FEATURED

വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി

കാലടി: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. മലയാറ്റൂർ സെബിയൂർ ചെങ്ങാട്ട് വീട്ടിൽ ശംഭു (30) വിനെയാണ് 9 മാസത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കാലടി, കോടനാട് പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, കഠിന ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, അതിക്രമിച്ച് കയറൽ, തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഏപ്രിലിൽ കോടനാട് പോലീസ് രജിസ്റ്റർ ചെയ്ത കഠിന ദേഹോപദ്രവ […]

FEATURED

മികച്ച നടൻ പൃഥ്വിരാജ്, മികച്ച ചിത്രം കാതൽ ദി കോർ; മികച്ച നടി ഉര്‍വശി, ബീന ആര്‍ ചന്ദ്രൻ

തിരുവനന്തപുരം: 44-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ മികച്ച നടനായി പൃഥ്വിരാജിനെ പ്രഖ്യാപിച്ചു. ആടുജീവിതം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവാർഡ്. മികച്ച ചിത്രം: കാതൽ മികച്ച രണ്ടാമത്തെ ചിത്രം: ഇരട്ട (സംവിധാനം രോഹിത്) മികച്ച സംവിധായകൻ: ബ്ലസ്സി (ആടുജീവിതം) മികച്ച നടൻ പൃഥ്വിരാജ്: (ആടുജീവിതം) മികച്ച നടി: ഉര്‍വശി (ഉള്ളൊഴുത്ത്, ബീന ആര്‍ ചന്ദ്രൻ (തടവ്) മികച്ച നടി: ഉര്‍വശി (ഉള്ളൊഴുത്ത്, ബീന ആര്‍ ചന്ദ്രൻ (തടവ്) മികച്ച സ്വഭാവ നടൻ: വിജയരാഘവൻ (പൂക്കാലം) മികച്ച സ്വഭാവ […]

FEATURED

അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിച്ചു; അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

ആലുവ: കുഞ്ഞു മാലാഖ യാത്രയായി, വേദനകളില്ലാത്ത ലോകത്തേക്ക്. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി ഐഫ സെയ്ന് ദാരുണാന്ത്യം. കഴിഞ്ഞ പതിനൊന്നിനാണ് ആലുവ നാലാംമൈലിൽ അമിത വേഗതയിൽ വന്ന കാർ എടത്തല പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന സി പി ഒ ഷെബിൻ ഓടിച്ച ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചത്. ബൈക്കിൽ ഷെബിനൊപ്പം രണ്ടു കുട്ടികളും ഭാര്യയുമാണുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ 4 പേരെയും അലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.ഇളയ മകൾ അഞ്ചു വയസുകാരി ഐഫ സെയ്ൻ കഴിഞ്ഞ രാത്രി മരണമടഞ്ഞു. ഷെബിൻ്റെ […]

FEATURED

വയനാടിന് വേണ്ടി പിരിച്ച പണം വകമാറ്റി ചെലവഴിച്ചു; യൂത്ത് കോണ്‍ഗ്രസില്‍ വിവാദം

കൽപ്പറ്റ : വയനാട് ദുരന്തത്തിന്‍റെ പേരിൽ കോഴിക്കോട് യൂത്ത് കോൺഗ്രസിൽ പോര്. ‌കെഎസ്‍‍യു സംസ്ഥാന നേതാവിന്‍റെ പേരില്‍ പണം പിരിച്ച ശേഷം യൂത്ത് കോണ്‍ഗ്രസ് ചേളന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് അത് വകമാറ്റി ചെലവഴിച്ചെന്ന് കാട്ടി മണ്ഡലം പ്രസിഡന്‍റ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി. സംഭവം വിവാദമായതോടെ ഇത്തരമൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് വിശദീകരണവുമായി മണ്ഡലം കമ്മറ്റി നേതൃത്വം രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് ചേളന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് അശ്വിന്‍ എടവലത്ത്, പ്രവര്‍ത്തകനായ അനസ് എന്നിവര്‍ വയനാട് ദുരിതാശ്വാസത്തിന്‍റെ പേരില്‍ […]

