Crime
തിരുവനന്തപുരം: വഴക്കു പറഞ്ഞതിന്റെ വിരോധത്തിൽ, പതിനഞ്ചുകാരനായ മകൻ സുഹൃത്തിനെയും കൂട്ടി വൃക്കരോഗിയായ അച്ഛനെ വധിക്കാൻ ശ്രമിച്ചു. പൊലീസ് എത്തി പിടികൂടുമെന്നായപ്പോൾ കൂട്ടുകാരനെ രക്ഷപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കാനും ശ്രമിച്ചു. മാതാവ് ജോലിക്കു പുറത്തു പോയ സമയത്തായിരുന്നു ആക്രമണം. അച്ഛനും മകനും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും അപകട നില തരണം ചെയ്തു പോത്തൻകോട് പഞ്ചായത്ത് പരിധിയിൽ ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം. മകൻ മറ്റൊരാളിന്റെ ചെരുപ്പിട്ടു വീട്ടിലെത്തിയത് അച്ഛൻ ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തതാണു പ്രകോപനമെന്ന് […]
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും രണ്ടേമുക്കാൽ കിലോ സ്വർണം പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. കൊല്ലം സ്വദേശിയായ ആനന്ദവല്ലി വിജയകുമാറിനെയും കോഴിക്കോട് സ്വദേശിയായ സഫീറിനെയുമാണ് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടയിൽ പിടികൂടിയത്. ഇരുവരുടെയും കൈയിൽ നിന്ന് ഒരു കോടി നാൽപ്പത് ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്.
കൊച്ചി: കൊച്ചിയിൽ ഹൈക്കോടതിക്ക് സമീപം 15 വയസുകാരന് നടുറോഡിൽ ക്രൂരമായി മർദിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുതു പൈപ്പിൻ സ്വദേശി മനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞദിവസമാണ് നഗരത്തിലെ സ്‌കൂളിലെ വിദ്യാർഥിനിയായ 15 വയസ്സുകാരനും കൂട്ടുകാരും ഹൈക്കോടതിക്ക് സമീപം റോഡ് മുറിച്ച് കടക്കാൻ എത്തിയത്. റോഡ് മുറിച്ച് കിടക്കുന്നതിനിടെ എത്തിയ കാർ വേഗം കുറയ്ക്കാൻ കുട്ടികൾ കൈകാണിച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന ഡ്രൈവർ വാഹനം മുന്നോട്ടു മാറ്റി […]
ബംഗളൂരു: മലയാളി യുവതിയെ ബംഗളൂരുവിൽ ലിവ് ഇൻ പാർട്ണർ തലയ്ക്കടിച്ച് കൊന്നു. തിരുവനന്തപുരം സ്വദേശിനി ദേവ (24) യാണ് കൊല്ലപ്പെട്ടത്. ബെംഗളുരുവിലെ ബേഗൂരിന് അടുത്തുള്ള ന്യൂ മികോ ലേ ഔട്ടിൽ ഇന്നലെ രാത്രിയാണ് കൊലപാതകമുണ്ടായത്. യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷ്ണവിനെ (24) അറസ്റ്റ് ചെയ്തു. ദേവയെ വൈഷ്ണവ് കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് വിവരം. പഠന കാലം മുതൽ പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ മൂന്ന് വർഷമായി ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. ഇരുവർക്കും ഇടയിൽ ഇന്നലെ വാക്കുതർക്കമുണ്ടായിരുന്നുവെന്നും ബഹളം […]
അമേരിക്കയിലെ ഫ്‌ളോറിഡ ജാക്‌സണ്‍ വില്ലയില്‍ വ്യാപാരസ്ഥാപനത്തില്‍ വെടിവെപ്പ്. വംശീയ ആക്രമണണമെന്ന് പൊലീസ്. വെടിവെപ്പില്‍ അക്രമി ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. 20 വസുകാരനാണ് ആക്രമണം നടത്തിയത്. വെടിവച്ചയാള്‍ തന്റെ കമ്പ്യൂട്ടര്‍ പരിശോധിക്കാന്‍ പറഞ്ഞുകൊണ്ട് പിതാവിന് ഒരു സന്ദേശം അയച്ചിരുന്നു. ക്ലേ കൗണ്ടിയില്‍ നിന്നാണ് അക്രമണകാരി ഇവിടേക്ക് എത്തിയത്. മൂന്നു പേരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം അക്രമണകാരി സ്വയം നിറയൊഴിക്കുകയായിരുന്നു.
കോഴിക്കോട്∙ വെള്ളിയാഴ്ച രാത്രി നഗരത്തിൽ വടിവാൾ വീശി പൊലീസിനെയും പൊതുജനത്തെയും മണിക്കൂറോളം മുൻമുനയിൽ നിർത്തിയ ഗുണ്ടാസംഘം അറസ്റ്റിൽ. നിരവധി മോഷണ, പിടിച്ചുപറി കേസുകളിൽ പ്രതികളായ കൊടുവള്ളി വാവാട് സ്വദേശി സിറാജുദ്ദീൻ തങ്ങൾ (32), കാരപ്പറമ്പ് സ്വദേശി ക്രിസ്റ്റഫർ (29), പെരുമണ്ണ സ്വദേശി മുഹമ്മദ് അൻഷിദ് (21), വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് സുറാഖത്ത് (22) എന്നിവരാണ് അറസ്റ്റിലായത്. കസബ പൊലീസും അസി. കമ്മിഷണർ ബിജുരാജിന്റെ കീഴിലുള്ള സിറ്റി ക്രൈം സക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്. രണ്ടു സംഘങ്ങളായി തിരിഞ്ഞ്, […]
തൃശൂര്‍: മദ്യവില്‍പ്പനശാല അടച്ചതിന് ശേഷം മദ്യ കച്ചവടക്കാര്‍ക്ക് കൂടിയ വിലയ്ക്ക് മദ്യം വില്‍ക്കുന്നവർ പിടിയില്‍. കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പന ശാലയിലെ ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് യുവാക്കളെയാണ് തൃശൂര്‍ എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ അഷ്റഫിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കുന്നംകുളം ചെറുവത്തൂര്‍ മെറീഷ്, ഒല്ലൂക്കര മഠത്തില്‍പറമ്പില്‍ ജയദേവ്, മുല്ലക്കര തോണിപ്പുരക്കല്‍ അഭിലാഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 60 കുപ്പി മദ്യവും മദ്യം കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു. ജയദേവ് പൂത്തോള്‍ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പന ശാലയിലെ ജീവനക്കാരനാണ്. ഇയാള്‍ […]
മാന്നാര്‍: എട്ടു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ മാന്നാര്‍ പൊലിസ് അറസ്റ്റ് ചെയ്തു. ബുധനൂര്‍ തോപ്പില്‍ ചന്ത വാലുപറമ്പില്‍ ബിജു(45)വിനെ ആണ് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. ഈ മാസം 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ സ്‌നേഹം നടിച്ച് പ്രതി വീട്ടില്‍ കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് പരാതി. വിവരം കുട്ടി മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ മാന്നാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയിരുന്നു. […]
കാലടി: അപകടകരമായ രീതിയിൽ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ചേലാമറ്റം ഒക്കൽ പോത്തൻ വീട്ടിൽ ജോയൽ (27) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. മരോട്ടിച്ചുവട് ഭാഗത്ത് വച്ച് സ്റ്റീയറിംഗിൽ നിന്ന് കയ്യെടുത്തും, പാട്ടിനൊപ്പം താളം പിടിച്ചും ആളുകൾക്ക് അപകടം വരുത്തുന്ന വിധത്തിൽ ഇയാൾ വാഹനം ഓടിക്കുകയായിരുന്നു. കാലടി അങ്കമാലി റൂട്ടിൽ സർവ്വീസ് നടത്തുന്ന ഏയ്ഞ്ചൽ ബസാണ് ജോയൽ ഓടിച്ചത്. ബസിൽ യാത്രക്കാർ ഉളളപ്പോഴായിരുന്നു അപകടകരമായി ബസ് ഓടിച്ചത്. അപകടകരമായ ഡ്രൈവിങ്ങിനെ പ്രോത്സാഹിപ്പിച്ച് ബസിലെ […]
