സുരേഷ് ഗോപിക്ക് പെട്രോളിയമടക്കം 3വകുപ്പുകള്‍, ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം

ദില്ലി: മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയില്‍ സുരേഷ് ഗോപിക്ക് മൂന്നുവകുപ്പുകളുടെ ചുമതല. പെട്രോളിയം, സാംസ്‌കാരിക, ടൂറിസം വകുപ്പ് സഹമന്ത്രി സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഗജേന്ദ്ര സിങ് ശെഖാവത്താണ് സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി. ജോര്‍ജ് കുര്യനും മൂന്ന് വകുപ്പുകളുടെ ചുമതല ലഭിച്ചിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമം, മൃഗ സംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് ലഭിച്ചത്.  

സുരേഷ് ഗോപിക്ക് മൂന്ന് വകുപ്പുകളുടെ ചുമതല

ദില്ലി: മൂന്നാം മോദി സര്‍ക്കാരിൽ സുരേഷ് ഗോപി മൂന്ന് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനം വഹിക്കും. സാംസ്കാരികം, ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിമായി പ്രവർത്തിക്കും. ഗജേന്ദ്ര സിം‌ഗ് ഷെഖാവത്ത് ആണ് സാംസ്കാരികം, ടൂറിസം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി. ഇന്ന് വൈകുന്നേരത്തോടെയാണ് വകുപ്പ് വിഭജനം സംബന്ധിച്ച് തീരുമാനമായത്. സഹമന്ത്രി സ്ഥാനത്തിൽ അതൃപ്തി അറിയിച്ച സുരേഷ് ​ഗോപി മലക്കം മറിയുകയായിരുന്നു. മന്ത്രി സ്ഥാനത്ത് തുടരുമെന്നും മറ്റെല്ലാം മാധ്യമ സൃഷ്ടിയാണെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. മന്ത്രിസഭയിലെ പ്രധാനികളായ അമിത് ഷാ, രാജ്‌നാഥ് സിങ്, […]

അങ്കമാലി സ്വദേശികളായ അച്ഛനും മകനും അയർലണ്ടിൽ കൗൺസിലർമാർ

ഡബ്ലിന്‍: അയർലണ്ടിൽ വെള്ളിയാഴ്ച നടന്ന കൗണ്ടി കൗൺസിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ മലയാളികളായ അച്ഛനും മകനും ത്രസിപ്പിക്കുന്ന വിജയം. താല സൗത്ത് മണ്ഡലത്തിൽ നിന്നും മത്സരിച്ച ബേബി പെരേപാടനെയും, താല സെൻട്രലിൽ നിന്ന് മത്സരിച്ച മകൻ ഡോ. ബ്രിട്ടോ പെരേപാടനെയും വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ജനങ്ങൾ തെരഞ്ഞെടുത്തത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികൾ തെരഞ്ഞടുപ്പുകളിൽ ജയിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് പിതാവും മകനും ഒരുപോലെ ഒരു ഇലക്ഷനിൽ മത്സരിച്ച് ജനങ്ങളുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നത്. അയർലണ്ടിലെ മുഴുവൻ മലയാളികൾക്കും അഭിമാനാർഹമായ […]

പന്തീരങ്കാവ് പീഡന കേസ്; താൻ പറഞ്ഞതെല്ലാം കള്ളമെന്ന് യുവതി, പരാതിയിൽ നിന്നും പിന്മാറി

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ വൻ ട്വിസ്റ്റ്. പരാതിക്കാരിയായ വധു കേസിൽ നിന്നും പിന്മാറി. തന്നെ ആരും തല്ലിയിട്ടില്ലെന്നും ആരോപണങ്ങളിൽ കുറ്റബോധമുണ്ടെന്നും പറഞ്ഞ യുവതി രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ക്ഷമാപണം നടത്തി. നേരത്തെ വിവാഹം രജിസ്റ്റർ ചെയ്തിരുന്ന കാര്യം രാഹുൽ പറഞ്ഞിരുന്നതായും മാധ്യമങ്ങളോടും പൊലീസിനോടും പറഞ്ഞതെല്ലാം കള്ളമാണെന്നും യുവതി വീഡിയോയിൽ പറയുന്നു. കേസിൽ കുറ്റാരോപിതനായ രാഹുലിനെ നാട്ടിലെത്തിക്കാൻ സിബിഐ അടക്കം ശ്രമങ്ങൾ തുടരുന്നതിനിടെയാണ് യുവതിയുടെമൊഴിമാറ്റം. സമൂഹമാധ്യമത്തിലൂടെയാണ് ക്ഷമാപണം നടത്തിക്കൊണ്ട് യുവതി വീഡിയോ പങ്കുവച്ചത്.