FEATURED

വെള്ളാരപ്പിള്ളി കുട്ടൻ മാരാർ സ്മാരക യുവപ്രതിഭാ പുരസ്‌ക്കാരം തൃപ്രയാർ രമേശന്

കാലടി: വാദ്യകലാരത്‌നം വെള്ളാരപ്പിള്ളി കുട്ടൻ മാരാർ സ്മാരക യുവപ്രതിഭാ പുരസ്‌ക്കാരവും സുവർണ്ണ മുദ്രയും പ്രശസ്ത തിമില കലാകാരൻ തൃപ്രയാർ രമേശന് നൽകി. തിരുവൈരാണിക്കുളം തിരുവാതിര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തിമിലാചാര്യൻ വാദ്യകലാകേസരി ചോറ്റാനിക്കര വിജയൻ മാരാർ പുരസ്‌ക്കാരം രമേശന് സമ്മാനിച്ചു. നാദസ്വര ചക്രവർത്തി കലൈമാമണി തിരുവിഴ ജയശങ്കർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പി.യു രാധാകൃഷ്ണൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചേരാനല്ലൂർ ശങ്കരൻ കുട്ടി മാരാർ, ചെറുശ്ശേരി കുട്ടൻ മാരാർ, ചോറ്റാനിക്കര സുഭാഷ് […]

FEATURED

ഈഫല്‍ ടവറിന് മുന്നില്‍ മുണ്ട് മടക്കിക്കുത്തി തനി മലയാളിയായി ശ്രീജേഷ്

പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ഏക മലയാളി താരമാണ് ഇന്ത്യയുടെ മുന്‍ ഹോക്കി ഗോള്‍ക്കീപ്പര്‍ പി.ആര്‍. ശ്രീജേഷ്. വെങ്കല നേട്ടത്തിന് അര്‍ഹമാക്കിയ മത്സരത്തോടെ അന്താരാഷ്ട്ര ഹോക്കിയില്‍നിന്ന് വിരമിക്കാനും ശ്രീജേഷിനായി. പാരീസ് ഒളിമ്പിക്‌സോടെ ഹോക്കിയില്‍നിന്ന് വിരമിക്കുമെന്ന് നേരത്തേതന്നെ ശ്രീജേഷ് അറിയിച്ചിരുന്നു. ഇപ്പോള്‍ പുരുഷ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്തിരിക്കുകയാണ് താരം. ശ്രീജേഷ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. പാരീസിലെ ഈഫല്‍ ടവറിന് മുന്നില്‍ മുണ്ട് മടക്കിക്കുത്തി, കഴുത്തില്‍ വെങ്കല മെഡല്‍ […]

FEATURED

വയനാട് ഉരുൾപൊട്ടൽ; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി ധനുഷ്

വയനാട്: ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി തമിഴ് നടൻ ധനുഷ്. നടനും സംവിധായകനുമായ സുബ്രഹ്മണ്യം ശിവയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. തെന്നിന്ത്യയിൽ നിന്ന് അടക്കം നിരവധി താരങ്ങളാണ് വയനാടിന് കൈത്താങ്ങിനായി ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയത്. തെന്നിന്ത്യൻ താരം അല്ലു അർജുൻ കഴിഞ്ഞ ദിവസം 25 ലക്ഷം രൂപ നൽകിയിരുന്നു. ചിരഞ്ജീവിയും രാം ചരണും ചേർന്ന് ഒരു കോടി രൂപയും നൽകി.  

FEATURED

ബസ് യാത്രക്കിടയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; 59 കാരൻ പിടിയിൽ

തൃശൂര്‍: ബസ് യാത്രക്കിടയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച 59 കാരൻ പിടിയിൽ. പുതുക്കാട് സ്വദേശി ആന്റുവിനെയാണ് തൃശൂർ ഈസ്റ്റ്‌ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടാം തീയതി  പുതുക്കാട് നിന്നും തൃശൂരിലേക്കുള്ള യാത്രക്കിടയിലാണ് യുവതിക്കുനേരെ പീഡനശ്രമം ഉണ്ടായത്. തൃശ്ശൂരിലെ തുണിക്കടയിലാണ് പ്രതി ജോലി ചെയ്യുന്നത്. ലോഡ്ജിൽ അനാശാസ്യം; മൂന്നുപേർ പിടിയിൽ  

FEATURED

ലോഡ്ജിൽ അനാശാസ്യം; മൂന്നുപേർ പിടിയിൽ

പെരുമ്പാവൂർ: പെരുമ്പാവൂർ കെഎസ്ആർടിസി ബസ്റ്റാൻറിന് സമീപമുള്ള പാരഡൈസ് ഇൻ ലോഡ്ജിൽ അനാശാസ്യം, ലോഡ്ജ് മാനേജർ അടക്കം മൂന്നുപേർ പിടിയിൽ. ആസാം നൗഗാവ് സ്വദേശികളായ മൈനുൾ ഹക്ക് (52), ഇക്രാമുൽ ഹക്ക് (26), മാനേജർ കാലടി മറ്റൂർ പ്ലാം കുടിവീട്ടിൽ രോഹിത്‌ (28) എന്നിവരെയാണ് പെരുമ്പാവൂർ എഎസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരമുള്ള ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിൻ്റെ ഭാഗമായിരുന്നു പരിശോധന. ലോഡ്ജിന്റെ അണ്ടർ ഗ്രൗണ്ടിലുള്ള രണ്ടു റൂമുകളിൽ […]

FEATURED

വിങ്ങിപ്പൊട്ടി ദുരിതബാധിതര്‍; ചേര്‍ത്തുപിടിച്ചാശ്വസിപ്പിച്ച് പ്രധാനമന്ത്രി മോദി

കൽപറ്റ: വയനാട് ഉരുൾപൊട്ടലിൽ പരിക്കേറ്റ് ആശുപത്രിയിൽ  കഴിയുന്നവരെ നേരിട്ട് കണ്ട് പ്രധാനമന്ത്രി. ചികിത്സയിൽ കഴിയുന്ന ആറ് പേരെയാണ് മോദി നേരിട്ട് കണ്ട് ആശ്വസിപ്പിച്ചത്. അവന്തിക, അരുൺ, അനിൽ, സുകൃതി എന്നിവരെ നേരിട്ട് കാണുമെന്നാണ്  നേരത്തെ അറിയിച്ചിരുന്നത്. ഇവരെക്കൂടാതെ റസീന, ജസീല എന്നിവരെയും പ്രധാനമന്ത്രി നേരിട്ട് കണ്ടു. ചികിത്സയിലുള്ളവരെ മാത്രമല്ല, ഡോക്ടർമാരെയും  മോദി നേരിട്ട് കണ്ട് സന്ദർശിച്ചു. ചികിത്സാവിവരങ്ങൾ ഡോക്ടർമാരോട് ചോദിച്ചറിഞ്ഞു. പരിക്കേറ്റ് ചികിത്സയില്‍ കുട്ടികൾക്ക് മാനസിക പിന്തുണ നൽകണമെന്ന് മോദി ആവശ്യപ്പെട്ടതായി വിംസ് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. മോദിക്ക് […]

FEATURED

ഉരുളെടുത്ത മണ്ണിൽ മോദി; നരേന്ദ്ര മോദി ഉരുള്‍പൊട്ടൽ ദുരന്തമേഖല സന്ദര്‍ശിച്ചു

കല്‍പ്പറ്റ: വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂരൽമലയിലെ ഉരുള്‍പൊട്ടൽ ദുരന്തമേഖല സന്ദര്‍ശിച്ചു. കല്‍പ്പറ്റയിൽ നിന്ന് റോഡ് മാര്‍ഗം ചൂരൽമലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ഭൂമിയിൽ ഏറെ നേരം ചെലവഴിച്ചശേഷം ഉച്ചയ്ക്ക് രണ്ടേ പത്തോടെയാണ് ചൂരൽ മലയിൽ നിന്ന് മടങ്ങിയത്. വെള്ളാര്‍മല സ്കൂള്‍ റോഡിലായിരുന്നു ആദ്യ സന്ദര്‍ശനം. ഉരുള്‍പൊട്ടലിൽ തകര്‍ന്ന വെള്ളാര്‍മല ജിവിഎച്ച്എസ് സ്കൂളും പ്രദേശത്ത് തകര്‍ന്ന വീടുകളും പ്രധാനമന്ത്രി വാഹനത്തിലിരുന്ന് ആദ്യം കണ്ടു. ഇതിനുശേഷം വെള്ളാര്‍മല സ്കൂളിലെത്തിയ മോദി സ്കൂളിലെ കുട്ടികളെക്കുറിച്ച് ചോദിച്ചറിഞ്ഞു. വെള്ളാര്‍മല സ്കൂളിലേ കുട്ടികളുടെ […]

FEATURED

പ്രധാനമന്ത്രി കണ്ണൂരിൽ; ഹെലികോപ്ടറിൽ വയനാട്ടിലേക്ക്

കൽ‌പ്പറ്റ: വയനാട് ദുരന്ത മേഖല സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. 11 മണിയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് എന്നിവർ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഉണ്ടായിരുന്നു. തുടർന്ന് 3 ഹെലികോപ്റ്ററുകളിലായി പ്രധാനമന്ത്രിയും, മുഖ്യമന്ത്രിയും, ഗവർണറും ദുരന്ത മേഖലയിലേക്ക് പുറപ്പെട്ടു. ദുരന്തമേഖലയിൽ പ്രധാനമന്ത്രി ആകാശനിരീക്ഷണം നടത്തിയ ശേഷമാവും കൽപ്പറ്റയിൽ വിമാനമിറങ്ങുക. മേപ്പാടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാലുപേരെ പ്രധാനമന്ത്രി കാണും. ചെളിക്കൂനയില്‍പ്പെട്ട അരുണ്‍, […]

FEATURED

മുല്ലപ്പെരിയാർ ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം; സുപ്രീംകോടതിയിൽ പുതിയ ഹർജി

ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതിയിൽ പുതിയ ഹർജി. ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണെമന്നാവശ്യപ്പെട്ട് അഭിഭാഷകനായ മാത്യു നെടുംമ്പാറ ആണ് ഹർജി നൽകിയത്. 2006, 2014 വർഷങ്ങളിലെ വിധി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നത്. കേരളത്തിന് ഡാമിൽ അവകാശമുണ്ട്. മുൻക്കാല വിധികൾ നിയമപരമായി തെറ്റെന്നും ഹർജിക്കാരൻ വാദം ഉയർത്തുന്നു. വയനാട് ദുരന്തം കണക്കിലെടുക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. വയനാട് ദുരന്തത്തിന് പിന്നാലെയാണ് മുല്ലപ്പെരിയാറിന്‍റെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർന്നത്. മുല്ലപ്പെരിയാർ ഡാം ഡികമ്മിഷൻ ചെയ്യണം എന്നാവശ്യവുമായി താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് […]

