ഒരുമാസത്തെ ക്ഷേമപെൻഷൻ അനുവദിച്ചു; 15 മുതൽ വിതരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരുമാസത്തെ ക്ഷേമപെൻഷൻ അനുവദിച്ച് സംസ്ഥാന സർക്കാർ. വെള്ളിയാഴ്ച പെൻഷൻ വിതരണം ചെയ്യുമെന്ന് ധനവകുപ്പ് അറിയിച്ചു. ഏഴുമാസത്തെ കുടിശിക നിലനിൽക്കെയാണ് പെൻഷൻ അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ഒരുമാസത്തെ ക്ഷേമപെൻഷൻ നൽകാനായി 900 കോടി രൂപയാണ് വേണ്ടത്. അതേസമയം പെൻഷൻ നൽകാത്തത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് സിപിഐ വിമർശനം ഉന്നയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവലോകനം ചെയ്യുന്നതിനു ചേർന്ന യോഗത്തിലാണ് സിപിഐ വിമർശനം ഉന്നയിച്ചത്. എന്നാൽ പെൻഷൻ എത്രയം വേഗം നൽകുമെന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.

മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ മുതല്‍ റമദാന്‍ വ്രതാരംഭം

കോഴിക്കോട്: മാസപ്പിറവി ദൃശ്യമായി. കേരളത്തില്‍ നാളെ മുതല്‍ റമദാന്‍ വൃതാരംഭം. പൊന്നാനിയില്‍ മാസപ്പിറവി കണ്ടതായി പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. മാസപ്പിറവി ദൃശ്യമായതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ റമദാന്‍ വ്രതം ആരംഭിച്ചിരിക്കുകയാണ്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലാണ് ഇന്ന് വ്രതം ആരംഭിച്ചത്.

ഓപ്പറേഷൻ ദിവ്യാസ്ത്ര: അഗ്നി-5 മിസൈൽ ആദ്യ പരീക്ഷണം വിജയം

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ പദ്ധതിയായ ഓപ്പറേഷൻ ദിവ്യാസ്ത്രയുടെ ഭാഗമായി വികസിപ്പിച്ചെടുത്ത അഗ്നി-5 മിസൈലിന്‍റെ ആദ്യ പരീക്ഷണം വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ലോഞ്ച് വെഹിക്കിൾ ഉപയോഗിച്ച് വിവിധ ലക്ഷ്യങ്ങളിൽ ആക്രമണം നടത്താൻ ശേഷിയുള്ള മിസൈലാണ് അഗ്നി-5. പോർമുനകൾ ഉപയോഗിച്ച് ലക്ഷ്യങ്ങൾ ഭേദിച്ചു കഴിഞ്ഞാൽ ലോഞ്ച് വെഹിക്കിൾ തിരിച്ചെത്തും. ഇതു വീണ്ടും ഉപയോഗിക്കാനും സാധിക്കും. മൾട്ടിപ്പിൾ ഇൻഡിപ്പെൻഡന്‍റ്ലി ടാർജറ്റബിൾ റീ എൻട്രി വെഹിക്കിൾ (MIRV) സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരു വനിതയാണ് ഈ പദ്ധതിക്കു നേതൃത്വം നൽകിയതെന്നും […]

പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു; ചട്ടങ്ങളിൽ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു. ചട്ടങ്ങളിൽ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പൗരത്വ ഭേദഗതി നിയമത്തിൻ്റെ ചട്ടങ്ങൾ ഉൾക്കൊള്ളുന്ന വിജ്ഞാപനം പുറത്തിറക്കിയത്. പൗരത്വത്തിനുള്ള അപേക്ഷകൾ ഉടൻ സ്വീകരിച്ചു തുടങ്ങും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിയമം നടപ്പിലാക്കുമെന്ന് നേരത്തെ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ സൂചിപ്പിച്ചിരുന്നു. 2019ലാണ് പൗരത്വഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയത്. നേരത്തെ പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ മതപരമായ അടിച്ചമര്‍ത്തല്‍ നേരിട്ടതിനെ […]

വില്ലേജ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട:  അടൂർ കടമ്പനാട് വില്ലേജ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കൽ സ്വദേശി മനോജ്  (42 ) ആണ് മരിച്ചത്. മനോജിന്‍റെ പോക്കറ്റിൽ നിന്നും പൊലീസിന് ആത്മഹത്യക്കുറിപ്പ് കിട്ടിയിട്ടുണ്ട്. എന്നാല്‍ എന്താണ് ഈ കത്തിലുള്ളതെന്നോ മനോജിനെ മരണത്തിലേക്ക് നയിച്ച കാരണമെന്തോണെന്നോ നിലവില്‍ വ്യക്തമായിട്ടില്ല.

പ്രൊഫ. സ്കറിയ സക്കറിയ സ്മാരക പുരസ്കാരം ഡോ. വിനിൽ പോളിന്

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ മലയാള വിഭാഗം മേധാവിയായിരുന്ന പ്രൊഫ. സ്കറിയ സക്കറിയയുടെ സ്മരണാർത്ഥം സാംസ്കാരിക പഠന മേഖലയിലെ യുവഗവേഷകരുടെ മികച്ച ഗ്രന്ഥത്തിന് സർവ്വകലാശാല ഏർപ്പെടുത്തിയ പ്രഥമ പ്രൊഫ. സ്കറിയ സക്കറിയ സ്മാരക പുരസ്കാരം ഡോ. വിനിൽ പോൾ രചിച്ച ‘മഞ്ചാടിക്കരിഃ ഒളിച്ചോട്ടത്തിന്റെ വിമോചനദൈവശാസ്ത്രം’ന് ലഭിച്ചു. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 40 വയസിൽ താഴെയുളളവരുടെ 2021, 2022, 2023 വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച രചനകളാണ് പുരസ്കാരത്തിന് പരിഗണിച്ചത്. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മലയാള […]

മോഷണക്കേസിലെ പ്രതി കസ്‌റ്റഡിയിൽ

അങ്കമാലി: മോഷണക്കേസിലെ പ്രതി കസ്‌റ്റഡിയിൽ. അയമ്പുഴ ചുള്ളി കോളാട്ടുകുടി ബിനോയി (40) നെയാണ് അങ്കമാലി പോലീസ് കസ്റ്റഡിയിലെടുത്തത്. കെ.എസ്.ആർ.ടി.സി സ്റ്റാൻറ് പരിസരത്ത് നിന്ന് ഇയാൾ സ്ക്കൂട്ടർ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. ബാറ്ററി മോഷണം ഉൾപ്പെടെ ഇരുപതോളം മോഷണക്കേസുകൾ ബിനോയിയുടെ പേരിലുണ്ട്. ഇൻസ്പെക്ടർ പി.ലാൽകുമാർ, എസ്.ഐ എൻ.എസ്.റോയ്, എസ്.സി.പി.ഒ മാരായ എം.എം.കബീർ, പി.വി,വിജീഷ്, സിപിഒ അജിത തിലകൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

സ്‌കൂളില്‍ പോകുന്നതിനിടെ അഞ്ചുവയസുകാരന് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്‌

