07

Oct

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
198 views 0 sec 0 Comment

കരുവാറ്റ കൊലപാതകം: മുത്തച്ഛനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് 13കാരി

admin - August 18, 2026

ഹരിപ്പാട്: കരുവാറ്റയിൽ ഗൃഹനാഥനെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ എട്ടാം ക്ലാസുകാരി പേരക്കുട്ടിയും 3 സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിൽ. പ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്. 13കാരിയുടെ ക്വട്ടേഷനിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കരുവാറ്റയിൽ വാടകയ്ക്കു താമസിക്കുന്ന കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലും കൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാരാണ് (65) കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

ശനിയാഴ്ച വൈകിട്ടാണ് ശിവൻകുട്ടിയെ അവസാനമായി അയൽവാസികൾ വീടിന് പുറത്തു കണ്ടത്. അന്നു രാത്രിയാകണം കൊലപാതകം നടന്നതെന്നാണു പൊലീസ് കരുതുന്നത്. ഫോൺ രേഖകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കൊലപാതകത്തിനുശേഷം പ്രതികൾ ദൃശ്യങ്ങൾ ഫോണിലൂടെ 13കാരിക്ക് കാണിച്ചു കൊടുത്തു. പെൺകുട്ടിക്ക് ഐഫോണും പ്രതികൾക്ക് ബൈക്കും വാങ്ങാനായിരുന്നു ഇവർ‌ ലക്ഷ്യമിട്ടതെന്നാണ് നിഗമനം. രണ്ടു ദിവസമായി വീട് പൂട്ടിയിട്ടിരിക്കുന്നതായി പേരക്കുട്ടി തന്നെയാണ് അയൽവാസികളെ അറിയിച്ചത്. പിന്നാലെ അവർ നടത്തിയ പരിശോധനയിലാണ് ശിവൻകുട്ടി ചെട്ടിയാരുടെ മൃതദേഹം കണ്ടെത്തിയത്.

ശിവൻകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം സ്ഥലത്ത് നിന്ന് ആഭരണങ്ങളും പണവും കവർന്നിരുന്നു. കൈകളും കാലും പിന്നിലേക്കു വലിച്ചു കെട്ടി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയിലാണ് ശിവൻകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് മുളകുപൊടി വിതറിയിരുന്നു. വീട്ടിലെ കിടക്കവിരികളും മറ്റും ഉപയോഗിച്ചാണു കൈകാലുകൾ കൂട്ടിക്കെട്ടിയിരുന്നത്. കിടപ്പുമുറിയിലെ അലമാര പൊളിച്ചിട്ടിരുന്നു.

മകളുടെ പ്രസവത്തിനായി ശിവൻകുട്ടിയുടെ ഭാര്യയും ആശുപത്രിയിലായിരുന്നു. വാടകവീട്ടിൽ ശിവൻ‍കുട്ടിയും പേരക്കുട്ടിയും മാത്രമാണുണ്ടായിരുന്നത്. മറ്റൊരു മകൾ ശശികല വിദേശത്താണ്. വാടകവീടിനു സമീപം മക്കൾക്കുവേണ്ടി 2 വീടുകൾ പണിതു കൊണ്ടിരിക്കുകയാണ്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ. ഇന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ പൊലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തും.

PREVIOUS

പ്രോസ്റ്റേറ്റ് വീക്കം: ചികിത്സയെ ഭയക്കേണ്ട, മണിക്കൂറുകൾക്കുള്ളിൽ പരിഹാരത്തിന് റിസം വാട്ടർ വേപ്പർ തെറാപ്പി

NEXT

കാലടിയിൽ നടക്കുന്ന ശ്രീ കൃഷ്ണജയന്തിയുടെ ആഘോഷങ്ങളുടെ നോട്ടീസ് പ്രകാശനം ചെയ്തു
Related Post
April 10, 2025
വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
September 21, 2023
ബൈക്കിലെത്തി സ്ത്രീയുടെ മാല പൊട്ടിച്ച രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു
February 11, 2025
വടകരയില്‍ കാറിടിച്ച് 9 വയസുകാരി അബോധാവസ്ഥയിലായ സംഭവം: പ്രതി ഷെജിലിന് ജാമ്യം
October 17, 2023
ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലകളില്‍ സ്ഫോടനം; പത്തു പേര്‍ മരിച്ചു
Comments are closed.
വയോധികയെ ശുചിമുറിയിൽ പൂട്ടി സ്വർണമാല കവർന്നു; 42കാരൻ പിടിയിൽ
October 6, 2026
കെ എസ് യു നേതാവിന്റെ വീടാക്രമണം; കോൺഗ്രസിന്റെ മൗനത്തിൽ കെ എസ് യു പ്രവർത്തകർക്കിടയിൽ അമർഷം
October 6, 2026
പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
September 28, 2026
വയറിലെ അസ്വഭാവിക തടിപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കരളിൽ നാല് കിലോഗ്രാം ഭാരമുള്ള ട്യൂമർ; സങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം
September 27, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വയോധികയെ ശുചിമുറിയിൽ പൂട്ടി സ്വർണമാല കവർന്നു; 42കാരൻ പിടിയിൽ
News Vision
News Vision
കെ എസ് യു നേതാവിന്റെ വീടാക്രമണം; കോൺഗ്രസിന്റെ
News Vision
പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ
News Vision
വയറിലെ അസ്വഭാവിക തടിപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കരളിൽ

Recent Posts

  • വയോധികയെ ശുചിമുറിയിൽ പൂട്ടി സ്വർണമാല കവർന്നു; 42കാരൻ പിടിയിൽ
  • കെ എസ് യു നേതാവിന്റെ വീടാക്രമണം; കോൺഗ്രസിന്റെ മൗനത്തിൽ കെ എസ് യു പ്രവർത്തകർക്കിടയിൽ അമർഷം
  • പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
  • വയറിലെ അസ്വഭാവിക തടിപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കരളിൽ നാല് കിലോഗ്രാം ഭാരമുള്ള ട്യൂമർ; സങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം
  • അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ പ്രത്യേക സർജിക്കൽ ക്യാമ്പയിൻ
© Copyright 2025 - Newsvision. All Rights Reserved