06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Uncategorized
1,259 views 0 sec 0 Comment

കാലടി സമാന്തരപാലം മെയ് മാസത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കും

admin - January 12, 2026

കാലടിയില്‍ പുതുതായി നിര്‍മ്മിക്കുന്ന സമാന്തരപാലത്തിന്‍റെ നിര്‍മ്മാണം മെയ് അവസാനത്തോടുകൂടി പൂര്‍ത്തീകരിക്കുമെന്ന് എം.എല്‍.എമാരായ റോജി എം. ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ അറിയിച്ചു. പാലത്തിന്‍റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുവാനായി എം.എല്‍.എമാരുടെ നേത്യത്വത്തില്‍ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും കരാറുകാരുമുള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ചതിന് ശേഷമാണ് ഇത് അറിയിച്ചത്. പുതിയ പാലത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന് ശേഷം നിലവിലെ പാലം അടച്ചിട്ടിട്ടുള്ള അറ്റകുറ്റപണികള്‍ നടത്തും.

നിലവിലെ പാലത്തിന്‍റെ അറ്റകുറ്റപണികള്‍ക്കായി 1.12 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ പണികള്‍ക്കായി ഏകദേശം ഒന്നര മാസക്കാലം പാലം പൂര്‍ണ്ണണായും അടച്ചിടേണ്ടി വരും. ഇത് എം.സി റോഡിലൂടെ യാത്ര ചെയ്യുന്ന ലക്ഷണകണക്കിന് ആളുകള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും എന്നത് കൊണ്ട് പുതിയ പാലത്തിന്‍റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തീകരിച്ചതിന് ശേഷം നിലവിലെ പാലത്തിന്‍റെ അറ്റകുറ്റപണികള്‍ നടത്താനാണ് തീരുമാനം. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം എം.എല്‍.എമാരുടേയും ജില്ലാ കളക്ടറുടേയും സാന്നിധ്യത്തില്‍ വിശദമായ യോഗം ചേര്‍ന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എം,എല്‍.എമാരുടെ നേത്യത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മഴക്കാലത്തിന് മുമ്പായി പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

എം.എല്‍.എ മാരായ റോജി എം ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി എന്നിവരോടൊപ്പം കാലടി പഞ്ചായത്ത് പ്രസിഡന്‍റ് പൗളി ബേബി, ഒക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. സിന്ധു ടീച്ചര്‍, ജില്ലാ പഞ്ചായത്ത് കാലടി ഡിവിഷന്‍ അംഗം അഹല്യ സദാനന്ദന്‍, വൈസ് പ്രസിഡന്‍റുമാരായ പി.വി സ്റ്റീഫന്‍, ജോണി കെ.ഒ, വാര്‍ഡ് മെമ്പര്‍മാരായ മായ സജീവന്‍, ഷിബു ടി.പി, പഞ്ചായത്തംഗങ്ങളായ രാജേഷ് എം.കെ, ശശി വി.ബി, സുനില്‍, പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സജ്ന, അസി. എഞ്ചിനീയര്‍ സാലി, പൊതുമരാമത്ത് റോഡ്സ് വിഭാഗം അസി. എഞ്ചിനീയര്‍ ഷാഹുല്‍ ഹമീദ്, മെയിന്‍റനന്‍സ് വിഭാഗം അസി. എഞ്ചിനീയര്‍ അബിത ഉള്‍പ്പെടെ സ്വകാര്യ ബസ് ഉടമാ പ്രതിനിധികളും കരാറുകാരും സ്ഥലം സന്ദര്‍ശിച്ചു.

PREVIOUS

ചിത്ര പ്രിയയുടെ കൊലപാതകം; കേസിൽ നിലവിൽ ഒരു പ്രതി മാത്രമെന്ന് റൂറൽ എസ് പി എം ഹേമലത

NEXT

ആദിശങ്കരയിൽ നടന്ന ശാസ്ത്ര സങ്കേതിക പ്രദർശനം വിദ്യാർത്ഥികൾക്ക് വിജ്ഞാന പ്രദവും, കൗതുകവുമായി
Related Post
November 18, 2025
ശബരിമലയിൽ തിരക്ക്; ഉദ്യോഗസ്ഥ യോഗം വിളിക്കാൻ അനുമതി തേടി സർക്കാർ, തള്ളി ഇലക്ഷൻ കമ്മിഷൻ
July 17, 2024
തൃശൂരിൽ റോജി, കണ്ണൂരിൽ സുധാകരൻ, കോർപറേഷനുകൾ പിടിക്കാൻ ഒരുങ്ങി കോൺഗ്രസ്
December 6, 2025
രാഹുലിന്‍റെ അറസ്റ്റു തടഞ്ഞ് ഹൈക്കോടതി
October 29, 2025
പൊലീസ് മർദ്ദനം; നിയമസഭയ്ക്ക് മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved