FEATURED

അജിത കുമാരിക്ക് യാത്രയയപ്പ് നൽകി

കാലടി: 45 വർഷത്തെ സേവനത്തിന് ശേഷം പിരാരൂർ പോസ്റ്റാഫിസിൽ നിന്നും പോസ്റ്റ് മാസ്റ്ററായി വിരമിച്ച പി ജി അജിത കുമാരിക്ക് നന്മകൾക്കെന്തു സുഗന്ധം പദ്ധതിയും പിരാരൂർ ഗ്രാമവാസികളും ചേർന്ന് യാത്രയയപ്പ് നൽകി.മെമ്പർ അംബിക ബാലകൃഷ്ണൻ ഉപഹാരം നൽകി.വാവച്ചൻ താടിക്കാരൻ. സെബാസ്റ്റ്യൻ ജോർജ് പി കെ വേലായുധൻ. വി എ. ഡേവീസ് ബാബു തോമസ് എന്നിവർ പ്രസംഗിച്ചു

FEATURED

യുവാവിനെ കാറിടിച്ച് കൊന്ന കേസ്; സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊച്ചി: നെടുമ്പാശേരിയിൽ വാഹനത്തിന് സൈഡ് കൊടുക്കുന്നതിലെ തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊന്ന കേസില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സിഐഎസ്എഫ് സൗത്ത് സോൺ ഡിഐജി ആണ് നടപടി എടുത്തത്. സംഭവം മുതിർന്ന സി ഐ എസ് എഫ് ഉദ്യോഗസ്ഥർ അന്വേഷിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും. പൊലീസ് അന്വേഷണത്തിൽ പൂർണ്ണമായും സഹകരിക്കുമെന്നും സിഐഎസ്എഫ് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. അങ്കമാലി തുറവൂർ സ്വദേശി ഐവിൻ ജിജോയാണ് ദാരുണമായി കൊല്ലപ്പെട്ടത്. നെടുമ്പാശ്ശേരിയിൽ സ്വകാര്യ കാറ്ററിങ് സ്ഥാപനത്തിലെ ഷെഫായ ഐവിൻ രാത്രി വീട്ടിൽ നിന്ന് […]

FEATURED

മലപ്പുറം കാളികാവിൽ പുലി കടിച്ചു കൊണ്ടുപോയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: കാളികാവിൽ പുലി കടിച്ചു കൊണ്ടുപോയ നാട്ടുകാർ അറിയിച്ച യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ടാപ്പിംഗ് തൊഴിലാളിയായ ഗഫൂർ എന്ന ടാപ്പിംഗ് തൊഴിലാളിയാണ് മരിച്ചത്. ​ഗഫൂറിനെ പുലി പിടിച്ചുകൊണ്ടുപോവുന്നത് കണ്ടുവെന്ന് മറ്റൊരു ടാപ്പിം​ഗ് തൊഴിലാളിയാണ് പറഞ്ഞത്. ഇന്ന് പുലർച്ചെയാണ് സംഭവം. ജോലി ചെയ്യുന്നതിനിടെ പുലി ആക്രമിക്കുകയായിരുന്നു. കാളികാവ് അടക്കാക്കുണ്ടിലാണ് സംഭവം. സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷിക്കുകയായിരുന്നു. അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തുനിന്നും 5 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. വനാതിർത്ഥിയിലേക്ക് യാത്ര […]

FEATURED

വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി തർക്കം. യുവാവ് കൊല്ലപ്പെട്ടു; സിഐഎസ്എഫ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

നെടുമ്പാശേരി: നെടുമ്പാശേരി നായത്തോടിൽ വാഹനത്തിന് സൈഡ് നൽകുന്നതായി ബന്ധപ്പെട്ട് തർക്കം. യുവാവ് കൊല്ലപ്പെട്ടു. തുറവൂർ സ്വദേശി ഐവിൻ ജിജോ (24) ആണ് മരിച്ചത്. സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായാണ് തർക്കം ഉണ്ടായത്. ഇന്നലെ രാത്രി 10 മണിയോടെ നായത്തോട് വച്ച് വാഹനങ്ങൾക്ക് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട് ഐവിനും സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി തർക്കം ഉണ്ടായിരുന്നു. തർക്കത്തെ തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വാഹനം മുന്നോട്ടെടുക്കുകയും, കാറിന്റെ ബോണറ്റിൽ വീണ ഐവിനെയുകൊണ്ട് ഒരു കലോമീറ്ററോളം മുന്നോട്ട് പോവുകയും ചെയ്തു. തുടർന്ന് റോട്ടിൽ വീണ ഐവിനെ […]

FEATURED

അതിഥി തൊഴിലാളി ക്യാമ്പിലെത്തി പണവും മൊബൈലും കവർന്നു; എക്സൈസ് ഉദ്യോഗസ്ഥരടക്കം നാല് പേർ അറസ്റ്റിൽ

കൊച്ചി: പരിശോധനയെന്ന വ്യാജേന അതിഥി തൊഴിലാളി ക്യാംപിലെത്തി മോഷണം നടത്തിയ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരടക്കം നാല് പേർ അറസ്റ്റിൽ. എറണാകുളം കുന്നത്തുനാട് എക്സൈസ് പ്രിവന്റീറ്റീവ് ഓഫീസർ സലീം യൂസഫ്, ആലുവ സർക്കിൾ ഓഫീസിൽ നിന്ന് കമ്മീഷണർ സ്ക്വാഡിലേക്ക് സ്ഥലം മാറിയ സിദ്ധാർഥ്, മണികണ്ഠൻ ബിലാൽ, ജിബിൻ എന്നിവരെയാണ് തടിയിട്ട് പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. വാഴക്കുളം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ അതിഥി തൊഴിലാളി ക്യാമ്പിൽ എത്തി 56,000 രൂപയും നാല് മൊബൈൽ ഫോണുകളും കവർന്ന കേസിലാണ് അറസ്റ്റ്. […]

FEATURED

കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

കാലടി: കാലടി പ്ലാൻ്റേഷൻ ഒന്നാം ബ്ലോക്കിൽ മുനിത്തടം ഭാഗത്ത് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച്ച വൈകിട്ടാണു കൊമ്പനാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തിയത്. ജഡത്തിന് ഏകദേശം 5 ദിവസത്തെ പഴക്കമുണ്ട്. ബുധനാഴ്ച്ച പോസ്റ്റുമാർട്ടം നടത്തിയതിന് ശേഷം മൃതദേഹം സംസ്‌ക്കരിക്കും

FEATURED

ക്ഷേത്രത്തിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന വസ്തുക്കൾ മോഷ്ടിച്ച മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്റ്റിൽ

പറവൂർ: ചെറിയപ്പിളളി പുളിക്കൽ ശ്രീ ഭദ്രകാളി ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന വസ്തുക്കൾ മോഷ്ടിച്ച കേസിൽ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്റ്റിൽ. പശ്ചിമ ബംഗാൾ മുർഷിദബാദ് സ്വദേശികളായ രാംജൻ സർക്കാർ (34), സഹിനൂർ ഇസ്ലാം (34), ബാപ്പൻ മണ്ഡൽ (26) എന്നിവരെയാണ് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 204000രൂപ വില വരുന്ന പഞ്ചലോഹസ്തംഭം, 8 വലിയ നിലവിളക്ക്, 30 ചെറിയ നിലവിളക്ക്, സ്വർണ്ണം വെളളി രൂപങ്ങൾ പണം എന്നിവ അടങ്ങിയ ഭണ്ഡാരം, വെങ്കലത്തിൽ നിർമ്മിച്ച […]

FEATURED

സിബിഎസ്ഇ; ശ്രീ ശാരദ സൈനിക് സ്‌കൂളിന് മികച്ച വിജയം

കാലടി: കാലടി ശ്രീ ശാരദ സൈനിക് സ്‌കൂളിൽ സിബിഎസ്ഇ പത്താംക്ലാസ്, പ്ലസ് ടൂ പരീക്ഷകളിൽ നൂറ് ശതമാനം വിജയം. പത്താം ക്ലാസ്സ് പരീക്ഷയിൽ 91 പേർ പരീക്ഷ എഴുതിയതിൽ 8 പേർ എ വൺ കരസ്ഥമാക്കി. 38 കുട്ടികൾ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി. 39 പേർ ഡിസ്റിംഗ്ഷനും നേടി. 98.4 ശതമാനം മാർക്ക് നേടി നന്ദിത ബി. നായർ ആണ് സ്‌കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയത്. നന്ദിത ബി നായർ, സൗപർണിക.ഒ.ബി, ദേവനന്ദന.ആർ, […]

FEATURED

നന്തൻകോട് കൂട്ടക്കൊലക്കേസിൽ കേദൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും 

തിരുവനന്തപുരം: കേരളം ഞെട്ടിയ തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ ഏകപ്രതി കേദൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും  വിധിച്ച് കോടതി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. 15 ലക്ഷം രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്. ഈ തുക അമ്മാവൻ ജോസ് സുന്ദരത്തിന് നൽകാനും കോടതി നിര്‍ദേശിച്ചു. കേദലിന് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ അപൂര്‍വങ്ങളിൽ അപൂര്‍വങ്ങളായി കേസായി കോടതി ഇത് പരിഗണിച്ചിട്ടില്ല. രാവിലെ 11 മണിക്ക് തന്നെ കോടതിയിൽ വാദം ആരംഭിച്ചിരുന്നു. 2017 ഏപ്രിൽ […]

FEATURED

സൈക്കിൾ പമ്പുകളിൽ കഞ്ചാവ് കടത്ത്; 24 കിലോ കഞ്ചാവ് പിടികൂടി

നെടുമ്പാശേരി: കഞ്ചാവു കടത്തിന് പുതിയ രീതി, 200 സൈക്കിൾ പമ്പുകൾക്കകത്ത് കുത്തിനിറച്ച് കൊണ്ടുവന്ന 24 കിലോയോളം കഞ്ചാവ് പിടികൂടി. മയക്കുമരുന്ന് കടത്തിയ വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ റാഖിബുൽ മൊല്ല (21), സിറാജുൽ മുൻഷി (30), റാബി(42), സെയ്ഫുൽ ഷെയ്ഖ് (36) എന്നിവരെ റൂറൽ ജില്ലാ ഡാൻസാഫ് ടീമും നെടുമ്പാശേരിേ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ നെടുമ്പാശേരി എയർപ്പോർട്ട് സിഗ്നൽ ജംഗ്ഷനിൽ […]

FEATURED

എടത്തലയിൽ വൻ ലഹരി വേട്ട; യുവതി ഉൽപ്പെടെ രണ്ട് പേർ പിടിയിൽ

ആലുവ: ആലുവ എടത്തലയിൽ വൻ ലഹരി വേട്ട. മണലിമുക്കിലുള്ള ലോഡ്ജിൽ നിന്നും 60 ഗ്രാം ‘എം.ഡി.എം.എയും 15 ഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. മാഞ്ഞാലി വയൽക്കര തുമ്പാരത്ത് വീട്ടിൽ ഷാറൂഖ് സലിം (28), മണ്ണാർക്കാട് കല്ലമല വട്ടപ്പിള്ളിൽ ഡോണ പോൾ (27) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും, എടത്തല പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. കൊച്ചിയിൽ നിന്നാണ് രാസലഹരി കൊണ്ടുവന്നത്. […]

FEATURED

കാലടിയിലെ ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കണം; 15 ന് സ്വകാര്യ ബസ്സുകൾ പണിമുടക്കുന്നു

കാലടി: കാലടിയിൽ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണത്തിന്റെ പേരിൽ ബസ് സ്റ്റാൻഡ് അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ്സുടമകൾ ബസ് സർവീസുകൾ നിർത്തിവച്ച് 15 ന് സൂചന പണിമുടക്ക് നടത്തും. ഷോപ്പിംഗ് കോംപ്ലക്‌സ് നിർമാണം മൂലം കാലടിയിൽ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. റോഡരികിലാണ് ബസുകൾ പാർക്ക് ചെയുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും കത്ത് മുഖേനയും നേരിൽകണ്ടും നിരവധി പ്രതിഷേധ സമരങ്ങളിലൂടെയും വിഷയത്തിന്റെ ഗൗരവം അറിയിച്ചിരുന്നു എങ്കിലും പരിഹാരം കാണാൻ അധികൃതർക്കായിരല്ലന്ന് ബസ് ഉടമകൾ പറയുന്നു. ബസ്സുടമാ സംഘടനയായ പ്രൈവറ്റ് […]

FEATURED

അച്ചന്റെയും സഹോദരന്റെയും വിയോഗത്തിനിടയിലും ശ്രീദുർഗയ്ക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്

കാലടി: അച്ചന്റെയും സഹോദരന്റെയും വിയോഗത്തിനിടയിൽ എസ്എസ്എൽസി പരീക്ഷയെഴുതിയ മലയാറ്റൂർ സ്വദേശിനി ശ്രീദുർഗയ്ക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്. ആവസാന പരീക്ഷയുടെ തലേ ദിവസമാണ് അച്ചൻ ഗംഗയും, സഹോദരൻ ധാർമിക്കും പെരിയാറിൽ മുങ്ങി മരിക്കുന്നത്. മരണ വിവരം ശ്രീദുർഗയെ അറിയിച്ചിരുന്നില്ല. അച്ചനും സഹോദരനും ആശുപത്രിലാണെന്നാണ് പറഞ്ഞിരുന്നത്. പരീക്ഷ കഴിഞ്ഞതിന് ശേഷമാണ് മൃതദേഹം വീട്ടിൽ കൊണ്ടുവന്നതും ശ്രീദുർഗയെ മരണ വിവരം അറിയിക്കുന്നതും. മലയാറ്റൂർ സെന്റ്. തോമസ് ഹൈസ്‌കൂളിലാണ് ശ്രീദുർഗ പഠിക്കുന്നത്. അച്ചന്റെ പ്രതീക്ഷ മകളിലായിരുന്നു. ശ്രീദുർഗയുടെ വിജയം അറിഞ്ഞ് അധ്യാപകരും, […]

FEATURED

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.5 വിജയ ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ് എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം ആണ് ഈ വർഷത്തെ വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ 1.9 ശതമാനം കുറവ് ആണ്. 61449 പേർ ഫുൾ എപ്ലസ് നേടിയതായും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഏറ്റവും കൂടുതൽ എപ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്. ‍4,26,697 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. വൈകിട്ട് നാലു മണി മുതൽ പിആര്‍ഡി ലൈവ്  (PRD LIVE) മൊബൈൽ ആപ്പിലും വെബ്സൈറ്റുകളിലും ഫലം അറിയാനാകും.

FEATURED

കാലടി പ്ലാന്റേഷനിൽ തൊഴിലാളികളായ ദമ്പതികളെ കാട്ടുപന്നി ആക്രമിച്ചു

കാലടി: കാലടി പ്ലാന്റേഷനിൽ തൊഴിലാളികളായ ദമ്പതികളെ കാട്ടുപന്നി ആക്രമിച്ചു. കെ.എ കുഞ്ഞുമോൻ, ഭാര്യ സുമ എന്നിവരേയാണ് കാട്ടുപന്നി ആക്രമിച്ചത്. രാവിലെയായിരുന്നു സംഭവം. ജോലിക്കായി സ്‌കൂട്ടറിൽ പോകുമ്പോൾ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

FEATURED

തിരുവൈരാണിക്കുളം ക്ഷേത്രം; സമൂഹ വിവാഹം ശനിയാഴ്ച്ച

കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന്റെ മംഗല്യം പദ്ധതി പ്രകാരം 10 നിർധന യുവതികളുടെ വിവാഹം ശനിയാഴ്ച്ച ക്ഷേത്രത്തിൽ നടത്തും. ക്ഷേത്രത്തിൽ പാർവതീദേവിയുടെ നടയിൽ രാവിലെ 8 മുതൽ 9.30 വരെയാണു വിവാഹച്ചടങ്ങുകൾ. മേൽശാന്തി നടുവം നാരായണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. 10നു ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കുന്ന വിവാഹ ആശംസാച്ചടങ്ങ് ജില്ലാ പൊലീസ് മേധാവി എം. ഹേമ ലത ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എംഎൽഎ  മുഖ്യാതിഥിയാകും. വധുവിനു സ്വർണാഭരണം, വിവാഹ വസ്ത്രം, മറ്റു ചെലവുകൾ, […]

FEATURED

റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് പുതിയ മാർപ്പാപ്പ; ലിയോ പതിനാലാമന്‍ മാർപ്പാപ്പ എന്ന പേര് സ്വീകരിച്ചു

വത്തിക്കാന്‍ സിറ്റി: 69 -കാരനായ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് ആണ് പുതിയ മാര്‍പ്പാപ്പ. ആദ്യത്തെ അമേരിക്കൻ മാർപാപ്പ എന്ന ഖ്യാതി ഇതോടെ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിന് സ്വന്തം. അദ്ദേഹം ലിയോ പതിനാലാമന്‍ മാർപ്പാപ്പ എന്ന പേര് സ്വീകരിച്ചു. ഇതോടെ രണ്ട് ദിവസം നീണ്ട് നിന്ന കോണ്‍ക്ലേവിന് ഇതോടെ സമാപനമായി. ആദ്യത്തെ ലാറ്റിനമേരിക്കൻ പോപ്പായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അദ്ദേഹത്തിന് ശേഷം ഇപ്പോൾ ആദ്യത്തെ അമേരിക്കന്‍ പോപ്പായി റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ കോണ്‍ക്ലേവ് തെരഞ്ഞെടുത്തിരിക്കുന്നു. ഇതോടെ കത്തോലിക്കാ പള്ളിയ്ക്ക് പുതിയ […]

FEATURED

പാക്കിസ്ഥാനികളെന്ന് സംശയം; കാലടിയിൽ പോലീസ് പരിശോധന

കാലടി: കാലടിക്കടുത്ത് മേക്കാലടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പോലീസ് പരിശോധന നടത്തി. പാക്കിസ്ഥാൻ സ്വദേശികൾ താമസിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. തുടർന്നും വിവിധ സ്ഥലങ്ങളിൽ പോലീസ് പരിശോധന നടത്തും

FEATURED

സണ്ണി ജോസഫ് എംഎൽഎ കെപിസിസി അധ്യക്ഷൻ

ദില്ലി: കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎയെ നിയമിച്ചു. നിലവിലെ അധ്യക്ഷനായിരുന്ന കെ സുധാകരൻ കോൺഗ്രസിൻ്റെ പ്രവർത്തക സമിതിയിലെത്തി. അടൂർ പ്രകാശ് ആണ് യുഡിഎഫ് കൺവീനർ. പിസി വിഷ്ണുനാഥ്, എപി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവർ വർക്കിംഗ് പ്രസിഡൻ്റുമാരാണ്. പ്രസിഡൻ്റ് സ്ഥാനത്തുനിന്നും മാറണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് സുധാകരൻ പ്രതികരിച്ചിരുന്നു. ഈ പ്രതികരണത്തിൽ പാർട്ടിക്ക് അതൃപ്തിയുമുണ്ടായിരുന്നു. അതിനിടെയാണ് സണ്ണി ജോസഫിനെ നിയമിച്ചു കൊണ്ടുള്ള തീരുമാനം വരുന്നത്.

FEATURED

സംസ്കൃത സർവ്വകലാശാലയിൽ ഡോക്ടർ, നഴ്സ് ഒഴിവുകൾ

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഹെൽത്ത് സെന്ററിൽ ഡോക്ടർ, നഴ്സ് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിനായി മെയ് ഒൻപതിന് രാവിലെ 10.30ന് സർവ്വകലാശാല ആസ്ഥാനത്ത് വച്ച് വാക്ക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു. ഡോക്ടർ യോഗ്യത – കുറഞ്ഞ യോഗ്യത – എം.ബി.ബി.എസ്. പ്രവൃത്തി പരിചയം – അഭികാമ്യം നഴ്സ് യോഗ്യത – സർക്കാർ/ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും സർട്ടിഫിക്കറ്റ് ഇൻ ജനറൽ നഴ്സിംഗ് ആന്റ് മിഡ് വൈഫറി (3 വർഷ കോഴ്സ്) […]