പിഎഫ്ഐ എന്ന് ശരീരത്തിൽ എഴുതിയെന്ന സൈനികന്റെ പരാതി വ്യാജം

കൊല്ലം: കടയ്ക്കലിൽ മർദ്ദിച്ച ശേഷം നിരോധിത സംഘടനയായ പി എഫ് ഐ എന്ന് ശരീരത്തിൽ എഴുതിയെന്ന സൈനികന്റെ പരാതി വ്യാജം. സൈനികനടക്കം രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൈനികൻ ഷൈൻ കുമാർ, സുഹൃത്ത് ജോഷി എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ശരീരത്തിൽ പിഎഫ്ഐയെന്ന് എഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും കണ്ടെടുത്തു. കൂടുതൽ വിവരങ്ങൾ ഇരുവരിൽ നിന്നും തേടുകയാണെന്നും പൊലീസ് അറിയിച്ചു. സൈനികനായ ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നിൽ പ്രശസ്തനാകണമെന്ന ആഗ്രഹമാണെന്ന സുഹൃത്ത് ജോഷിയുടെ മൊഴിയാണ് പരാതിയിലെ പൊലീസ് അന്വേഷണത്തിൽ നിർണായകമായത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ […]

മല്ലു ട്രാവലർ വ്ലോഗർ ഷക്കീർ സുബാനെതിരെ പൊലീസ് നടപടി ശക്തമാക്കുന്നു

കൊച്ചി: വിദേശ വനിതയുടെ പീഡനപരാതിയിൽ മല്ലു ട്രാവലർ വ്ലോഗർ ഷക്കീർ സുബാനെതിരെ പൊലീസ് നടപടി ശക്തമാക്കുന്നു. കേസിൽ പരാതിക്കാരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം വിദേശത്തുള്ള ഷക്കീറിനോട് എത്രയും വേഗം ഹാജരാകണമെന്നും നിർദേശിച്ചു. ഷക്കീർ സുബാനെതിരെ പൊലീസ് കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. നിലവില്‍ ഇയാൾ കാനഡയിൽ തുടരുകയാണ്. പരാതിയിൽ നടപടികള്‍ മുന്നോട്ട് നീങ്ങുന്നില്ലെന്ന ആക്ഷേപമുയർന്നതോടെ സൗദി വനിതയുടെ പീഡനപരാതിയിൽ ഷക്കീർ സുബാനെതിരെ ശക്തമായ നടപടികളിലേക്ക് കടക്കുകയാണ് എറണാകുളം സെൻട്രൽ പൊലീസ്. ഷക്കീറിനെതിരെ […]

15-കാരനെ പലവട്ടം പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും

പത്തനംതിട്ട : പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയനാക്കിയ കേസിൽ പ്രതിക്ക് 60 വർഷം കഠിന തടവും 360000 രൂപ പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. പന്നിവിഴ വലിയ കുളത്തിനു സമീപം ശിവശൈലം വീട്ടിൽ പ്രകാശ് കുമാറി(43)നെയാണ് സ്പെഷ്യൽ കോടതി ജഡ്ജ് എ സമീർ ശിക്ഷിച്ചത്. പ്രകൃതി വിരുദ്ധ പീഡനം, ഭീഷണിപെടുത്തൽ, പോക്സോ തുടങ്ങിയ വകുപ്പുകളിൽ  ആയാണ് ശിക്ഷ വിധിച്ചത്. ശിക്ഷാകാലയളവ് ഒരുമിച്ചു അനുഭവിച്ചാൽ മതിയാകും പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി സ്മിതാ ജോൺ ഹാജരായി. 2020 ലാണ് […]

ചാരായം വാറ്റി വിൽപ്പന; പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു

ആലുവ : ചാരായം വാറ്റി വിൽപ്പന നടത്തിയിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. ആലുവ ട്രാഫിക് സ്റ്റേഷനിലെ സിപിഒ ജായി ആന്റണിയെ ആണ് റൂറൽ എസ്പി വിവേക് കുമാർ സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച്ച ആലങ്ങാട് കാരുകുന്ന് പ്രദേശത്ത് എക്‌സൈസ് നടത്തിയ പരിശോധനയിൽ ജായിയുടെ വീട്ടിൽ നിന്നും 8 ലിറ്റർ വാറ്റു ചാരായയും വാഷും പിടികൂടിയിരുന്നു. 35 ലിറ്റർ വാഷാണ് ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ജോയിയെ പിടികൂടാനായിട്ടില്ല. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പറവൂർ എക്‌സൈസ് […]

സൈനികനെ മര്‍ദ്ദിച്ച ശേഷം പി.എഫ്.ഐയുടെ പേര് ശരീരത്തില്‍ ചാപ്പക്കുത്തി; ആറു പേർക്കെതിരെ കേസെടുത്തു

കൊല്ലം:  കടയ്ക്കലിൽ ദുരൂഹ സാഹചര്യത്തിൽ സൈനികനെ മര്‍ദ്ദിച്ച ശേഷം നിരോധിത സംഘടനയായ പി.എഫ്.ഐയുടെ പേര് ശരീരത്തില്‍ ചാപ്പക്കുത്തിയതിൽ കേസെടുത്ത് പൊലീസ്. കടയ്ക്കല്‍ സ്വദേശി ഷൈന്‍ കുമാറിന്റെ  പരാതിയിലാണ് കണ്ടാൽ അറിയാവുന്ന ആറു പേർക്കെതിരെ കേസെടുത്തത്. സംഭവത്തിൽ സൈന്യവും അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി 11 മണിക്ക് ആക്രമണമുണ്ടായെന്നാണ് ഷൈന്‍ കുമാറിന്റെ പരാതി. ഓണാഘോഷത്തില്‍ പങ്കെടുത്ത് സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങും വഴിയായിരുന്നു ആക്രമണം. മുക്കട ചാണപ്പാറ റോഡിന് സമീപം റബ്ബർ തോട്ടത്തിൽ എത്തിയപ്പോൾ സുഹൃത്ത് മദ്യപിച്ച്  അബോധാവസ്ഥയില്‍ […]

നിരവധി മോഷണ കേസുകളിൽ പ്രതികളായ രണ്ട് തമിഴ്നാട് സ്വദേശിനികളെ പിടികൂടി

പറവൂർ: നിരവധി മോഷണ കേസുകളിൽ പ്രതികളായ രണ്ട് തമിഴ്നാട് സ്വദേശിനികളെ സംശയാസ്പദമായ സാഹചര്യത്തിൽ പിടികൂടി. തമിഴ്നാട് കോവിൽ സ്ട്രീറ്റ്, മാരിയമ്മൻ, തെന്നപാളയം, തിരുപ്പൂർ ആൻസിയ (43), തെന്നപാളയം തിരുപ്പൂർ സരിത (45) എന്നിവരെയാണ് നോർത്ത് പറവൂർ പോലീസ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെ പട്രോളിംഗിനിടെയാണ് ഇവർ പിടിയിലാകുന്നത്. പറവൂർ മുൻസിപ്പാലിറ്റി ജംഗ്ഷനു സമീപമുള്ള ഗവ.ബോയ്സ് സ്കൂൾ പരിസരത്ത് നിന്നാണ് സംശായസ്പദമായ സാഹചര്യത്തിൽ ഇവരെ കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലിൽ ഇവർക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ […]

‘കാവലിന്’ മുന്തിയ ഇനം നായ്‌ക്കൾ; വാടക വീട്ടിൽ ലഹരിവിൽപനയും അനാശാസ്യ പ്രവർത്തനവും; 3 പേർ പിടിയിൽ

തിരുവനന്തപുരം∙ കല്ലമ്പലത്ത് മാരക ലഹരിമരുന്നുകളുമായി മൂന്നു യുവാക്കൾ പൊലീസ് പിടിയില്‍. വീടു വാടകയ്ക്ക് എടുത്ത് മാരക ലഹരിമരുന്നുകൾ വിൽപന നടത്തിയ വർക്കല മുണ്ടയിൽ മേലെ പാളയത്തിൽ വീട്ടിൽ വിഷ്ണു (30), വർക്കല മന്നാനിയ ശ്രീനിവാസപുരം ലക്ഷം വീട്ടിൽ ഷംനാദ് (22), ശ്രീനിവാസപുരം ലക്ഷം വീട്ടിൽ ഷിഫിൻ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 17.850 ഗ്രാം എംഡിഎംഎയും 4 ഗ്രാം ഹഷീഷും പിടികൂടി. പൊലീസും എക്സൈസും എത്താതിരിക്കാൻ വീടിന്റെ അകത്തും പുറത്തും മുന്തിയ ഇനത്തില്‍പെട്ട നായ്ക്കളെ വളര്‍ത്തിയിരുന്നു. വിഷ്ണുവിനെ […]

വളർത്ത് നായ്ക്കളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം; നായ്ക്കളെ തുറന്നുവിട്ട് പ്രതി രക്ഷപ്പെട്ടു

കോട്ടയം കുമരനെല്ലൂരിൽ വളർത്ത് നായ്ക്കളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം. പൊലീസ് എത്തിയപ്പോൾ നായ്ക്കളെ തുറന്നുവിട്ട ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. കുമരനെല്ലൂർ സ്വദേശി റോബിനാണ് മുങ്ങിയത്. റോബിന് വേണ്ടിയുള്ള തെരച്ചിലിലാണ് പൊലീസ്. വിദേശ ബ്രീഡുകളിൽ പെട്ട 13 നായ്ക്കളാണ് റോബിൻ വളർത്തുന്നത്. ഇന്നലെ നടത്തിയ പ്രാഥമിക പരിശോധനയിൽ പൊലീസ് കണ്ടെത്തിയത് 13 കിലോ കഞ്ചാവാണ്. കഞ്ചാവിന് പുറമെ എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്‌തുക്കളും പൊലീസ് കണ്ടെത്തി. നായകളെ ഉപയോഗിച്ച് കടിപ്പിക്കുക റോബിൻ ചെയ്തിരുന്നു. കഞ്ചാവ് വില്പന […]

ലൈംഗിക അതിക്രമ പരാതി: വ്ലോഗർ ഷാക്കിർ സുബ്ഹാനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

കൊച്ചി: സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതിയിൽ വ്ലോഗർ ഷാക്കിർ സുബ്ഹാനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഷാക്കിർ വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടിയുണ്ടായത്. പരാതിയുടെ അടിസ്ഥാനത്തിൽ ഷാക്കിർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദ്ദേശം. ഷാക്കിർ സുബ്ഹാനെതിരെയുള്ള നടപടി വൈകുമെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതി വിദേശത്താണ് ഉള്ളതെന്നും ഉടൻ നാട്ടിലേക്ക് ഇല്ലെന്ന വിവരം ലഭിച്ചതായും കൊച്ചി സെൻട്രൽ പൊലീസ് അറിയിച്ചിരുന്നു. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൗദി പൗരയായ 29 കാരിയാണ് […]

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കുളത്തൂപ്പുഴ കണ്ടന്‍ചിറ സനലാണ് പന്തളം പൊലീസിന്റെ വലയിലായത്. രണ്ടു വര്‍ഷമായി വിവിധ സ്ഥലങ്ങളിലെത്തിച്ച് നിരന്തര പീഡനത്തിനിരയാക്കിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. പൊലീസ് പിന്തുടരുന്നത് അറിഞ്ഞ ഉള്‍വനത്തില്‍ ഒളിവില്‍ പോയ സനലിനെ അതിസാഹസികമായാണ് കീഴടക്കിയതെന്ന് പൊലീസ് പറഞ്ഞു. രണ്ടു വര്‍ഷം മുന്‍പാണ് ഫേസ്ബുക്കിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സനല്‍ സൗഹൃദം സ്ഥാപിച്ചത്. പിന്നീട് പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിലെത്തിച്ച് നിരന്തര പീഡനത്തിനിരയാക്കിയെന്നാണ് […]

