ന്യൂഡല്‍ഹി∙ മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ അറസ്റ്റിൽ. ഒരു മണിക്കൂറോളം ചോദ്യം ചെയ്തതിനു പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കേജ്‍രിവാളിനെ ഇ.ഡി ഓഫിസിലേക്ക് കൊണ്ടുപോയി. ഇന്നു രാത്രി തന്നെ അടിയന്തര വാദം കേൾക്കണമെന്ന എഎപിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ലെന്നാണ ്റിപ്പോർട്ട്. കേജ്‍രിവാളിനെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും ചോദ്യം ചെയ്യിലുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡി ആവശ്യപ്പെടുമെന്നും ഇ.ഡി അറിയിച്ചു. അറസ്റ്റിനെ തുടർന്ന് കേജ്‍രിവാളിന്റെ വസതിക്കു മുന്നിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് […]
ഗുരുവായൂര്‍ സ്വകാര്യ ബസ് സ്റ്റാന്റിൽ ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു
തൃശ്ശൂര്‍: ഗുരുവായൂരിലെ സ്വകാര്യ ബസ് സ്റ്റാന്റിൽ അപകടത്തിൽ ഒരാൾ മരിച്ചു. സ്വകാര്യ ബസ് ദേഹത്ത് കയറി ഗുരുവായൂര്‍ അമല നഗര്‍ സ്വദേശി ഷീലയാണ് മരിച്ചത്. ഗുരുവായൂര്‍ – പാലക്കാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കൃഷ്ണാസ് എന്ന സ്വകാര്യ ബസ്സാണ് സ്ത്രീയുടെ ദേഹത്തു കൂടെ കയറിയിറങ്ങിയത്. ഇന്ന് രാത്രി എട്ടരയോടെയാണ് അപകടം. സംഭവ സ്ഥലത്ത് വച്ച് തന്നെ ഷീല മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കണ്ണൂര്‍ കേളകത്ത് നിന്ന് മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തു
കണ്ണൂർ: കേളകം അടക്കാത്തോട് നിന്ന് പിടികൂടിയ കടുവ ചത്തു. മയക്കുവെടി വെച്ച് പിടികൂടിയ കടുവ കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചപ്പോഴേ ക്ഷീണിതനായിരുന്നു. മുഖത്തും നെഞ്ചിലും മുറിവുകൾ ഉണ്ടായിരുന്നു. പഴുപ്പോടുകൂടിയ വ്രണങ്ങളായിരുന്നു കടുവയുടെ ശരീരത്തിൽ ഉണ്ടായിരുന്ന. കടുവയ്ക്ക് അനീമിയ ഉണ്ടായിരുന്നതായും പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അവശനായ കടുവയെ തുടർ ചികിത്സയ്ക്കായി വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനായിരുന്നു തീരുമാനം. അതിനിടയിലാണ് കടുവ ചത്തത്. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാർഗ്ഗ നിർദ്ദേശപ്രകാരം നാളെ പോസ്റ്റുമോർട്ടം നടത്തും.
കാലിക്കറ്റ് വിസിയായി തുടരാം; കാലടി വിസിക്ക് തിരിച്ചടി
കൊച്ചി: ഡോ. എംകെ ജയരാജിന് കാലിക്കറ്റ് വിസിക്ക് തുടരാം. വിസി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ചാൻസലറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അതേസമയം, കാലടി വിസിയെ സ്ഥാനത്ത് നിന്നും പുറത്താക്കിയ ചാൻസലറുടെ നടപടിയിൽ ഹൈക്കോടതി ഇടപെട്ടില്ല. യുജിസി യോഗ്യത ഇല്ലാത്തത്തിന്‍റെ പേരിലാണ് കാലിക്കറ്റ്, സംസ്‌കൃത സർവകലാശാലകളിലെ വൈസ് ചാൻസലര്‍മാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയത്. കെടിയു വിസിയായിരുന്ന ഡോ. രാജശ്രീയെ യുജിസി യോഗ്യതയില്ലാത്തതിൻ്റെ പേരിൽ സുപ്രീംകോടതി പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ വിധി അടിസ്ഥാനമാക്കി 11 വിസിമാരെയും […]
മകന്റെ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം 67-കാരന്‍ തൂങ്ങിമരിച്ചു
പറവൂര്‍: മകന്റെ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം 67-കാരന്‍ തൂങ്ങിമരിച്ചു. ചേന്ദമംഗലം വടക്കുംപുറം കൊച്ചങ്ങാടി സ്വദേശി സെബാസ്റ്റ്യന്‍ (67) ആണ് മകന്‍ സിനോജിന്റെ ഭാര്യ ഷാനു(31)വിനെ കൊലപ്പെടുത്തിയ ശേഷം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30-ഓടെയായിരുന്നു സംഭവം. വീടിനകത്തെ മുറിയില്‍വച്ചാണ് സെബാസ്റ്റ്യന്‍ മരുമകളുടെ കഴുത്തറത്തത്. ഗുരുതരമായി പരിക്കേറ്റ യുവതി നിലവിളിച്ചോടി അയല്‍പക്കത്തെ വീട്ടിലെത്തി രക്തംവാര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടെ, വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് അടച്ചിട്ട വാതില്‍ ചവിട്ടിപ്പൊളിച്ച് വീടിന്റെ അകത്തുകടന്നതോടെയാണ് […]
മോഹിനിയാട്ടത്തിന് സൗന്ദര്യം വേണം, കറുത്തവര്‍ മേക്കപ്പിട്ട് വൃത്തിയാകണം; അധിക്ഷേപം ആവര്‍ത്തിച്ച് സത്യഭാമ
തിരുവനന്തപുരം:അധിക്ഷേപ പരാമര്‍ശം തുടര്‍ന്ന് കലാമണ്ഡലം സത്യഭാമ. മോഹിനിയാട്ടത്തിന് സൗന്ദര്യം വേണമെന്നും കറുത്തവര്‍ മേക്കപ്പിട്ട് വൃത്തിയാകണമെന്നും സത്യഭാമ പറഞ്ഞു. നേരത്തെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായും സത്യഭാമ വ്യക്തമാക്കി. മോഹിനിയാട്ടം നടത്തുന്നത് മോഹിനിയാകണം. കറുത്തവര്‍ മേക്കപ്പിട്ട് വൃത്തിയാകണം. കലോത്സവത്തില്‍ പല കുട്ടികളും മേക്കപ്പിന്‍റെ ബലത്തിലാണ് രക്ഷപ്പെടുന്നതെന്നും സത്യഭാമ ആരോപിച്ചു. ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതി അധിക്ഷേപത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് സത്യഭാമ വീണ്ടും അധിഷേപം ആവർത്തിച്ചത് കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ട നർത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷപം നടത്തിയ […]
തൊഴിലുറപ്പ് വേതനം ഉയർത്തി കേന്ദ്രം; ഒരാഴ്ചയ്ക്കുള്ളിൽ വർധനവ് പ്രാബല്യത്തിൽ വന്നേക്കും
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വർധിപ്പിക്കാൻ കേന്ദ്രത്തിന് തെരഞ്ഞെടുപ്പു കമ്മിഷന്‍റെ അനുമതി. ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെയാണ് മന്ത്രാലയം കമ്മിഷനെ സമീപിച്ചത്. കമ്മിഷൻ അനുമതി നൽകിയതോടെ ഒരാഴ്ചയ്ക്കുള്ളിൽ വർധിപ്പിച്ച വേതനം നിലവിൽ വരുമെന്നാണ് പുറത്തു വരുന്ന വിവരം. വേതന വര്‍ധനവില്‍ അനുഭാവ പൂര്‍ണ്ണമായ നിലപാട് സ്വീകരിക്കണമെന്ന് പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. ഡിഎംകെ നേതാവ് കനിമൊഴി അധ്യക്ഷനായ പാർലമെന്‍ററി കമ്മിറ്റിയാണ് വേതന വർധനവിന് ശുപാർശ നൽകിയത്.
ഡോക്ടർമാർക്ക് സമൂഹ്യമാധ്യമങ്ങളിൽ വിലക്കേർപ്പെടുത്തിയതിൽ കടുത്ത പ്രതിഷേധവുമായി ഐഎംഎയും കെജിഎംഒഎയും
തിരുവനന്തപുരം: ഡോക്‌ടർമാർക്ക് സാമൂഹിക മാധ്യമങ്ങളിലുള്ള വിലക്കിനതെരേ കടുത്ത പ്രതിഷേധവുമായി ഐഎംഎയും ദെജിഎംഒയും രംഗത്തെത്തി. സർക്കുലർ പിൻവലിക്കണമെന്നും അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു. അവകാശങ്ങൾക്കു മേലുള്ള കടന്നു കയറ്റമാണ് സർക്കുലറെന്നാണ് വിമർശനം. സർക്കാർ ഡോക്ടർമാർ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതും ചാനൽ തുടങ്ങുന്നതും വിലക്കി കൊണ്ട് ഡിഎച്ച്എസ് സർക്കുലർ ഇറക്കിയിരുന്നു. സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ട ലംഘം ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്. യുട്യൂബ് വഴി വരുമാനം നേടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഈ […]
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; നിരുപാധികം മാപ്പ് പറഞ്ഞ് പതഞ്ജലി
ന്യൂഡല്‍ഹി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ ക്ഷാമപണം നടത്തി സത്യവാങ്മൂലം സമര്‍പ്പിച്ച് പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്ണ. കേസില്‍ രണ്ട് ദിവസം മുൻപ് വാദംകേട്ടപ്പോള്‍ പതഞ്ജലി എംഡിയോടും സഹസ്ഥാപകന്‍ ബാബാ രാംദേവിനോടും നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കില്ലെന്ന് ഉറപ്പുനല്‍കിയ ശേഷവും ഇത് തുടര്‍ന്ന പതഞ്ജലി ആയുര്‍വേദയ്‌ക്കെതിരെ സുപ്രീംകോടതി നേരത്തെ കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബാബ രാംദേവ്, ആചാര്യ ബാലകൃഷ്ണണന്‍ തുടങ്ങിയവര്‍ക്കെതിരെ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഈ […]
”കാക്കയുടെ നിറം”: ഡോ. ആർഎൽവി രാമകൃഷ്ണനു നേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ
തൃശൂർ: കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണനു നേരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമക്കെതിരേ വ്യാ പക പ്രതിഷേധം. ഒരു യുട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിനിടെയാണ് വിവാദ പരാമർശം ഉയർത്തിയത്. പുരുഷമാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നുമാണ് സത്യഭാമയുടെ വാക്കുക ”എന്‍റെ അഭിപ്രായത്തിൽ മോഹിനിയാട്ടമൊക്കെ ആൺപിള്ളേർ കളിക്കണമെങ്കിൽ അതുപോലെ സൗന്ദര്യമുണ്ടാകണം. ആൺപിള്ളേരിലും നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല”, സത്യഭാമ പറഞ്ഞു. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലുൾപ്പെടെ വ്യാപക പ്രതിഷേധമാണ് […]
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല ലോക സാമൂഹ്യ പ്രവർത്തക ദിനം ആചരിച്ചു
കാലടി: ലോക സാമൂഹ്യ പ്രവർത്തക ദിനത്തിന്റെ ഭാഗമായി കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സാമൂഹ്യ പ്രവർത്തക വിഭാഗം അലുംനി ടോക്ക്, ക്വിസ് മത്‌സരം ഫ്‌ളാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. കറക്ഷണൽ സെറ്റിങ്ങിൽ സാമൂഹിക പ്രവർത്തനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ തൃശ്ശൂർ ജില്ലാ പ്രൊബേഷൻ ഓഫീസർ ബെൻസൺ ഡേവിസ് ക്ലാസ്സ് നയിച്ചു. പുനരധിവാസം, ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലുള്ളവർക്ക് പിന്തുണ നൽകുന്നതിന്റെ പ്രാധാന്യം എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു ക്ലാസ്സ്. യോഗത്തിന് അധ്യക്ഷത വഹിച്ച സർവകലാശാലയിലെ സാമൂഹിക പ്രവർത്തക വിഭാഗം മേധാവി ഡോ. […]