FEATURED

ബ്രസീലിൽ വിമാനം തകർന്നു വീണു; 62 പേർ കൊല്ലപ്പെട്ടു

സാവോപോളോ: ബ്രസീലിൽ വിൻയെദോ നഗരത്തിൽ യാത്രാ വിമാനം തകർന്നു വീണ് 62 മരണം. ജനവാസ മേഖലയിലായതിനാൽ ഓട്ടേറെ വീടുകളും തകർന്നു. പരാന സംസ്ഥാനത്തെ കസ്കവെലിൽ നിന്നു സാവോപോളോയിലെ മുഖ്യ രാജാന്തര വിമാനത്താവളച്ചിലേക്ക് പോയ എടിആർ – 72 എന്ന വിമാനത്തിലുണ്ടായിരുന്ന 58 യാത്രക്കാരും 4 ക്രൂ അംഗങ്ങളുമാണ് മരിച്ചതെന്ന് വോപാസ് എയർലൈൻ അറിയിച്ചു. വിമാനം നിയന്ത്രണമറ്റു കുത്തനെ വീഴുന്നതിന്‍റേയും തീപിടിക്കുന്നതിന്‍റേയും വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല. സാവോപോളോ നഗരത്തിൽനിന്ന് 80 കിലോമീറ്റർ അകലെയാണു അപകടമുണ്ടായത്.

FEATURED

തിരുവനന്തപുരത്ത് ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം∙ തിരുവനന്തപുരത്ത് മൂന്നംഗ സംഘം വെട്ടിപരുക്കേൽപ്പിച്ച ഗുണ്ടാ നേതാവ് മരിച്ചു. വട്ടപ്പാറ കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയിയാണ് മരിച്ചത്. വെട്ടേറ്റ് മൂന്നു മണിക്കൂറോളം റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന ജോയിയെ പൊലീസ് ജീപ്പിലാണ് ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ പൗഡിക്കോണം സൊസൈറ്റി ജംക്‌ഷനിൽ ആയിരുന്നു സംഭവം. മൂന്നംഗ സംഘം കാറിലെത്തിയാണ് ജോയിയെ വെട്ടിയത്. പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്ന ജോയി മൂന്നു ദിവസം മുൻപാണ് ജയിലിൽ നിന്നിറങ്ങിയത്. പൗഡിക്കോണം വിഷ്ണു നഗറിലായിരുന്നു ജോയിയുടെ […]

FEATURED

സിഐ വാങ്ങിയ ചിക്കൻ ബിരിയാണിയിൽ ചത്ത പഴുതാര

പത്തനംതിട്ട: തിരുവല്ലയിൽ ഹോട്ടലിൽ നിന്നും സിഐ വാങ്ങിയ ബിരിയാണിയിൽ ചത്ത പഴുതാര. തിരുവല്ല കടപ്ര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കന്നിമറ ഹോട്ടലിൽ നിന്ന് തിരുവല്ല പുളിക്കീഴ് ജം​ഗ്ഷനിലെ സിഐ അജിത് കുമാർ വാങ്ങിയ ബിരിയാണിയിലാണ് ചത്ത പഴുതാരയെ കണ്ടെത്തിയത്. പകുതിയോളം ബിരിയാണി കഴിച്ച ശേഷമാണ് സിഐ പഴുതാരയെ കണ്ടത്. ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് എത്തി പരിശോധന നടത്തി ഹോട്ടൽ അടപ്പിച്ചു. ഇന്ന് ഉച്ചക്കാണ് സ്റ്റേഷനിലെ ഡ്യൂട്ടിക്കിടയിൽ കഴിക്കാനായി സിഐ ചിക്കൻ ബിരിയാണി വാങ്ങിയത്. പകുതി ഭക്ഷണം കഴിച്ച […]

FEATURED

മോഹൻലാലിനെതിരെ അധിക്ഷേപ പരാമർശം; അജു അലക്സിനെ കൊച്ചിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

