FEATURED

പാക്കിസ്ഥാനികളെന്ന് സംശയം; കാലടിയിൽ പോലീസ് പരിശോധന

കാലടി: കാലടിക്കടുത്ത് മേക്കാലടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പോലീസ് പരിശോധന നടത്തി. പാക്കിസ്ഥാൻ സ്വദേശികൾ താമസിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. തുടർന്നും വിവിധ സ്ഥലങ്ങളിൽ പോലീസ് പരിശോധന നടത്തും

FEATURED

സണ്ണി ജോസഫ് എംഎൽഎ കെപിസിസി അധ്യക്ഷൻ

ദില്ലി: കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎയെ നിയമിച്ചു. നിലവിലെ അധ്യക്ഷനായിരുന്ന കെ സുധാകരൻ കോൺഗ്രസിൻ്റെ പ്രവർത്തക സമിതിയിലെത്തി. അടൂർ പ്രകാശ് ആണ് യുഡിഎഫ് കൺവീനർ. പിസി വിഷ്ണുനാഥ്, എപി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവർ വർക്കിംഗ് പ്രസിഡൻ്റുമാരാണ്. പ്രസിഡൻ്റ് സ്ഥാനത്തുനിന്നും മാറണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് സുധാകരൻ പ്രതികരിച്ചിരുന്നു. ഈ പ്രതികരണത്തിൽ പാർട്ടിക്ക് അതൃപ്തിയുമുണ്ടായിരുന്നു. അതിനിടെയാണ് സണ്ണി ജോസഫിനെ നിയമിച്ചു കൊണ്ടുള്ള തീരുമാനം വരുന്നത്.

FEATURED

സംസ്കൃത സർവ്വകലാശാലയിൽ ഡോക്ടർ, നഴ്സ് ഒഴിവുകൾ

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഹെൽത്ത് സെന്ററിൽ ഡോക്ടർ, നഴ്സ് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിനായി മെയ് ഒൻപതിന് രാവിലെ 10.30ന് സർവ്വകലാശാല ആസ്ഥാനത്ത് വച്ച് വാക്ക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു. ഡോക്ടർ യോഗ്യത – കുറഞ്ഞ യോഗ്യത – എം.ബി.ബി.എസ്. പ്രവൃത്തി പരിചയം – അഭികാമ്യം നഴ്സ് യോഗ്യത – സർക്കാർ/ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും സർട്ടിഫിക്കറ്റ് ഇൻ ജനറൽ നഴ്സിംഗ് ആന്റ് മിഡ് വൈഫറി (3 വർഷ കോഴ്സ്) […]

FEATURED

പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം

കാലടി: പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം. മേക്കാലടി സ്വദേശി മങ്ങാടൻ ഷിനാസിന്റെ മകൻ ദുൽക്കിബിൻ (11) ആണ് മരിച്ചത്. ലക്ഷം വീട് കടവിലായിരുന്നു അപകടം. ഷിനാസിന്റെ മൂന്ന് മക്കളും സഹോദരന്റെ ഒരു കുട്ടിയും ഉൾപ്പെടെ 4 പേർ ഒന്നിച്ച് കുളിക്കാൻ ഇറങ്ങിയതാണ്. 4 പേരും ഒഴുക്കിൽ പെടുകയായിരുന്നു. ഷിനാസിന്റെ രണ്ട് മക്കളെയും, സഹോദരന്റെ കുട്ടിയെയും അമ്മയും മറ്റും ചേർന്ന് രക്ഷപ്പെടുത്തി. ദുൽഖിബിൻ ഒഴുക്കിൽ പെടുകയായിരുന്നു, ഫയർ ഫോഴ്‌സും, നാട്ടുകാരും ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമാർട്ടത്തിന് […]

FEATURED

പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം

കാലടി: പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം. മേക്കാലടി സ്വദേശി മങ്ങാടൻ ഷിനാസിന്റെ മകൻ ദുൽക്കിബിൻ (11) ആണ് മരിച്ചത്. ലക്ഷം വീട് കടവിലായിരുന്നു അപകടം. ഷിനാസിന്റെ മൂന്ന് മക്കളും സഹോദരന്റെ ഒരു കുട്ടിയും ഉൾപ്പെടെ 4 പേർ ഒന്നിച്ച് കുളിക്കാൻ ഇറങ്ങിയതാണ്. 4 പേരും ഒഴുക്കിൽ പെടുകയായിരുന്നു. ഷിനാസിന്റെ രണ്ട് മക്കളെയും, സഹോദരന്റെ കുട്ടിയെയും അമ്മയും മറ്റും ചേർന്ന് രക്ഷപ്പെടുത്തി. ദുൽഖിബിൻ ഒഴുക്കിൽ പെടുകയായിരുന്നു, ഫയർ ഫോഴ്‌സും, നാട്ടുകാരും ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമാർട്ടത്തിന് […]

FEATURED

പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിക്കായി തിരച്ചിൽ

കാലടി: പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിക്കായി തിരച്ചിൽ. മേക്കാലടി സ്വദേശി മങ്ങാടൻ ഷിനാസിന്റെ മകൻ ദുൽക്കിബിൻ (11) നെയാണ് ലക്ഷം വീട് കടവിൽ കാണാതായത്. ഷിനാസിന്റെ മൂന്ന് മക്കളും സഹോദരന്റെ ഒരു കുട്ടിയും ഉൾപ്പെടെ 4 പേർ ഒന്നിച്ച് കുളിക്കാൻ ഇറങ്ങിയതാണ്. 4 പേരും ഒഴുക്കിൽ പെടുകയായിരുന്നു. ഷിനാസിന്റെ രണ്ട് മക്കളെയും, സഹോദരന്റെ കുട്ടിയെയും അമ്മയും മറ്റും ചേർന്ന് രക്ഷപ്പെടുത്തി. ദുൽഖിബിളിനെ രക്ഷപ്പെടുത്താനായില്ല, ഫയർ ഫോഴ്‌സും, നാട്ടുകാരും ചേർന്ന് പെരിയാറിൽ തെരച്ചിൽ നടത്തുന്നു.  

FEATURED

വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കടുങ്ങല്ലൂർ: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കടുങ്ങല്ലൂർ മുപ്പത്തടം മാലിൽ വീട്ടിൽ, രഞ്ജിത്ത് (35)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം ഹേമലതയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. ബിനാനിപുരം പോലീസ് സ്റ്റേഷൽ പരിധിയിൽ നരഹത്യാശ്രമം, കഠിന ദേഹോപദ്രവം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഡിസംബർ അവസാനം മുപ്പത്തടം ഭാഗത്ത് വച്ച് ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ബിനാനിപുരം പോലീസ് രജിസ്റ്റർ ചെയ്ത […]

FEATURED

മൊബൈൽ ഫോൺ മോഷ്ടാവ് പോലീസ് പിടിയിൽ

പെരുമ്പാവൂർ: മൊബൈൽ ഫോൺ മോഷ്ടാവ് പോലീസ് പിടിയിൽ. അസം കക്കി സ്വദേശി അഷ്‌ക്കുൽ ഇസ്ലാം (30)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോഞ്ഞാശേരി ഊട്ടിമറ്റം ഭാഗത്തെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളുടെ ‘ആറ് ഫോണുകളാണ് ഇയാൾ മോഷ്ടിച്ചത്. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ നിന്നും രാത്രിയാണ് മൊബൈൽ മോഷ്ടിച്ച് കടന്നുകളഞ്ഞത്. തുടർന്ന് നടന്ന അന്വേഷണത്തിൽ പെരുമ്പാവൂർ ബസ്സ്റ്റാൻ്റ് പരിസരത്തു നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അമ്പലമേട്, പുത്തൻകുരിശ്,പെരുമ്പാവൂർ സ്റ്റേഷനുകളിലായി ഒമ്പതു കേസുകളിലെ പ്രതിയാണ് . ഇൻസ്പെക്ടർ ടി.എം സൂഫി, എസ്.ഐമാരായ എൽദോസ് കുര്യാക്കോസ്, […]

