FEATURED

‘പാർലമെന്‍റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തും’; കേരള എംപിമാർക്ക് ഖലിസ്ഥാൻ ഭീഷണി സന്ദേശം

ന്യൂഡ‍ൽഹി: പാർലമെന്‍റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തുമെന്ന് കേരളത്തിലെ എംപിമാര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചതായി പരാതി. ഞായറാഴ്ച രാത്രി 11.30 ഓടെ ഖലിസ്ഥാൻ തീവ്രവാദ സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്‍റെ (Sikhs for Justice) പേരിലുള്ള സന്ദേശം മലയാളി എംപിമാരായ എഎ റഹീം, വി ശിവദാസന്‍ എന്നിവര്‍ക്കാണ് ഫോണില്‍ ലഭിച്ചത്. ഇന്ത്യൻ ഭരണാധികാരികളുടെ കീഴിൽ സിഖുകാർ ഭീഷണി നേരിടുകയാണെന്നും ഖലിസ്ഥാൻ ഹിത പരിശോധന സന്ദേശം ഉയർത്തി പാർലമെന്‍റ് മുതൽ ചെങ്കോട്ട വരെ ബോംബിട്ട് തകർക്കും എന്നും അതനുഭവിക്കണ്ട എന്നുണ്ടെങ്കിൽ എംപിമാർ വീട്ടിലിരിക്കണമെന്നുമാണ് സന്ദേശത്തിൽ […]

FEATURED

നിപ്പ: 14 കാരന്‍റെ വിശദമായ റൂട്ട് മാപ്പ് പുറത്തിറക്കി; സമ്പർക്കമുണ്ടായവർ കൺട്രോൾ റൂമുമായി ബന്ധപ്പെടാന്‍ നിർദേശം

തിരുവനന്തപുരം: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച് മരിച്ച 14 കാരന്‍റെ വിശദമായ പുതിയ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യവകുപ്പ്. പുതിയ റൂട്ട് മാപ്പില്‍ പറയുന്ന സ്ഥലങ്ങളിൽ ആ സമയങ്ങളിൽ ഉണ്ടായിരുന്നവർ നിപ കൺട്രോൾ റൂമിൽ ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പാണ്ടിക്കാട് സ്വദേശിയായ കുട്ടി നിപ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിക്കെ ഞായറാഴ്ചയാണ് മരിച്ചത്. കുട്ടി ജൂലൈ 11 മുതല്‍ 15 വരെ പോയ സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ആണ് നേരത്തെ പ്രസിദ്ധീകരിച്ചത്. ജൂലൈ 11 മുതല്‍ ജൂലൈ 19 വരെയുള്ള ദിവസങ്ങളിലെ […]

FEATURED

വൈരാഗ്യം തീര്‍ക്കാന്‍ കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ച സംഭവം; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മദ്യപിച്ചെത്തിയ കെടാകുളം കെഎസ്ഇബി ഓഫീസിലെ ജീവനക്കാര്‍ക്കെതിരേ പരാതി നല്‍കിയതിന്‍റെ പേരില്‍ വൈദ്യുതി വിച്ഛേദിച്ചത പരാതിയിൽ നടപടിയുമായി കെഎസ്ഇബി എംഡി ബിജു പ്രഭാകര്‍. സംഭവത്തില്‍ കെഎസ്ഇബി വിജിലന്‍സ് അന്വേഷണത്തിന് ബിജു പ്രഭാകര്‍ ഉത്തരവിട്ടു. വിജിലന്‍സ് റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. വര്‍ക്കല അയിരൂര്‍ സ്വദേശി പറമ്പില്‍ രാജീവ് അയിരൂര്‍ പൊലീസില്‍ പരാതി നല്‍കിയതാണ് പ്രതികാര നടപടിയുമായി കെഎസ്ഇബി കുടുംബത്തെ ഇരുട്ടിലാക്കിയത്. ഇതിനിടെ, വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഞായറാഴ്ച രാത്രി കെഎസ്ഇബി ഉദ്യോഗസ്ഥർ വീട്ടിലെത്തി […]

FEATURED

ആദിശങ്കര എൻജിനീയറിങ് കോളേജിന് രണ്ട് ദേശീയ അവാർഡുകൾ

കാലടി: അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എൻജിനിയേഴ്സ് ഇന്ത്യൻ മേഖലയിലെ എൻജിനീയറിങ് കോളേജുകൾക്ക് നൽകുന്ന രണ്ട് ദേശീയ അവാർഡുകൾ കാലടി ആദിശങ്കര എൻജിനീയറിങ് കോളേജിന് ലഭിച്ചു. കോളേജിന് സ്റ്റുഡൻസ് അച്ചീവ്മെൻ്റ് അവാർഡും, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രെഫസർ എൽദോ മാത്യുവിന് മികച്ച ഫാക്കൽറ്റിക്കുള്ള അവാർഡുമാണ് ലഭിച്ചത്. കോളേജിലെ മെക്കാനിക്കൽ വിഭാഗത്തിലെ അധ്യാപകരും വിദ്യാർത്ഥികളും നടത്തിയ വ്യവസായ സഹകരണം, സാമൂഹിക പ്രവർത്തനങ്ങൾ, കോളേജിലെ സ്റ്റുഡൻസ് ചാപ്പ്റ്ററിൻ്റെ പ്രവർത്തനങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണ് കോളേജിന് അവാർഡ് […]

FEATURED

കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കിയ പോത്തീസ് സ്വർണ്ണ മഹൽ പൂട്ടിച്ചു

തിരുവനന്തപുരം : തലസ്ഥാനത്തെ മാലിന്യ പ്രശ്നത്തിൽ കടുത്ത നടപടിയുമായി കോർപ്പറേഷൻ മുന്നോട്ട്. തമ്പാനൂരിൽ പ്രവർത്തിക്കുന്ന പോത്തീസ് സ്വർണ്ണ മഹൽ പൂട്ടിച്ചു. ആമഴഞ്ചാൻ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി വിട്ടതിനെ തുടർന്നാണ് നടപടി. ലൈസൻസില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചതെന്നും കണ്ടത്തി. പൊലീസും നഗര സഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സ്ഥാപനത്തിലെത്തിയാണ് പൂട്ടിച്ചത്. പോത്തീസ് സ്വർണ്ണമഹലിൽ നിന്നും കക്കൂസ് മാലിനും ഓടയിലേക്ക് ഒഴുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ നഗരസഭയ്ക്ക് ഇന്നലെ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് ശരിയെന്നും തെളിഞ്ഞു. പൊതുസ്ഥലത്ത് മാലിന്യമൊഴിക്കുന്ന സ്ഥാപനത്തിനെതിരെ കോർപ്പറേഷന്റെ […]

FEATURED

5 ലക്ഷത്തോളം വിലമതിക്കുന്ന മയക്കുമരുന്നുമായി ആയുർവേദ ഡോക്ടർ പിടിയിൽ

വയനാട്: മുത്തങ്ങ ചെക്പോസ്റ്റിൽ 5 ലക്ഷത്തോളം വിലമതിക്കുന്ന മയക്കുമരുന്നുമായി ആയുർവേദ ഡോക്ടർ പിടിയിൽ. കൊല്ലം ചിറ്റുമൂല സ്വദേശി ഇടമരത്തു വീട്ടിൽ എൻ. അൻവർഷാ എന്നയാളെയാണ് 160.77 ഗ്രാം മയക്കുമരുന്ന് മെത്താംഫിറ്റമിനുമായി എക്സൈസ് അറസ്റ്റ് ചെയ്തത്. മൈസൂർ – പൊന്നാനി കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബംഗുളൂരുവിൽ നിന്നും മയക്കുമരുന്ന് വാങ്ങി കൊച്ചിയിലേക്ക് വിൽപനക്കായി കൊണ്ടു പോകുകയായിരുന്നു ഇയാൾ. ദുബൈയിൽ സ്വന്തമായി ആയുർവേദ സെന്‍റർ നടത്തുന്ന ഡോക്ടറാണ് ഇയാളെന്നും വിവാഹ ആവശ്യത്തിനായി കഴിഞ്ഞ 5 മാസമായി […]

FEATURED

സംസ്ഥാനത്ത് വീണ്ടും നിപ മരണം

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ അഷ്‌മിൽ ഡാനിഷ് (14) മരിച്ചു. ഇന്ന് രാവിലെ 11.30 തോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം. നിപ പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും സംസ്കാരച്ചടങ്ങളുകൾ നടത്തുക. ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ വെച്ചാണ് നിപയെന്ന സംശയം ആരോഗ്യപ്രവർത്തകർക്ക് […]

FEATURED

കാറപകടത്തിൽ അച്ഛനും മകനും ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂർ മട്ടന്നൂരിൽ കാറപകടത്തിൽ അച്ഛനും മകനും ദാരുണാന്ത്യം. പരിയാരം സ്വദേശി നവാസ്, മകൻ യാസീൻ എന്നിവരാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി നെല്ലൂന്നി വളവിൽ വച്ചായിരുന്നു അപകടം. നവാസിന്‍റെ കുടുംബം സഞ്ചരിച്ച കാർ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിച്ച കാറുകള്‍ രണ്ടും നിയന്ത്രണം വിട്ട് റോഡിന് പുറത്തേക്ക് പോയി. കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടം നടന്നയുടനെ കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചെങ്കിലും നവാസിനെയും മകനെയും രക്ഷിക്കാനായില്ല.

FEATURED

കുത്തിവെയ്പ്പിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി ചികിത്സയിലിരിക്കെ മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ നിന്നും കുത്തിവെപ്പെടുത്തതിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മലയിന്‍കീഴ് സ്വദേശി കൃഷ്ണ (28)യാണ് മരിച്ചത്. വൃക്കയിലെ കല്ലിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ കൃഷണ ഇഞ്ചക്ഷന്‍ എടുത്തതോടെ അബോധാവസ്ഥയിലായി എന്നാണ് കുടുംബത്തിന്റെ ആരോപണം. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആറ് ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ നെയ്യാറ്റിന്‍കര ജനറല്‍ […]

FEATURED

വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ബസ് ഡ്രൈവർ പിടിയിൽ; പ്രതി രണ്ട് തവണ വിവാഹിതൻ

കൊല്ലം: കടയ്ക്കലിൽ കോളേജ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. 28 കാരനായ അഖിലാണ് കടയ്ക്കൽ പൊലീസിന്റെ പിടിയിലായത്. സ്വകാര്യ ബസ്സിലെ ഡ്രൈവറായ പ്രതി ബസിൽ വച്ചാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് ലോഡ്ജിലേക്ക് കുട്ടിക്കൊണ്ട് പോയി പീഡിപിക്കുകയായിരുന്നു എന്നാണ് പരാതി. കടയ്ക്കൽ – കല്ലറ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് അറസ്റ്റിലായ അഖിൽ. ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു പെൺകുട്ടി. യാത്രക്കിടയിലെ പരിചയം പ്രണയമായി വളർന്നു. വിവാഹിതനാണന്ന വിവരം മറച്ച് വെച്ചാണ് പ്രണയം നടിച്ച്  പെൺകുട്ടിയെ വശത്താക്കിയത്. […]

FEATURED

അര്‍ജുനെ കണ്ടെത്താന്‍ സൈന്യമിറങ്ങും

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ സൈന്യമിറങ്ങും. കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി. ബെലഗാവി ക്യാമ്പിൽ നിന്നുളള 40 പേരടങ്ങുന്ന സൈനിക സംഘമായിരിക്കും  ഇന്ന് ഷിരൂരിലെത്തുക. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കും. അതേസമയം, തെരച്ചലിന് ഐഎസ്ആര്‍ഒയുടെ സഹായവും തേടിയിട്ടുണ്ട്. സാറ്റലൈറ്റ് സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യത ഉള്‍പ്പെടെയാണ് തേടുന്നത്. മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റര്‍ താഴെ ലോഹഭാഗത്തിന്‍റെ സാന്നിധ്യം ഇന്നലെ റഡാറില്‍ പതി‌ഞ്ഞിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള തെരച്ചിലും […]

