കൊച്ചി: കളരിപ്പയറ്റ് പരിശീലത്തിനെത്തിയ 9 വയസുകാരിയെ ബലാത്സഗം ചെയ്ത കേസില്‍ കളരി പരിശീലകന് 64 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. എരൂര്‍ എസ്എംപി കോളനിയിലെ സെല്‍വരാജനെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്. 2.85 ലക്ഷം രൂപ പിഴയുമടക്കണം. പോക്സോയും ബലാത്സംഗവുമടക്കം സെല്‍വരാജനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിധിച്ചു. കളരി പരിശീലനത്തിത്തിയ പെണ്‍കുട്ടിയ 2016 ഓഗസ്റ്റ് മുതല്‍ 2017 ഓഗസ്റ്റ് വരെ പലതവണ ബലാത്സംഗം ചെയ്തെന്നും, ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. പ്രതി കുട്ടിക്ക് അശ്ലീല ദൃശ്യങ്ങൾ കാണിച്ചുകൊടുത്തെന്നും […]
അങ്കമാലി അർബൻ സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേട്; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും
അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേടിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. അതിന്റെ നടപടിക്രമങ്ങൾ ആരംഭിച്ചു. 55 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് ബാങ്കിൽ നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആവശ്യമായ രേഖകൾ ഇല്ലാതെയും, സംഘത്തിലെ മെമ്പർമാർ അല്ലാത്തവർക്കും, അർഹതയില്ലാത്തവർക്കും സംഘത്തിൽ നിന്നും ലോണുകൾ അനുവദിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘത്തിലെ ഡയറക്ടർമാർക്കും ജീവനക്കാർക്കും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. 20 പേർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. പി.ടി. പോൾ, പി.വി പൗലോസ്, കെ.ജി രാജപ്പൻ, രശ്മി, […]
സുരേഷ് ഗോപിയുടെ ഫ്ലക്സിൽ ഇന്നസെന്റിന്റെ ചിത്രം; അനുവാദത്തോടെയല്ലെന്ന് കുടുംബം
തൃശൂർ: ഇരിങ്ങാലക്കുടയിലെ സുരേഷ് ഗോപിയുടെ ഫ്ലക്സ് വിവാദത്തിൽ. സുരേഷ് ഗോപിയുടെ ഫ്ലക്സിൽ ഇന്നസെന്റിന്റെ ചിത്രം ചേർത്തതാണ് വിവാദമായത്. അനുവാദത്തോടെയല്ല ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ കുടുംബം പറഞ്ഞു. പാർട്ടിയുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് മകൻ സോണറ്റ് വ്യക്തമാക്കി. സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നെഴുതിയ തിരഞ്ഞെടുപ്പ് ഫ്ലക്സിലാണ് ഇന്നസെന്റിന്റെ ചിത്രവുമുള്ളത്.
പക്ഷിപ്പനി; കേരള-തമിഴ്നാട് അതിർത്തി ജില്ലകളിൽ പരിശോധന കർശനമാക്കി
ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്നാട് അതിർത്തി ജില്ലകളിൽ പരിശോധന കർശനമാക്കി. വാളയാർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിന്‍റെ സംഘം ചരക്കുവണ്ടികൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും പരിശോധിച്ചശേഷം അണുനാശിനി തളിച്ചാണ് കടത്തിവിടുന്നത്. പക്ഷിപ്പനി പടരുന്നത് തടയാനുള്ള നടപടികൾ ഊർജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ആലപ്പുഴയിലെ കൂടുതൽ മേഖലകളിലേക്ക് പക്ഷിപ്പനി വ്യാപിക്കുകയാണ് . പക്ഷിപ്പനി ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ പൊതുജനാരോഗ്യവകുപ്പിനെ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ജ്വല്ലറികൾ കേന്ദ്രീകരിച്ച് മോഷണം നടത്തി വരുന്ന അന്തർ സംസ്ഥാന കവർച്ച സംഘം പിടിയിൽ
കളമശേരി: ജ്വല്ലറികൾ കേന്ദ്രീകരിച്ച് മോഷണം നടത്തി വരുന്ന അന്തർ സംസ്ഥാന കവർച്ച സംഘം മോഷണം നടത്തി മണിക്കൂറുകൾക്കകം കളമശേരി പോലീസിന്റെ പിടിയിൽ. മഹാരാഷ്ട്ര സ്വദേശിയായ ഒരു യുവാവും മൂന്ന് യുവതികളുമാണ് പിടിയിലായത്. അശ്വിൻ വിജയ് സോളാങ്കി (44), ജ്യോത്സ്ൻ സൂരജ് കച്ച് വെയ് (30), സുചിത്ര കിഷോർ, സാലുങ്കെ (52), ജയ സച്ചിൻ ബാദ്ഗുജാർ (42) എന്നിവരാണ് കളമശേരി പൊലീസിന്‍റെ പിടിയിലായത്. ഇടപ്പള്ളി പൂക്കാട്ടുപടി റോഡിൽ പ്രവർത്തിക്കുന്ന രാജധാനി ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന ജ്വല്ലറിൽ […]