നടി നൂർ മാളബിക ദാസിനെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മുംബൈ: വെബ് ഷോകളിലൂടെ ശ്രദ്ധേയയായ നടി നൂർ മാളബിക ദാസിനെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് നടിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. ഖത്തർ എയർവേയ്‌സിലെ മുൻ എയർ ഹോസ്റ്റസായിരുന്ന മാളബിക അസം സ്വദേശിനിയാണ് . മുംബൈയിലെ ലോഖണ്ഡ്‌വാലയിലാണ് 37കാരിയായ താരം താമസിച്ചിരുന്നത്. കാജോൾ നായികയായ ‘ദി ട്രയൽ’ എന്ന ചിത്രത്തിൽ സഹതാരമായിരുന്നു മാളബിക. ഫ്ലാറ്റിൽ നിന്ന് മരുന്നുകളും […]

സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് സിപിഐ; പി.പി. സുനീർ രാജ്യസഭയിലേക്ക്

തിരുവനന്തപുരം: പി.പി. സുനീറിലെ രാജ്യസഭാ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് സിപിഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറിയായ സുനീർ ഇപ്പോൾ ഹൗസിങ് ബോർഡ് ചെയർമാനാണ്. 2019ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ വയനാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു പൊന്നാനി സ്വദേശിയായ സുനീർ. സിപിഎം സീറ്റ് വിട്ടുകൊടുത്തതോടെയാണ് ഇരുപാർട്ടികൾക്കും രാജ്യസഭാ സീറ്റ് ലഭിച്ചത്. സിപിഐയും കേരള കോൺഗ്രസും സീറ്റു വിട്ടുകൊടുക്കാൻ തയാറല്ലെന്ന നിലപാടിൽ ഉറച്ചുനിന്നതോടെ സീറ്റ് വിട്ടുകൊടുക്കാൻ സിപിഎം തീരുമാനിക്കുകയായിരുന്നു

ആലുവയിൽ വൻ കഞ്ചാവ് വേട്ട; 12 കിലോ കഞ്ചാവുമായി ഒ‍ഡിഷ സ്വദേശികൾ പിടിയില്‍

കൊച്ചി:  ആലുവയിൽ 12 കിലോ കഞ്ചാവുമായി ഒ‍ഡിഷ സ്വദേശികൾ പിടിയിലായി. എക്സൈസ് സ്പെഷൽ സ്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്. ട്രെയിനിൽ കൊണ്ടുവന്ന ക‌ഞ്ചാവ് ഇടനിലക്കാർക്ക് കൈമാറുന്നതിനായി ആലുവ ദേശീയപാതയിൽ കാത്തുനിൽക്കുമ്പോഴാണ് പ്രതികള്‍ പിടിയിലായത്. ഒഡിഷ സ്വദേശികളായ രാജാസാഹിബ് നായിക്, സൂരജ് ചിഞ്ചാനി എന്നിവരാണ് അറസ്റ്റിലായത്.

ബസ് തലയിലൂടെ കയറിയറങ്ങി കെഎസ്എഫ്ഇ ജീവനക്കാരി മരിച്ചു

കൊല്ലം: ചിന്നക്കട മേൽപ്പാലത്തിൽവെച്ചുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് കെഎസ്എഫ്ഇ ജീവനക്കാരി മരിച്ചു. കൊല്ലം അമ്മൻകട മൈത്രിനഗർ വിജയമന്ദിരത്തിൽ സ്മിത (48) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. കൂട്ടിയിടിക്കാതിരിക്കായി വെട്ടിച്ച രണ്ട് ബൈക്കുകളിലൊന്ന് സ്മിത സഞ്ചരിച്ച സ്കൂട്ടറിൽ തട്ടുകയായിരുന്നു. തുടർന്ന് സ്കൂട്ടർ ബസ്നടിയിൽ അകപ്പെട്ടാണ് അപകടമുണ്ടാകുന്നത്.

”കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരും, മോദി മന്ത്രിസഭയുടെ ഭാഗമാകുന്നത്തിൽ അഭിമാനിക്കുന്നു”, സുരേഷ് ഗോപി

ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരുമെന്ന് എംപി സുരേഷ് ഗോപി. മറിച്ചുള്ള മാധ്യമ വാർത്തകൾ തെറ്റെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കരിച്ച് മോദി സർക്കാരിന്‍റെ മന്ത്രിസഭയിൽ അംഗമാകാൻ സാധിച്ചത് അഭിമാനകരമായ കാര്യമാണെന്നും സുരേഷ് ഗോപി ഫെയ്സ് ബുക്കിൽ കുറിച്ചു. ”മോദി സർക്കാരിന്‍റെ മന്ത്രി സഭയിൽ നിന്ന് ഞാൻ രാജിവെക്കാൻ പോകുന്നു എന്ന തെറ്റായ വാർത്ത ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഇത് തീർത്തും തെറ്റാണ്. കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കരിച്ച് മോദി സർക്കാരിന്‍റെ മന്ത്രിസഭയിൽ അംഗമാകാൻ […]

ജാതീയ അധിക്ഷേപം; കലാമണ്ഡലം സത്യഭാമയോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശം

കൊച്ചി: നൽത്തകൻ രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമയോട് കീഴങ്ങാൻ ഹൈക്കോടതിയുടെ നിർദേശം. ഒരാഴ്ചക്കുള്ളിൽ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയിൽ ഹാജരാകാനാണ് നിർദേശം. അന്നേദിവസം തന്നെ കീഴ്ക്കോടതി ജാമ്യാപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചു. സത്യഭാമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ നിർദേശം. മോഹിനിയാട്ടം കലാകാരൻ ആർഎൽവി രാമകൃഷ്ണനെതിരേയാ അധിക്ഷേപ പരാമർശത്തിലാണ് കലാമണ്ഡലം സത്യഭാമക്കെതിരേ പൊലീസ് കേസെടുത്തത്. യൂട്യൂബ് പരാമർശത്തിലൂടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നാണ് കലാമണ്ഡലം സത്യഭാമക്കെതിരായ പരാതി. ചാലക്കുടി […]

ബാർ കോഴ ആരോപണത്തിൽ സ്തംഭിച്ച് നിയമസഭ

തിരുവനന്തപുരം : ബാര്‍ കോഴ ആരോപണത്തിൽ പ്രതിപക്ഷപ്രതിഷേധത്തിൽ സ്തംഭിച്ച് നിയമസഭ. അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചതിലും അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യം തള്ളിയതിലും പ്രതിഷേധിച്ചാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. സ്പീക്കറുടെ ഇരിപ്പിടം മറച്ച് പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നതോടെ നടപടികള്‍ വേഗത്തിലാക്കി. സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. എക്സൈസ് വകുപ്പിനെ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇല്ലാത്ത കാര്യം കെട്ടിച്ചമച്ച് ഇവിടെ എന്തോ സംഭവമുണ്ടെന്ന്  പ്രതീതിയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രിയും തിരിച്ചടിച്ചു. മന്ത്രി നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം […]

സുപ്രീം കോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥി

കോഴിക്കോട്: മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി അഡ്വ ഹാരിസ് ബീരാനെ തെരഞ്ഞെടുത്തതായി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  രാജ്യസഭാ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് ഹാരിസ് ബീരാനെ തെരഞ്ഞെടുത്തതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പരാമർശിച്ചു. എറണാകുളം ആലുവ സ്വദേശിയായ ഹാരിസ് ബീരാന്‍ സുപ്രീംകോടതി അഭിഭാഷകനാണ്. 2011 മുതല്‍ ദില്ലി കെഎംസിസിയുടെ പ്രസിഡന്റ്, ലോയേഴ്‌സ് ഫോറം ദേശീയ കണ്‍വീനർ, മുസ്ലിം ലീഗ് ഭരണഘടനാ സമിതി അംഗം കൂടിയാണ്. […]

സിനിമാ തിരക്ക്; സഹമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ട് നേതാക്കളെ അറിയിച്ച് സുരേഷ് ഗോപി

ന്യൂഡൽഹി: സഹമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ട് ബിജെപി നേതാക്കളെ അറിയിച്ച് സുരേഷ് ഗോപി. ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കേണ്ടതുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സുരേഷ് ഗോപി അസൗകര്യം അറിയിച്ചത്. വരും മണിക്കൂറുകളിൽ‌ ഉന്നത നേതാക്കൾ സുരേഷ് ഗോപിയുമായി സംസാരിച്ചേക്കും. കേന്ദ്രമന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാതെ പോയതിൽ സുരേഷ് ഗോപിക്ക് അതൃപ്‌തിയുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. തൃശൂരിൽ മിന്നും വിജയം നേടി ബിജെപി കേരളത്തിൽ ലോക്സഭാ അക്കൗണ്ട് തുറന്നിട്ടും സഹമന്ത്രി സ്ഥാനം മാത്രം നൽകിയതിലാണ് സുരേഷ് ഗോപിക്ക് അതൃപ്തി. വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് […]

അശ്ലീല വീഡിയോക്ലിപ്പുകൾ ചോർത്തി; പ്രജ്വൽ രേവണ്ണയുടെ മുൻ ഡ്രൈവർ അറസ്റ്റിൽ

ബംഗളൂരു: ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വീഡിയോ കേസിൽ മുൻ ഡ്രൈവർ കാർത്തിക് ഗൗഡ അറസ്റ്റിൽ. അശ്ലീല വീഡിയോക്ലിപ്പുകൾ ചോർത്തിയതിനാണ് അറസ്റ്റ്. ഇയാളുടെ മുൻകൂർ ജാമ്യഹർജി ഹാസൻകോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ദേശീയപാതയിലെ ഹാസൻ-മൈസൂരു ജില്ലാ അതിർത്തിയിൽ നിന്ന് അറസ്റ്റ് ചെയ്ത കാർത്തിക് ഗൗഡയെ ബംഗളുരു സിഐഡി ഓഫിസിലെത്തിച്ച് ചോദ്യം ചെയ്തു.

ഗീവർഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ വിവരദോഷി പരാമർശത്തിൽ പ്രതികരിച്ച് എൻഎസ്എസ്

കോട്ടയം: ഗീവർഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ വിവരദോഷി പരാമർശത്തിൽ പ്രതികരണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ആവശ്യമില്ലാതെ കാൽ പിടിക്കാൻ പോയതുകൊണ്ടാണ് ഇതൊക്കെ കേൾക്കേണ്ടി വന്നത്. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആൾ ആയിരുന്നല്ലോ മാർ കൂറിലോസ്. അപ്പോൾ ഇതൊക്കെ കേൾക്കുമെന്നും ജി. സുകുമാരൻ നായർ ചോദ്യത്തിന് മറുപടിയായി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇനിയും പാഠം പഠിച്ചില്ലെങ്കില്‍ പിണറായി സര്‍ക്കാരിന് ബംഗാളിലെയും ത്രിപുരയിലെയും ഗതി വരുമെന്നും ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമാണെന്നും ഇതിലും വലിയ തിരിച്ചടി ഇനി ഉണ്ടാകുമെന്നും […]

നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ലോക് സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം സഭയിലേക്കെത്തുന്നത്. ആദ്യ ദിനം ബാർകോഴയിൽ അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവരാനാണ് പ്രതിപക്ഷനീക്കം. രാവിലെ ചോദ്യോത്തരവേളക്ക് ശേഷം അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കൽ ഉണ്ടായിരിക്കും. അതിന് ശേഷമാകും സീറോ അവർ. ആദ്യ ദിനം അടിയന്തര പ്രമേയം ഒഴിവാക്കണമെന്ന് സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിപക്ഷം തയ്യാറായില്ല. അടിയന്തര പ്രമേയ നോട്ടീസ് പരിഗണിച്ചില്ലെങ്കിൽ ഗ്രൂപ്പ് ഫോട്ടോയിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. തദ്ദേശ […]

സന്മാർഗബോധനം : മഞ്ഞപ്ര സെന്റ് മേരീസ്‌ യു പി സ്കൂളിന് ബെസ്റ്റ് സ്കൂൾ പുരസ്‌കാരം

കൊച്ചി : കഴിഞ്ഞ അധ്യയന വർഷത്തിൽ എറണാകുളം -അങ്കമാലി അതിരൂപതയിൽ സന്മാർഗബോധന പരീക്ഷകളിലെയും പ്രവർത്തനങ്ങളിലെയും മികവിനുള്ള ഒന്നാം സ്ഥാനം മഞ്ഞപ്ര സെന്റ് മേരീസ്‌ യു പി സ്കൂളിന്. യു പി വിഭാഗത്തിലാണ് ബെസ്റ്റ് സ്കൂൾ പുരസ്‌കാരം സ്കൂളിന് ലഭിച്ചത്. കെസിബിസി നടത്തിയ സന്മാർഗബോധന പരീക്ഷയിൽ സെന്റ് മേരീസ്‌ യു പി സ്കൂളിലെ അതുല്യ രാജേന്ദ്രൻ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടി. കലൂർ റിന്യൂവൽ സെന്ററിൽ നടന്ന സമ്മേളനത്തിൽ ബെസ്റ്റ് സ്കൂൾ പുരസ്‌കാരം, ജസ്റ്റീസ്‌ മേരി ജോസഫിൽ […]

നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്സോ കേസ്

കോഴിക്കോട്: നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്സോ കേസ്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് കസബ പൊലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നാണ് ഇവരുടെ പരാതി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നല്‍കിയതിനെത്തുടർന്ന് പൊലീസ് കുട്ടിയില്‍ നിന്ന് മൊഴിയെടുത്തു. കുട്ടിയുടെ വീട്ടിലെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്.  

ജോർജ് കുര്യൻ കേന്ദ്രമന്ത്രി

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്രമന്ത്രി. മൂന്നാം മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളി ജോർജ് കുര്യൻ. നിയുക്ത മന്ത്രിമാർക്കായി പ്രധാനമന്ത്രിയൊരുക്കിയ ചായസൽക്കാരത്തിൽ പങ്കെടുത്തു. ജോർജ് കുര്യന്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ തുടരുന്നുണ്ട്. പാർട്ടിയുടെ ന്യൂനപക്ഷമാണ് അദ്ദേഹം. കേരളത്തില്‍ മാത്രമല്ല, ദേശീയ തലത്തില്‍ തന്നെ ക്രിസ്ത്യന്‍ വിഭാഗങ്ങളെ ബി ജെ പിയിലേക്ക് എത്തിക്കാന്‍ നിർണ്ണായക പ്രവർത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ജോർജ് കുര്യന്‍.  

മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുഖ്യമന്ത്രിക്ക് ഔദ്യോഗിക ക്ഷണം

ന്യൂഡൽഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിന്‍റെ സത്യ പ്രതിജ്ഞാ ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും ഔദ്യോഗിക ക്ഷണം. ഡൽഹിയിലെ കേരള ഹൗസിലാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അഭ്യര്‍ഥിച്ച് കൊണ്ടുള്ള ക്ഷണക്കത്ത് ലഭിച്ചത്. പിണറായി വിജയനു പുറമേ ഗവർണർക്കും സംസ്ഥാനത്തെ എംപിമാരേയും ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാനത്തു നിന്നും 115 ബിജെപി നേതാക്കളെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചത്.