നെന്മാറ വല്ലങ്ങി വേല; വെടിക്കെട്ടിന് അനുമതിയില്ല, ക്ഷേത്രക്കമ്മിറ്റി ഹൈക്കോടതിയിലേക്ക്
പാലക്കാട്: പ്രശസ്തമായ നെന്മാറ വല്ലങ്ങി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതിയില്ല. വെടിക്കെട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര കമ്മിറ്റി നൽകിയ അപേക്ഷ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സി ബിജു നിരസിച്ചു. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അപേക്ഷ നിരസിച്ചെന്നാണ് ഉത്തരവിലുള്ളത്. ശാസ്ത്രീയമായി തയ്യാറാക്കിയ റിസ്ക് അസ്സെസ്മെന്‍റ് പ്ലാൻ, ഓൺ സൈറ്റ് എമർജൻസി പ്ലാൻ എന്നിവ പ്രകാരമുള്ള ആസൂത്രിതമായ മുന്നൊരുക്കങ്ങൾ വെടിക്കെട്ട് നടത്താൻ ആവശ്യമാണ്. ക്ഷേത്ര കമ്മിറ്റി ഇത് കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. വെടിക്കെട്ട് നടത്താനുദ്ദേശിക്കുന്ന തീയതിക്ക് രണ്ടുമാസം മുമ്പാണ് അനുമതിക്കായി […]
കെഎസ്ആർടിസി ബസും കൊറിയർ പിക്കപ്പ് വാനും കൂട്ടിയിടിച്ച് പിക്ക് അപ്പ് ഡ്രൈവർ മരിച്ചു
എടപ്പാൾ: മേൽപ്പാലത്തിനു മുകളിൽ കെ.എസ്.ആർ.ടി.സി. ബസും കൊറിയർ പിക്കപ്പ് വാനും കൂട്ടിയിടിച്ച് പാലക്കാട് സ്വദേശിയായ പിക്ക് അപ്പ് ഡ്രൈവർ മരിച്ചു. ബസ് യാത്രികരായിരുന്ന പത്ത് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പിക്കപ്പ് ഡ്രൈവർ രാജേന്ദ്രൻ ആണ് അപകടത്തിൽ മരിച്ചത്. കൂട്ടിയിടിയിൽ തകർന്ന പിക്കപ്പ് വാനിനുള്ളിൽ രാജേന്ദ്രൻ കുടുങ്ങിപ്പോയിരുന്നു. രണ്ടു മണിക്കൂർ നേരത്തെ പ്രയത്നത്തിനൊടുവിൽ ക്രെയിൻ ഉപയോഗിച്ച് പാർസൽ പിക്കപ്പ് വാൻ പുറകോട്ട് […]
ആദിശങ്കരയിലെ അധ്യാപകർക്ക് പേറ്റന്റ്
കാലടി: കാലടി ആദിശങ്കര എൻജിനിയറിങ്ങ് കോളേജിലെ അധ്യാപകരുടെ ആശയത്തിന് പേറ്റന്റ് ലഭിച്ചു. ഇലട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ അധ്യാപകരായ ഡോ: അജയ് കുമാർ, ഡോ: പി.ആർ ബിപിൻ എന്നിവർക്കാണ് പേറ്റന്റ് ലഭിച്ചത്. ഗ്രാമ, നഗര പ്രദേശങ്ങളിലെ പരിസ്ഥിതിമലിനീകരണം കണ്ടെത്തി അത് അധികൃതരെ അറിയിക്കുന്ന ആശമാണ് ഇവരുടെടേത്. പരിസ്ഥിതി മലിനീകരണം കണ്ടെത്തിയാൽ അധികൃതർക്ക് വേഗത്തിൽ നടപടികൾ സ്വീകരിക്കാനാകും. ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് (ഐഒടി) അധിഷ്ഠിതമാക്കിയാണ് മലിനീകരണം കണ്ടെത്തുന്നത്.
പൂതപ്പാട്ടിന്ന് ദൃശ്യാവിഷ്‌ക്കാരമൊരുക്കി ഒരു കൂട്ടം വനിതകൾ
കാലടി: ഒരു കൂട്ടം വനിതകളുടെ നേതൃത്വത്തിൽ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായരുട കവിതയായ പൂതപ്പാട്ട് ദൃശ്യവത്ക്കരിച്ചിരിക്കുകയാണ്. ഇതിന്റെ അവതരണം കാലടി മാണിക്കമംഗലം ക്ഷേത്രത്തിലെ ഉത്‌സവത്തോടനുബന്ധിച്ച് ശനിയാഴ്ച്ച വൈകീട്ട് 7 ന് നടക്കും. മാണിക്യമംഗലം പറയത്തപ്പടി സ്വസ്തിക് സുംബ ആന്റ് യോഗ ഫിറ്റ്‌നസ് സെന്ററിന്റെ അംഗങ്ങളാണ് ഇതിൽ വേഷമിട്ടിരിക്കുന്നത്. അങ്കമാലി വിശ്വജ്യോതി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ പ്രേമയാണ് സ്വസ്തിക് യോഗ സെന്റർ നടത്തുന്നത്. സ്‌കൂൾ നാടക രംഗത്ത് പ്രതിഭ തെളിയിച്ച മോഹൻ അങ്കമാലി രംഗപാഠം സാക്ഷാത്കാരം നിർവഹിച്ച ഈ […]
കെൽട്രോണിന് തമിഴ്നാട് സർക്കാരിൽ നിന്നും 1000 കോടി രൂപയുടെ മെഗാ ഓർഡർ
കൊച്ചി: കെൽട്രോണിന് തമിഴ്നാട് സർക്കാരിൽ നിന്നും 1000 കോടി രൂപയുടെ മെഗാ ഓർഡർ. സ്കൂളുകളെ സ്മാർട്ടാക്കാനും ഹൈടെക് ലാബുകള്‍ സ്ഥാപിക്കാനുമുള്ള ഓർഡറാണ് ലഭിച്ചത്. നിരവധി കമ്പനികളോട് മത്സരിച്ച് ടെന്ററിലൂടെയാണ് കെൽട്രോണിന്റെ നേട്ടമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. തമിഴ്നാട് സർക്കാരിൽ നിന്നും ലഭിച്ച മെഗാ ഓർഡറിന്റെ ചുവടുപിടിച്ച് മറ്റ് സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ മേഖലയിൽ നിന്നും സമാന ഓർഡറുകൾ പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തമിഴ്നാട് സർക്കാരിന് കീഴിലുള്ള തമിഴ്നാട് ടെക്സ്റ്റ് ബുക്ക് ആന്‍റ് എഡ്യൂക്കേഷണൽ സർവീസ് കോർപ്പറേഷന്‍റെ മൂന്ന് […]
അടിമാലി മാങ്കുളം വാഹനാപകടം; മരിച്ചവരുടെ എണ്ണം 4 ആയി
ഇടുക്കി: ഇടുക്കി അടിമാലി മാങ്കുളത്ത് ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 4 ആയി. തേനി സ്വദേശി അഭിനേഷ് മൂർത്തിയാണ് മരിച്ചത്. അഭിനേഷിന്റെ ഒരു വയസുള്ള മകൻ അപകടത്തിൽ മരിച്ചിരുന്നു. തൻവിക് 1 വയസ്, തേനി സ്വദേശിയായ ഗുണശേഖരൻ (70), ഈറോഡ് സ്വദേശി പി കെ സേതു എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് മൂന്ന് പേർ. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അടിമാലി മാങ്കുളത്ത് ട്രാവലര്‍ 30 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ദുരന്തമുണ്ടായത്. തമിഴ്നാട്ടില്‍ നിന്നുള്ള […]
ഓണ്‍ലൈന്‍ ആപ്പിലൂടെ പണം നല്‍കാമെന്ന് പറഞ്ഞ് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍
ആലപ്പുഴ:ഓണ്‍ലൈന്‍ ആപ്പിലൂടെ പണം നല്‍കാമെന്ന് പറഞ്ഞ് മുഹമ്മ സ്വദേശിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കണ്ണൂൂര്‍ പാലയാട് മുണ്ടുപറമ്പ് വീട്ടില്‍ നീനു വര്‍ഗീസ് (28), പാലയാട് മുണ്ടുപറമ്പില്‍ വീട്ടില്‍ മാത്യു (26), കൂത്തുപറമ്പ് നെഹല മഹല്‍ വീട്ടില്‍ സഹല്‍ (19) എന്നിവരാണ് പിടിയിലായത്. മൂന്നു പേര്‍ അടങ്ങിയ സംഘം 2.15 ലക്ഷം രൂപയാണ് മുഹമ്മ സ്വദേശിയില്‍ നിന്നും പല തവണയായി തട്ടിയെടുത്തത്. നാട്ടിലുള്ള പരിചയക്കാരുടെ പേരില്‍ അക്കൗണ്ടുകള്‍ എടുപ്പിച്ചാണ് ഇവര്‍ […]
വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞു; ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചു
ഇടുക്കി:അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്ന് വിനോദസഞ്ചാരത്തിന് എത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. തൻവിക് (1 വയസ്), തേനി സ്വദേശി ഗുണശേഖരൻ (70), ഈറോഡ് സ്വദേശി പി കെ സേതു എന്നിവരാണ് മരിച്ചത്. തമിഴ്നാട്ടിലെ സ്വകാര്യ പ്രഷർ കുക്കർ കമ്പനിയിൽ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയതായിരുന്നു ഇവർ. കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. 16 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് ദേവികുളം എംഎല്‍എ എ രാജ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മൂന്ന് […]
പ്രായപൂത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ പ്രതിക്ക് മുപ്പത്തിയൊന്ന് വർഷം കഠിന തടവും പിഴയും
മുവാറ്റുപുഴ: പ്രായപൂത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ പ്രതിക്ക് മുപ്പത്തിയൊന്ന് വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. കുട്ടമ്പുഴ ആനക്കയം ഭാഗത്ത് തുമ്പരത്ത് വീട്ടിൽ രാജേഷ് (39) നെയാണ് മുവാറ്റുപുഴ സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് പി.വി അനീഷ് കുമാർ തടവും പിഴയും വിധിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകുവാനും അല്ലാത്തപക്ഷം 6 മാസം കൂടുതൽ തടവും ശിക്ഷയിൽ പറയുന്നുണ്ട്. 2018 ൽ ആണ് സംഭവം. അന്വേഷണ സംഘത്തിൽ കോതമംഗലം പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ടി.എ […]