Crime
കോഴിക്കോട്: വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ പകയിൽ കോഴിക്കോട് 17 കാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് കല്ലാച്ചിയിൽ ആണ് സംഭവം സംഭവം. കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിയെയാണ് വാണിമേൽ നിടുംപറമ്പ് സ്വദേശിയായ അർഷാദ് കുത്തിപ്പരിക്കേൽപ്പിച്ചത്. യുവതിയുടെ ചുമലിൽ രണ്ട് കുത്തുകളേറ്റു. കല്ലാച്ചി തെരുവൻപറമ്പ് സ്വദേശിയായ 17കാരിക്ക് നേരെയാണ് ആക്രമം നടന്നത്. ഖത്തറിൽ ജോലിചെയ്യുന്ന അർഷാദ് 6 മാസം മുൻപാണ് നാട്ടിലെത്തിയത്. പെണ്‍കുട്ടിയുമായി അർഷാദിന് വിവാഹ ബന്ധം ആലോചിച്ചിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ കുടുംബം ബന്ധത്തിൽ നിന്ന് പിൻമാറി. ഇതിലുള്ള വൈരാഗ്യമാണ് […]
ആലപ്പുഴ: കായംകുളം – കൃഷ്ണപുരം ഭാഗങ്ങളിൽ എക്സൈസ് നടത്തിയ റെയ്ഡിൽ അനധികൃത വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 12 ലിറ്റർ മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി കണ്ടല്ലൂർ സ്വദേശി അനിൽകുമാർ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കായംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി ബി വിജയന്‍റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. അനധികൃത മദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു. പല തവണ എക്സൈസ് ഉദ്യോഗസ്ഥരെ വെട്ടിച്ചു കടന്ന് കളഞ്ഞിട്ടുള്ള ഇയാളെ വളരെ ശ്രമകരമായിട്ടാണ് പിടികൂടിയത്. കോടതിയിൽ […]
കൊച്ചി: വിദേശ വനിതയുടെ പീഡനപരാതിയിൽ മല്ലു ട്രാവലർ വ്ലോഗർ ഷക്കീർ സുബാനെതിരെ പൊലീസ് നടപടി ശക്തമാക്കുന്നു. കേസിൽ പരാതിക്കാരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം വിദേശത്തുള്ള ഷക്കീറിനോട് എത്രയും വേഗം ഹാജരാകണമെന്നും നിർദേശിച്ചു. ഷക്കീർ സുബാനെതിരെ പൊലീസ് കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. നിലവില്‍ ഇയാൾ കാനഡയിൽ തുടരുകയാണ്. പരാതിയിൽ നടപടികള്‍ മുന്നോട്ട് നീങ്ങുന്നില്ലെന്ന ആക്ഷേപമുയർന്നതോടെ സൗദി വനിതയുടെ പീഡനപരാതിയിൽ ഷക്കീർ സുബാനെതിരെ ശക്തമായ നടപടികളിലേക്ക് കടക്കുകയാണ് എറണാകുളം സെൻട്രൽ പൊലീസ്. ഷക്കീറിനെതിരെ […]
പത്തനംതിട്ട : പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയനാക്കിയ കേസിൽ പ്രതിക്ക് 60 വർഷം കഠിന തടവും 360000 രൂപ പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. പന്നിവിഴ വലിയ കുളത്തിനു സമീപം ശിവശൈലം വീട്ടിൽ പ്രകാശ് കുമാറി(43)നെയാണ് സ്പെഷ്യൽ കോടതി ജഡ്ജ് എ സമീർ ശിക്ഷിച്ചത്. പ്രകൃതി വിരുദ്ധ പീഡനം, ഭീഷണിപെടുത്തൽ, പോക്സോ തുടങ്ങിയ വകുപ്പുകളിൽ ആയാണ് ശിക്ഷ വിധിച്ചത്. ശിക്ഷാകാലയളവ് ഒരുമിച്ചു അനുഭവിച്ചാൽ മതിയാകും പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി സ്മിതാ ജോൺ ഹാജരായി. 2020 ലാണ് […]
ആലുവ : ചാരായം വാറ്റി വിൽപ്പന നടത്തിയിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. ആലുവ ട്രാഫിക് സ്റ്റേഷനിലെ സിപിഒ ജായി ആന്റണിയെ ആണ് റൂറൽ എസ്പി വിവേക് കുമാർ സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച്ച ആലങ്ങാട് കാരുകുന്ന് പ്രദേശത്ത് എക്‌സൈസ് നടത്തിയ പരിശോധനയിൽ ജായിയുടെ വീട്ടിൽ നിന്നും 8 ലിറ്റർ വാറ്റു ചാരായയും വാഷും പിടികൂടിയിരുന്നു. 35 ലിറ്റർ വാഷാണ് ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ജോയിയെ പിടികൂടാനായിട്ടില്ല. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പറവൂർ എക്‌സൈസ് […]
കൊല്ലം: കടയ്ക്കലിൽ ദുരൂഹ സാഹചര്യത്തിൽ സൈനികനെ മര്‍ദ്ദിച്ച ശേഷം നിരോധിത സംഘടനയായ പി.എഫ്.ഐയുടെ പേര് ശരീരത്തില്‍ ചാപ്പക്കുത്തിയതിൽ കേസെടുത്ത് പൊലീസ്. കടയ്ക്കല്‍ സ്വദേശി ഷൈന്‍ കുമാറിന്റെ പരാതിയിലാണ് കണ്ടാൽ അറിയാവുന്ന ആറു പേർക്കെതിരെ കേസെടുത്തത്. സംഭവത്തിൽ സൈന്യവും അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി 11 മണിക്ക് ആക്രമണമുണ്ടായെന്നാണ് ഷൈന്‍ കുമാറിന്റെ പരാതി. ഓണാഘോഷത്തില്‍ പങ്കെടുത്ത് സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങും വഴിയായിരുന്നു ആക്രമണം. മുക്കട ചാണപ്പാറ റോഡിന് സമീപം റബ്ബർ തോട്ടത്തിൽ എത്തിയപ്പോൾ സുഹൃത്ത് മദ്യപിച്ച് അബോധാവസ്ഥയില്‍ […]
പറവൂർ: നിരവധി മോഷണ കേസുകളിൽ പ്രതികളായ രണ്ട് തമിഴ്നാട് സ്വദേശിനികളെ സംശയാസ്പദമായ സാഹചര്യത്തിൽ പിടികൂടി. തമിഴ്നാട് കോവിൽ സ്ട്രീറ്റ്, മാരിയമ്മൻ, തെന്നപാളയം, തിരുപ്പൂർ ആൻസിയ (43), തെന്നപാളയം തിരുപ്പൂർ സരിത (45) എന്നിവരെയാണ് നോർത്ത് പറവൂർ പോലീസ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെ പട്രോളിംഗിനിടെയാണ് ഇവർ പിടിയിലാകുന്നത്. പറവൂർ മുൻസിപ്പാലിറ്റി ജംഗ്ഷനു സമീപമുള്ള ഗവ.ബോയ്സ് സ്കൂൾ പരിസരത്ത് നിന്നാണ് സംശായസ്പദമായ സാഹചര്യത്തിൽ ഇവരെ കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലിൽ ഇവർക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ […]
തിരുവനന്തപുരം∙ കല്ലമ്പലത്ത് മാരക ലഹരിമരുന്നുകളുമായി മൂന്നു യുവാക്കൾ പൊലീസ് പിടിയില്‍. വീടു വാടകയ്ക്ക് എടുത്ത് മാരക ലഹരിമരുന്നുകൾ വിൽപന നടത്തിയ വർക്കല മുണ്ടയിൽ മേലെ പാളയത്തിൽ വീട്ടിൽ വിഷ്ണു (30), വർക്കല മന്നാനിയ ശ്രീനിവാസപുരം ലക്ഷം വീട്ടിൽ ഷംനാദ് (22), ശ്രീനിവാസപുരം ലക്ഷം വീട്ടിൽ ഷിഫിൻ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 17.850 ഗ്രാം എംഡിഎംഎയും 4 ഗ്രാം ഹഷീഷും പിടികൂടി. പൊലീസും എക്സൈസും എത്താതിരിക്കാൻ വീടിന്റെ അകത്തും പുറത്തും മുന്തിയ ഇനത്തില്‍പെട്ട നായ്ക്കളെ വളര്‍ത്തിയിരുന്നു. വിഷ്ണുവിനെ […]
കൊച്ചി: സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതിയിൽ വ്ലോഗർ ഷാക്കിർ സുബ്ഹാനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഷാക്കിർ വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടിയുണ്ടായത്. പരാതിയുടെ അടിസ്ഥാനത്തിൽ ഷാക്കിർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദ്ദേശം. ഷാക്കിർ സുബ്ഹാനെതിരെയുള്ള നടപടി വൈകുമെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതി വിദേശത്താണ് ഉള്ളതെന്നും ഉടൻ നാട്ടിലേക്ക് ഇല്ലെന്ന വിവരം ലഭിച്ചതായും കൊച്ചി സെൻട്രൽ പൊലീസ് അറിയിച്ചിരുന്നു. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൗദി പൗരയായ 29 കാരിയാണ് […]
പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കുളത്തൂപ്പുഴ കണ്ടന്‍ചിറ സനലാണ് പന്തളം പൊലീസിന്റെ വലയിലായത്. രണ്ടു വര്‍ഷമായി വിവിധ സ്ഥലങ്ങളിലെത്തിച്ച് നിരന്തര പീഡനത്തിനിരയാക്കിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. പൊലീസ് പിന്തുടരുന്നത് അറിഞ്ഞ ഉള്‍വനത്തില്‍ ഒളിവില്‍ പോയ സനലിനെ അതിസാഹസികമായാണ് കീഴടക്കിയതെന്ന് പൊലീസ് പറഞ്ഞു. രണ്ടു വര്‍ഷം മുന്‍പാണ് ഫേസ്ബുക്കിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സനല്‍ സൗഹൃദം സ്ഥാപിച്ചത്. പിന്നീട് പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിലെത്തിച്ച് നിരന്തര പീഡനത്തിനിരയാക്കിയെന്നാണ് […]
കോഴിക്കോട്: ന്യൂജെൻ സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികള്‍ പിടിയിൽ. വടകര പതിയാരക്കരയിലെ ദമ്പതികളാണ് തൊട്ടിൽപാലത്ത് പൊലീസിന്‍റെ പിടിയിലായത്. പതിയാരക്കര മുതലോളി ജിതിൻ ബാബു (32), ഭാര്യ സ്റ്റെഫി (32) എന്നിവരെയാണ് തൊട്ടിൽപാലം പൊലീസും ഡാൻസാഫ് (ഡിസ്ട്രിക്ട് ആന്റി നർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) അംഗങ്ങളും ചേർന്ന് പിടികൂടിയത്. കാറിൽ കടത്തിക്കൊണ്ടുവരികയായിരുന്ന 92 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. കെഎൽ 18 എസി 2547 നമ്പർ കാറും കസ്റ്റഡിയിലെടുത്തു. തൊട്ടിൽപാലം പൊലീസ് സ്റ്റേഷൻ പരിധിയിൽ ചാത്തൻകോട്ട്നടയിൽ നിന്ന് ശനിയാഴ്ച […]
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ പുകയില ഉൽപന്നങ്ങൾ വിറ്റ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പ്രിസൺ ഓഫിസർ അജുമോൻ (36) ആണ് പിടിയിലായത്. കാലടി സ്വദേശിയാണ് അജുമോൻ. വിയ്യൂർ പൊലീസ് കാലടിയിൽ നിന്നാണ് ഉദ്യോഗസ്ഥനെ പിടികൂടിയത്. ഇയാൾ നൂറ് രൂപയുടെ ബീഡി 2500 രൂപയ്ക്ക് തടവുകാർക്ക് വിൽക്കുകയായിരുന്നു. തടവുകാരിൽ നിന്ന് പുകയില ഉൽപന്നങ്ങൾ പിടികൂടിയപ്പോഴാണ് ഉറവിടം അന്വേഷിച്ചത്. അജുമോൻ ഒളിവിൽ കഴിഞ്ഞിരുന്ന കാലടിയിൽ നിന്നാണ് വിയ്യൂർ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഓ ബൈജു കെസിയുടെ നേതൃത്വത്തിൽ ഉള്ള പൊലീസ് […]
തിരുവനന്തപുരം: എക്സൈസും ആർപിഎഫും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ പിടികൂടിയത് ലക്ഷങ്ങളുടെ കഞ്ചാവ്. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ സ്റ്റെപ്പിനടിയില്‍ ഒരു ബോക്സില്‍ സൂക്ഷിച്ചിരുന്ന 15.140 കിലോ കഞ്ചാവാണ് പിടികൂടിയത്. എക്സൈസ് എന്‍ഫോസ്മെന്റ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിഎല്‍ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘവും, തിരുവനന്തപുരം ആർപിഎഫ് എസ്ഐ വര്‍ഷ മീനയുടെ നേതൃത്വത്തിലുള്ള ക്രൈം പ്രിവൻഷൻ ആന്റ് ഡിറ്റക്ഷൻ ടീം അംഗങ്ങളും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ചെന്നൈ […]
ചാരുംമൂട്: സ്കൂട്ടറില്‍ എത്തി പ്രായമായ സ്ത്രീകളുടെ മാല പൊട്ടിച്ച് കടന്നുകളയുന്ന പ്രതി പിടിയില്‍. കരുനാഗപ്പള്ളി തൊടിയൂര്‍ പൈതൃകം വീട്ടില്‍ ബിജു (48) ആണ് പിടിയിലായത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ നൂറനാട് വിവിധ സ്ഥലങ്ങളിലായാണ് ഇയാള്‍ വൃദ്ധയായ സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്തത്. പടനിലം പരബ്രഹ്മ ക്ഷേത്രത്തിൽ പോയിട്ട് വീട്ടിലേക്ക് വരികയായിരുന്ന നൂറനാട് സൂര്യാലയം വീട്ടിൽ ചന്ദ്രിക ദേവി (72) യുടെ 20 ഗ്രാം വരുന്ന സ്വർണമാല പൊട്ടിച്ചതായിരുന്നു ആദ്യസംഭവം. വീടിനടുത്തുള്ള കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ പോയ നൂറനാട് […]
തൃശൂര്‍:തൃശൂരില്‍ ട്രെയിനില്‍ കടത്തുകയായിരുന്ന 3.52 കിലോ കഞ്ചാവ് റെയില്‍വെ സഹായത്തോടെ എക്‌സൈസ് പിടികൂടി. പശ്ചിമ ബംഗാള്‍ മൂഷിദബാദ് സ്വദേശികളും കേരളത്തില്‍ നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളുമായ ഷെരീഫുള്‍ എസ്‌കെ, തജറുദ്ദീന്‍ എസ്‌കെ, ഹസിബിള്‍ എസ്‌കെ എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു. തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ജുനൈദിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ റെയില്‍വെ സംരക്ഷണ സേനയും പങ്കെടുത്തു. റെയില്‍വെയുടെ നായ റോക്കിയാണ് ഒറ്റ നോട്ടത്തില്‍ ബൊക്കെ പോലെ തോന്നിപ്പിക്കുന്ന വിധത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് […]
കൊല്ലം: മദ്യപാനികളെ കോള നല്‍കി പറ്റിച്ചയാള്‍ കൊല്ലത്ത് പിടിയില്‍. മദ്യക്കുപ്പിയില്‍ കോളനിറച്ചായിരുന്നു തട്ടിപ്പ്. ചങ്ങന്‍കുളങ്ങര അയ്യപ്പാടത്ത് തെക്കതില്‍ സതീഷ് കുമാറാണ് നാട്ടുകാരുടെ പിടിയിലായത്. ഓച്ചിറ ആലുംപീടിക പരിസരത്തെ ബിവറേജിലും ബാറിലും മദ്യം വാങ്ങാന്‍ വരുന്നവരെ കോള കുടിപ്പിക്കുന്ന യുവാവിനെയാണ് നാട്ടുകാരും ബിവറേജിലെ സ്റ്റാഫും ചേര്‍ന്ന് പിടികൂടിയത്.മദ്യം വാങ്ങാന്‍ എത്തുന്നവരോട് തന്റെ കയ്യില്‍ മദ്യം ഉണ്ടെന്നും വില കുറച്ച് നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് മദ്യ കുപ്പിയില്‍ കോള നിറച്ച് വില്‍ക്കുകയാണ് ഇയാളുടെ രീതി. രാത്രിയിലും ബിവറേജില്‍ വലിയ ക്യൂ […]
നെടുമ്പാശേരി: നെടുമ്പാശേരി ചെങ്ങമനാട് വ്യാപാരിയെയും കുടുംബത്തെയും മർദ്ദിച്ച സംഭവത്തിൽ എസ്.ഐയെ സസ്‌പെന്റ് ചെയ്ത തായി റൂറൽ എസ്.പി വിവേക് കുമാർ അറിയിച്ചു. ഇയാൾക്കെതിരെ കേസെടുത്തെന്നും വകുപ്പുതല അന്വേഷണമാരംഭിച്ചെന്നും എസ്.പി അറിയിച്ചു. ഡ്രൈവറുടെ പങ്കാളിത്തം പരിശോധിക്കുന്നുണ്ട്.കൺട്രോൾ റൂം എസ്.ഐ സുനി ലെയാണ് സസ്‌പെൻറ് ചെയ്തത്. ഇന്നലെയാണ് നെടുമ്പാശ്ശേരി കരിയാട് മദ്യലഹരിയിലെത്തിയ പൊലീസ് കടയിൽ കയറി ഉടമയെയും കുടുംബത്തെയും മർദ്ദിച്ചത്. സി.ആർ.വി വാഹനത്തിലെത്തിയ എസ്ഐ ഒരു പ്രകോപനം ഇല്ലാതെ ചൂരൽ വീശി അതിക്രമം നടത്തിയെന്നാണ് കരിയാട് സ്വദേശി കടയുടമ കുഞ്ഞുമോൻ […]
ഇനി ചെയ്യരുത് കേട്ടോ മോനെ, ഞാനൊരു അധ്യാപികയാണ്. ഞങ്ങളുടെ വീട്ടിൽ മാത്രമല്ല മറ്റ് ആരുടെ വീട്ടിലും ഇനി മുതൽ മോഷ്ടിക്കാൻ പോവരുത്. നല്ലതായി പെരുമാറാൻ ശ്രമിക്കണം. പാലക്കാട് തൃത്താല കാവില്‍പ്പടിയിലെ അധ്യാപിക മുത്തുലക്ഷ്മിയാണ് തൃത്താല പൊലീസ് തെളിവെടുപ്പിനെത്തിച്ച കവര്‍ച്ചാക്കേസ് പ്രതിയായ കണ്ണൂര്‍ സ്വദേശി ഇസ്മയിലിനോട് ഉപദേശരൂപേണ പറഞ്ഞത്. മുത്തുലക്ഷ്മിയുടെ വീട്ടില്‍ ഉള്‍പ്പെടെ നിരവധി വീടുകളിലാണ് ഇസ്മയില്‍ കവര്‍ച്ചയ്ക്ക് കയറിയത്. തുടര്‍ കവര്‍ച്ച നടത്തിയതിന് കഴിഞ്ഞദിവസമാണ് ഇസ്മയിലിനെ തൃത്താല പൊലീസ് പിടികൂടിയത്. സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് […]
മടിക്കൈ: കാസര്‍കോട് മടിക്കൈ ചരുരക്കിണറില്‍ ബൈക്കിലെത്തി സ്ത്രീയുടെ മാല പൊട്ടിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടിക്കുളം വെട്ടിത്തറക്കാലിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മുഹമ്മദ് ഇജാസ്, പാക്കം ചെര്‍ക്കാപ്പാറ സ്വദേശി ഇബ്രാഹിം ബാദുഷ എന്നിവരാണ് പിടിയിലായത്. ചതുരക്കിണറില്‍ സ്റ്റേഷനറി കട നടത്തുന്ന ബേബി എന്ന സ്ത്രീയുടെ കഴുത്തില്‍ നിന്നാണ് പ്രതികള്‍ സ്വർണ്ണമാല പൊട്ടിച്ചത് രക്ഷപ്പെട്ടത്. മോഷണം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് പ്രതികളെ പൊലീസ് പൊക്കിയത്. വെള്ളം ചോദിച്ചെത്തിയ യുവാക്കള്‍ ബേബിയുടെ മാല പൊട്ടിച്ച് ബൈക്കില്‍ […]
നെടുമ്പാശ്ശേരി: കരിയാടുള്ള കടയിൽ എസ്.ഐ.യുടെ പരാക്രമം. നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷന് കീഴിലുള്ള കൺട്രോൾ റൂം വെഹിക്കിളിൽ ഡ്യൂട്ടിയിലിലുണ്ടായിരുന്ന എസ്.ഐ. സുനിലാണ് കരിയാടുള്ള കോഴിപ്പാട്ട് ബേക്കറി ആൻഡ് കൂൾ ബാറിൽ എത്തി പരാക്രമം നടത്തിയത്. നെടുമ്പാശേരി കോഴിപ്പാട്ട് വീട്ടിൽ കുഞ്ഞുമോന്റെ ഉടമസ്ഥതയിലുള്ള കടയാണിത്. കട അടയ്ക്കാനൊരുങ്ങുമ്പോഴാണ് കൺട്രോൾ റൂം വാഹനത്തിൽ എസ്.ഐ. സുനിൽ എത്തിയത്. ഡ്രൈവറും വാഹനത്തിലുണ്ടായിരുന്നു. എസ്.ഐ. കടയിലെത്തി അവിടെയുണ്ടായിരുന്നവരെയെല്ലാം ചൂരൽ വടി കൊണ്ടടിച്ചു. ഒരു പ്രകോപനവുമില്ലാതെയായിരുന്നു അക്രമം. കുഞ്ഞുമോൻ, ഭാര്യ എൽബി, മകൾ മെറിൻ , […]