പാലക്കാട്: സ്‌കൂളില്‍ പോകുന്നതിനിടെ മണ്ണാര്‍ക്കാട് അഞ്ചുവയസുകാരന് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്‌. മണ്ണാര്‍ക്കാട് വിയ്യക്കുറുശ്ശി പച്ചക്കാട് ചേലേങ്കര കൂനല്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍-സജിത ദമ്പതികളുടെ മകന്‍ ആദിത്യനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. വീടിന് സമീപത്തുള്ള വിയ്യക്കുറുശ്ശി എല്‍.പി. സ്‌കൂളിലാണ് കുട്ടിപഠിക്കുന്നത്. അമ്മയുടെ സഹോദരിയ്ക്കും സഹോദരന്‍ അനിരുദ്ധനുമൊപ്പം സ്‌കൂളിലേക്ക് പോകുന്നതിനിടെ റോഡരികില്‍ നിന്ന് കാട്ടുപന്നി കുതിച്ചെത്തുകയായിരുന്നു. കാട്ടുപന്നിയുടെ ഇടിയേറ്റ കുട്ടി തെറിച്ച് വീണു. കൈയ്ക്കും നെറ്റിയിലുമാണ് പരിക്കേറ്റത്. കൂടെയുണ്ടായിരുന്നവര്‍ ബഹളം കൂട്ടിയതോടെ കാട്ടുപന്നി ഓടിമറയുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ […]

ഇലക്റ്ററൽ ബോണ്ട് വിവരങ്ങള്‍ ഉടന്‍ പുറത്തുവിടണം; എസ്ബിഐക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം

ന്യൂഡൽഹി: ഇലക്റ്ററൽ ബോണ്ട് കേസിൽ എസ്ബിഐക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ബോണ്ട് പ്രകാരം രാഷ്ട്രീയ പാർട്ടികൾക്കു ലഭിച്ച പണത്തിന്‍റെ വിവരങ്ങൾ ചൊവ്വാഴ്ച തന്നെ എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നും മാര്‍ച്ച് 15നകം കമ്മീഷൻ ഇത് പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ബോണ്ടുകളുടെ വിവരങ്ങള്‍ നല്‍കാന്‍ ജൂണ്‍ 30 വരെ സമയംതേടി എസ്ബിഐ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്‍റെ നടപടി. സുപ്രീം കോടതി വിധി വന്ന് 26 പിന്നിട്ടിട്ടും എസ്ബിഐയുടെ […]

മലയാളി വിദ്യാര്‍ഥിനി ബെംഗളൂരുവിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നുവീണു മരിച്ചു

നെടുങ്കണ്ടം: ഇടുക്കി ചെമ്മണ്ണാര്‍ സ്വദേശിനിയായ ഫിസിയൊതെറാപ്പി വിദ്യാര്‍ഥിനി ബെംഗളൂരുവില്‍ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്നുവീണ് മരിച്ചു. ചെമ്മണ്ണാര്‍ എള്ളംപ്ലാക്കല്‍ അനില (19) ആണ് മരിച്ചത്. ശനിയാഴ്ചയാണ് അപകടം നടന്നത്. ബെംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനിയായ അനില മരിച്ച വിവരം കോളേജ് അധികൃതരാണ് വീട്ടില്‍ അറിയിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. അച്ഛന്‍: ബിജു. അമ്മ: ബീന (ഉടുമ്പന്‍ചോല പഞ്ചായത്ത് വൈസ് പ്രസിഡന്റ്). സഹോദരി: അമൃത.

ഇന്ത്യന്‍യുവതി ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ടു; കുട്ടിയുമായി നാട്ടിലെത്തി ഭര്‍ത്താവ് കുറ്റംസമ്മതിച്ചു

ഹൈദരാബാദ്: ഇന്ത്യക്കാരിയായ യുവതിയെ കൊന്ന് റോഡരികിലെ കുപ്പത്തൊട്ടിയില്‍ തള്ളി. ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ബക്ക്‌ലെയ്‌യിലാണ് സംഭവം. തെലങ്കാനയിലെ കിഴക്കന്‍ ഹൈദരാബാദിലുള്ള ഉപ്പല്‍ സ്വദേശിനി ചൈതന്യ മന്ദാഗനി (36) ആണ് മരിച്ചത്. ഭര്‍ത്താവാണ് ചൈതന്യയെ കൊന്നത്. കൊലയ്ക്കുശേഷം നാട്ടിലേക്ക് മടങ്ങിയ ഇയാള്‍ കുട്ടിയെ ചൈതന്യയുടെ മാതാപിതാക്കളെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ചൈതന്യയെ താന്‍ കൊന്നുവെന്ന് അവരോട് ഏറ്റുപറഞ്ഞു. ഇക്കാര്യങ്ങള്‍ ചൈതന്യയുടെ മാതാപിതാക്കള്‍ ഉപ്പല്‍ എം.എല്‍.എ. ബന്ദാരി ലക്ഷ്മണ റെഡ്ഡിയെ അറിയിച്ചതോടെയാണ് കൊലപാതക വാര്‍ത്ത പുറംലോകം അറിയുന്നത്. മാതാപിതാക്കളുടെ അഭ്യര്‍ഥന പ്രകാരം […]

96-മത് ഓസ്കർ പുരസ്ക്കാരങ്ങൾ; വേദിയിൽ തിളങ്ങി ക്രിസ്റ്റഫർ നോളന്‍റെ ഓപ്പൺ ഹൈമർ

96-മത് ഓസ്കർ പുരസ്ക്കാരങ്ങൾ പ്രഖ്യാപന വേദിയിൽ തിളങ്ങി ക്രിസ്റ്റഫർ നോളന്‍റെ ഓപ്പൺഹൈമർ. ഏഴ് പുരസ്ക്കാരങ്ങളാണ് ഓപ്പൺ ഹൈമർ ഇതുവരെ സ്വന്തമാക്കിയത്. മികച്ച സംവിധായകൻ, നടൻ‌, ചിത്രം, സഹനടൻ, ഒറിജിനൽ സ്‌കോർ, എഡിറ്റർ, ഛായാഗ്രഹണം എന്നീ പുരസ്ക്കാരങ്ങളാണ് ഓപ്പൺഹൈമർ വാരിക്കൂട്ടിയത്. മികച്ച ചിത്രം, മികച്ച സംവിധായകൻ ക്രിസ്റ്റഫർ‌ നോളൻ.മികച്ച നടൻ – കിലിയൻ‌ മർഫി, മികച്ച സഹനടൻ – റോബർട്ട് ഡൗണി ജൂനിയർ, മികച്ച ഒറിജിനൽ സ്‌കോർ , മികച്ച എഡിറ്റർ – ജെന്നിഫർ ലേം, മികച്ച ഛായാഗ്രഹണം- […]

കാഴ്ച്ച പരിമിതരുടെ ക്യാമ്പ് സമാപിച്ചു

കാലടി:കാഴ്ച്ച പരിമിതരുടെ ക്യാമ്പ് സമാപിച്ചു. നാഷണൽ ഫെഡറേഷൻ ഓഫ് ബ്ലെൻഡിൻ്റെ ആഭിമുഖ്യത്തിൽ കാലടി സായി ശങ്കരശാന്തി കേന്ദ്രത്തിൻ്റെ സഹകരണത്തോടെ നടന്നു വന്ന രണ്ടു ദിവസത്തെ വനിതകളുടെ പരിശീലന ക്യാമ്പ് സമാപിച്ചു. കാലടി സാമൂഹ്യആരോഗ്യ കേന്ദ്രം മെഡിക്കൽ ആഫീസർ ഡോ:നസീമ നജീബ് ഡോ: ലിജാ ദിവാകരൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു. സമാപനസമ്മേളനം ജില്ല പഞ്ചായത്തംഗം  ശാരദാ മോഹൻ ഉൽഘാടനം ചെയ്തു. ‘കാലടി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ജിജി വർഗീസ് എട്ടാം വാർഡ് മെമ്പർ ഷിജ സെബാ […]

മൃദംഗ വിദ്വാൻ ആർ.എൽ.വി വേണു കുറുമശ്ശേരിയുടെ ദേഹവിയോഗം കലാലോകത്തിനു തീരാനഷ്ടം

കാലടി: മൃദംഗ വിദ്വാൻ ആർ.എൽ.വി. വേണു കുറുമശ്ശേരിയുടെ ദേഹവിയോഗം കലാലോകത്തിനു തീരാനഷ്ടം. ഇന്ന് കാലടി ശ്രീ ശങ്കരാ സ്‌കൂൾ ഓഫ് ഡാൻസ് പി.ടി.എ യോഗം നടന്നു കൊണ്ടിരിക്കുമ്പോഴാണ് ഞെട്ടലോടെ ആ ദുഃഖവാർത്ത ശ്രവിച്ചത്. കഴിഞ്ഞ 40 വർഷമായി നൃത്തപരിപാടികൾക്ക് ഒരു അവിഭാജ്യ ഘടകമായിരുന്നു വേണു. വാദ്യ പരിശീലകനുമായിരുന്നു. നിരവധി പുരസ്‌ക്കാരങ്ങളും നേടിയിട്ടുണ്ട്. കാലടിക്കാർക്ക് സുപരിചിതനായ അദ്ദേഹം അന്തർദ്ദേശീയ നൃത്ത സംഗീതോത്സവത്തിലെ നിറ സാന്നിദ്ധ്യമായിരുന്നു. ആദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ പ്രോഗ്രാം നർത്തകി സുധാ പീതാംബരന്റെ നൃത്ത പ്രവേശനത്തിന്റെ അൻപതാം […]

ആനയിടയുമെന്ന് പേടി വേണ്ട; തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ റോബോട്ടിക്ക് ആന

കാലടി: ക്ഷേത്രോത്സവങ്ങൾക്കും മറ്റും ഇനി ആന ഇടയും എന്ന ഭയം വേണ്ട. കൂടാതെ ആന എഴുന്നള്ളിപ്പിന് ഇനി ലക്ഷങ്ങൾ ചിലവും വരില്ല. സഞ്ചരിക്കുന്ന റോബോട്ടിക് ആനയെ നടക്കിരുത്തുകയാണ് കാലടി മറ്റൂർ തൃക്കയിൽ മഹാദേവ കത്തിയമ്പലം ക്ഷേത്രത്തിൽ.ഈ മാസം പതിനേഴാം തീയതി ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ ആനയെ നടയിരുത്തും. ആന്ധ്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെറ്റ ഇന്ത്യ എന്ന  സ്ഥാപനമാണ് ആനയെ നൽകുന്നത്. ഉത്സവങ്ങൾക്കും മറ്റും ആനയെ എഴുന്നള്ളിക്കുന്നതിന് ലക്ഷക്കണക്കിന് രൂപയാണ് ഓരോ ക്ഷേത്രങ്ങൾക്കും ചിലവ് വരുന്നത്. മാത്രമല്ല […]

തിരുവൈരാണിക്കുളം ഫെസ്റ്റ്; മിനി മാരത്തോൺ 24 ന്‌

കാലടി: തിരുവൈരാണിക്കുളത്ത് ഏപ്രിൽ 7മുതൽ 13 വരെ തിരുവൈരാണിക്കുളം ഫെസ്റ്റ് നടത്തുന്നു. കലാപരിപാടികൾ, വ്യാപാര മേളകൾ, ഫുഡ് ഫെസ്റ്റ് എന്നിവ ഉൾപ്പെടുന്നതാണ് ഫെസ്റ്റ്. ഫെസ്റ്റിൻ്റെ ഭാഗമായി മാർച്ച് 24 ഞായർ രാവിലെ 7 മുതൽ മിനി മാരത്തോൺ സംഘടിപ്പിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 8547769454 എന്ന നമ്പരിൽ പേരും ഫോൺ നമ്പറും വാട്സ് ആപ്പ് ചെയ്യുക. ഫിനിഷ് ചെയ്യുന്ന എല്ലാവർക്കും മെഡൽ  