FEATURED

നിപ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

മലപ്പുറം: മലപ്പുറത്തെ നിപ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. പാണ്ടിക്കാട് സ്വദേശിയായ 14 കാരൻ ബ്രൈറ്റ് ട്യൂഷൻ സെന്റ‍ര്‍ പാണ്ടിക്കാട്, ഡോ. വിജയൻസ് ക്ലിനിക് പികെഎം ഹോസ്പിറ്റൽ, പീഡിയാട്രിക് ഒപി,മൗലാന ഹോസ്പിറ്റൽ എമര്‍ജൻസി ഐസിയു എന്നിവിടങ്ങളിൽ ജൂലൈ 11 മുതൽ 15 വരെയുളള തിയ്യതികളിൽ  സന്ദര്‍ശിച്ചിട്ടുണ്ട്. സ്ഥലങ്ങളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രി അഭ്യര്‍ത്ഥിച്ചു.

FEATURED

നിപ സ്ഥിരീകരിച്ചതോടെ ജാഗ്രത നിർദേശം

മലപ്പുറം : മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തെ നേരിടാന്‍ സംസ്ഥാനം പൂര്‍ണ്ണ സജ്ജമാണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് നടത്തിയ നിപ  പരിശോധനയിലും പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലത്തിലും നിപ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.  ഇന്ന് പുലർച്ചെ മുതൽ രോഗ ബാധ സംശയത്തെ തുടര്‍ന്ന് നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള 25 […]

FEATURED

റോഡിന്റെ മധ്യഭാ​ഗത്ത് നിന്ന് സിഗ്നൽ; അർജുനായുള്ള തെരച്ചിൽ തുടരുന്നു

ബെം​ഗളൂരു: മം​ഗളൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തെരച്ചിൽ തുടരുന്നു. നിലവിൽ റോഡിന്റെ നടുഭാഗത്ത് നിന്ന് ലഭിച്ച സി​ഗ്നൽ പ്രകാരമാണ് തെരച്ചിൽ തുടരുന്നത്. പാറയും മണ്ണും അല്ലാത്ത വസ്തുവിന്റെ സിഗ്നൽ ആണ് കിട്ടിയിരിക്കുന്നതെന്നാണ് വിവരം. അതേസമയം, സിഗ്നൽ ലോറിയുടേതാണെന്ന് ഉറപ്പിക്കാനായിട്ടില്ല. കൂടുതൽ പരിശോധനകൾ നടത്തി വരികയാണ്. 70% യന്ത്രഭാഗങ്ങൾ തന്നെ ആയിരിക്കാം എന്നാണ് റഡാർ സംഘം വ്യക്തമാക്കുന്നത്. സി​ഗ്നൽ ലഭിച്ച ഭാഗത്ത്‌ കൂടുതൽ മണ്ണ് എടുത്ത് പരിശോധന നടത്തിവരികയാണ്. സിഗ്നൽ ലഭിച്ച […]

FEATURED

മലപ്പുറത്തെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചു

തിരുവനന്തപുരം : കോഴിക്കോട്ട് ചികിത്സയിലുളള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജില്ലയിൽ ജാഗ്രതാ നി‍ര്‍ദ്ദേശം നൽകി. നിലവിൽ പ്രോട്ടോകോൾ പ്രകാരം നിപ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കേരളത്തിൽ അത് അഞ്ചാം തവണയാണ് നിപ ബാധ സ്ഥിരീകരിക്കുന്നത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പതിനാലുകാരൻ പെരിന്തൽമണ്ണ സ്വദേശിയാണ്. […]