കെഎസ്ആർടിസി ജീവനക്കാർക്കെതിരേ വീണ്ടും നടപടി; 40 പേരുടെ ജോലി പോയി, 97 പേർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: കെഎസ്ആർടിസ്യിൽ മദ്യപിച്ച് ജോലി ചെയ്ത ജീവനക്കാർക്കെതിരേ വീണ്ടും നടപടി. 97 ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും 40 ഓളം ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്തു. മദ്യപിച്ച് ഡ്യൂട്ടിക്ക് വന്നതിനും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതിനുമാണ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. കെഎസ്ആർടിസിയിലെ 97 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരെയും കെഎസ്ആർടിസിയിലെ ബദൽ ജീവനക്കാരായ 26 ജീവനക്കാരെയും സർവീസിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തു. ഡ്യൂട്ടിക്കെത്തുന്ന വനിത ജീവനക്കാരൊഴികെ മറ്റ് മുഴുവൻ ജീവനക്കാരെയും ബ്രീത്ത് അനലൈസർ ചെയ്യണമെന്ന് ഗതാഗത […]
സംവിധായകൻ ജോഷിയുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ
കൊച്ചി∙ സംവിധായകൻ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. ബിഹാർ സ്വദേശിയായ മുഹമ്മദ് ഇർഷാദാണ് പിടിയിലായത്. കർണാടകയിലെ ഉഡുപ്പിയിൽനിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇന്നലെ പുലർച്ചെ നടത്തിയ മോഷണത്തിനു ശേഷം മടങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ള കാറിലാണ് മോഷ്ടാവ് രക്ഷപ്പെട്ടതെന്നു മനസ്സിലാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉഡുപ്പിയിൽ പിടിയിലായത്. വാഹനത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടെ പൊലീസ് കർണാടക പൊലീസിനു കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന കാറിൽനിന്ന് ജോഷിയുടെ […]
പിറന്നാള്‍ പാർട്ടിക്കിടെ സംഘർഷം; അഞ്ച് പേർക്ക് കുത്തേറ്റു, 3 പേര്‍ കസ്റ്റഡിയിൽ
തിരുവനന്തപുരം: പിറന്നാള്‍ പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് കുത്തേറ്റു. ഇന്നലെ രാത്രി കഴക്കൂട്ടത്തെ ബാര്‍ റെസ്റ്റോറന്‍റിലാണ് സംഭവം. അക്രമ സംഭവത്തില്‍ മൂന്നുപേരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. പുതുക്കുറിച്ച് കഠിനംകുളം മണക്കാട്ടില്‍ ഷമീം (34), പുതുക്കുറിച്ചി ചെമ്പുലിപ്പാട് ജിനോ (36), കല്ലമ്പലം ഞാറയിൽ കോളം കരിമ്പുവിള വീട്ടില്‍ അനസ് (22) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കുത്തേറ്റ് പരിക്കേറ്റ ഷാലുവിന് ശ്വാസകോശത്തിലും, സൂരജിന് കരളിനും ആണ് പരിക്ക്. പരിക്ക് ഗുരുതരമായതിനാൽ ഇരുവരെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. മറ്റു രണ്ടു പേരും ആശുപത്രിയില്‍ […]
പ്രചരണത്തിനിടെ കൃഷ്ണകുമാറിന് പരിക്ക്
കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ ജിക്ക് പരിക്കേറ്റു. കൊല്ലം മുളവന ചന്തയില്‍ പ്രചരണത്തിനിടെയാണ് കൃഷ്ണകുമാറിന് പരുക്കേറ്റത്. വലതു കണ്ണിനാണ് പരിക്കേറ്റത്. പ്രചരണത്തിനിടെ തിക്കിലും തിരക്കിലുംപെട്ടു സമീപത്ത് നിന്നയാളുടെ കൈ കണ്ണില്‍ തട്ടി പരിക്ക് പറ്റുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ കൃഷ്ണകുമാറിന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അവഗണിച്ച് അദ്ദേഹം രാത്രിയിലും പര്യടനം തുടർന്നു.
