27

Aug

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
139 views 3 sec 0 Comment

സന്ധി ചലനശേഷി വീണ്ടെടുക്കാൻ ഗെയിം സാങ്കേതികവിദ്യ; ആദിശങ്കരയിലെ വിദ്യാർത്ഥികൾക്ക് സംസ്ഥാന അംഗീകാരം

admin - July 8, 2026

കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥികളുടെ നൂതന കണ്ടുപിടുത്തത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. ഇലക്ട്രോണിക്‌സ് ആൻഡ് ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വകുപ്പിലെ അവസാന വർഷ വിദ്യാർത്ഥികളായ ശ്രീജിത്ത് രാമചന്ദ്രൻ, മിസ്‌ന അബ്ദുൾ മനാഫ്, എസ്. വിനായക്, ഷംനാദ് എം. എന്നിവർ വികസിപ്പിച്ച ‘ഗാമിഫൈഡ് ജോയിന്റ് റീഹാബിലിറ്റേഷൻ സിസ്റ്റം’ എന്ന ഉപകരണത്തിനാണ് അവാർഡ് ലഭിച്ചത്. സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ സംഘടിപ്പിച്ച യംഗ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിൽ മികച്ച നവീന ആശയത്തിനുള്ള അംഗീകാരമായാണ് 50,000 രൂപയുടെ അവാർഡ് ലഭിച്ചത്.

നാഡീ-പേശി രോഗികളിലെ സന്ധികളുടെ ചലനശേഷി പുനഃസ്ഥാപിക്കാൻ സഹായിക്കുന്ന ഗെയിം അധിഷ്ഠിത പുനരധിവാസ ഉപകരണമാണിത്. ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്കും സ്ട്രോക്ക് ബാധിതർക്കും പുനരധിവാസത്തിനായി ഈ ഉപകരണം ഉപയോഗിക്കാവുന്നതാണ്. സന്ധികളുടെ ചലനശേഷി വീണ്ടെടുക്കുന്നതിനും, പേശികളുടെ മുറുക്കം നിയന്ത്രിക്കുന്നതിനും, മസ്തിഷ്‌ക-പേശി ഏകോപനം മെച്ചപ്പെടുത്തുന്നതിനും, പുനരധിവാസ പുരോഗതി വേഗത്തിലാക്കുന്നതിനും ഇത് സഹായിക്കുന്നു. വീഡിയോ ഗെയിമുകളുടെ ഘടകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ വ്യായാമം കൂടുതൽ ആകർഷകവും തുടർച്ചയായി ചെയ്യാൻ പ്രേരിപ്പിക്കുന്നതുമാണ് ഇതിന്റെ പ്രത്യേകത.

ഇലക്ട്രോണിക്‌സ് ആൻഡ് ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വകുപ്പ് മേധാവി ഡോ. രമ്യ ജോർജിന്റെ മേൽനോട്ടത്തിലാണ് വിദ്യാർത്ഥികൾ ഉപകരണം വികസിപ്പിച്ചത്. ഇതിനുമുമ്പ് വിവിധ ഇന്നൊവേഷൻ, ടെക്നോളജി മത്സരങ്ങളിൽ പങ്കെടുത്ത് ‘ഗാമിഫൈഡ് ജോയിന്റ് റീഹാബിലിറ്റേഷൻ സിസ്റ്റം’ 1.61 ലക്ഷം രൂപയുടെ സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. ആരോഗ്യരംഗത്തെ പുനരധിവാസ ചികിത്സ കൂടുതൽ ഫലപ്രദവും രോഗിസൗഹൃദവുമാക്കാൻ സഹായിക്കുന്ന ഈ കണ്ടുപിടുത്തം ശ്രദ്ധേയമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

PREVIOUS

കാലടിയിലെ ഗതാഗതകുരുക്ക് പരിഹരിക്കാൻ കർശന നടപടി  വേണം ; മനുഷ്യവകാശ കമ്മീഷൻ 

NEXT

അപൂർവ മുഴ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ
Related Post
May 25, 2026
മാമോദീസ കഴിഞ്ഞ് യുകെയില്‍ മടങ്ങിയെത്തി; അങ്കമാലി സ്വദേശികളുടെ അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് ഉറക്കത്തില്‍ മരണത്തിന് കീഴടങ്ങി
May 2, 2024
ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യ ചരക്ക് ലോറി തട്ടി മരിച്ചു
April 4, 2026
എം.ഡി.എം.എയുമായി യുവതിയുൾപ്പടെ 4 പേർ പിടിയിൽ
May 1, 2024
കെഎസ്ആർടിസി ബസിലെ സിസിടിവിയിൽ ദൃശ്യങ്ങളില്ല, മെമ്മറി കാർഡ് കാണാനില്ല
Comments are closed.
വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനം നൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി
August 27, 2026
ബൈക്കുകൾ കൂട്ടിയിടിച്ച് ശ്രീമൂലനഗരത്ത് യുവാവിന് ദാരുണാന്ത്യം
August 27, 2026
ജയിൽ ചാടിയ പ്രതി ആധാർ കാർഡ് തിരികെ വാങ്ങാൻ പൊലീസ് സ്റ്റേഷനിൽ; പിടിക്കപ്പെടുമെന്ന് ഭയന്ന് ഓടി രക്ഷപ്പെട്ടു
August 26, 2026
വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ: പരിശോധന ശക്തമാക്കും
August 25, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനം നൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി
News Vision
News Vision
ബൈക്കുകൾ കൂട്ടിയിടിച്ച് ശ്രീമൂലനഗരത്ത് യുവാവിന് ദാരുണാന്ത്യം
News Vision
ജയിൽ ചാടിയ പ്രതി ആധാർ കാർഡ് തിരികെ
News Vision
വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ: പരിശോധന ശക്തമാക്കും

Recent Posts

  • വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനം നൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി
  • ബൈക്കുകൾ കൂട്ടിയിടിച്ച് ശ്രീമൂലനഗരത്ത് യുവാവിന് ദാരുണാന്ത്യം
  • ജയിൽ ചാടിയ പ്രതി ആധാർ കാർഡ് തിരികെ വാങ്ങാൻ പൊലീസ് സ്റ്റേഷനിൽ; പിടിക്കപ്പെടുമെന്ന് ഭയന്ന് ഓടി രക്ഷപ്പെട്ടു
  • വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ: പരിശോധന ശക്തമാക്കും
  • ആലുവ സബ് ജയിലില്‍ നിന്ന് മോഷണക്കേസ് പ്രതി ജയിൽ ചാടി; അന്വേഷണം ഊര്‍ജിതം
© Copyright 2025 - Newsvision. All Rights Reserved