FEATURED

ചിറ്റൂർ പുഴയിൽ കുടുങ്ങിയ രണ്ടു വിദ്യാർഥികളെ രക്ഷപ്പെടുത്തി

ചിറ്റൂർ: പാലക്കാട് ചിറ്റൂർ പുഴയിലിറങ്ങി, നടുവിൽ കുടുങ്ങിയ രണ്ടു കുട്ടികളെ അഗ്നിരക്ഷാ സംഘം രക്ഷപ്പെടുത്തി. കുട്ടികൾ നിന്നിടത്തേക്ക് ഏണി എത്തിച്ചായിരുന്ന രക്ഷാപ്രവർത്തനം. ഏണിയിൽ കയറി രണ്ടു കുട്ടികളും കരയിലേക്ക് എത്തുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം.പ്രദേശവാസികളായ മൂന്നു കുട്ടികളാണ് ചിറ്റൂർ പുഴയിൽ മീൻപിടിക്കാനും കുളിക്കാനും ഇറങ്ങിയത്. ഇതിൽ ഒരു കുട്ടി നീന്തി കരയ്ക്കെത്തി. ഈ കുട്ടിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാ സംഘം ഇവിടെയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നാല് ദിവസം മുൻപ് മൈസുരു സ്വദേശികൾ കുടുങ്ങിയ നറണി […]

FEATURED

നിരന്തര കുറ്റവാളി കാപ്പ ഉത്തരവ് ലംഘിച്ചതിന് അറസ്റ്റിൽ

ആലുവ: നിരന്തര കുറ്റവാളി കാപ്പ ഉത്തരവ് ലംഘിച്ചതിന് അറസ്റ്റിൽ. പുതുവൈപ്പ് സൗത്ത് മാലിപ്പുറം മട്ടക്കൽ വീട്ടിൽ ആഷിക് (31) നെയാണ് ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി പുട്ടവിമലാദിത്യയുടെ ഉത്തരവ് പ്രകാരംറൂറൽ ജില്ലയിൽ പ്രവേശിക്കരുതെന്ന കാപ്പ ഉത്തരവുള്ളതാണ്. ഇത് ലംഘിച്ച ആഷികിനെ മാലിപ്പുറത്തുള്ള വീടിന് സമീപത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത് ഫെബ്രുവരി 22 മുതൽ ആഗസ്റ്റ് 22 വരെ ആറുമാസമായിരുന്നു ഉത്തരവിന്റെ കാലാവധി. ഇയാൾക്കെതിരെ […]

FEATURED

നിപ സംശയിക്കുന്ന 14 കാരന് ചെളള് പനി സ്ഥിരീകരിച്ചു

മലപ്പുറം: കോഴിക്കോട് നിപ സംശയിക്കുന്ന 14 കാരന് ചെളള് പനി സ്ഥിരീകരിച്ചു. കൊച്ചിയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ചെള്ള് പനി സ്ഥിരീകിരച്ചത്. നിപയാണോ എന്ന് സ്ഥിരീകരിക്കണമെങ്കിൽ പൂനെയിലെ പരിശോധനാഫലം ഇന്ന് വൈകിട്ടോടെ എത്തണം. കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമെന്നാണ് വിവരം. മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ പതിന്നാലുകാരനാണ് ചികിത്സയിലുള്ളത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള മൂന്ന് പേര്‍ നീരീക്ഷണത്തിലാണ്. മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ […]

FEATURED

വിൻഡോസ് തകരാർ; നെടുമ്പാശേരിയിൽ നിന്നുള്ള 11 വിമാനങ്ങൾ കൂടി റദ്ദാക്കി

കൊച്ചി: വിൻഡോസ് തകരാറിലായതിനെ തുടർന്ന് നെടുമ്പാശേരിയിൽ നിന്നുള്ള 11 വിമാനങ്ങൾ കൂടി ഇന്ന് റദ്ദാക്കി. ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്.മുംബൈ, ബെംഗളൂരു വഴിയുള്ള ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനങ്ങളും ഉച്ചയ്ക്ക് 11.20 നുള്ള മുംബൈ വിമാനവും റദ്ദാക്കിയിട്ടുണ്ട്.

FEATURED

സംസ്ഥാനത്ത് മഴ തുടരും; 4 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് ഇന്നും നാളെയും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്. തീരത്ത്‌ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മത്സ്യ ബന്ധനത്തിനുള്ള വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ […]