07

Oct

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
168 views 0 sec 0 Comment

പത്തനംതിട്ടയിൽ 13 കാരിയെ പീഡിപ്പിച്ചെന്ന പരാതി വ്യാജം; പീഡനം നടന്നിട്ടില്ലെന്ന് വൈദ്യ പരിശോധനാ ഫലം

admin - July 5, 2026

പത്തനംതിട്ട; സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന പതിമൂന്ന് വയസ്സുകാരിയുടെ പരാതി വ്യാജം. പീഡനം നടന്നിട്ടില്ലെന്ന വൈദ്യ പരിശോധനാ ഫലം ലഭിച്ചതോടെയാണ് പൊലീസ് കേസിൽ സമഗ്രമായ അന്വേഷണം നടത്തിയത്. കസ്റ്റഡിയിലെടുത്ത 6 പേരെ പൊലീസ് ഇന്നലെ താൽക്കാലികമായി വിട്ടയച്ചിരുന്നു. പെൺകുട്ടിയുടെ മൊഴിയിലും സാഹചര്യങ്ങളിലും പൊരുത്തക്കേട് കണ്ടതിനെ തുടർന്നായിരുന്നു ഇത്. വൈദ്യ പരിശോധനാ ഫലം ലഭിച്ചതിനു ശേഷം പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി മൊഴി മാറ്റുകയായിരുന്നു. കുട്ടികൾ തമ്മിലുണ്ടായ തർക്കമാണോ ഇത്തരം ഒരു പരാതിക്ക് കാരണമായതെന്ന് പൊലീസ് അന്വേഷിക്കുന്നു.

സ്കൂളിൽവച്ചുനടന്ന കൗൺസലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. പത്തിലധികം പേർ തന്നെ പീഡിപ്പിച്ചുവെന്നും ഇതിൽ ആറ് പേർ സഹപാഠികളാണെന്നുമാണ് പെൺകുട്ടി പറഞ്ഞത്. തുടർന്ന് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 6 പേരെ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടൽ പൊലീസ് രണ്ട് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. പ്രതികളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമുണ്ടായിരുന്നു. സ്കൂളിന് സമീപത്ത് വച്ചും പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വച്ചുമായിരുന്നു പീഡനമെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഈ സമയം കസ്റ്റഡിയിൽ എടുത്തവർ ഒരുമിച്ചുണ്ടായിരുന്നില്ലെന്ന് കണ്ടെത്തി.

അതേസമയം പതിമൂന്ന് വയസ്സുകാരിയെ സഹപാഠികൾ പീഡിപ്പിച്ച സംഭവത്തിൽ ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപഴ്സൻ കെ.വി മനോജ് കുമാർ സ്വമേധയാ കേസെടുത്തിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ കേസെടുത്തത്. ജില്ലാ ശിശു സംരക്ഷണ ഓഫിസർ, ജില്ലാ പൊലീസ് മേധാവി, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിവരിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

PREVIOUS

കാർ യാത്രികന് ഹൃദയാഘാതം; ബസിൽ യാത്ര ചെയ്ത ‘മാലാഖ’മാർ ഓടിയെത്തി, സഹായത്തിന് നാട്ടുകാരും

NEXT

കാലടിയിലെ ഗതാഗതകുരുക്ക് പരിഹരിക്കാൻ കർശന നടപടി  വേണം ; മനുഷ്യവകാശ കമ്മീഷൻ 
Related Post
July 23, 2024
സംസ്ഥനത്ത് സ്വർണവില കുത്തനെ താഴേക്ക്;പവന് 2000  രൂപയുടെ ഇടിവാണ് ഉണ്ടായത്
February 24, 2024
ഊർജ്ജ ജല സരക്ഷണം; ആദിശങ്കരയിൽ ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
April 18, 2026
ഗവർണറുടെ പ്രസംഗം അവസാനിക്കുമ്പോൾ കയ്യടിക്കണം; കാലടി സർവകലാശാലയിൽ ഗവർണറുടെ പരിപാടിയിൽ കർശന നിർദേശങ്ങൾ
January 25, 2024
എൻ. ജിജിയ്ക്ക് രാഷ്ട്രപതിയുടെ മെഡൽ
Comments are closed.
വയോധികയെ ശുചിമുറിയിൽ പൂട്ടി സ്വർണമാല കവർന്നു; 42കാരൻ പിടിയിൽ
October 6, 2026
കെ എസ് യു നേതാവിന്റെ വീടാക്രമണം; കോൺഗ്രസിന്റെ മൗനത്തിൽ കെ എസ് യു പ്രവർത്തകർക്കിടയിൽ അമർഷം
October 6, 2026
പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
September 28, 2026
വയറിലെ അസ്വഭാവിക തടിപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കരളിൽ നാല് കിലോഗ്രാം ഭാരമുള്ള ട്യൂമർ; സങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം
September 27, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വയോധികയെ ശുചിമുറിയിൽ പൂട്ടി സ്വർണമാല കവർന്നു; 42കാരൻ പിടിയിൽ
News Vision
News Vision
കെ എസ് യു നേതാവിന്റെ വീടാക്രമണം; കോൺഗ്രസിന്റെ
News Vision
പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ
News Vision
വയറിലെ അസ്വഭാവിക തടിപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കരളിൽ

Recent Posts

  • വയോധികയെ ശുചിമുറിയിൽ പൂട്ടി സ്വർണമാല കവർന്നു; 42കാരൻ പിടിയിൽ
  • കെ എസ് യു നേതാവിന്റെ വീടാക്രമണം; കോൺഗ്രസിന്റെ മൗനത്തിൽ കെ എസ് യു പ്രവർത്തകർക്കിടയിൽ അമർഷം
  • പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
  • വയറിലെ അസ്വഭാവിക തടിപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കരളിൽ നാല് കിലോഗ്രാം ഭാരമുള്ള ട്യൂമർ; സങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം
  • അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ പ്രത്യേക സർജിക്കൽ ക്യാമ്പയിൻ
© Copyright 2025 - Newsvision. All Rights Reserved