അങ്കമാലി അർബൻ സഹകരണ സംഘം; തിങ്കളാഴ്ച മുതൽ നിക്ഷേപം തിരിച്ച് നൽകും
അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിലെ നിക്ഷേപകർക്ക് തിങ്കളാഴ്ച മുതൽ നിക്ഷേപം തിരിച്ച് നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സഹകരണ വകുപ്പ് എറണാകുളം ജില്ല ജോയിന്റ് രജിസ്ട്രാർ ജോസാൽ ഫ്രാൻസീസ് തോപ്പിൽ അറിയിച്ചു. നിക്ഷേപകർ അപേക്ഷയോടൊപ്പം ആധാർകാർഡ്, പാൻകാർഡ്, ഫോട്ടോ എന്നിവയുമായി നേരിട്ട് ഹാജരാകണം. ഒറിജിനൽ നിക്ഷേപ രസീതും, ഫോട്ടോസ്റ്റാറ്റ് കോപ്പിയും കൊണ്ടുവരേണ്ടതാണ്. ഒറിജിനൽ രസീത് തിരികെ നൽകുന്നതാണ്. വായ്പത്തുകകൾ തിരിച്ചുകിട്ടുന്നതിനനുസരിച്ചായിരിക്കും നിക്ഷേകർക്ക് തുക വിതരണം ചെയ്യുക. 2020 ൽ കാലാവധി കഴിഞ്ഞിട്ടുള്ളവരുടെ അപേക്ഷകൾ 22 നും 2021 […]
വധശ്രമ കേസ്സിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി
പറവൂർ: വധശ്രമ കേസ്സിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. നോർത്ത് പറവൂർ കോട്ടുവള്ളി മന്നം കോക്കർണ്ണിപറമ്പിൽ വീട്ടിൽ ശരത്ത് (വങ്കൻ 34) നെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ ഏലൂർ , ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, കവർച്ച, തുടങ്ങി തുടങ്ങിയ […]
വാഹനാപകടത്തിൽ യുവാവ് മരിച്ചു
ആലുവ: ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചൂർണിക്കര കമ്പനിപ്പടിയിലാണ് അപകടമുണ്ടായത്. കാക്കനാട്, വാഴക്കാല പനച്ചിക്കൽ ഷെമീറിൻ്റെ മകൻ ഹാരിസാണ് (24) മരിച്ചത്. യുവാവ് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ മറ്റൊരു ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട യുവാവിൻ്റെ വാഹനം സമീപത്തുകൂടെ കടന്നുപോയ ടോറസിന് മുന്നിൽ വീണു. അവിടെ നിന്നും എഴുനേൽക്കാൻ ശ്രമിച്ച യുവാവിൻറെ ശിരസ്സിലൂടെ ടോറസ് കയറിയിറങ്ങി സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. വാഴക്കാലയിലെ ഒരു സ്വകാര്യ ലാബ് ഉപകരണ സ്ഥപനത്തിലെ ജീവനക്കാരനാണ് ഹാരിസ്. ആലുവ പൊലീസ് […]
യാത്രയ്ക്കൊരുങ്ങി നവകേരള ബസ്; അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കും
തിരുവനന്തപുരം: നവകേരള യാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസ് സർവീസിനൊരുങ്ങുന്നു. തുടക്കത്തിൽ തിരുവനന്തപുരം – കണ്ണൂർ (കോഴിക്കോട് വഴി), തിരുവനന്തപുരം – ബംഗളുരു, കോഴിക്കോട്-ബംഗളുരു സർവീസുകളാണ് പരിഗണിക്കുന്നത്. ബംഗളൂരുവിലെ കമ്പനിയിൽ മാറ്റങ്ങൾ വരുത്തി തിരിച്ചെത്തിച്ച ബസ് പാപ്പനംകോട് കെഎസ്ആർടിസിയുടെ സെൻട്രൽ വർക്സിൽ ഒരു മാസമായി പിടിച്ചിട്ടിരിക്കുകയായിരുന്നു. ബസ് രൂപമാറ്റം വരുത്തിയ ശേഷം കെഎസ്ആർടിസിയുടെ വിനോദ സഞ്ചാരപദ്ധതികൾക്കായി ഉപയോഗിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും സർക്കാർ തീരുമാനം നീണ്ടതാണ് സർവീസ് വൈകാൻ കാരണമായത്. ആളെ കയറ്റി സർവീസ് നടത്താനുള്ള സ്റ്റേജ് ക്യാരേജ് ലൈസൻസിനായി ഗതാഗതവകുപ്പിന് […]
