11

Aug

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
52 views 0 sec 0 Comment

കർക്കിടക വാവുബലി; ആലുവ മണപ്പുറത്തും പരിസരത്തും 450ഓളം പോലീസുകാരെ വിന്യസിക്കും

admin - August 10, 2026

ആലുവ: കർക്കിടക വാവുബലിയോട് അനുബന്ധിച്ച് ആലുവ മണപ്പുറത്തും പരിസരത്തും 3 ഡി വൈ എസ് പി മാരുടെ നേതൃത്വത്തിൽ 450ഓളം പോലീസുകാരെ വിന്യസിക്കും. മഫ്തിയിൽ പ്രധാന കേന്ദ്രങ്ങളിൽ പോലീസുദ്യോഗസ്ഥർ നിരീക്ഷണത്തിനു ഉണ്ടാകും. കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിക്കും. അധിക പോലീസ് പട്രോൾ സംഘവും ഡ്യൂട്ടിക്കുണ്ടാകും. 25 ഓളം ഫയർ ഓഫീസർമാരെ അധികമായി നിയോഗിക്കും. സ്കൂ ബാ ഡൈവിംഗ് സംഘവും രണ്ട് ഡിങ്കി ബോട്ടുകളുമുണ്ടാകും. ഫയർഫോഴ്സിന് കീഴിൽ 40 ഓളം സിവിൽ ഡിഫൻസ് അംഗങ്ങളും ഉണ്ടാകും. ഫയർഫോഴ്സിന്റെ ഒരു വാഹനം മണപ്പുറം കേന്ദ്രീകരിച്ച് ഉണ്ടാകും.

എക്സൈസ് വിഭാഗവും പ്രത്യേക പരിശോധനകൾ നടത്തും. കെഎസ്ആർടിസി അധിക സർവീസുകൾ നടത്തും. പറവൂരിൽ നിന്ന് പുലർച്ചെ നാലുമണിക്ക് സർവീസ് ആരംഭിക്കും. മറ്റിടങ്ങളിൽ നിന്നും സർവീസ് ഉണ്ടാകും. തോട്ടയ്ക്കാട്ടുകരയിലും മഹാത്മാഗാന്ധി ടൗൺ ഹാളിന് സമീപവും കെഎസ്ആർടിസിക്ക് പ്രത്യേകത പാർക്കിംഗ് കേന്ദ്രമുണ്ടാകും.വാട്ടർ അതോറിറ്റി അധികമായി പബ്ലിക് ടാപ്പ് തയ്യാറാക്കും .ആലുവ ജില്ലാ ആശുപത്രിയിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം മണപ്പുറത്ത് ക്യാമ്പ് ചെയ്യും. ആംബുലൻസ് സൗകര്യവും ഉണ്ടാവും. ജില്ലാ ടൂറിസത്തിന്റെ നേതൃത്വത്തിൽ ഇരുപതോളം ലൈഫ് ഗാർർഡുകളെ നിയോഗിക്കും.

കൊച്ചി മെട്രോ 11ന് രാത്രി 11 .15 നും 11. 30 നും തൃപ്പൂണിത്തുറയിൽ നിന്ന് അധിക സർവീസിൽ നടത്തും 12ന് രാവിലെ അഞ്ചര മുതൽ ആലുവയിൽ നിന്ന് സർവീസ് ആരംഭിക്കും. പതിനൊന്നാം തീയതി മുതൽ മുതൽ 12 ഉച്ചവരെ 15 പേരടങ്ങുന്ന റെയിൽവേ പോലീസിന്റെ അധിക സേവനം ലഭിക്കും. മണപ്പുറത്തും പരിസരങ്ങളിലും ഫുഡ് സേഫ്റ്റി വിഭാഗം പ്രത്യേക പരിശോധന നടത്തും. വൈദ്യുതി മുടക്കം വരാതിരിക്കാനുള്ള സജ്ജീകരണം കെഎസ്ഇബി ഏർപ്പെടുത്തും.

റൂറൽ ജില്ലാ പോലീസിൻ്റെ നേതൃത്വത്തിൽ ആലുവ ശ്രീബാലഭദ്ര ഓഡിറ്റോറിയത്തിൽ നടന്ന അവലോകന യോഗത്തിൽ ജില്ലാ പോലീസ് മേധാവി കെഎസ് സുദർശൻ അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പിമാരായ ബൈജു പൗലോസ് , വൈ.നിസാമുദീൻ, സി.ബിനു കുമാർ, ടി.ആർ ജിജു, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ സുജാത ഉദയൻ, പോലീസ് ഉദ്യോഗസ്ഥർ, റവന്യൂ, പിബ്ല്യുഡി ., റോഡ്സ് , ഫുഡ് സേഫ്റ്റി, ആലുവ മുനിസിപ്പൽ ഓഫീസിലെ ഹെൽത്ത് വിഭാഗം,ഇറിഗേഷൻ വിഭാഗം, കെഎസ്ഇബി, ഫയർ ആൻഡ് റെസ്ക്യൂ,,കെഎസ്ആർടിസി , വാട്ടർ അതോറിറ്റി, റെയിൽവേ,, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്, ടൂറിസം, ആലുവ ജില്ലാ ആശുപത്രി, എക്സൈസ്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, ട്രാൻസ്പോർട്ട് വിഭാഗം, എസ്.ആർ.ടി.ഒ, കൊച്ചി മെട്രോ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ആലുവ തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, എന്നിവരും കൂടാതെ ദേവസ്വ പ്രതിനിധികൾ, ക്ഷേത്ര ഉപദേശക സമിതി പ്രതിനിധികൾ, വിവിധ സന്നദ്ധ സംഘടന പ്രതിനിധികൾ, ബസ് ഓപ്പറേറ്റേഴ്‌സ് പ്രതിനിധികൾ, തുടങ്ങിയവരും മറ്റും പങ്കെടുത്തു.

PREVIOUS

പഠനത്തോടൊപ്പം പ്രായോഗിക അനുഭവങ്ങളും നേടാൻ വിദ്യാർഥികൾ ശ്രമിക്കണം; ജില്ലാ കളക്ടർ ജി. പ്രിയങ്ക
Related Post
November 30, 2023
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാൾക്ക് 13 വർഷം തടവും, പിഴയും
March 21, 2024
മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ അറസ്റ്റിൽ
January 25, 2024
നയ പ്രഖ്യാപനം ഒരു മിനിറ്റിൽ അവസാനിപ്പിച്ച് ഗവർണർ
June 13, 2026
മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി
Comments are closed.
കർക്കിടക വാവുബലി; ആലുവ മണപ്പുറത്തും പരിസരത്തും 450ഓളം പോലീസുകാരെ വിന്യസിക്കും
August 10, 2026
പഠനത്തോടൊപ്പം പ്രായോഗിക അനുഭവങ്ങളും നേടാൻ വിദ്യാർഥികൾ ശ്രമിക്കണം; ജില്ലാ കളക്ടർ ജി. പ്രിയങ്ക
August 10, 2026
മുഖ്യമന്ത്രിക്കെതിരെ വധഭീഷണി; ശ്രീഭൂതപുരം സ്വദേശിക്കെതിരെ കാലടി പോലീസ് കേസെടുത്തു
August 9, 2026
അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്‌തു; പിടിയിലായത് കണ്ണൂരിൽ നിന്ന്
August 9, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കർക്കിടക വാവുബലി; ആലുവ മണപ്പുറത്തും പരിസരത്തും 450ഓളം പോലീസുകാരെ വിന്യസിക്കും
News Vision
News Vision
പഠനത്തോടൊപ്പം പ്രായോഗിക അനുഭവങ്ങളും നേടാൻ വിദ്യാർഥികൾ ശ്രമിക്കണം;
News Vision
മുഖ്യമന്ത്രിക്കെതിരെ വധഭീഷണി; ശ്രീഭൂതപുരം സ്വദേശിക്കെതിരെ കാലടി പോലീസ്
News Vision
അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്‌തു; പിടിയിലായത്

Recent Posts

  • കർക്കിടക വാവുബലി; ആലുവ മണപ്പുറത്തും പരിസരത്തും 450ഓളം പോലീസുകാരെ വിന്യസിക്കും
  • പഠനത്തോടൊപ്പം പ്രായോഗിക അനുഭവങ്ങളും നേടാൻ വിദ്യാർഥികൾ ശ്രമിക്കണം; ജില്ലാ കളക്ടർ ജി. പ്രിയങ്ക
  • മുഖ്യമന്ത്രിക്കെതിരെ വധഭീഷണി; ശ്രീഭൂതപുരം സ്വദേശിക്കെതിരെ കാലടി പോലീസ് കേസെടുത്തു
  • അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്‌തു; പിടിയിലായത് കണ്ണൂരിൽ നിന്ന്
  • കാലടി പാലത്തിൽ അറ്റകുറ്റപ്പണികൾ; 8 മുതൽ 14 വരെ രാത്രി 10 മുതൽ രാവിലെ 6 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിക്കും.
© Copyright 2025 - Newsvision. All Rights Reserved