വയനാട്: വയനാട് എടവക പായോട് ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. കഴുത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ജനവാസ മേഖലയില്‍ എത്തിയത്. ആന നടന്നു നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വനമില്ലാത്ത പഞ്ചായത്തിലാണ് ആനയെത്തിയത്. ക്ഷീര കര്‍ഷകരാണ് ആനയെ കണ്ടത്. കര്‍ണാടകയില്‍ നിന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ചുവിട്ട ആനയാണെന്നാണ് വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കാട്ടാനെയ വനത്തിലേക്ക് മാറ്റാനുള്ള ശ്രമം ആരംഭിച്ചു. ജനവാസമേഖലയിലെത്തിയ ആന മാനന്തവാടിയിലേക്ക് നീങ്ങുകയാണ്. കോടതി പരിസരത്ത് നിലയുറപ്പിച്ചിരിക്കുകയാണ് ആന. നാഗര്‍ഹോള ദേശീയ ഉദ്യാനത്തില്‍ ഉള്ള ആനയാണെന്നാണ് […]
പോക്സോകേസ്: യുവാവിനെ വെറുതെ വിട്ടു
കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ വെറുതേ വിട്ടു. കോടഞ്ചേരി മുത്തപ്പൻപുഴ കോളനിയിലെ അരുൺരാജൻ (23) നെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് കോഴിക്കോട് പോക്സോ അതിവേഗകോടതി ജഡ്ജി രാജീവ് ജയരാജ് വെറുതേ വിട്ടത്.2018-ൽ കോടഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. കോടതി ഉത്തരവ് പ്രകാരം ഡി.എൻ.എ. പരിശോധനയിലൂടെയാണ് കുട്ടിയുടെ പിതാവ് ആരോപണവിധേയനായ യുവാവല്ലെന്ന് കണ്ടെത്തിയത്. പ്രതിക്ക് വേണ്ടി അഭിഭാഷകരായ സി.എസ്. അനിൽ കുമാർ, പി.എം. ദീപാറാണി എന്നിവർ ഹാജരായി.
ബ്രഹ്‌മ 2024; ലോഗോ പ്രകാശനം ചെയ്തു
കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്നോളജിയിൽ നടക്കുന്ന ദേശീയ ടെക്‌നോ കൾച്ചറൽ ഫെസ്റ്റ് ‘ബ്രഹ്‌മ 2024’ന്റെ ലോഗോ പ്രകാശനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. എസ്.ശ്രീപ്രിയയും, ആദിശങ്കര ജനറൽ മാനേജർ എൻ. ശ്രീനാഥും ചേർന്ന് ലോഗോ പ്രകാശനം നിർവ്വഹിച്ചു. തുടർന്ന് കോളേജിലെ വിദ്യാർത്ഥികുടെ മ്യൂസിക്‌സ് ബാന്റും, ഫ്‌ളാഷ് മോബും ഉണ്ടായിരുന്നു. ഇന്ത്യയിലെ വിവിധ കോളേജുകളിൽ നിന്നുളള വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ബ്രഹ്‌മ ഫെബ്രുവരി 29,മാർച്ച് 1,2 തിയതികളിലാണ് നടക്കുന്നത്.
പൊലീസുകാരൻ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
തൃശൂർ∙ കൊടുങ്ങല്ലൂരിൽ പൊലീസുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൺട്രോൾ റൂം എസ്ഐ റാങ്കിലുള്ള ഡ്രൈവർ എൽത്തുരുത്ത് സ്വദേശി അപ്പുഴി രാജു (50) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചുനാളായി ഇദ്ദേഹം വിഷാദരോഗത്തിലായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.
നികുതി സ്ലാബുകളിൽ മാറ്റം വരുത്താതെ ബജറ്റ്
ദില്ലി:ആറാമത്തെ ബജറ്റിൽ നികുതി സ്ലാബുകളിൽ മാറ്റം വരുത്താതെ ധനമന്ത്രി നിർമ്മല സീതാരാമൻ. കഴിഞ്ഞ പത്ത് വർഷത്തിലെ നേട്ടങ്ങൾ എണ്ണി പറഞ്ഞ ധനമന്ത്രി ഇടക്കാല ബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല. സമ്പൂർണ ബജറ്റ് അല്ലാത്തതിനാൽ തന്നെ ഇതൊരു പ്രകടന പത്രിക മാത്രമായാണ് കണക്കാക്കുന്നത്.ഏപ്രിൽ-മെയ് മാസങ്ങളിൽ സർക്കാർ പൊതുതെരഞ്ഞെടുപ്പിനെ ഇടക്കാല ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. വരുന്ന സർക്കാർ ജൂലൈയിൽ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കും. ഗ്രാമീണ മേഖലയിൽ വൈദ്യപതി, പാചകവാതകം, സൗജന റേഷൻ എന്നിവ ഉറപ്പാക്കി. വികസിത ഭാരതം ലക്ഷ്യമിട്ടുള്ള ക്ഷേമപദ്ധതികൾ […]
അങ്കമാലിയിൽ 225 കിലോ കഞ്ചാവ്; ഒന്നാം പ്രതിക്ക് മുപ്പത്തിയാറ് വർഷം കഠിന തടവും, മൂന്നു ലക്ഷം രൂപ പിഴയും
അങ്കമാലി: അങ്കമാലിയിൽ 225 കിലോ കഞ്ചാവ് പോലീസ് പിടികൂടിയ കേസിൽ ഒന്നാം പ്രതി പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കുടിയിൽ അനസ് (41) നെ മുപ്പത്തിയാറ് വർഷം കഠിന തടവിനും , മൂന്നു ലക്ഷം രൂപ പിഴയടയ്ക്കാനും വിധിച്ചു. എറണാകുളം അഡീഷണൽ സെഷൻസ് ആന്റ് ജില്ലാ കോടതിയുടേതാണ് വിധി. രണ്ടും മൂന്നും പ്രതികളായ ചേലാമറ്റം കുന്നക്കാട്ടുമല പഠിപ്പുരക്കൽ വീട്ടിൽ ഫൈസൽ (35), ശംഖുമുഖം പുതുവൽ പുത്തൻ വീട്ടിൽ വർഷ (22) എന്നിവർക്ക് 12 വർഷം തടവും ഒരു ലക്ഷം രൂപ […]
മൂക്കന്നൂർ കൂട്ടക്കൊലക്കേസിൽ പ്രതി ബാബുവിന് വധശിക്ഷ
കൊച്ചി: അങ്കമാലി മൂക്കന്നൂർ കൂട്ടക്കൊലക്കേസിൽ പ്രതി ബാബുവിന് വധശിക്ഷ. സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് വധ ശിക്ഷ വിധിച്ചത്. മറ്റ് രണ്ട് കൊലപാതകത്തിൽ ഇരട്ട ജീവപര്യന്തം തടവും പ്രതി അനുഭവിക്കണം. കേസിലെ വിവിധ വകുപ്പുകളിൽ നാല് ലക്ഷത്തി പതിനായിരം രൂപ പിഴയും ബാബു അടക്കണം. ബാബുവിനെതിരെ കൊലപാതകവും കൊലപാതക ശ്രമവും അടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി പറഞ്ഞിരുന്നു. പ്രതിയായ ബാബു സഹോദരൻ ശിവൻ, ഭാര്യ വൽസല, മകൾ സ്മിത എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് കോടതി പറഞ്ഞു. […]
ശ്രീശങ്കര പുരസ്‌കാരം ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥിന്
കാലടി: ആദി ശങ്കര ട്രസ്റ്റിന്റെ ഈ വർഷത്തെ ശ്രീശങ്കര പുരസ്‌കാരം ഐ.എസ്.ആർ.ഒ.ചെയർമാൻ എസ്. സോമനാഥിന്. ഫെബ്രുവരി 3ന് ഉച്ചകഴിഞ്ഞ് 2.30ന് കാലടി ശ്രീ ശാരദാ വിദ്യാലയത്തിലെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ആദി ശങ്കര ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കെ.ആനന്ദ് പുരസ്‌കാരം നൽകും. സീനിയർ പ്രിൻസിപ്പാൾ ഡോ. ദീപാ ചന്ദ്രൻ, പി.ടി.എ. പ്രസിഡണ്ട് ബിജു ജനാർദ്ദനൻ, ആദി ശങ്കര എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ.എസ്.ശ്രീപ്രിയ, ആദി ശങ്കര ട്രെയിനിങ് കോളേജ് പ്രിൻസിപ്പാൾ ഡോ.എൻ.കെ.അർജുൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ഒരു […]
ജോസഫിന്റെ ആത്മഹത്യ: മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുക്കണമെന്ന് പഞ്ചായത്ത് പ്രമേയം
വയനാട്: ചക്കിട്ടപ്പാറയിലെ ജോസഫിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രാദേശിക മാധ്യമപ്രവർത്തകനെതിരെ സിപിഎം ഭരിക്കുന്ന ചക്കിട്ടപാറ പഞ്ചായത്ത് പ്രമേയം പാസാക്കി. പ്രാദേശിക മാധ്യമപ്രവർത്തകനെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണമെന്നാണ് ആവശ്യം. പഞ്ചായത്ത് പാസാക്കിയ പ്രമേയം മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും അയച്ചു. പ്രാദേശിക മാധ്യമപ്രവർത്തകന്റെ വാർത്തകൾ ആത്മഹത്യയ്ക്ക് പ്രേരണയായെന്ന് പഞ്ചായത്ത് ഭരണസമിതി ആരോപിക്കുന്നു. ക്ഷേമ പെന്‍ഷന്‍ കിട്ടാതിരുന്നതുവഴി ജീവിതം പ്രതിസന്ധിയിലായെന്ന് കാട്ടി രേഖാമൂലം അറിയിച്ച് നാളുകള്‍ കാത്തിരുന്ന ശേഷമാണ് ജോസഫ് ജീവനൊടുക്കിയത്. എങ്കിലും, ഇത്തരമൊരു കടുംകൈയിലേക്ക് ജോസഫിനെ എത്തിച്ചതില്‍ പെന്‍ഷന്‍ കുടിശികയ്ക്ക് യാതൊരു […]
കഞ്ചാവ് കേസിലെ പ്രതിയ്ക്ക് രണ്ടു വർഷം തടവും 25000 രൂപ പിഴയും
കോതമംഗലം: കഞ്ചാവ് കേസിലെ പ്രതിയ്ക്ക് രണ്ടു വർഷം തടവും25000 രൂപ പിഴയും വിധിച്ചു. ഒറീസ സ്വദേശി രഞ്ജിത്ത് പ്രധാൻ ( 38 ) നെയാണ് പറവൂർ അഡീഷണൽ ഡിസ്റ്റിക്ക് ആന്റ് സെഷൻസ് കോടതി ജഡ്ജി മുജീബ് റഹ്മാൻ ശിക്ഷിച്ചത്. കോതമംഗലം തൃക്കാരിയൂർ മുണ്ടയ്ക്കപ്പടിയിൽ നിന്ന് മൂന്ന് കിലോ കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ ഡി.വൈ.എസ്.പി അഗസ്റ്റിൻ മാത്യു, ഇൻസ്പെക്ടർ ബേസിൽ തോമസ് എസ്.ഐ മാരായ രഘുനാഥൻ, ഉബൈസ്, സീനിയർ സി.പി. ഒമാരായ ജോബി, ജീമോൻ , […]
സംസ്കൃത സർവ്വകലാശാലയിൽ രജിസ്ട്രാർ ഒഴിവ്
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ രജിസ്ട്രാർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും കോളേജ്/സർവ്വകലാശാല തലത്തിൽ 10 വർഷത്തെ അധ്യാപന പരിചയവും കോളേജ്/സർവ്വകലാശാലയിൽ ഉത്തരവാദിത്വപ്പെട്ട തസ്തികയിൽ ജീവനക്കാരെ മാനേജ് ചെയ്ത് അഞ്ച് വർഷത്തെ ഭരണനിർവ്വഹണ പരിചയവുമുളളവർക്ക് അപേക്ഷിക്കാം. പ്രായം 2024 ജനുവരി ഒന്നിന് 45 വയസ്സിന് മുകളിൽ. നാല് വർഷത്തേയ്ക്ക് നേരിട്ടുളള നിയമനമായിരിക്കും. സംസ്ഥാന/കേന്ദ്ര സർക്കാർ/മറ്റ് സർവ്വീസുകളിലുളളവർക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകും. ഫെബ്രുവരി 29ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ […]
ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം
മലപ്പുറം; കൊണ്ടോട്ടിയില്‍ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടെയാണ് അപകടം. ഓമാനൂര്‍ സ്വദേശി ഷിഹാബുദ്ദീന്റെ മകന്‍ മുഹമ്മദ് ഐബക് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ദാരുണമായ സംഭവമുണ്ടായത്. വീടിന്റെ മുറ്റത്ത് കുട്ടി കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ഗേറ്റ് തകര്‍ന്ന് ദേഹത്തേക്ക് വീഴുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് വീട്ടുകാരും നാട്ടുകാരും ഓടിയെത്തി. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഗേറ്റ് അപകടാവസ്ഥയിലായിരുന്നു എന്നാണ് വിവരം.
രൺജിത്ത് ശ്രീനിവാസൻ വധക്കേസില്‍ എല്ലാ പ്രതികൾക്കും വധശിക്ഷ
ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് നിരീക്ഷിച്ച് കൊണ്ടാണ് 15 പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. കേസിൽ ആദ്യഘട്ടത്തിൽ വിചാരണ നേരിട്ട 15 പ്രതികൾ കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികളെല്ലാം. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ 3 പേരുമാണ് ആദ്യ ഘട്ടത്തിൽ […]
പി സി ജോർജ് ബിജെപിയിലേക്ക്
തിരുവനന്തപുരം: ജനപക്ഷം നേതാവ് പി സി ജോർജ് ബിജെപിയിലേക്ക്. കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്താൻ ഇന്ന് പി സി ദില്ലിക്ക് തിരിക്കും. ഇന്ന് ഉച്ചകഴിഞ്ഞാണ് ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പി സി ജോർജ് സംഘടനയിൽ അംഗത്വം എടുക്കണമെന്ന നിലപാടിലാണ് ബിജെപി. അതേ സമയം, മുന്നണി എന്ന നിലയിൽ സഹകരിക്കണോ ജനപക്ഷം പിരിച്ചു വിട്ട് ബിജെപിയിൽ ചേരണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് ജോർജ് വ്യക്തമാക്കി.
സ്‌കൂട്ടർ യാത്രക്കാരിയെ കാറിടിപ്പിച്ച് വീഴ്ത്തി മാല പൊട്ടിക്കാൻ ശ്രമം; ഗുരതര പരിക്ക്
അങ്കമാലി: സ്‌കൂട്ടർ യാത്രക്കാരിയെ കാറിടിപ്പിച്ച് വീഴ്ത്തി മാല പൊട്ടിക്കാൻ ശ്രമം.എളവൂർ പാലിപ്പുഴ പാത്താടൻ വീട്ടിൽ അജയകുമാറിന്റെ ഭാര്യ ബിജിമോൾക്ക് ഗുരുതര പരിക്കേറ്റു.ഭർത്താവിനെ അങ്കമാലിയിലെ ബസ് സ്റ്റാൻഡിൽ വിട്ടതിനുശേഷം തിരികെ വരികയായിരുന്ന ബിജിയുടെ സ്‌കൂട്ടറിലാണ് പിന്തുടർന്നെത്തിയ കാർ ഇടിപ്പിച്ചത്. കാറിടിച്ചതിനെ തുടർന്ന് സ്‌കൂട്ടർ സമീപത്തെ കനാലിലേക്ക് വീഴുകയും ബിജി റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.കാറിൽ നിന്നും ഇറങ്ങിയ യുവാവ് സഹായിക്കാൻ എന്ന വ്യാജേന എഴുന്നേൽപ്പിക്കുകയും കഴുത്തിൽ കിടന്ന സ്വർണ്ണ നിറമുള്ള കൊന്ത സ്വർണ്ണ മാല എന്ന് കരുതി പൊട്ടിച്ചെടുക്കുകയും ചെയ്തു.പിന്നീട് […]
രണ്‍ജിത്ത് ശ്രീനിവാസ് കൊലപാതകക്കേസ്; വിധി ഇന്ന്
ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ രണ്‍ജിത്ത് ശ്രീനിവാസ് കൊലപാതക കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. രാവിലെ 11ന് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് ശിക്ഷ വിധിക്കുന്നത്. കേസില്‍ വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസാണ് ഇതെന്നും പരമാവധി ശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചിരിക്കുന്നത്. കേസിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് ആലപ്പുഴ ജില്ലയില്‍ പൊലീസ് കനത്ത ജാഗ്രയിലാണ്. കോടതി പരിസരത്തും കനത്ത […]
കാലടി പ്ലാൻ്റേഷനിൽ കാട്ടാന കൂട്ടം ഇറങ്ങി
കാലടി : അയ്യംമ്പുഴ പഞ്ചായത്തിൽ വീണ്ടും കാട്ടാന കൂട്ടം ഇറങ്ങി .കാലടി പ്ലാൻ്റേഷനിലെ കല്ലാല ബി ഡിവിഷനിലെ ടാസ്കിലാണ് ഇന്നലെ ഉച്ചക്ക് ശേഷം മൂന്ന് മണിയോടുകൂടി എത്തിയ കാട്ടാനകൂട്ടം ഇറങ്ങിയത് . ഞായറാഴ്ച്ച വൈകിട്ടും ഡിവിഷൻ ഓഫീസിനടുത്ത് കാട്ടാനകൂട്ടം എത്തിയിരുന്നു. എസ്റ്റേറ്റ് മാനേജരെ വിളിച്ചറിയിച്ച ഉടൻ സ്ഥലത്തെത്തുകയും മാനേജരും,ഡിവിഷൻ ഫീൽഡ് എക്സിക്യുട്ടീവും തൊഴിലാളികളും ഒച്ച വച്ച് ആനയെ കാട്ടിലേക്ക് കയറ്റി വിട്ടു.കഴിഞ്ഞ ദിവസം പ്ലാൻ്റേഷൻ ഹയർ സെക്കൻ്ററി സ്കൂൾ കഞ്ഞിപ്പുരക്കുനേരേയും കഴിഞ്ഞ രാത്രി കാട്ടാന ആക്രമണം ഉണ്ടായി. […]
കൊലപാതകക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
നെടുമ്പാശേരി: കൊലപാതകക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെടുമ്പാശേരി അകപ്പറമ്പ് കിഴക്കേടത്ത് വീട്ടിൽ ലാൽകൃഷ്ണ (ലാലപ്പൻ 37) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ക്ലീനിന്‍റെ ഭാഗമായി ജില്ല പോലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നെടുമ്പാശ്ശേരി, ചെങ്ങമനാട് പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, ആയുധ നിയമം, അടിപിടി, ഭീഷണിപ്പെടുത്തി കവർച്ചാ ശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. 2019 ൽ അത്താണിയിൽ ബിനോയിയെ കൊലപ്പെടുത്തിയ […]
രാജ് ഭവന്റെയും ഗവർണറുടെയും സുരക്ഷയ്ക്ക് സിആർപിഎഫ്; ഉത്തരവ് കേരളത്തിന് കൈമാറി
തിരുവനന്തപുരം : രാജ് ഭവന്റെയും ഗവർണറുടെയും സുരക്ഷയ്ക്കായി സിആർപിഎഫിനെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് കൈമാറി. ഇസ്ഡ് പ്ലസ് സുരക്ഷ നൽകുന്നതിൻെറ ഭാഗമായി സിആർപിഎഫിനെ നിയോഗിക്കുന്നുവെന്ന് മാത്രമാണ് ആഭ്യന്തരമന്ത്രാലയത്തിൻെറ ഉത്തരവിലുള്ളത്. ഇതോടെ രാജ് ഭവൻെറ സുരക്ഷയ്ക്ക് പൊലീസും- സിആർപിഎസും ഉള്‍പ്പെടുന്ന സാഹചര്യമുണ്ടാകും. നാളെ ചേരുന്ന സുരക്ഷ അവലോകന യോഗമായിരിക്കും പൊലീസും- കേന്ദ്ര സേനയും ഏതൊക്കെ ചുമതലകള്‍ ഏറ്റെടുക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. രാജ് ഭവൻെറ സുരക്ഷ ചുമതല പൊലീസിന് മാത്രമായിരിക്കുമോ, ഗവർണറുടെ സുരക്ഷ കേന്ദ്രസേനക്ക് മാത്രമായി മാറ്റുമോ തുടങ്ങിയ കാര്യത്തിലെല്ലാം […]