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; 10 ജില്ലകളിൽ യെലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂടിന് ശമനമില്ല. പത്ത് ജില്ലകളിലാണ് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളം മഴ മുന്നറിയിപ്പുമുണ്ട്. 14 ജില്ലകളിലും മിതമായ മഴയാണ് പ്രവചിക്കുന്നത്. പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം, കാസർഗോഡ് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ്. യെലോ അലർട്ടാണ് ജില്ലകളിൽ പ്രഖ്യാപിച്ചത്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില […]
യുവതി വിവാഹാലോചനയിൽ നിന്നും പിന്മാറി; യുവാവ് അഞ്ചുപേരെ വെട്ടി പരുക്കേൽപ്പിച്ചു
ആലപ്പുഴ: വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യം നിമിത്തം ചെന്നിത്തല കാരാഴ്മയിൽ യുവാവ് വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരുക്കേൽപ്പിച്ചു. കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ (48) ഭാര്യ നിർമ്മല (55) മകൻ സുജിത്ത് (33), മകൾ സജിന (24) റാഷുദ്ദീന്റെ സഹോദരി ഭർത്താവ് കാരാഴ്മ എടപ്പറമ്പിൽ ബിനു (47) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കാരാഴ്മ നമ്പോഴിൽ തെക്കേതിൽ രഞ്ജിത്ത് രാജേന്ദ്രനെ (വാസു–32) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10 മണിയോടെ വെട്ടുകത്തിയുമായി […]
സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചരണങ്ങൾ; അഞ്ച് പേർക്കെതിരെ കേസെടുത്തു
ആലുവ: ലോകസഭ ഇലക്ഷനോടനുബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചരണങ്ങൾ നടത്തിയ അഞ്ച് പേർക്കെതിരെ എറണാകുളം റൂറൽ സൈബർ പോലീസ് സ്റ്റേഷൻ കേസെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ ഇലക്ഷന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ഇലക്ട്രൽ സമ്പ്രദായത്തെ അധിക്ഷേപിക്കുകയും ചെയ്യുന്ന വിധത്തിൽ പോസ്റ്റിട്ടതിനാണ് നടപടി. ഇവരുടെ അക്കൗണ്ടുകൾ പരിശോധിച്ചുവരികയാണ്. കൂടുതൽ പേർ നിരീക്ഷണത്താലാണ്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു.
അനധികൃത മദ്യവിൽപ്പന, പൊതുസ്ഥലത്ത് മദ്യപാനം; എറണാകുളം റൂറൽ ജില്ലയിൽ 1213 കേസുകൾ രജിസ്റ്റർ ചെയ്തു
ആലുവ: എറണാകുളം റൂറൽ ജില്ലയിൽ ഒരു മാസമായി നടന്നു വരുന്ന സ്പെഷൽ ഡ്രൈവിൽ അനധികൃത മദ്യവിൽപ്പനയും, പൊതുസ്ഥലത്ത് മദ്യപാനം നടത്തിയതുമായി ബന്ധപ്പെട്ട് 1213 കേസുകൾ രജിസ്റ്റർ ചെയ്തു. പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ മാത്രം 94 കേസുകളുണ്ട്. പറവൂരിൽ 69, കൂത്താട്ടുകളും 63 വീതവും കേസുകൾ രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് 282കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുന്നത്തുനാട് 28, പെരുമ്പാവൂർ 24, മൂവാറ്റുപുഴ 22 വീതം കേസുകളെടുത്തു. നിരന്തര കുറ്റവാളികളും സാമൂഹ്യ വിരുദ്ധരുമായ 401 പേരെ […]
അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്ത് വേനൽമഴ എത്തിയേക്കും; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറുകളിൽ മഴയെത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ആലപ്പുഴ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിലാണ് ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, അടുത്ത 3 ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയും മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരത്തും ജാഗ്രത […]