FEATURED

കോഴിക്കോട് മെഡിക്കൽ കോളേജ് അപകടം: അഞ്ച് പേരുടെ മരണത്തിൽ പൊലീസ് കേസെടുത്തു

കോഴിക്കോട്: മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. ഗോപാലൻ, ഗംഗാധരൻ, സുരേന്ദ്രൻ, ഗംഗ, നസീറ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. അഞ്ച് പേരും പുക ശ്വസിച്ചും ശ്വാസം കിട്ടാതെയും മരിച്ചുവെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. അതിനിടെ കോഴിക്കോട് മെഡിക്കൽ കോളേജിലെ പൊട്ടിത്തെറിക്ക് പിന്നാലെ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യാൻ തീരുമാനിച്ചു. പോസ്റ്റ്‌മോർട്ടത്തിലൂടെ മാത്രമേ ഈ ആരോപണവും മരണത്തിലുണ്ടായ സംശയവും ദൂരീകരിക്കാനും സാധിക്കൂവെന്ന് മെഡിക്കൽ […]

FEATURED

സംസ്‌കൃത സർവ്വകലാശാലയിൽ നൂറോളം ഗസ്റ്റ് ലക്ചറർ ഒഴിവുകൾ; അവസാന തീയതി മെയ് 12

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ വിവിധ പഠന വകുപ്പുകളിൽ നൂറോളം ഗസ്റ്റ് ലക്ചർമാരെ നിയമിക്കുന്നതിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. നിയമനം കരാർ അടിസ്ഥാനത്തിൽ പരമാവധി 11 മാസത്തേയ്ക്കായിരിക്കും. 2018ലെ യു ജി സി റഗുലേഷൻ പ്രകാരം യോഗ്യരായവർക്ക് അപേക്ഷിക്കാം. ബി. എഡ്. യോഗ്യത അഭിലഷണീയമാണ്. കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലുമാണ് ഒഴിവുകൾ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഹിസ്റ്ററി, മലയാളം, മ്യൂസിക്, പെയിന്റിംഗ്, ഫിലോസഫി, കായിക പഠനം, സംസ്കൃതം ജനറൽ, സംസ്കൃതം ന്യായം, സംസ്കൃതം സാഹിത്യം, […]

FEATURED

വാക്‌സീനെടുത്തിട്ടും ഏഴ് വയസുകാരിക്ക് പേ വിഷബാധ

തിരുവനന്തപുരം: യഥാസമയം വാക്‌സീനെടുത്തിട്ടും ഏഴ് വയസുകാരിക്ക് പേ വിഷബാധയേറ്റു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിയെ എസ്.എ.ടി ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഏപ്രിൽ എട്ടിന് ഉച്ചയോടെ വീട്ടുമുറ്റത്തിരുന്ന കുട്ടിയെ താറാവിനെ ഓടിച്ചെത്തിയ പട്ടിയാണ് കടിച്ചത്. ഉടൻ തന്നെ ഐ.ഡി.ആർ.വി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആന്‍റീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നല്‍കി. ഇതിൽ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ ഏപ്രിൽ 28 ന് കുട്ടിക്ക് പനി […]

FEATURED

വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി; കേരളത്തെ പുകഴ്ത്തിയും രാഷ്ട്രീയം പറഞ്ഞും മോദി

തിരുവനന്തപുരം: കേരളത്തിന്‍റെ സ്വപ്ന പദ്ധതി യാഥാർഥ്യമായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. സമുദ്രവ്യാപാരത്തിൽ കേരളത്തിന്‍റെ പങ്ക് മുൻപ് ഏറെ വലുതായിരുന്നു. അറിബിക്കടലിലൂടെ വ്യാപാരത്തിനായി മറ്റു രാജ്യങ്ങളിലേക്ക് ആളുകൾ പോയിരുന്നു. ഈ ചാനൽ വീണ്ടും ശക്തിപ്പെടുത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേരളത്തിൽ ഒരു ഭാഗത്ത് വിശാലസാധ്യതയുള്ള സമുദ്രം മറു ഭാഗത്ത് പ്രകൃതി രമണീയമായ പ്രദേശങ്ങൾ ഇതിനിടയിലാണ് പുതുതലമുറ വികസനത്തിന്‍റെ മാതൃകയായി തുറമുഖം സ്ഥിതി ചെയ്യുന്നത്. ഇതു വരെ 75 […]