ശബരിമല പോലെ മതേതരത്വം ഉള്ള മറ്റൊരു ക്ഷേത്രം ലോകത്ത് ഇല്ല; മന്ത്രി കെ. രാധാകൃഷ്ണൻ

കാലടി: ശബരിമല പോലെ മതേതരത്വം ഉള്ള മറ്റൊരു ക്ഷേത്രം ലോകത്ത് ഇല്ലന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. കാലടിയിൽ നടന്ന. ശബരിമല മാളികപ്പുറം മേൽശാന്തി സമാജം ഒന്നാം വാർഷികോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു മന്ത്രി. ശബരിമലയിൽ ശാന്തിമാർ ഒരു വർഷം മാത്രമാണ് പ്രവർത്തിക്കുന്നത്. ആ ഒരു വർഷത്തെ അനുഭവം നൂറ് വർഷം ജീവിച്ചാലും കിട്ടാത്ത അനുഭവമാണ്. ശബരിമലയിൽ ഏത് ജാതിയെന്നോ, ഏത് മതമെന്നോ, ഏത് ഭാഷയെന്നോ, ഏത് സംസ്‌ക്കാരമെന്നോ ഒന്നും നോക്കുന്നില്ല. ശബരിമലയിൽ എത്തുമ്പോൾ എല്ലാവരും മാളികപ്പുറം […]

കുളത്തിൽ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

കൊച്ചി: കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു .ഫോർട്ടുകൊച്ചി തുരുത്തി താനത്ത് പറമ്പിൽ അയ്യൂബിൻ്റെ മകൻ സഹൽ (14) ആണ് പെരുമ്പടപ്പ് കൊവേന്തയിലെ പെരുമാൾ കുളത്തിൽ മുങ്ങി മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 3 മണിയോടെയായിരുന്നു സംഭവം .വീട്ടിൽ നിന്നും ഊണ് കഴിഞ്ഞ ശേഷം ഫുട്ബോൾ കളിക്കുവാൻ പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞാണ് ഇറങ്ങിയത്. കുളിക്കുന്നതിനിടെ സഹൽ കുളത്തിലെ ചെളിയിൽ പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സഹലിനെ പുറത്തേക്കെടുത്തത്. പെരുമ്പടപ്പിലെ […]

ഇരുനില കെട്ടിടത്തിന്റെ മുകളിൽ നട്ടു വളര്‍ത്തിയ കഞ്ചാവ് ചെടി പിടികൂടി

കൊച്ചി: മട്ടാഞ്ചേരിയില്‍ ഇരുനില കെട്ടിടത്തിന്റെ മുകളിൽ നട്ടു വളര്‍ത്തിയ കഞ്ചാവ് ചെടി പിടികൂടി. പുതിയ റോഡ് ബാങ്ക് ജംഗ്ഷനില്‍ അടച്ചിട്ട കെട്ടിടത്തിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കെട്ടിടത്തിന്റെ ഒന്നാം നിലയിലുടെ പാരപ്പറ്റില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തായിരുന്നു ചെടികള്‍. കഞ്ചാവ് ചെടി വളര്‍ത്തിയ ആളെ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

മൂന്നുമാസമായി ലൈംഗികപീഡനം; 14-കാരി പിതാവിനെ വെടിവെച്ച് കൊന്നു

കറാച്ചി: ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ 14-കാരിയായ മകള്‍ വെടിവെച്ച് കൊലപ്പെടുത്തി. പാകിസ്താനിലെ ലാഹോറിലെ ഗുജ്ജാര്‍പുര സ്വദേശിയായ പെണ്‍കുട്ടിയാണ് പിതാവിനെ കൊലപ്പെടുത്തിയത്. ശനിയാഴ്ചയായിരുന്നു സംഭവം. മൂന്നുമാസമായി പിതാവ് നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവരികയാണെന്നും ഇതേത്തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. പിതാവിന്റെ തോക്ക് ഉപയോഗിച്ചുതന്നെയാണ് പെണ്‍കുട്ടി കൃത്യം നടത്തിയതെന്നും വെടിയേറ്റ പിതാവ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സൊഹൈല്‍ ഖാസ്മി പറഞ്ഞു. സംഭവത്തില്‍ എല്ലാവശങ്ങളും അന്വേഷിച്ചശേഷം കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ, ലാഹോറില്‍ മറ്റൊരിടത്ത് പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച […]

ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂര്‍:തിരുവില്ലാമല വില്ലനാഥ ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ലക്കിടി സ്വദേശി ഭരതന്റെ (43) മൃതദേഹമാണ് സ്കൂബാ ടീം പുറത്തെടുത്തത്. ഇന്ന് രാവിലെ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ എത്തിയവരാണ് കുളത്തിന്റെ കരയിൽ വസ്ത്രവും ചെരുപ്പും കണ്ടത്. തുടർന്ന് പൊലീസും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ നടത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് 7 മണിക്ക് ഭരതൻ കുളിക്കാൻ ഇറങ്ങിപ്പോകുന്നത് നാട്ടുകാർ കണ്ടിരുന്നുവെന്ന് പൊലീസ് പറയുന്നു.

എംഡിഎംഎയുമായി ദമ്പതികള്‍ പിടിയിൽ

കോഴിക്കോട്: ന്യൂജെൻ സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികള്‍ പിടിയിൽ. വടകര പതിയാരക്കരയിലെ ദമ്പതികളാണ് തൊട്ടിൽപാലത്ത് പൊലീസിന്‍റെ പിടിയിലായത്. പതിയാരക്കര മുതലോളി ജിതിൻ ബാബു (32), ഭാര്യ സ്റ്റെഫി (32) എന്നിവരെയാണ് തൊട്ടിൽപാലം പൊലീസും ഡാൻസാഫ് (ഡിസ്ട്രിക്ട് ആന്റി നർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) അംഗങ്ങളും ചേർന്ന് പിടികൂടിയത്. കാറിൽ കടത്തിക്കൊണ്ടുവരികയായിരുന്ന 92 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. കെഎൽ 18 എസി 2547 നമ്പർ കാറും കസ്റ്റഡിയിലെടുത്തു. തൊട്ടിൽപാലം പൊലീസ് സ്റ്റേഷൻ പരിധിയിൽ ചാത്തൻകോട്ട്നടയിൽ നിന്ന് ശനിയാഴ്ച […]

ഗോവയില്‍ വിനോദയാത്രപോയി തിരിച്ചെത്തിയ ബസില്‍ 50 കുപ്പി മദ്യം; പ്രിന്‍സിപ്പലടക്കം 4 പേര്‍ അറസ്റ്റില്‍

കൊച്ചി: ടി.ടി.സി. വിദ്യാര്‍ഥികളുമായി ഗോവയില്‍ വിനോദയാത്രപോയി തിരികെവന്ന വാഹനത്തില്‍ നിന്ന് മദ്യം പിടികൂടി എക്‌സൈസ് വകുപ്പ്. സ്ഥാപനത്തിന്റെ പ്രിന്‍സിപ്പലടക്കം നാല് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ബസിന്റെ ഡ്രൈവര്‍, ക്ലീനര്‍, ടൂര്‍ ഓപ്പറേറ്റര്‍, പ്രിന്‍സിപ്പല്‍ എന്നിവരാണ് അറസ്റ്റിലായത്. സ്റ്റേറ്റ് എക്‌സൈസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അമ്പത് കുപ്പിയോളം (34 ലിറ്ററോളം) ഗോവന്‍ മദ്യം ബസിന്റെ ലഗേജ് അറയില്‍ നിന്ന് പിടികൂടിയത്. ഡ്രൈവര്‍, ക്ലീനര്‍, ടൂര്‍ ഓപ്പറേറ്റര്‍, പ്രിന്‍സിപ്പല്‍ എന്നിവരുടെ ബാഗുകളിലായി […]

കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു

മലപ്പുറം: കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. ഉപ്പട ചെമ്പന്‍കൊല്ലിയിൽ കരിയംമുരിയം വനമേഖലയോട് ചേർന്നാണ് സംഭവം. പാലക്കാടുത്തോട്ടത്തില്‍ ജോസ് ആണ് മരിച്ചത്. വനത്തിനോട് ചേര്‍ന്നുള്ള സ്ഥലത്ത് പശുവിനെ മേയ്ക്കുന്നതിനിടയിലാണ് ആനയുടെ ആക്രമണം ഉണ്ടായത്. നിലവിളി കേട്ടെത്തിയ പ്രദേശവാസിയാണ് സംഭവം കണ്ടത്. കൂടുതല്‍ നാട്ടുകാരുമായി തിരിച്ചെത്തി ജോസിനെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ആന പിന്‍വാങ്ങിയ ശേഷം ജോസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജോസിന്റെ കാല്‍ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

ജയിലിൽ പുകയില ഉൽപന്നങ്ങൾ വിറ്റ ഉദ്യോഗസ്ഥൻ അറസ്റ്റിൽ; ഒളിവിൽ കഴിഞ്ഞത് കാലടിയിൽ

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ പുകയില ഉൽപന്നങ്ങൾ വിറ്റ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പ്രിസൺ ഓഫിസർ അജുമോൻ (36) ആണ് പിടിയിലായത്. കാലടി സ്വദേശിയാണ് അജുമോൻ. വിയ്യൂർ പൊലീസ് കാലടിയിൽ നിന്നാണ് ഉദ്യോഗസ്ഥനെ പിടികൂടിയത്. ഇയാൾ നൂറ് രൂപയുടെ ബീഡി 2500 രൂപയ്ക്ക് തടവുകാർക്ക് വിൽക്കുകയായിരുന്നു. തടവുകാരിൽ നിന്ന് പുകയില ഉൽപന്നങ്ങൾ പിടികൂടിയപ്പോഴാണ് ഉറവിടം അന്വേഷിച്ചത്. അജുമോൻ ഒളിവിൽ കഴിഞ്ഞിരുന്ന കാലടിയിൽ നിന്നാണ് വിയ്യൂർ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഓ ബൈജു കെസിയുടെ നേതൃത്വത്തിൽ ഉള്ള പൊലീസ് […]

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ 15 കി​ലോ കഞ്ചാവ് പിടികൂടി

തി​രു​വ​ന​ന്ത​പു​രം: എക്സൈസും ആർപിഎഫും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ പിടികൂടിയത് ലക്ഷങ്ങളുടെ കഞ്ചാവ്.  ഒ​ന്നാം ന​മ്പ​ര്‍ പ്ലാ​റ്റ്​ഫോ​മി​ലെ സ്റ്റെ​പ്പി​ന​ടി​യി​ല്‍ ഒ​രു ബോ​ക്സി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 15.140 കി​ലോ ക​ഞ്ചാ​വാണ് പി​ടി​കൂ​ടിയത്. എ​ക്സൈ​സ് എ​ന്‍ഫോ​സ്മെ​ന്‍റ്  ആ​ന്‍റി ന​ര്‍കോ​ട്ടി​ക് സ്പെ​ഷ്യ​ല്‍ സ്ക്വാ​ഡ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്പെ​ക്ട​ര്‍ ബിഎ​ല്‍ ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘവും, തി​രു​വ​ന​ന്ത​പു​രം ആ​ർ​പി​എ​ഫ് എ​സ്ഐ വ​ര്‍ഷ മീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്രൈം ​പ്രി​വ​ൻ​ഷ​ൻ ആ​ന്‍റ് ഡി​റ്റ​ക്ഷ​ൻ ടീം ​അം​ഗ​ങ്ങ​ളും ചേർന്ന് ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ചെ​ന്നൈ […]