കാലടി : മഴ പെയ്താൽ കുണ്ടും, കുഴിയും, ചെളിയും നിറഞ്ഞ് കാൽനടയാത്ര പോലും ദുസ്സഹമായിരുന്ന വേങ്ങൂർ കുറ്റിലക്കര റോഡ് മൂന്ന് വർഷങ്ങളിലായി പുനരുദ്ധരിച്ച് നാടിന് സമർപ്പിച്ചു. റോജി എം ജോൺ എം.എൽ.എ. റോഡിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനിദ നൗഷാദ്, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താ ചാക്കോ പഞ്ചായത്ത് അംഗങ്ങളായ ബിനോയ് കൂരൻ, ഷിജ സെബാസ്റ്റ്യൻ, അംബിളി ശ്രീകുമാർ, ആസൂത്രണ സമിതി വൈസ് […]