FEATURED

15,000രൂപ കൈക്കൂലി: കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ

കൊച്ചി: കെട്ടിട പെർമിറ്റിന് 15,000രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥ വിജിലൻസ് പിടിയിലായി. നഗരസഭ ബിൽഡിംഗ് ഇൻസ്‌പെക്ടർ തൃശൂർ മണ്ണുത്തി പൊള്ളന്നൂർ സ്വദേശിനി സ്വപ്‌നയാണ് (37) പിടിയിലായത്. വിജിലൻസ് തയ്യാറാക്കിയിട്ടുള്ള കൈക്കൂലിക്കാരുടെ പട്ടികയിലുള്ളയാളായിരുന്നു സ്വപ്‌ന. എറണാകുളം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. കോർപറേഷൻ പരിധിയിൽ അഞ്ചുനില കെട്ടിടം പണിയുന്നതിനുള്ള പെർമിറ്റിനായാണ് പരാതിക്കാരൻ നഗരസഭയിൽ എത്തിയത്. ഇതിനിടെയാണ് ബിൽഡിംഗ് ഇൻസ്‌പെക്ടറായ സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് പരാതിക്കാരൻ എറണാകുളം വിജിലൻസ് സെൻട്രൽ യൂണിറ്റ് എസ്.പിയെ നേരിൽക്കണ്ട് പരാതി നൽകി. […]

FEATURED

ഉമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിയ്ക്ക് മുകളിലേക്ക് വീണ് എട്ടു വയസുകാരന് ദാരുണാന്ത്യം

കാസര്‍കോട്: കാസർകോട് വിദ്യാനഗറിൽ എട്ട് വയസുകാരന് ദാരുണാന്ത്യം. വിദ്യാനഗർ പാടിയിൽ ഉമ്മ ചക്ക മുറിക്കുന്നതിനിടെ കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. പാടി ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ  കാൽ തെന്നിയാണ് കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീണത്. കൊടുവാള്‍ ഘടിപ്പിച്ചുവെച്ച പലകയിൽ വെച്ചാണ് ചക്ക മുറിക്കുന്നത്. ഇതിലേക്കാണ് കുട്ടി വീണത്. ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ആഴത്തിൽ മുറിവേറ്റ ഷഹബാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവത്തിൽ പൊലീസ്  അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് […]

FEATURED

അഭിഭാഷകൻ ബി. എ ആളൂർ അന്തരിച്ചു

കൊച്ചി: പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. ആളൂർ അതീവ ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒട്ടേറെ വിവാദമായ ഇലന്തൂര്‍ നരബലി കേസ്, ഗോവിന്ദച്ചാമി പ്രതിയായ കേസ്, പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി കൊലക്കേസ് എന്നിവയിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനായിരുന്നു ആളൂര്‍. രണ്ട് വര്‍ഷത്തിലേറെയായി വൃക്കരോഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു. ബിജു ആന്‍റണി ആളൂര്‍ […]

FEATURED

ഇരുപത്തി ഒന്ന് ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

കാലടി: ഇരുപത്തി ഒന്ന് ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. ആസാം നൗഗോൺ സ്വദേശികളായ ഷറിഫുൾ ഇസ്ലാം (27), ഷെയ്ക്ക് ഫരീദ് (23) എന്നിവരെയാണ് കാലടി പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ചൊവ്വര, തെറ്റാലി ഭാഗത്ത് നിന്നാണ് പിടികൂടിയത്. 28 ന് രാത്രി ഇരുചക്രവാഹനത്തിൽ വിൽപ്പനക്കെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച രണ്ടംഗ സംഘത്തെ പിന്തുടർന്നാണ് പിടികൂടിയത്. ബാഗിൽ രണ്ട് സോപ്പ് പെട്ടികൾക്കുള്ളിലായിരുന്നു മയക്ക് […]

FEATURED

ആദിശങ്കര കപ്പ് തലശ്ശേരി കോളേജ് ഓഫ് എഞ്ചിനീയറിംങ്ങിന്

കാലടി: ആദി ശങ്കര എൻജിനീയറിങ്ങ് കോളേജിൽ നടന്ന ആദിശങ്കര കപ്പിന് വേണ്ടിയുളള അഖില കേരള പ്രൊഫസേഴ്സ് ക്രിക്കറ്റ് ടൂർണമെന്റിൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തലശ്ശേരി ജേതാക്കളായി. ഇന്ത്യൻ ക്രിക്കറ്റർ ബേസിൽ തമ്പി വിജയികൾക്ക് സമ്മാനങ്ങൾ നൽകി. 25,000 രൂപയും ട്രോഫിയുമായിരുന്നു കോളേജിന് ലഭിച്ചത്. സെമി ഫൈനലിൽ ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി യെയും, ഫൈനലിൽ സെന്റ് ജോസഫ് കോളേജ്, മൂലമറ്റത്തെയുമാണ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് തലശ്ശേരി പരാജയപ്പെടുത്തിയത്. സെന്റ് ജോസഫിലെ ഡെൽവിൻ ചെറിയാൻ […]

FEATURED

ശ്രീശങ്കരജയന്തി മഹാപരിക്രമ മേയ് 2 ന്

കാലടി : അദ്വൈതാചാര്യന്‍ ജഗദ്ഗുരു ശ്രീശങ്കരാചാര്യ സ്വാമികളുടെ ജയന്തി മേയ് 2 ന് ആയിരങ്ങള്‍ പങ്കെടുക്കുന്ന മഹാപരിക്രമയോടെ കാലടിയില്‍ വിപുലമായി ആഘോഷിക്കും. ആദിശങ്കര ജന്മദേശ വികസനസമിതിയുടെ ആഭിമുഖ്യത്തിലാണ് ആഘോഷം. ഏപ്രില്‍ 30, മേയ് 1, 2 എന്നീ ദിവസങ്ങളിലായി പ്രഭാഷണങ്ങള്‍, യുവജനസംഗമം, ഭജനസന്ധ്യ, സന്യാസി സംഗമം, മഹാപരിക്രമ, നദീപൂജ, സാംസ്‌കാരിക സമ്മേളനങ്ങള്‍ എന്നിവയാണ് നടക്കുന്നത്. മേയ് 2 ന് ശങ്കരജയന്തി നാളില്‍ രാവിലെ 10 ന് ശൃംഗേരി മഠം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സന്യാസിസംഗമത്തില്‍ കേരളത്തിലെ വിവിധ മഠങ്ങളില്‍ […]

FEATURED

മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട; 3 ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട. 30 കിലോയോളം കഞ്ചാവുമായി യുവതിയുൾപ്പടെ 3 ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ഗോഷ്പാറ സ്വദേശി സുഹേൽ റാണ മണ്ഡൽ (40), മൂർഷിദാബാദ് ജാലംഗി സ്വദേശി അലൻ ഗിൽ ഷെയ്ക്ക് (33), മൂർഷിദാബാദ് ജാലംഗി സ്വദേശിനി ഹസീന ഖാട്ടൂൺ (33) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, മൂവാറ്റുപുഴ പൊലീസും ചേർന്ന് പിടികൂടിയത്. 27 പാക്കറ്റുകളിലായി സൂക്ഷിച്ച 30 കിലോ കഞ്ചാവാണ് പിടികൂടിയത്. ഒഡീഷയിൽ നിന്ന് 2000 രൂപയ്ക്ക് […]

FEATURED

തേങ്ങ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം കബളിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കാലടി: തേങ്ങ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം കബളിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വടുതല ഡോൺ ബോസ്കോ റോഡ് ചീരംവേലിൽ വീട്ടിൽ സജേഷ് (37) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. മൂവായിരം കിലോ തേങ്ങ തരാമെന്ന് പറഞ്ഞ് മഞ്ഞപ്ര സ്വദേശിയുടെ പക്കൽ നിന്നും 174000 രൂപ കൈപ്പറ്റിയ ശേഷം തേങ്ങ നൽകാതെ കബളിപ്പിക്കുകയായിരുന്നു. പിന്നീട് കൈപ്പറ്റിയ തുകയിൽ നിന്നും 69000 രൂപ തിരികെ നൽകി. ഇയാൾക്കെതിരെ ആലപ്പുഴ , കണ്ണൂർ എന്നിവിടങ്ങളിൽ വേറെയും കേസുകൾ […]