FEATURED

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കോട്ടയം: തിരുവാതുക്കലിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് വൈക്കം ഇടയാഴം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. വൈക്കം ഇടയാഴം സ്വദേശി ഷഹാസ് (28) ആണ് മരിച്ചത്. ഇയാൾക്കൊപ്പം ഓട്ടോറിക്ഷയിലുണ്ടായിരുന്ന സുഹൃത്തുക്കളായ അക്ഷയ്, അഖിൽ എന്നിവരെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ തിരുവാതുക്കൽ പ്രീമിയർ കോളെജ് ജംഗ്ഷനിലായിരുന്നു അപകടം. അപകട സമയം ഇതുവഴി കടന്നു പോയ മന്ത്രി പി.രാജീവിന്റെ വാഹത്തിൽ ഉണ്ടായിരുന്നവരാണ് രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. […]

FEATURED

പനി ബാധിച്ച് ത്ത് വയസുകാരി മരിച്ചു

കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്ത് വയസുകാരി മരിച്ചു. കോഴിക്കോട് എളേറ്റിൽ വട്ടോളി പുതിയോട് കളുക്കാൻചാലിൽ ഷരീഫിന്റെ മകൾ ഫാത്തിമ ബത്തൂൽ (10) ആണ് മരണപ്പെട്ടത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് കുട്ടിയെ വീടിനടുത്തുള്ള ആശുപത്രിയിലാണ് ആദ്യം ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ ആരോഗ്യസ്ഥിതി മോശമായതോടെ നാല് ദിവസം മുൻപ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് വീണ്ടും ആരോഗ്യസ്ഥിതി ഗുരുതരമായതിന് പിന്നാലെ ഇന്ന് പുല‍ർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. […]

FEATURED

കാത്തുനിന്നു മടുത്തപ്പോൾ കെഎസ്ആർടിസി ബസ് ഓടിച്ചു വീട്ടിലേക്ക്; യുവാവ് പിടിയിൽ

പുനലൂർ : ബസ് കാത്തുനിന്നു മടുത്തപ്പോൾ ‘കയ്യിൽ കിട്ടിയ’ കെഎസ്ആർടിസി ബസ് ഓടിച്ചു വീട്ടിലേക്കു പോയ യുവാവ് ‘തൊണ്ടി’ സഹിതം പിടിയിൽ. പുനലൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം അർധരാത്രിയാണു സംഭവം. ലോറി ഡ്രൈവർ കൂടിയായ തെന്മല ഉറുകുന്ന് ആര്യ ഭവനിൽ ബിനീഷ്കുമാർ (23) ആണു പിടിയിലായത്. വീട്ടിലേക്കു പോകാൻ സ്റ്റാൻഡിൽ ഏറെനേരം കാത്തു നിന്നപ്പോഴാണു ഡിപ്പോയ്ക്കു സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ആർഎഎ 121 –ാം നമ്പർ വേണാട് ഓർഡിനറി ബസ് ബിനീഷ് കുമാറിന്റെ ശ്രദ്ധയിൽപെട്ടത്. […]

FEATURED

മേമുണ്ട ഹയർ സെക്കന്ററി സ്കൂളിലെ 23വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം

കോഴിക്കോട്: വടകര മേമുണ്ട ഹയർ സെക്കന്ററി സ്കൂളിലെ 23വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വില്ല്യാപ്പള്ളി, ആയഞ്ചേരി, മണിയൂർ, വേളം മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് സ്കൂൾ പരിസരത്തുള്ള മൂന്ന് കടകൾ അടച്ചു പൂട്ടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. കടകളിൽ ഉപയോഗിക്കുന്ന വെള്ളം പരിശോധനക്ക് അയക്കുകയും ചെയ്തു. നേരത്തെ, മലപ്പുറത്തും മഞ്ഞപ്പിത്തം പട‍ർന്നുപിടിച്ചിരുന്നു. നിലവിൽ മലപ്പുറത്തെ സ്ഥിതി നിയന്ത്രണവിധേയമായിട്ടുണ്ട്.

FEATURED

ജ്വല്ലറിയിൽ യുവാവിന്റെയും യുവതിയുടെയും മോഷണ ശ്രമം; കുരുമുളക് സ്പ്രേ അടിച്ച് രക്ഷപ്പെട്ടു

കൊല്ലം ചടയമംഗലത്തെ ജ്വല്ലറിയിൽ പട്ടാപ്പകൽ മോഷണശ്രമം. ഇരുചക്ര വാഹനത്തിലെത്തിയ യുവാവും യുവതിയും ചേർന്നാണ് സ്വർണം മോഷ്ടിക്കാൻ ശ്രമിച്ചത്. കടയിൽ ഉണ്ടായിരുന്നവരുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച ശേഷം ഇരുവരും രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ചടയമംഗലം – പോരേടം റോഡിലുള്ള ശ്രീലക്ഷ്മി ജ്വല്ലറിയിൽ മാസ്ക് ധരിച്ച് യുവതിയും യുവാവും എത്തിയത്. ഭാര്യയും ഭർത്താവുമാണെന്ന് പരിചയപെടുത്തി സ്വർണം വാങ്ങാനാണെന്ന വ്യാജേന സംഭാഷണം തുടങ്ങി. കടയിലുണ്ടായിരുന്ന ഓരോ മാലയും ഇവർ പരിശോധിച്ചു. ഇതിനിടെ മാല മോഷ്ടിച്ച് രക്ഷപ്പെടാനായിരുന്നു പദ്ധതി. […]

FEATURED

കുവൈത്തിലെ ഫ്ലാറ്റിൽ തീപിടുത്തം; നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ തീപിടിത്തത്തിൽ നാല് മരണം. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കൽ, ഭാര്യ ലിനി എബ്രഹാം ഇവരുടെ രണ്ടു മക്കളുമാണ് മരിച്ചത്.  അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്. ഒരു അപാര്‍ട്‌മെന്റ് കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. സ്ഥലത്ത് അഗ്നിരക്ഷാ സേനയെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. രാത്രിയിലാണ് തീപിടിത്തം ഉണ്ടായത്. നാട്ടിൽ നിന്ന് തിരിച്ചെത്തിയ കുടുംബം മുറിക്ക് അകത്ത് ഉറങ്ങാൻ കിടന്നപ്പോൾ എസിയിൽ നിന്ന് പുക ശ്വസിച്ച് മരിച്ചതാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഷോര്‍ട് […]

FEATURED

യുകെയിൽ മരിച്ച റെയ്ഗൻ ജോസിന്റെ സംസ്‌ക്കാരം ഞായറാഴ്ച്ച

കാലടി: യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ മരിച്ച കാലടി കൊറ്റമം സ്വദേശിയായ റെയ്ഗൻ ജോസിന്റെ (36) സംസ്‌ക്കാരം ഞായറാഴ്ച്ച വൈകീട്ട് 5 ന് കൊറ്റമം സെന്റ്: ജോസഫ് പളളിയിൽ നടക്കും. ഞായറാഴ്ച്ച രാവിലെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തും. മെയ് 29 നാണ് റെയ്ഗൻ മരിച്ചത്. ജോലി ചെയ്യുന്ന വെയർ ഹൗസിൽ വെച്ച്  വലിയ ബീം തലയിൽ പതിക്കുകയും , അതുമൂലം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതുമാണ് മരണകാരണം. 4 മാസം മുൻപാണ് റെയ്ഗൻ യുകെയിലേക്ക് പോയത്. ഭാര്യ സ്റ്റീന […]

FEATURED

എംബിബിഎസ് പഠനം പൂർത്തിയാക്കി മീനാക്ഷി ദിലീപ്

എംബിബിഎസ് പഠനം പൂർത്തിയാക്കി മീനാക്ഷി ദിലീപ്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്നാണ് മീനാക്ഷി പഠനം പൂർത്തിയാക്കിയത്. ബിരുദാദാന ചടങ്ങിൽ ദിലീപും കാവ്യ മാധവനും പങ്കെടുത്തു. ഒരു സ്വപ്നമാണ് പൂർത്തിയാക്കിയതെന്ന് മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ദിലീപ് കുറിച്ചു.ദൈവത്തിനു നന്ദി. ഒരു സ്വപ്നം പൂർത്തിയായിരിക്കുന്നു. എന്റെ മകൾ മീനാക്ഷി ഇനി ഡോക്ടർ. അവളോട് സ്നേഹവും ബഹുമാനവും.’’–ദിലീപിന്റെ വാക്കുകൾ. മീനാക്ഷിയുടെ കഠിനാദ്ധ്വാനത്തിനും ആത്മസമർപ്പണത്തിനുള്ള ഫലമാണ് ഈ നിമിഷമെന്ന് കാവ്യ മാധവൻ പറഞ്ഞു. ‘‘അഭിനന്ദനങ്ങൾ ഡോ. മീനാക്ഷി ഗോപാലകൃഷ്ണൻ. നീ അത് […]

FEATURED

മഴ കനക്കും; വയനാട് ജില്ലയിൽ ശനിയാഴ്ച അവധി

തിരുവനന്തപുരം: മഴ കനക്കുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്റ്റർ അവധി പ്രഖ്യാപിച്ചു. മുൻ കൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും , പിഎസ് സി പരീക്ഷകൾക്കും മാറ്റമില്ല.  

FEATURED

വീട്ടിൽ കയറി ആക്രമണം നടത്തിയ കേസിൽ രണ്ട് പേർ പിടിയിൽ

പെരുമ്പാവൂർ: വീട്ടിൽ കയറി ആക്രമണം നടത്തിയ കേസിൽ രണ്ട് പേർ പിടിയിൽ. കൊമ്പനാട് ക്രാരിയേലി പടിക്കക്കുടി വീട്ടിൽ ബിനോയ് എബ്രഹാം (കപ്പട ബിനോയി 30), തോമ്പ്രാക്കുടി വീട്ടിൽ അബ്രഹാം പീറ്റർ (ജിന്റോ 40) എന്നിവരെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18 ന് പുലർച്ചയാണ് സംഭവം. കൊമ്പനാട് നിവാസിയുടെ വീട്ടിൽ കയറിയാണ് ആക്രമിച്ചത്. മധ്യവയസ്കയായ വീട്ടമ്മയെയും ഭർത്താവിനെയും മർദിക്കുകയും മാനഹാനി വരുത്തുകയും ചെയ്തു. ഇവരുടെ മകനെ വീടിനു പുറത്തേക്ക് ബലമായി വലിച്ചിറക്കി കൊണ്ടുപോകുന്നത് തടയുന്നതിനിടെയാണ് ആക്രമണം […]

FEATURED

ഗവർണർക്ക് വീണ്ടും തിരിച്ചടി; 3 സർവകലാശാലകളിലെ വിസി നിയമന സെർച്ച് കമ്മിറ്റി രൂപീകരണം തടഞ്ഞ് ഹൈക്കോടതി

തിരുവനന്തപുരം: ​ഗവർണർക്ക് വീണ്ടും തിരിച്ചടി. മൂന്ന് സർവകലാശാലകളിലെ വിസി നിയമന സെർച്ച് കമ്മിറ്റി രൂപീകരണം കൂടി തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. കേരള സർവകലാശാല, എംജി സർവകലാശാല, മലയാളം സർവകലാശാല എന്നിവിടങ്ങളിലെ സെർച്ച് കമ്മിറ്റി നടപടികൾക്കാണ് സ്റ്റേ നൽകിയിരിക്കുന്നത്. ചാൻസലറുടെ ഉത്തരവിന് ഒരുമാസത്തേക്ക് ഹൈക്കോടതി വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ നാല് സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി രൂപീകരണത്തിനാണ് സ്റ്റേ ഉത്തരവ് വന്നിരിക്കുന്നത്.

FEATURED

നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

കാലടി: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കാലടി തുറവൂർ യോർദ്ദനാപുരം കൂരൻ വീട്ടിൽ അജയ് യാക്കോബ് (24)നെയാണ് ആറ് മാസത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കാലടി പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, ഭവനഭേദനം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, അതിക്രമിച്ച് കടക്കൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഫെബ്രുവരി 28 ന് കാലടി പോലീസ് രജിസ്റ്റർ […]

FEATURED

ലോകമെമ്പാടും വിൻഡോസ് കംപ്യൂട്ടറുകൾ നിശ്ചലമായി; ബാങ്കുകളുടേയും വിമാനത്താവളങ്ങളുടേയും പ്രവർത്തനങ്ങളെ ബാധിച്ചു

വാഷിങ്ടൻ: ലോകവ്യാപകമായി വിൻഡോസ് കംപ്യൂട്ടറുകളിൽ തകരാർ. പുതിയ ക്രൗഡ് സ്‌ട്രൈക്ക് അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതാണ് ലോകവ്യാപകമായി കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം തകരാറിലാവാന്‍ കാരണം. ഇന്ത്യ, ഓസ്‌ട്രേലിയ, ജർമ്മനി, യുഎസ്‌, യുകെ ഉൾപ്പടെ നിരവധി രാജ്യങ്ങളിലെ കംപ്യൂട്ടറുകള്‍ തകരാറിലായതായാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും യു.എസിലും സൂപ്പര്‍മാര്‍ക്കറ്റുകളുടെയും ബാങ്കുകളുടേയും ടെലികമ്മ്യൂണിക്കേഷന്‍, വിമാന കമ്പനികളുടെയും പ്രവര്‍ത്തനം തകരാറിലായി വാണിജ്യ സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളിൽ സുരക്ഷാ വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയുടെ ക്രൂഡ് സ്ട്രൈക്കിന്‍റെ ഫാൽക്കൺ സെൻസർ ഇൻസ്റ്റാൾ ചെയ്ത കപ്യൂട്ടറുകളാണ് തകരാറിലായത്. തകരാറിലായ കംപ്യൂട്ടറുകളില്‍ ബ്ലൂ സ്‌ക്രീന്‍ […]

FEATURED

”കൊടുത്തു തീർക്കാനുള്ള ക്ഷേമപെൻഷൻ കുറച്ചെങ്കിലും നൽകിക്കൂടെ”; സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: കൊടുത്തു തീർക്കാനുള്ള ക്ഷേമപെൻഷൻ കുറച്ചെങ്കിലും കൊടുത്ത് തീർത്തുകൂടെയെന്ന് സർക്കാരിനോട് ഹൈക്കോടതി. ക്ഷേമപെൻഷൻ കിട്ടാത്തതുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശി മറിയക്കുട്ടി ഉൾപ്പെടെയുള്ളവരുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇക്കാര്യം ആരാഞ്ഞത്. പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വിഹിതവും സെസ് വഴി ലഭിക്കുന്ന തുകയും സർക്കാർ പെൻഷനായി നൽകുന്ന തുകയും അറിയിക്കാൻ കഴിഞ്ഞവ തവണ കേസ് പരിഗണിക്കവെ കോടതി അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ വിശദാംശങ്ങൾ നൽകാനും കോടതി നിർദേശിച്ചു. കേന്ദ്ര വിഹിതവും സെസ് വിഹിതവും ലഭിച്ചിട്ടും പെൻഷൻ നൽകുന്നില്ലഎന്ന് മറിയക്കുട്ടിയുടെ അഭിഭാഷക […]

FEATURED

അർജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തിനായി കേരളം ഉദ്യോഗസ്ഥരെ അയക്കും

കോഴിക്കോട്: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തിനായി കേരളം ഉദ്യോഗസ്ഥരെ അയക്കും. കാസർകോട് എൻഫോഴ്സ്മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തിൽ മൂന്ന് അംഗ സംഘം ഉടൻ ഷിരൂരിലേക്ക് തിരിക്കും. സംഭവത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് നിർദേശം നൽകിയിട്ടുണ്ട്. ദൗത്യം ഏകോപിപ്പിക്കാൻ കോഴിക്കോട് കളക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി പി എ മുഹമ്മദ് റിയാസും അറിയിച്ചു. അതേസമയം, കനത്ത മഴയെ തുടര്‍ന്ന് തൽക്കാലികമായി നിര്‍ത്തിവെച്ച രക്ഷാപ്രവർത്തനം വീണ്ടും […]

FEATURED

കോഴിക്കോട് ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി; ആരോഗ്യ പ്രവർത്തകനെതിരേ കേസ്

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. ഫിസിയോതെറാപ്പി ചികിത്സക്കിടെ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ വെള്ളയിൽ പൊലീസ് ആരോഗ്യ പ്രവർത്തകന്‍റെ പേരിൽ കേസെടുത്തു. പ്രതി ഈയിടെ മറ്റൊരു ജില്ലയില്‍ നിന്ന് സ്ഥലം മാറി എത്തിയ ആളാണെന്ന് പൊലീസ് പറഞ്ഞു. പ്രതി ഒളിവിലാണ്.

FEATURED

എച്ച് 1 എൻ 1 ബാധിച്ച് നാല് വയസുകാരൻ മരിച്ചു

കൊച്ചി:  എച്ച് 1 എൻ 1 (H1 N1) ബാധിച്ച് നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി സ്വദേശി ലിയോൺ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എച്ച് വൺ എൻ വൺ പോസിറ്റീവായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. മലപ്പുറത്ത് എച്ച് വൺ എൻ വൺ ബാധിച്ച് കഴിഞ്ഞ ദിവസം ഒരാൾ മരിച്ചിരുന്നു. പൊന്നാനി സ്വദേശി സൈഫുനിസ്സയാണ് മരിച്ചത്. 47 വയസ്സായിരുന്നു. രണ്ടാഴ്ച മുൻപാണ് സൈഫുനിസക്ക് പനി […]

FEATURED

‘മകള്‍ക്ക് നീതി കിട്ടണം, അമിറുള്‍ ഇസ്ലാമിന് വധശിക്ഷ തന്നെ നല്‍കണം; പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിയുടെ അമ്മ

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതക കേസിൽ പ്രതിയുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തത് അംഗീകരിക്കാൻ ആകില്ലെന്ന് ഇരയുടെ അമ്മ. കൃത്യമായ അന്വേഷണം നടത്തിയിട്ടല്ലേ പ്രതിയെ പിടിച്ചത്, അതിനാൽ ഇനി പഠനം നടത്തുന്നത് എന്തിനാണെന്ന് ഇരയുടെ അമ്മ ചോദിച്ചു. തന്റെ മകൾക്ക് നീതി കിട്ടണമെന്നും അതിന് പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നും ഇരയുടെ അമ്മ പറഞ്ഞു. നിയമ വിദ്യാർത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൾ ഇസ്ലാമിൻ്റെ വധശിക്ഷ ഇന്നലെയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. പ്രതിക്ക് വിചാരണക്കോടതി […]

FEATURED

ലഹരിക്കെതിരെ എറണാകുളം റൂറൽ ജില്ലാ പോലീസ് ഒരുക്കിയ വീഡിയോ ആൽബം ശ്രദ്ധേയമാകുന്നു

ആലുവ: ലഹരിക്കെതിരെ എറണാകുളം റൂറൽ ജില്ലാ പോലീസ് ഒരുക്കിയ വീഡിയോ ആൽബം ശ്രദ്ധേയമാകുന്നു. മയക്കുമരുന്നിൽ തകരുന്ന യുവത്വത്തിന് ഒരു ഓർമപെടുത്തലാണിത്. ജീവിതമാണ് ലഹരിയെന്ന തിരിച്ചറിവ് സമ്മാനിക്കുന്ന സംഗീത ആൽബം കേരളാ പോലീസിന്റെ ഔദ്യോഗിക പേജിലാണ് പ്രകാശനം ചെയ്തത്. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ ചിത്രീകരിച്ച ആൽബത്തിൽ സിനിമാ താരം മഞ്ജു വാര്യരും പങ്കെടുക്കുന്നു. പോലീസുദ്യോഗസ്ഥരായ അരുൺ വിശ്വം സംവിധാനവും, പ്രസാദ് പാറപ്പുറം ഗാന രചനയും, ബിനു മലയാറ്റൂർ സംഗീതവും നിർവ്വഹിക്കുന്നു. തലവൻ സിനിമയുടെ […]

FEATURED

കനത്ത മഴ; അഞ്ച് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ, പാലക്കാട് ജില്ലകളിൽ പ്രൊഫഷണൽ കോളജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കോളജുകൾ ഒഴികെയുള്ള വിഭ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. മലപ്പുറം ജില്ലയിലെ അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിൽ ദേവികുളം താലൂക്കിലും ചിന്നക്കനാൽ പഞ്ചായത്തിലും വിദ്യാഭ്യാസ […]