23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
751 views 0 sec 0 Comment

കാലടിയിലെ ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കണം; 15 ന് സ്വകാര്യ ബസ്സുകൾ പണിമുടക്കുന്നു

admin - May 9, 2025

കാലടി: കാലടിയിൽ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണത്തിന്റെ പേരിൽ ബസ് സ്റ്റാൻഡ് അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ്സുടമകൾ ബസ് സർവീസുകൾ നിർത്തിവച്ച് 15 ന് സൂചന പണിമുടക്ക് നടത്തും. ഷോപ്പിംഗ് കോംപ്ലക്‌സ് നിർമാണം മൂലം കാലടിയിൽ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. റോഡരികിലാണ് ബസുകൾ പാർക്ക് ചെയുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും കത്ത് മുഖേനയും നേരിൽകണ്ടും നിരവധി പ്രതിഷേധ സമരങ്ങളിലൂടെയും വിഷയത്തിന്റെ ഗൗരവം അറിയിച്ചിരുന്നു എങ്കിലും പരിഹാരം കാണാൻ അധികൃതർക്കായിരല്ലന്ന് ബസ് ഉടമകൾ പറയുന്നു. ബസ്സുടമാ സംഘടനയായ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ, പ്രൈവറ്റ് ബസ് ഓർഗനൈസേഷൻ, പ്രൈവറ്റ് ബസ് വർക്കേഴ്‌സ് യൂണിയൻ(സി ഐ ടി യു) പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയൻ (ഐ എൻ ടി യു സി) ഭാരതീയ മസ്ദൂർ സംഖ് (ബി എം എസ്) എന്നീ സംഘടനകൾ സംയുക്തമായാണ് സമരം നടത്തുന്നത്.

മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽ അകപ്പെടുന്ന സ്വകാര്യ ബസ്സുകൾക്ക് പകുതി ട്രിപ്പ് പോലും പൂർത്തിയാക്കാൻ കഴിയാത്തതുമൂലം ഗ്രാമപ്രദേശങ്ങളിലേക്കുള്ള ട്രിപ്പുകൾ മുടക്കേണ്ടി വരുന്ന സാഹചര്യവും ഉണ്ട്. സ്ഥിരമായി ട്രിപ്പുകൾക്ക് മുടക്കം വരുത്തുന്നതിനാൽ യാത്രക്കാരും ബസ്സുകളെ കയ്യൊഴിയുകയാണ്. തന്മൂലം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ആണ് സ്വകാര്യ ബസ് മേഖല ചെന്നെത്തുന്നത്.സ്‌കൂൾ തുറക്കുന്ന സമയം എത്തുമ്പോൾ നൂറുകണക്കിന് വരുന്ന വിദ്യാർഥികൾക്ക് ബസ്സിൽ കേറി പറ്റണമെങ്കിൽ ഏറെ പ്രയാസപ്പെടേണ്ടി വരും.

മഴയും വെയിലും കൊണ്ട് ഫുട്പാത്തിൽ ബസ് കാത്ത് നിൽക്കേണ്ട സാഹചര്യം ഒഴിവാക്കാനും നിലവിലുണ്ടായിരുന്ന സ്റ്റാൻഡിനോട് ചേർന്ന് ബദൽ സംവിധാനം ഒരുക്കാനും കഴിയുമെങ്കിലും അതിന് തയ്യാറാവാത്ത അധികാരികൾക്കെതിരെയുള്ള പ്രതിഷേധമായാണ് വ്യാഴാഴ്ച ബസ്സുകൾ പണിമുടക്കുന്നത് എന്ന് തൊഴിലാളി കോഡിനേഷൻ ഭാരവാഹികളായ എ.പി. ജിബി, ബി.ഓ.ഡേവിസ്, കെ.സി.വിക്ടർ, പി.ജെ. വർഗീസ്, കെ.പി. പോളി, പോളി കളപ്പറമ്പത്ത്, പി.ടി ഡേവിസ്, പ്രദീപ്കുമാർ എം.പി, സുധീഷ് എ.വി എന്നിവർ അറിയിച്ചു

PREVIOUS

അച്ചന്റെയും സഹോദരന്റെയും വിയോഗത്തിനിടയിലും ശ്രീദുർഗയ്ക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ്

NEXT

എടത്തലയിൽ വൻ ലഹരി വേട്ട; യുവതി ഉൽപ്പെടെ രണ്ട് പേർ പിടിയിൽ
Related Post
July 26, 2024
ഏകമകൻ ലഹരിക്കടിമ; ദമ്പതികൾ കാറിനുളളിൽ സ്വയം തീകൊളുത്തി മരിച്ചു
May 5, 2024
ഓടുന്ന കാറിന്റെ ഡോറുകളുടെ മുകളിലിരുന്ന് അഭ്യാസപ്രകടനം; യുവാക്കൾക്ക് ശിക്ഷ സാമൂഹികസേവനം
June 22, 2024
മുത്തശ്ശിയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്ന കൊച്ചുമകളും ഭർത്താവും പിടിയിൽ
January 14, 2025
തിരുവൈരാണിക്കുളത്ത് നടതുറപ്പ് മഹോത്സവം; ഭക്തൻ ചുമർചിത്രം സമർപ്പിച്ചു
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved