കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് സ്വദേശി അനുവിന്‍റെ മരണത്തില്‍ മലപ്പുറം സ്വദേശി കസ്റ്റഡിയില്‍. സംഭവം നടന്ന സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സമീപത്തുള്ള സിസിടിവി ക്യാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞതോടെയാണ് പൊലീസ്, ഇയാളെ കസ്റ്റഡിയിലെടുത്തത്. അനുവിന്‍റെ മരണം കൊലപാതകം തന്നെയെന്ന നിഗമനത്തില്‍ നേരത്തെ പൊലീസ് എത്തിച്ചേര്‍ന്നിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം ഒരു ചുവന്ന ബൈക്കില്‍ എത്തിയ ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സിസിടിവി ക്യാമറയില്‍ ഇയാളെ കണ്ടെത്തിയത്. നേരത്തെ മോഷണക്കേസുകളിൽ അടക്കം ഉൾപ്പെട്ടയാളാണ് […]
ഒന്നരക്കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
പെരുമ്പാവൂർ: ഒന്നരക്കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ആസാം നൗഗവ് ജൂറിയ സ്വദേശി റൂഹുൽ അമീൻ (44), ബീഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി സുരേന്ദ്ര പട്ടേൽ (56) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ഒക്കൽ കാരിക്കോട് ഭാഗത്ത് വീട് വാടകയ്ക്ക് എടുത്തായിരുന്നു മയക്ക്മരുന്ന് വ്യാപാരം. മുറിക്കകത്ത് പ്രത്യേക അറയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആസാമിൽ നിന്നും തീവണ്ടി മാർഗമാണ് കഞ്ചാവ് എത്തിച്ചിരുന്നത്. ചെറിയ പൊതികളാക്കി രണ്ടായിരം രൂപയ്ക്കാണ് വിൽപ്പന. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും മലയാളികളായ യുവാക്കൾക്കിടയിലും ആണ് ഇവർ വില്പന […]
തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി, വോട്ടെണ്ണല്‍ ജൂണ്‍ നാലിന്
ന്യൂഡല്‍ഹി: രാജ്യം ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഏഴ് ഘട്ടങ്ങളിലായിട്ടായിരിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 19 ന് ആരംഭിച്ച് ജൂണ്‍ ഒന്നു വരെ ഏഴ് ഘട്ടങ്ങളിലായിട്ടായിട്ടാണ് 543 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. ജൂണ്‍ നാലിന് ആണ് വോട്ടെണ്ണല്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് വാര്‍ത്താ സമ്മേളനത്തില്‍ തീയതി പ്രഖ്യാപിച്ചത് ഒറ്റ ഘട്ടമായിട്ട് നടക്കുന്ന കേരളത്തില്‍ ഏപ്രില്‍ 26 ന് ആണ് വിധിയെഴുത്ത്. ഏപ്രില്‍ 19 ന് ആണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ടം ഏപ്രില്‍ 24 ന് […]
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി സംസ്ഥാന സർക്കാർ
ന്യൂഡൽഹി∙ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി സംസ്ഥാന സർക്കാർ. സിഎഎ ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി. നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 131 അനുസരിച്ച് നേരത്തേ തന്നെ സുപ്രീംകോടതിയിൽ സംസ്ഥാനം ഹർജി നൽകിയിട്ടുണ്ട്. ഇതിലാണ് ഇപ്പോൾ സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജിയും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപാണ് കേരളത്തിന്റെ നിർണായക നീക്കം. സിഎഎ സംബന്ധിച്ച് […]
റോഡില്‍ ചിതറിവീണത് 40,000 രൂപ, തിരിച്ചുകിട്ടിയത് 10,000 മാത്രം
ആലുവ : ആലുവ കമ്പനിപ്പടിയിൽ കഴിഞ്ഞദിവസം റോഡിൽ പറന്നത് 40,000 രൂപ. ഫ്രൂട്ട് കച്ചവടക്കാരനായ കളമശ്ശേരി പത്തടിപ്പാലം വാടക്കാത്ത് പറമ്പിൽ അഷറഫ് (60) കച്ചവടാവശ്യത്തിനായി കരുതിയ പണമാണ് ദേശീയപാതയിൽ പറന്നത്. പതിനായിരം രൂപയോളം ഉടമയ്ക്ക് തിരികെ ലഭിച്ചു. റോഡിലൂടെ സഞ്ചരിച്ച ബൈക്ക് യാത്രക്കാരടക്കം അഞ്ഞൂറ് രൂപ നോട്ടുകൾ പെറുക്കിയെടുത്തതിനാൽ ആളെ കണ്ടെത്തി തിരികെ ചോദിക്കാൻ അഷറഫിന് കഴിഞ്ഞില്ല. കനിവുതോന്നി പണം തിരികെനൽകാൻ മറ്റുള്ളവർ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് അഷറഫ്. പണം നഷ്ടമായത് എങ്ങനെയെന്നറിയാതെ സങ്കടത്തിലിരിക്കെയാണ് റോഡിൽ പണം പറന്ന […]
ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതികൾ ഇന്നറിയാം
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിക്ക് വിഗ്യാന്‍ ഭവനില്‍ വാര്‍ത്താസമ്മേളനം നടത്തി തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. അഞ്ച് ഘട്ടങ്ങളിൽ അധികമായി ഇത്തവണ തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫല പ്രഖ്യാപനവും നടത്തി. ലോക് സഭ തെരഞ്ഞെടുപ്പിനൊപ്പം അരുണാചല്‍ പ്രദേശ്, ആന്ധപ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ […]
കാലിക്കറ്റ്, സംസ്കൃത സര്‍വകലാശാല വിസിമാരെ പുറത്താക്കിയ സംഭവത്തില്‍ തിങ്കളാഴ്ച വരെ തുടര്‍നടപടികള്‍ വേണ്ട: ഹൈക്കോടതി
കൊച്ചി: കാലിക്കറ്റ്, സംസ്കൃത സര്‍വകലാശാല വിസിമാരെ പുറത്താക്കിയ സംഭവത്തില്‍ പുറത്താക്കപ്പെട്ട വിസിമാര്‍ക്കെതിരെ തിങ്കളാഴ്ച വരെ തുടര്‍നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്. പുറത്താക്കപ്പെട്ട വിസിമാർ നൽകിയ ഹർജികൾ ഹൈക്കോടതി വാദത്തിനായി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. ഒരാഴ്ച മുമ്പാണ് കാലിക്കറ്റ്, സംസ്കൃത സര്‍വകലാശാല വൈസ് ചാൻസലര്‍മാരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയത്. യുജിസി യോഗ്യതയില്ലെന്ന കാരണത്താലാണ് ഗവര്‍ണറുടെ നടപടി. കാലിക്കറ്റ് സര്‍വകലാശാല വിസി ഡോ. എംകെ ജയരാജിനെയും സംസ്കൃത സര്‍വകലാശാല വിസി ഡോ എംവി നാരായണനെയുമാണ് പുറത്താക്കിയത്.
അഞ്ച് ദിവസം ചുട്ടുപ്പൊള്ളും, കൊടുംചൂട്; ഒന്‍പത് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ 19-ാം തീയതി വരെ പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില […]
‘കേരളത്തില്‍ ഇത്തവണ താമര വിരിയും’; പ്രധാനമന്ത്രി നരേന്ദ്രമോദി
പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിലെത്തി. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി പത്തനംതിട്ടയിലെത്തിയത്. മലയാളത്തില്‍, ശരണം വിളിയോടെയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇത്തവണ നാനൂറിലധികം സീറ്റുകള്‍ എന്‍ഡിഎ നേടുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേരളത്തില്‍ ഇത്തവണ താമര വിരിയും എന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിൽ അഴിമതി സർക്കാരാണ് ഉള്ളതെന്നും ഇവിടുത്തെ ജനങ്ങൾക്ക് നഷ്ടം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇവിടെ ശത്രുക്കളായവർ ദില്ലിയിൽ ബന്ധുക്കളാണ്. ഒരു തവണ […]
വനിതകളുടെ ഐഡിയ ഹാക്കത്തോണില്‍ മികച്ച അംഗീകാരം നേടി ആദിശങ്കരയിലെ വിദ്യാര്‍ത്ഥിനി ഹരിത
കാലടി : കാലടി ആദിശങ്കര എഞ്ചിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വകുപ്പ് വിദ്യാര്‍ഥിനിയായ കെ ജെ ഹരിത അവതരിപ്പിച്ച സ്മാര്‍ട്ട് എനര്‍ജി മീറ്ററിങ് സിസ്റ്റം എന്ന ആശയം കേന്ദ്ര ഗവര്‍മെന്റിന്റെ മിനിസ്ട്രി ഓഫ് മൈക്രോ സ്മോള്‍ ആന്‍ഡ് മീഡിയം എന്റെര്‍പ്രൈസ്സ് (എംഎസ്എംഇ) നടത്തിയ വനിതകള്‍ക്കായുള്ള ഐഡിയ ഹാക്കത്തൊണിന്റെ അംഗീകാരം. രാജ്യമൊട്ടാകെ 397 ആശയങ്ങളാണ് മന്ത്രാലയം തെരഞ്ഞെടുത്തത്. ആദിശങ്കര ടിബിഐയുടെ കീഴില്‍ ഈ ആശയം വികസിപ്പിക്കുവാന്‍ 5.5 ലക്ഷം രൂപയുടെ ധനസഹായമാണ് ഹരിതയ്ക്ക് ലഭിക്കും. […]
കാലടിയിൽ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കാലടി: കാലടിയിൽ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന സ്വദേശി ജിനോ (32) ആണ് മരിച്ചത്. തൂങ്ങിയ നിലയിലായിരുന്നു. ഇന്നലെ മുറി എടുത്തതാണ്. മുറി തുറക്കാത്തതിനെ തുടർന്ന് രാവിലെ ലോഡ്ജിലെ ജീവനക്കാർ മുറി കുത്തി തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. കാലടി പോലീസ് മേൽ നടപടികൾ സ്വീകരിക്കുന്നു. ആത്മഹത്യയെന്ന് കരുതുന്നു. മലയാറ്റൂർ റോഡിലെ കെ.കെ ലോഡ്ജിലാണ് മൃതദേഹം കണ്ടത്
യെദ്യൂരപ്പയ്‌ക്കെതിരെ പോക്സോ കേസ്; സഹായം തേടിയെത്തിയപ്പോള്‍ ലൈംഗികാതിക്രമം നേരിട്ടെന്ന് പരാതി
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്കെതിരെ പോക്സോ കേസ്. 17 വയസ്സുകാരിയുടെ അമ്മയുടെ പരാതിയിന്മേലാണ് നടപടി. ബെംഗളൂരു സദാശിവനഗർ പോലീസാണ് കേസെടുത്തത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ കുട്ടിയ്ക്കൊപ്പം സ്റ്റേഷനിലെത്തിയാണ് ഇവർ പരാതി സമർപ്പിച്ചത്. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ മുൻ മുഖ്യമന്ത്രിക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. 2024 ഫെബ്രുവരി രണ്ടിന് യെദ്യൂരപ്പയുടെ സഹായം തേടാൻ പോയതിനിടെയായിരുന്നു ലൈംഗികാതിക്രമമെന്നാണ് പരാതിയിൽ പറയുന്നത്.
കമ്പനി എംഡിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി 41 ലക്ഷം തട്ടി, രണ്ട് ബിഹാർ സ്വദേശികൾ കൂടി അറസ്റ്റിൽ
കൊച്ചി: ബിൽഡിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി അതുപയോഗിച്ച് കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറിൽനിന്ന് 41 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് ബിഹാർ സ്വദേശികൾ കൂടി അറസ്റ്റിൽ. ബിഹാർ സ്വദേശികളായ അജിത് കുമാർ (20), ഗുൽഷൻ കുമാർ (25) എന്നിവരെയാണ് ബിഹാറിലെ ഗോപാൽ ഗഞ്ചിൽനിന്നു കൊച്ചി സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ നാലുപേരെ കേസിൽ ബിഹാറിൽ നിന്ന് പിടികൂടിയിരുന്നു. ഇവരിൽനിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂട്ടുപ്രതികളെ […]
നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിലെത്തും
ദില്ലി:പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കും. എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മോദിയെത്തുന്നത്. മൂന്ന് മാസത്തിനിടെ നാലാം തവണയാണ് കേരള സന്ദർശനം. റബ്ബർ വിലയുമായി ബന്ധപ്പെട്ടു നിർണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പുതുതായി ബിജെപിയിലേക്ക് എത്തിയ പത്മജാ വേണുഗോപാൽ അടക്കം വേദിയിലുണ്ടാകും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം. രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് ഒരു മണി വിമാനത്താവളത്തോട് ചേർന്ന ശംഖുമുഖം, […]
രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍
ദില്ലി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചത്. രാജ്യത്തെ വിലക്കയറ്റം പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെയാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലകുറച്ചുകൊണ്ടുള്ള തീരുമാനം പുറത്തുവരുന്നത്.
മലയാറ്റൂർ കുരിശുമുടിയിലേക്ക് തീർഥാടക പ്രവാഹം
മലയാറ്റൂർ: മലയാറ്റൂർ വിശുദ്ധവാരം ആരംഭിച്ചതോടെ മലയാറ്റൂർ കുരിശുമുടിയിലേക്ക് തീർഥാടകരുടെ തിരക്ക് വർധിച്ചു. 50 നോമ്പ് ആരംഭം മുതൽ ധാരാളം തീർഥാടകർ കുരിശുമുടിയിൽ നിത്യവും എത്തിക്കൊണ്ടിരിക്കുന്നു. എല്ലാ ദിവസവും കുരിശുമുടി പള്ളിയിൽ രാവിലെ 7.30ന് കുർബാന നടക്കുന്നുണ്ട്. ഇതിനു പുറമേ നോമ്പ് ആരംഭിച്ചതു മുതൽ രാവിലെ 5.30, 7.30, 9.30, വൈകീട്ട് 6.30 സമയങ്ങളിൽ കുർബാന ഉണ്ട്. മാർത്തോമ്മാ രക്തസാക്ഷിത്വത്തിന്റെ 1950-ാം വർഷത്തിന്റെ ഓർമയ്ക്കായി തീർഥാടകർക്ക് നേർച്ച പായസം നൽകുന്നത് ഈ വർഷവും തുടരും. കൂടാതെ വെഞ്ചരിച്ച ഹന്നാൻ […]
ചികിത്സാ പിഴവ് മൂലം രോഗി മരിച്ചതായി പരാതി
പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സാപിഴവ് മൂലം രോഗി മരിച്ചതായി പരാതി. പന്തളം ചേരിക്കൽ സ്വദേശിനി ശ്യാമള (54) ആണ് മരിച്ചത്. ശ്യാമളയുടെ മകൾ യാമിസേതു ആണ് അമ്മയുടെ മരണം ചികിത്സാ പിഴവുമൂലമെന്ന് പരാതി ഉന്നയിച്ചിരിക്കുന്നത്. ആറു ദിവസമായി ശ്യാമള പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തിനു ചികിത്സയിൽ കഴിയുകയായിരുന്നു.
വധശ്രമ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
കാഞ്ഞൂർ: വധശ്രമ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കാലടി കാഞ്ഞൂർ വെട്ടിയാടൻ വീട്ടിൽ ആഷിക് (26) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. കാലടി, നെടുമ്പാശ്ശേരി, അങ്കമാലി, പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, കഠിനദേഹോപദ്രവം, അതിക്രമിച്ച് കയറ്റം, ന്യായവിരോധമായ സംഘം ചേരൽ, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടയൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. […]
അശ്ലീല വെബ് സീരിസുകള്‍: യെസ്മ അടക്കം 18 ഒടിടി പ്ലാറ്റ്ഫോമുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍
ദില്ലി:സൈബര്‍ ലോകത്തെ അശ്ലീലവും അശ്ലീല കണ്ടന്‍റുകളും തടയുന്നതിനായി ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (ഐ ആൻഡ് ബി) വ്യാഴാഴ്ച 18 ഓളം ഒടിടി പ്ലാറ്റ്ഫോമുകള് നിരോധിച്ചു. അശ്ലീല കണ്ടന്‍റുകള്‍ വിതരണം ചെയ്യുന്നതായി കണ്ടെത്തിയ 18 ഒടിടി പ്ലാറ്റ്‌ഫോമുകൾക്കെതിരെയാണ് നടപടിയെടുത്തത് എന്നാണ് കേന്ദ്രം ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ഈ 18 പ്ലാറ്റ്‌ഫോമുകളുമായി ലിങ്ക് ചെയ്‌തിരിക്കുന്ന 19 വെബ്‌സൈറ്റുകൾ, 10 ആപ്പുകൾ, 57 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയും നിരോധിച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്നുള്ള അഡള്‍ട്ട് കണ്ടന്‍റ് പ്ലാറ്റ്ഫോം യെസ്മയും നിരോധിച്ചവയില്‍ […]