്തിൽ അമ്മ സന്ധ്യയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി. കൊലപാതകത്തിനു പിന്നിൽ ഭർതൃവീട്ടിലെ പീഡനമാണോയെന്നും പൊലീസ് അന്വേഷിക്കും. ബന്ധുക്കളോടും പൊലീസിനോടും സന്ധ്യ കുറ്റസമ്മതം നടത്തിയിരുന്നു. ബസിൽ നിന്നും കാണാതായെന്ന് ആദ്യം മൊഴി നൽകിയെങ്കിലും കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് പിന്നീട് തിരുത്തി പറയുകയായിരുന്നു. യുവതി മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നും ഒപ്പം കുടുംബ പ്രശ്നങ്ങളുണ്ടെന്നും ആണ് ബന്ധുക്കൾ പറയുന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് സന്ധ്യ സ്വന്തം വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് […]

FEATURED

കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി; അമ്മ കസ്റ്റഡിയിൽ

മൂഴിക്കുളം: ആലുവയിൽ കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തെരച്ചിലിന് ഒടുവിലാണ് മുങ്ങൽ വിദഗ്ധർ കല്യാണിയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്ന് കണ്ടെത്തി. അംഗനവാടിയിൽ നിന്ന് അമ്മ വിളിച്ചുകൊണ്ടുവരുന്നതിനിടെ കാണാതായ കല്യാണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം ആംബുലൻസിൽ സംഭവ സ്ഥലത്തിൽ നിന്ന് കൊണ്ടുപോയി. തിരുവാങ്കുളത്ത് കാണാതായ മൂന്നുവയസുകാരിക്കായി കനത്ത മഴയെയും ഇരുട്ടും അവഗണിച്ചും തിരച്ചിൽ തുടർന്നിരുന്നു. കല്യാണിയെന്ന മൂന്ന് വയസുകാരിയേയാണ് അമ്മയ്ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ കാണാതായത്. കുട്ടിയെ ഉപേക്ഷിച്ചതാണെന്നതടക്കമുള്ള  പരസ്പര വിരുദ്ധമായ മൊഴികളാണ് […]

FEATURED

ദളിത് സ്ത്രീക്കെതിരായ വ്യാജക്കേസ്; പേരൂർക്കട എസ്ഐ പ്രസാദിന് സസ്പെൻഷൻ

തിരുവനന്തപുരം : ഇല്ലാത്ത മോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവം പുറത്ത് വന്നതിന് പിന്നാലെ മുഖം രക്ഷിക്കാൻ നടപടിയെടുത്ത് സർക്കാർ. പേരൂർക്കട സ്റ്റേഷനിലെ എസ് ഐയെ സസ്പെൻഡ് ചെയ്തു. സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കന്റോൺമെന്റ് എസിപിയുടെ വിശദമായ റിപ്പോർട്ടിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു. ജോലി ചെയ്യുന്ന വീട്ടില്‍നിന്ന് മാല മോഷ്ടിച്ചെന്നാരോപിച്ചാണ് കഴിഞ്ഞ മാസം 23 നാണ് പേരൂര്‍ക്കട സ്വദേശി ബിന്ദുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. താൻ മോഷ്ടിച്ചിട്ടില്ലെന്ന് […]

FEATURED

ജൂനിയർ അഭിഭാഷകയ്ക്ക് മർദനമേറ്റ സംഭവം; പ്രതി ബെയ്‌ലിൻ ദാസിന് ജാമ്യം

തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മർദിച്ച കേസിൽ പ്രതി ബെയ്‌ലിൻ ദാദാസിന് ജാമ്യം. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇക്കഴിഞ്ഞ ദിവസമാണ് കേസിൽ അറസ്റ്റിലായ പ്രതി ബെയ്‌ലിൻ ദാസിനെ കോടതി റിമാന്‍ഡ് ചെയ്തത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് ബെയ്‌ലിൻ ദാസിനെ റിമാന്‍ഡ് ചെയ്തത്. ഈ മാസം 27വരെയായിരുന്നു റിമാൻഡ് ചെയ്തിരുന്നത്. ജൂനിയർ അഭിഭാഷകയായ തന്നെ സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ ദാസ് ക്രൂരമായി മർദിച്ചുവെന്നായിരുന്നു ശ്യാമിലിയുടെ ആരോപണനം. പിന്നാലെ ബെയ്‌ലിൻ ദാസിനെ ബാര്‍ അസോസിയേഷൻ […]

FEATURED

10 പോലീസുകാർക്ക് വിശിഷ്ട സേവനത്തിന് ബാഡ്ജ് ഓഫ് ഓണർ

ആലുവ: എറണാകുളം റൂറൽ ജില്ലയിലെ 10 പോലീസുകാർക്ക് വിശിഷ്ട സേവനത്തിന് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു. വിവേക് കുമാർ (മുൻ എസ്.പി ആലുവ), എം.എം മഞ്ജു ദാസ് (ഇൻസ്പെക്ടർ ആലുവ), ജി.എസ് അരുൺ (എസ്.ഐ ജില്ലാ ക്രൈംബ്രാഞ്ച്), ഏ.കെ സന്തോഷ് കുമാർ (എസ്.ഐ ജില്ലാ ക്രൈംബ്രാഞ്ച്), കെ.ബി പ്രസാദ് (അസി. സബ് ഇൻസ്പെക്ടർ ഡി സി പി എച്ച് ക്യു ആലുവ), ബോബി കുര്യാക്കോസ് (അസി. സബ് ഇൻസ്പെക്ടർ സൈബർ സെൽ ), എസ്.എസ്.ശ്രീലാൽ (എസ്.ഐ ആലുവ), […]

FEATURED

താലൂക്ക് ലൈബ്രറി കൗൺസിൽ വർണ്ണോത്സവം

കാലടി: ആലുവ താലൂക്ക് ലൈബ്രറി കൗൺസിലും സഹൃദയ കലാവേദി ആൽഡ് ലൈബ്രറിയും സംയുക്തമായി വർണ്ണോത്സവം കളിമുറ്റം ബാലവേദി പരിശീലനപരിപാടി സംഘടിപ്പിച്ചു. സഹൃദയ ലൈബ്രേറി പ്രസിഡൻ്റ് ടി.എൽ. പ്രദീപ് അദ്ധ്യക്ഷനായ യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ. രവിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി വി.കെ. ഷാജി, എസ്.എ.എം കമാൽ, കെ.എ.രാജേഷ്, ജുവൽ ഷൈജു, ആദി ഷൈജു, സോനു രാജു, ബദരിനാഥ്.സി.എ , അനന്ദു ഷിജു, വർഗ്ഗീസ് മൂലൻ, ടി.സി. ബാനർജി, ലൈബ്രറി സെക്രട്ടറി ഷൈൻ .പി. […]

FEATURED

പെരുമ്പാവൂരിൽ കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ ഫോണിൽ അഞ്ച് വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ; പോക്സോ ചുമത്തി, അന്വേഷണം

കൊച്ചി: പെരുമ്പാവൂരിൽ കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈൽ ഫോണിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. ബന്ധുവായ അഞ്ചുവയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെത്തിയത്. 50 ഗ്രാം കഞ്ചാവുമായാണ് പൊലീസ് ഇയാളെ ആദ്യം പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് കസ്റ്റഡിയിൽ എടുക്കുന്നത്. തുടർന്ന് ചോദ്യം ചെയ്യലിനിടെ ഇയാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് പൊലീസ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടത്. തുടർന്ന് പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി. ഇയാൾ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. പോക്സോ നിയമത്തിലെ 9 ,10 വകുപ്പുകളാണ് […]

FEATURED

സംസ്ഥാനത്ത് വീണ്ടും കോളറ മരണം

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോളറ മരണം. ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു. തലവടി സ്വദേശി ടി ജി രഘു (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. അർദ്ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ വർഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസാണിത്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് കോളറ ബാധിച്ച് കവടിയാര്‍ സ്വദേശിയായ കാര്‍ഷിക വകുപ്പിലെ മുൻ ഉദ്യോഗസ്ഥൻ മരിച്ചിരുന്നു. മരണാനന്തരം നടത്തിയ രക്ത പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏപ്രിൽ 20ന് തിരുവനന്തപുരത്തെ സ്വകാര്യ […]

FEATURED

കാഞ്ഞൂർ കോഴിക്കാടൻപടിയിൽ ഗൃഹനാഥന് കുറുനരിയുടെ കടിയേറ്റു

കാലടി: കാഞ്ഞൂർ കോഴിക്കാടൻപടിയിൽ ഗൃഹനാഥന് കുറുനരിയുടെ കടിയേറ്റു. സെബാസ്റ്റിയനെയാണ് കുറുനരി കടിച്ചത്. കാലിനാണ് കടിയേറ്റത്. വൈകീട്ട് 6 മണിയോടയായിരുന്നു സംഭവം. വീടിനടുത്ത് കൃഷിപ്പണി ചെയ്യുന്നതിനിടെയാണ് കുറുനരി കടിച്ചത്. ഉടൻ സെബാസ്റ്റിയനെ മറ്റൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ ചികിത്‌സക്കായി സെബാസ്റ്റിയനെ കളമശേരി മെഡിക്കൽ കോളേജിലെക്ക് മാറ്റി.