തിരുവൈരാണിക്കുളം ഫെസ്റ്റ്; മിനി മാരത്തോൺ മാർച്ച് 24 ന്‌

കാലടി: തിരുവൈരാണിക്കുളത്ത് ഏപ്രിൽ 7മുതൽ 13 വരെ തിരുവൈരാണിക്കുളം ഫെസ്റ്റ് നടത്തുന്നു. കലാപരിപാടികൾ, വ്യാപാര മേളകൾ, ഫുഡ് ഫെസ്റ്റ് എന്നിവ ഉൾപ്പെടുന്നതാണ് ഫെസ്റ്റ്. ഫെസ്റ്റിൻ്റെ ഭാഗമായി മാർച്ച് 24 ഞായർ രാവിലെ 7 മുതൽ മിനി മാരത്തോൺ സംഘടിപ്പിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 8547769454 എന്ന നമ്പരിൽ പേരും ഫോൺ നമ്പറും വാട്സ് ആപ്പ് ചെയ്യുക. ഫിനിഷ് ചെയ്യുന്ന എല്ലാവർക്കും മെഡൽ  

മാവേലിക്കരയിലും ചാലക്കുടിയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്

കോട്ടയം: ലോകസഭ തെരഞ്ഞെടുപ്പിൽ മാവേലിക്കര , ചാലക്കുടി മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. റബർ ബോർഡ് വൈസ് ചെയർമാൻ കെ. എ. ഉണ്ണികൃഷ്ണൻ ആണ് ചാലക്കുടിയിലെ സ്ഥാനാർഥി. കെപിഎംഎസ് നേതാവ് ബൈജു കലാശാല മാവേലിക്കരയിൽ മത്സരിക്കും. കോട്ടയം , ഇടുക്കി സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനം രണ്ടുദിവസത്തിനുശേഷം നടത്തുമെന്ന് ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. ഇടുക്കി സീറ്റിലെ സ്ഥാനാർഥിയെ തീരുമാനിക്കുന്നതിലെ ആശയക്കുഴപ്പമാണ് പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് സൂചന. കോട്ടയത്ത് തുഷാർ തന്നെ മത്സരിക്കും എന്നുള്ള കാര്യം ഉറപ്പായിട്ടുണ്ട്. […]

തൃശൂരില്‍ കാണാതായ ആദിവാസി കുട്ടികളിൽ 2 പേരും മരിച്ച നിലയിൽ

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ശാസ്താംപൂവത്ത് നിന്ന് കഴിഞ്ഞ ശനിയാഴ്ച കാണാതായ 2 ആദിവാസി കുട്ടികളും മരിച്ച നിലയില്‍. കോളനിയുടെ സമീപത്ത് നിന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. പതിനാറ് വയസുള്ള സജിക്കുട്ടന്‍, എട്ട് വയസുകാരന്‍ അരുണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

സിദ്ധാര്‍ത്ഥൻ കേസ് അന്വേഷണം സിബിഐക്ക്

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം.സിദ്ധാർത്ഥന്റെ പിതാവ് മുഖ്യമന്ത്രിയെ കണ്ട് ഇന്ന് ആവശ്യമുന്നയിച്ചു. കുടുംബത്തിൻ്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു. എസ് എഫ് ഐ വിദ്യാ‍ര്‍ത്ഥികളടക്കമാണ് കേസിൽ പ്രതികൾ. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേസ് സിബിഐക്ക് വിട്ടത്. എന്നാൽ ചില പ്രതികളെ മനപ്പൂര്‍വം സംരക്ഷിക്കുന്നുവെന്ന ആരോപണമാണ് കുടുംബം ഉയ‍ര്‍ത്തുന്നത്. അതിനിടെ, സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ ആന്‍റി റാഗിംഗ് സ്ക്വാഡിന്‍റെ നിര്‍ണായകമായ റിപ്പോര്‍ട്ട് പുറത്തുവന്നു. സർവകലാശാലയിൽ […]