കൊച്ചി: നടൻ മോഹൻലാലിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ അറസ്റ്റിലായ യൂട്യൂബർ അജു അലക്സിനെ കൊച്ചിയിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. ചെകുത്താൻ എന്ന എഫ്ബി പേജ് കൈകാര്യം ചെയ്യുന്ന യൂട്യൂബറാണ് അജു അലക്സ്. വയനാട് ദുരന്തമേഖലയിലെ സന്ദർശനത്തിൻ്റെ പേരിൽ മോഹൻലാലിനെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് അജു അലക്സിനെതിരെ തിരുവല്ല പോലീസ് കേസ് എടുത്തത്. അജു അലക്സിന്റെ മൊബൈൽ ഫോണും ട്രൈപ്പോഡും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാത്രിയോടെ തിരുവല്ലയിൽ മജിസ്ട്രേറ്റിന് മുന്നിൽ ഇയാളെ ഹാജരാക്കും. […]

FEATURED

വയനാട് പണപ്പിരിവ് നിയന്ത്രിക്കണമെന്ന ഹർജി തള്ളി; ദുരിതാശ്വാസ നിധിയിലേക്ക് പിഴയടയ്ക്കാൻ നിർദേശം

കൊച്ചി: വടനാടിന്‍റെ പേരിലുള്ള പണപ്പരിവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി തള്ളി ഹൈക്കോടതി. സിനിമാ നടനും കാസർഗോഡ് അഭിഭാഷകനുമായ സി. ഷുക്കൂർ സമർപ്പിച്ച ഹർജിയാണ് പിഴയോടെ കോടതി തള്ളിയത്. ഹർജിക്കാരനോട് 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കൊടുക്കാൻ കോടതി നിർദേശിച്ചു. ഹർജിയിൽ എന്ത് പൊതുതാൽപര്യമാണുള്ളതെന്ന് ചോദിച്ച കോടതി സംഭാവന നൽകുന്ന ജനങ്ങളുടെ ഉദ്ദേശ ശുദ്ധിയെ എന്തിന് സംശയിക്കുന്നെന്നും ആരാഞ്ഞു.  

FEATURED

വയനാട് ദുരന്ത ബാധിതർക്ക് അടിയന്തര ധനസഹായം; ക്യാംപിലുള്ളവർക്ക് 10,000 രൂപ. ദിവസം 300 രൂപ വീതം ഒരു മാസം

തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതർക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. നിലവിൽ ക്യാമ്പിൽ കഴിയുന്ന ഓരോ കുടുംബത്തിനും 10,000 രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര സഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവനോപാധി നഷ്ടമായ കുടുംബത്തിലെ ഒരു വ്യക്തിക്ക് ദിവസം 300 രൂപ വീതവും നൽകും. ഇപ്രകാരം, ഒരു കുടുംബത്തിലെ രണ്ട് വ്യക്തികൾക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. കിടപ്പുരോഗികളോ ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിൽ കഴിയുന്ന രോഗികളോയുള്ള കുടുംബങ്ങൾക്ക് […]

FEATURED

വയനാട്ടിൽ ഭൂമിക്കടിയിൽ മുഴക്കവും കുലുക്കവും; പരിഭ്രാന്തരായി ജനം

കൽപറ്റ: വയനാട്ടിലെ അമ്പലവയലിൽ വലിയ ശബ്ദം കേട്ടതായി നാട്ടുകാർ. എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മലയ്ക്ക് സമീപത്തുനിന്നാണു വലിയ ശബ്ദം കേട്ടത്. ഇടിമുഴക്കമാണെന്നാണു നാട്ടുകാർ ആദ്യം കരുതിയത്. അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ശാസ്ത്രജ്ഞർ അസാധാരണ ശബ്ദം കേട്ടതായി സ്ഥിരീകരിച്ചു. എടക്കൽ 19 എന്ന സ്ഥലത്തുനിന്നാണു ശബ്ദം കേട്ടതെന്നാണു വിവരം. റവന്യു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അമ്പലവയൽ ജിഎൽപി സ്കൂളിന് അവധി നൽകി. എടയ്ക്കൽ ഗുഹയ്ക്കു സമീപത്താണ് ഈ സ്കൂൾ. ആളുകളോട് വീടുകളിൽനിന്നു മാറണമെന്നും […]