കാലടി: ഏപ്രിൽ 6 മുതൽ 12 വരെ തിരുവൈരാണിക്കുളം കൈലാസം വെൽനസ് പാർക്കിൽ നടക്കുന്ന തിരുവൈരാണിക്കുളം ഫെസ്റ്റിന് ഒരുക്കങ്ങൾ പൂർത്തിയായി തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രട്രസ്റ്റിന്റെ നേതൃത്വത്തിൽ ശ്രീമൂലനഗരം, കാഞ്ഞൂർ, വാഴക്കുളം പഞ്ചായത്തുകളുടെയും വിവിധ സാംസ്‌കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഫെസ്റ്റ് നടത്തുന്നത്. അമ്യൂസ്‌മെൻറ് പാർക്ക്, വിവിധ കലാപരിപാടികൾ, വ്യാപാരമേള, ഭക്ഷ്യമേള, സാംസ്‌കാരിക സദസുകൾ, വടംവലി, തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകും. 6ന് വൈകീട്ട് 6:30ന് സിനിമാ സംവിധായകൻ വിനയൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രശസ്ത സിനിമ […]