പാലക്കാട്: ലക്ഷങ്ങള്‍ വിലവരുന്ന കടൽ കുതിരകളുമായി ചെന്നൈ സ്വദേശി പാലക്കാട് പിടിയിലായി. ചെന്നൈ സ്വദേശി ഏഴിൽ സത്യ അരശനെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇയാളിൽ നിന്ന് 96 കടൽ കുതിരകളുടെ അസ്ഥികൂടം കണ്ടെത്തി. ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കടൽക്കുതിരകളെ ഒരു ബോക്‌സിലിട്ട് കവറിലാക്കിയ നിലയിലായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് സത്യനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചത്. വംശനാശ ഭീഷണി നേരിടുന്ന കടൽ ജീവിയാണ് കടൽ കുതിര. ഇവയുടെ ആൺ വർഗ്ഗമാണ് പ്രസവിക്കുന്നത്. 35 സെന്റി […]
കോട്ടയം: കോട്ടയത്ത് എംഡിഎംഎയുമായി ആയുർവേദ തെറാപ്പിസ്റ്റ് അറസ്റ്റിൽ. പെരുവന്താനം സ്വദേശിയായ യുവാവിനെ എക്സൈസ് പിടികൂടിയത് രണ്ടു മാസത്തെ നിരീക്ഷണത്തിന് ഒടുവിലായിരുന്നു. പെരുവന്താനം തെക്കേമല സ്വദേശി ഫിലിപ്പ് മൈക്കിൾ ആണ് അറസ്റ്റിലായത്. 24 വയസ്സ് മാത്രമാണ് ഫിലിപ്പിന്റെ പ്രായം. ബംഗളൂരുവിൽ ആയുർവേദ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുകയാണ് ഫിലിപ്പെന്ന് എക്സൈസ് പറഞ്ഞു. എംഡിഎയും കഞ്ചാവുമായി കർണാടക രജിസ്ട്രേഷനുള്ള കാറിൽ കോട്ടയത്ത് എത്തിയപ്പോഴായിരുന്നു ഫിലിപ്പിനെ പിടികൂടിയത് എന്നും എക്സൈസ് അറിയിച്ചു. രണ്ടേ ദശാംശം രണ്ട് ഗ്രാം എംഡി എം എയും […]
ന്യൂഡല്‍ഹി: പതിനൊന്നുവയസ്സുകാരനെ വീട്ടില്‍ക്കയറി കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. കുട്ടിയുടെ പിതാവിന്റെ പെണ്‍സുഹൃത്തും ഡല്‍ഹി സ്വദേശിയുമായ പൂജ കുമാരി(24)യെയാണ് പോലീസ് പിടികൂടിയത്. ആണ്‍സുഹൃത്തിനെ വിവാഹം കഴിക്കാന്‍ കുട്ടി തടസ്സമാകുമെന്ന് കരുതിയാണ് യുവതി കൃത്യം നടത്തിയതെന്നും നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയതെന്നും പോലീസ് പറഞ്ഞു. ഓഗസ്റ്റ് പത്താംതീയതിയാണ് 11 വയസ്സുകാരനായ ദിവ്യാന്‍ഷിനെ ഡല്‍ഹി ഇന്ദ്രപുരിയിലെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലെ കട്ടിലിനടിയിലെ അറയില്‍ ഒളിപ്പിച്ചനിലയിലായിരുന്നു മൃതദേഹം. കുട്ടിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയതോടെ പ്രദേശത്തെ സിസിടിവി ക്യാമറകള്‍ […]
കൊച്ചി: എറണാകുളം രാമമംഗലത്ത് സ്ത്രീകളെ കടന്നു പിടിച്ചെന്ന പരാതിയിൽ പൊലീസുകാരനെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ പരീതാണ് അറസ്റ്റിലായത്. ബൈജുവെന്ന മറ്റൊരു പൊലീസുകാരനും പിടിയിലായിരുന്നുവെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. നാട്ടുകാർ തടഞ്ഞുവച്ച പൊലീസുകാരെ രാമമംഗലം പൊലീസ് ഇന്നലെയാണ് കസ്റ്റഡിയിലെടുത്തത്. അരീക്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളോടാണ് പൊലീസുകാരൻ അപമര്യാദയായി പെരുമാറിയത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വെള്ളച്ചാട്ടം കാണാനാണ് പൊലീസുകാർ എത്തിയത്. ഇവർ മദ്യപിച്ചിരുന്നു. യുവതികളുടെ പരാതിയുടെ […]
പെരുമ്പാവൂർ: കഞ്ചാവ് കേസിൽ പിടികൂടിയ ആളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് വളർത്തു പൂച്ചയെ മോഷ്ടിച്ച കാര്യം. അല്ലപ്ര മനക്കപ്പടി നക്ലിക്കാട്ട് വീട്ടിൽ സുനിൽ (42) നെയാണ് 20 ഗ്രാം കഞ്ചാവുമായി അല്ലപ്ര ഭാഗത്ത് നിന്ന് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. തുടർന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിലകൂടിയ ഇനത്തിൽപ്പെട്ട പേർഷ്യൻ പൂച്ചയെ കാണപ്പെട്ടു. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് മനക്കപ്പടിയിലെ വീട്ടിൽ നിന്ന് മോഷ്ടിച്ചതാണെന്ന് തെളിഞ്ഞത്. പൂച്ചയുടെ ഉടമ അല്ലപ്ര, ആക്ക പറമ്പിൽ മജുന തമ്പി പെരുമ്പാവൂർ പോലീസിൽ പരാതി […]
തിരുവനന്തപുരം: കഠിനംകുളത്ത് കുടുംബ വഴക്കിനിടെ മത്സ്യത്തൊഴിലാളി കുത്തേറ്റ് മരിച്ച കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. മത്സ്യത്തൊഴിലാളിയായ കഠിനംകുളം ശാന്തിപുരം റീനു ഹൗസില്‍ റിച്ചാര്‍ഡ് (52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ റിച്ചാര്‍ഡിന്റെ ഭാര്യാസഹോദരിയുടെ മകന്‍ സനില്‍ ലോറന്‍സിനെയാണ് പൊലീസ് പിടികൂടിയത്. ഞായറാഴ്ച ഉച്ചയ്ക്ക് 3.30ന് റിച്ചാര്‍ഡിന്റെ വീടിനു മുന്നില്‍ വച്ചാണ് സംഭവം. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലെ വാക്കേറ്റം അടിപിടിയായി മാറുകയായിരുന്നു. ഇതിനിടെ സനില്‍ കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് റിച്ചാര്‍ഡിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ […]
കോട്ടയം ∙ സുഹൃത്തിനെ പിടികൂടിയതിന്റെ പേരിൽ പൊലീസിനു നേരെ പെൺകുട്ടിയുടെ അതിക്രമം. ശനിയാഴ്ച തൃക്കൊടിത്താനം കൈലാത്തുപടിക്കു സമീപമാണു സംഭവം. ഗോശാലപ്പറമ്പിൽ വിഷ്ണുവിനെ (19) അറസ്റ്റ് ചെയ്തതിനെത്തുടർന്നാണു സംഭവം. യുവാവിന്റെ വീട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കണ്ടതായി തൃക്കൊടിത്താനം പൊലീസിനു വിവരം ലഭിച്ചിരുന്നു. പൊലീസെത്തി വിഷ്ണുവിനെ അറസ്റ്റ് ചെയ്തു. വിഷ്ണുവിനെ ജീപ്പിൽ നിന്ന് ഇറക്കിവിടണമെന്നാവശ്യപ്പെട്ട് പെൺകുട്ടി അതിക്രമം നടത്തുകയായിരുന്നുവെന്ന് എസ്എച്ച്ഒ ജി.അനൂപ് പറഞ്ഞു. ഡോറിനിടയിൽപെട്ട് സിപിഒ ശെൽവരാജിന്റെ കൈക്കു പരുക്കേറ്റു. വിഷ്ണുവിനെ റിമാൻഡ് ചെയ്തു. പെൺകുട്ടിയെ അഭയകേന്ദ്രത്തിലേക്കു മാറ്റി.
തൃപ്പൂണിത്തുറ: ചെടിച്ചട്ടിയിൽ കഞ്ചാവ് തൈകൾ നട്ടു വളർത്തിയ ഐടി ജീവനക്കാരനെ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പുറക്കാട് പഴങ്ങനാട് പ്രഗീത് ഭവനിൽ പ്രഗീതിനെയാണ് (39) അറസ്റ്റ് ചെയ്തത്. എസ്എൻ ജംക്‌ഷനു സമീപം വാടകയ്ക്കു താമസിക്കുന്ന വീട്ടിലാണ് പ്രതി 2 കഞ്ചാവ് തൈകൾ വളർത്തിയത്. ഇവിടെ നിന്ന് 7 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഹിൽപാലസ് പൊലീസ് ഇൻസ്പെക്ടർ പി.എച്ച് സമീഷ്, എസ്ഐ വി.ആർ. രേഷ്മ, എഎസ്ഐ സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബൈജു, പോൾ മൈക്കിൾ, […]
കോഴിക്കോട്: കൊയിലാണ്ടിയിലെ വയലിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിഞ്ഞു. വൈപ്പിൻ സ്വദേശി രാജീവിന്‍റേതാണ് മൃതദേഹം. പെയിന്‍റിങ് തൊഴിലാളിയായ ഇയാളെ കഴിഞ്ഞ ഒരാഴ്ചയായിട്ട് കാണാനില്ലായിരുന്നു. ഭാര്യയാണ് മൃതദേഹ ഭാഗങ്ങൾ തിരിച്ചറിഞ്ഞത്. എന്നാൽ മരണകാരണം വ്യക്തമല്ല. ഫൊറൻസിക് പരിശോധനയ്ക്കു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഊരള്ളൂർ നടുവണ്ണൂരിലെ വയലിനോട് ചേർന്നാണ് മൃതദേഹത്തിന്‍റെ ഭാഗങ്ങൾ കണ്ടെത്തിയത്. രാവിലെ നാട്ടുകാരാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് പൊലിസിനെ വിവരമറിയിച്ചത്. പിന്നീട് പൊലീസും ഫോറൻസിക് വിഭാഗവും ചേർന്ന് ഡ്രോൺ […]
ഇൻസ്റ്റഗ്രാമിലൂടെ അപകീർത്തിപ്പെടുത്തിയ വ്യക്തിക്കെതിരെ നടൻ ടൊവിനോ തോമസിന്റെ പരാതിയിൽ പനങ്ങാട് പൊലീസ് കേസെടുത്തു. നിരന്തരം മോശം പരാമർശം നടത്തി അപമാനിക്കുന്നുവെന്നാണ് പരാതിയെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തിയുടെ സ്വദേശം ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിച്ചു. പരാതിക്കൊപ്പം ഇതിന് ആസ്പദമായ ഇൻസ്റ്റഗ്രാം ലിങ്കും കൊടുത്തിട്ടുണ്ട്.ഉടൻ നടപടിയുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. കൊച്ചി സിറ്റി പൊലീസ് കമീഷണർക്കാണ് ടൊവിനോ പരാതി നൽകിയത്. പരാതി അന്വേഷണത്തിനായി പനങ്ങാട് പൊലീസിന് കൈമാറുകയായിരുന്നു.
താനൂർ: താനൂര്‍ കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കൊലക്കുറ്റം ചുമത്തി. കേസ് സിബിഐയ്ക്ക് കൈമാറാൻ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ക്രൈബ്രാഞ്ച് നടപടി. അതേ സമയം മൊഴികളിൽ കൂടുതല്‍ വ്യക്തത വരുത്തിയതിനു ശേഷമേ ആരെയൊക്കെ പ്രതി ചേര്‍ക്കണമെന്ന് അന്വേഷണ സംഘം തീരുമാനിക്കൂ. താമിര്‍ ജിഫ്രിയുടെ മരണത്തിൽ അസ്വാഭാവികമരണത്തിന് കേസെടുത്തായിരുന്നു സംസ്ഥാന ക്രൈംബ്രാഞ്ച് സംഘം അന്വേഷിച്ചിരുന്നത്. പൊലീസിന്റെ മർദനം കാരണമായാണ് താമിർ മരിച്ചതെന്ന നിലയിലാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. ഇത് പൊലീസിനെയും ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയെയും വലിയ രീതിയിൽ […]