23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
485 views 1 sec 0 Comment

കോതമംഗലം കാളിയാർ പുഴയിൽ കാലാവധി കഴിഞ്ഞ മരുന്നുകളുടെ വൻ ശേഖരം

admin - June 3, 2024

കോതമംഗലം: കാലാവധി കഴിഞ്ഞ മരുന്നുകളുടെ വൻശേഖരം കാളിയാർ പുഴയിലും പരിസരങ്ങളിലും കണ്ടെത്തി. കാളിയാർ പുഴയുടെ കാവക്കാട് നീർപ്പാലത്തിലും ഇതിനോട് ചേർന്ന സ്ഥലങ്ങളിലുമാണ് വലിയ തോതിൽ മരുന്നുകൾ തള്ളിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കൂടുതൽ മരുന്ന് തള്ളിയത്. വെള്ളിയാഴ്ച രാത്രിയിലും മരുന്നുകൾ കൊണ്ടു വന്ന് തള്ളിയിരുന്നതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ പോത്താനിക്കാട് സ്വദേശിയുടെ പേരിൽ പോത്താനിക്കാട് പൊലിസ് കേസെടുത്തു. കാലാവധി കഴിഞ്ഞ മരുന്നുകൾ കൊണ്ടെത്തിച്ച് രഹസ്യമായി പുതിയ പാക്കറ്റുകളിലാക്കി വിൽപന നട ത്തുന്നതായുള്ള ആരോപണവും നാട്ടുകാർ പറയുന്നു. ഇതിനെ സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. പുഴയിലൂടെ എന്തുമാത്രം മരുന്നുകൾ ഒഴുക്കി കളഞ്ഞു എന്ന് വ്യക്തമായിട്ടില്ല.

നീർപ്പാലത്തിന്‍റെ തൂണിന്‍റെ സംരക്ഷണ ഭിത്തിയിലും പുഴയുടെ കരയിലുമായി കൂടി കിടക്കുന്ന മരുന്നുകളുടെ എണ്ണം നോക്കുമ്പോൾ വലിയ തോതിൽ മരുന്നുകൾ ഒഴുക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഗുളികകൾ, കുപ്പി മരുന്നുകൾ, വാക്സിൻ ഇഞ്ചക്ഷൻ മരു ന്നുകൾ തുടങ്ങിയവയുടെ വൻ ശേഖരമാണ് തള്ളിയിരിക്കുന്നത്. മരുന്നുകൾ കൊണ്ടുവന്നിട്ട വരെ കണ്ടെത്തി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പോത്താനിക്കാട് പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതി നൽകിയിരുന്നു.

സംഭവമറിഞ്ഞു സ്ഥലത്തെത്തിയ മാത്യു കുഴൽനാടൻ എംഎൽഎയും കർശന നടപടി എടുക്കണമെന്ന് പൊലീസിനോട് അവശ്യപ്പെട്ടു. കാലാവധി കഴിഞ്ഞ മരുന്നുകൾ നശിപ്പിക്കുന്നതിന് മാനദണ്ഡങ്ങൾ ഉള്ളപ്പോൾ, പാരിസ്ഥിതിക പ്രശ്ന‌ ങ്ങൾക്ക് കാരണമായേക്കാവുന്ന രീതിയിൽ തള്ളിയിരിക്കുന്നത് ഗൗരവമായി കാണണമെന്ന് എം.എൽ.എ പറഞ്ഞു. എം.എ ൽ.എയുടെ നിർദേശപ്രകാരം കല്ലൂർക്കാട് അഗ്നി രക്ഷാസേനയെത്തി പുഴയുടെ കരയിലും തൂണിൻ്റെ സംരക്ഷണ ഭിത്തിയിലും കിടന്നിരുന്ന മരുന്നുകൾ നീക്കം ചെയ്തു.

 

 

PREVIOUS

വിഴിഞ്ഞത്ത് ഓടിക്കൊണ്ടിരിക്കെ കാറിൽ പുക; മുൻവശവും എഞ്ചിനും കത്തിനശിച്ചു

NEXT

വർഗീസിന്റ സത്യസന്ധത, കളഞ്ഞു പോയ പെൻഷൻ പണം ഐസക്കിന് തിരികെ ലഭിച്ചു
Related Post
September 18, 2024
ശബരിമല ഡ്യൂട്ടിക്കെത്തിയ പൊലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു
December 5, 2025
ജയിലിൽ നിരാഹാരം; ആരോഗ്യസ്ഥിതി മോശമായതോടെ രാഹുൽ ഈശ്വറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
May 6, 2024
യുവതിക്കു നേരെ ആസിഡ് ആക്രമണം; മുൻ ഭർത്താവ് പിടിയിൽ
August 10, 2024
വിങ്ങിപ്പൊട്ടി ദുരിതബാധിതര്‍; ചേര്‍ത്തുപിടിച്ചാശ്വസിപ്പിച്ച് പ്രധാനമന്ത്രി മോദി
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved