കൊച്ചി: നവകേരള സദസ് നടത്തിപ്പിനായി എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് രണ്ട് ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. ഈ മാസം ഏഴാം തീയതി അങ്കമാലി, ആലുവ, പറവൂർ നിയോജക മണ്ഡലങ്ങളിലാണ് നവ കേരള സദസ്സ് നടക്കുന്നത്. ഈ മണ്ഡലങ്ങളിലെ സ്കൂളുകൾക്ക് ഏഴാം തീയതിയാണ് അവധി നൽകിയിരിക്കുന്നത്. എട്ടാം തീയതി എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശേരി മണ്ഡലങ്ങളിലാണ് നവ കേരള സദസ്സ് നടക്കുന്നത്. ഈ ദിവസം ഈ മണ്ഡലങ്ങളിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നവ […]