കൊച്ചി: സിനിമയിൽ യുവതാരങ്ങളടക്കം പ്രതിഫലം കുത്തനെ ഉയർത്തിയതോടെ നിർമാതാക്കൾ പ്രതിസന്ധിയിൽ. പ്രമുഖ താരങ്ങളും യുവതാരങ്ങളും കൂടാതെ സാങ്കേതിക വിദഗ്‌ധരും പ്രതിഫലം ഉയർത്തിയിരിക്കുകയാണ്. അതിനാൽ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ താര സംഘടനയായ ‘അമ്മ’യ്ക്ക് കത്തു നൽകി. വലിയ തുക പ്രതിഫലം ചോദിക്കുന്നതു കാരണം ചില നിർമാതാക്കൾ സിനിമകൾ പോലും ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്ക് കടക്കുകയാണ്. നാല് കോടിക്കു മുകളിലാണ് എല്ലാ മുൻനിര താരങ്ങളുടെയും പ്രതിഫലം. ഒരു മലയാള സിനിമയ്ക്ക് യുവതാരം ആവശ്യപ്പെട്ടത് അഞ്ച് കോടി രൂപയാണ്. ഇതോടെ സിനിമയുടെ […]
നാലമ്പല തീർഥാടന സൗകര്യവുമായി കെഎസ്ആര്‍ടിസി
കൊല്ലം: കര്‍ക്കിടക മാസത്തില്‍ കോട്ടയം, തൃശൂര്‍ ജില്ലകളിലെ നാലമ്പലങ്ങളിലേക്ക് യാത്രകള്‍ ഒരുക്കി കൊല്ലം കെഎസ്ആര്‍ടിസി. ബജറ്റ് ടൂറിസം സെല്ലിന്‍റെ ആഭിമുഖ്യത്തില്‍ കൊല്ലത്തു നിന്നും നാല് കോട്ടയം നാലമ്പല യാത്രയും ഒരു തൃശൂര്‍ നാലമ്പലം യാത്രയുമാണ് ജൂലൈ മാസത്തില്‍. കൊല്ലത്തുനിന്നു രാവിലെ അഞ്ചിന് തിരിച്ച് കോട്ടയം പാലാ താലൂക്കിലെ രാമപുരം ശ്രീരാമക്ഷേത്രം, അമനകര ഭരതക്ഷേത്രം, കൂടപ്പുലം ലക്ഷ്മണക്ഷേത്രം, മേതിരി ശത്രുഘ്‌നന്‍ ക്ഷേത്രം എന്നീ നാല് ക്ഷേത്രങ്ങളിലും ഉച്ചയ്ക്ക് മുമ്പ് ദര്‍ശനം പൂര്‍ത്തിയാക്കുന്നതാണ് യാത്ര. ഒരാള്‍ക്ക് 650 രൂപയാകും. 23ന് […]
കെഎസ്ആർടിസിക്ക് 30 കോടി രൂപ അനുവദിച്ചു; ആദ്യ ഗഡു ശമ്പളം വൈകാതെ കിട്ടും
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതോടെ ജീവനക്കാർക്ക് ആദ്യ ഗഡു ശമ്പളം വൈകാതെ കിട്ടും. കഴിഞ്ഞ മാസം അവസാനം 20 കോടി രൂപ നല്‍കിയിരുന്നു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്. ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍ ഇതുവരെ 5747 കോടി രൂപ കോർപറേഷന് സഹായമായി […]
ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാൻ ഉത്തരവിട്ട് വിവരാവകാശ കമ്മീഷൻ; സ്വകാര്യ വിവരങ്ങൾ കൈമാറരുതെന്ന് നിർദേശം
തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാണമെന്ന് ഉത്തരവിട്ട് വിവരാവകാശ കമ്മീഷൻ. വിലക്കപ്പെട്ട വിവരം ഒഴിച്ച് മറ്റൊന്നും മറച്ചുവയ്ക്കരുതെന്നാണ് ഉത്തരവിൽ പറയുന്നത്. 2019 ലാണ് കമ്മീഷൻ റിപ്പോർട്ട് സമര്‍പ്പിച്ചത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഹേമ കമ്മിറ്റി രൂപീകരണം വലിയ ക്രെഡിറ്റായാട്ടാണ് ഒന്നാം പിണറായി സർക്കാർ പ്രചരിപ്പിച്ചത്. പക്ഷെ 2019 ഡിസംബർ 31 ന് റിപ്പോർട്ട് കിട്ടിയശേഷം പിന്നെ ഉടനീളം കണ്ടത് ഒളിച്ചുകളിയായിരുന്നു. മൊഴി നൽകിയവരുടെ സ്വകാര്യതാ പ്രശ്നം, […]
ഗുരുദേവ കോളെജ് പ്രിൻസിപ്പൽ ചെയ്തത് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമെന്ന് പൊലീസ്; എസ്എഫ്ഐക്കെതിരേ കേസില്ല
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളെജിലെ സംഘർഷത്തിൽ കോളെജ് പ്രിൻസിപ്പൽ തെറ്റു ചെയ്തുവെന്ന് പൊലീസ്. മൂന്നു വർഷം വരെ തടവ് കിട്ടാനുള്ള കുറ്റമാണ് ഡോ. സുനിൽ ഭാസ്കരന്‍റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും എപ്പോൾ വിളിച്ചാലും ഹാജരാകണമെന്നും വ്യക്തമാക്കി പൊലീസ് നോട്ടീസയച്ചു. തുടരന്വേഷണത്തില്‍ സാന്നിധ്യം ആവശ്യമുണ്ടെന്നു തോന്നിയാലോ, തെളിവുനശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കുന്നുവെന്ന് ബോധ്യപ്പെട്ടാലോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാം. അതേസമയം, പ്രിന്‍സിപ്പലിനെ മര്‍ദിച്ചു എന്ന പരാതിയില്‍ നടപടിയില്ല. തന്നെ മർദിച്ചെന്നുകാട്ടി കണ്ടാല്‍ അറിയുന്ന പതിനഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് പ്രിന്‍സിപ്പല്‍ പരാതില്‍ നല്‍കിയത്. […]
മാന്നാർ കൊലക്കേസ്; അനിലിനായി ലുക്ക് ഓട്ട് നോട്ടീസ്
കോട്ടയം: മാന്നാർ കൊലക്കേസിൽ ഒന്നാം പ്രതിയായ അനിലിനായി ലുക്ക് ഓട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യത്തെ ഏത് വിമാനത്താവളത്തിലെത്തിയാലും പിടികൂടാനാണ് പൊലീസ് നീക്കം. ഇന്‍റർപോൾ മുഖേന റെഡ് കോർണർ നോട്ടിസും ഉടൻ പുറപ്പെടുവിക്കും. പൊലീസിന്‍റെ കസ്റ്റഡിയിലുള്ള 3 പ്രതികളുടെയും കസ്റ്റഡി കാലാവധി ഇനി മൂന്നു ദിവസം കൂടി മാത്രമാണുള്ളത്. ശാസ്ത്രീയ തെളിവുകളുടെ അഭാവവും മൊഴികളിൽ വൈരുദ്ധ്യവും ഉള്ളതിനാൽ അനിലിനെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് പൊലീസ് നടത്തുന്നത്. വിവരശേഖരണത്തിന്‍റെ ഭാഗമായി പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്താൻ തുടങ്ങി. മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുക്കാനുള്ള […]
പച്ചക്കറിക്കടയുടെ മറവിൽ കഞ്ചാവ് വിൽപ്പന, ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ
പെരുമ്പാവൂർ: തണ്ടേക്കാട് പച്ചക്കറിക്കടയുടെ മറവിൽ കഞ്ചാവ് വിൽപ്പന, ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ഡൊംകാൽ സ്വദേശി ശറഫുൽ ഇസ്ലാം ഷേഖ് (42)നെയാണ് പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. ഇയാളിൽ നിന്ന് മൂന്ന് കിലോയോളം കഞ്ചാവ് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് കുറച്ചു നാളുകളായി പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു . ബംഗാളിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിച്ച് പ്രത്യേകം പൊതികളാക്കി വിൽപ്പന നടത്തിവരികയായിരുന്നു. ബംഗാളിൽ നിന്ന് കിലോയ്ക്ക് ഒമ്പതിനായിരം രൂപയ്ക്ക് […]
സിജോ പൈനാടത്തിന് ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ്
കൊച്ചി: അച്ചടിമാധ്യമങ്ങളിലെ മികച്ച ഫീച്ചറിനുള്ള ‘ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ്’ ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്തിന്. വന്യജീവി ആക്രമണം നേരിട്ടവരുടെ കുടുംബങ്ങളിലെ ജീവിതസ്ഥിതി പഠനവിധേയമാക്കി, 2024 ഫെബ്രുവരി 18-22 തിയതികളിൽ അഞ്ച് അധ്യായങ്ങളിലായി ദീപിക പ്രസിദ്ധീകരിച്ച “കാടിറക്കം ആധികാലം’ എന്ന പരന്പരയ്ക്കാണു പുരസ്കാരം. ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡുകളിൽ പീപ്പിൾ ഫോക്കസ്ഡ് ഫീച്ചർ വിഭാഗത്തിലുള്ള ഈ പുരസ്കാരം ജൂലൈ ഒന്പതിനു കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും. ഇൻഡിവുഡും – ഏരീസ് കലാനിലയവും സംയുക്തമായി സംഘടിപ്പിക്കുന്ന […]
കാലടിയിൽ ലോറി ഡ്രൈവറെ ലോറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കാലടി: കാലടിയിൽ ലോറി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ഷിനു മാത്യുവാണ് മരിച്ചത്. 31 വയസായിരുന്നു. കാലടി മാണിക്കമംഗലത്താണ് സംഭവം. ലോറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മാണിക്കമംഗലത്തേക്ക് തടി കയറ്റി വന്ന ലോറിയുടെ ക്യാബിനുള്ളിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കളമശേരി മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തും. പിന്നീട് നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണകാരണം വ്യക്തമായിട്ടില്ല. ഇത് പോസ്റ്റ്മോര്‍ട്ടം പരിശോധനയിൽ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംഭവത്തിൽ കാലടി […]
ഫാർമസിയുടെ മറവിൽ എംഡിഎംഎ കച്ചവടം; സ്റ്റോർ ഉടമയുടെ മകൻ പിടിയിൽ
നെടുമങ്ങാട്: ഫാർമസിയുടെ മറവിൽ എംഡിഎംഎ കച്ചവടം. സ്റ്റോർ ഉടമയുടെ മകനായ നെടുമങ്ങാട് സ്വദേശി ഷാനാസ് (34)നെ ആണ് നെടുമങ്ങാട് എക്‌സൈസ് പിടികൂടിയത്. പരിശോധനയിൽ നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലിനു എതിര്‍വശം കുറക്കോട് വി.കെയര്‍ ഫാര്‍മസി എന്ന സ്ഥാപനത്തില്‍ നിന്നും 11 പ്ലാസ്റ്റിക് പൗച്ചുകളിലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ കണ്ടത്തി. എംഡിഎംഎ യുമായി പിടികൂടിയയാളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഫാര്‍മസി വഴി വിദ്യാർഥികള്‍ക്ക് കച്ചവടം നടക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചത്.
വന്ദന ദാസ് വധക്കേസ്; പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: ഡോ. വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് തിരിച്ചടി. സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ.ബദറുദീനാണ് ഹർജി തള്ളിയത് Home English E-Paper News Cinema Sports Business Lifestyle Special Editorial Jobs Trending More Kerala വന്ദന ദാസ് വധക്കേസ്; പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി ”കൃത്യസമയത്ത് നല്ല ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഡോ. വന്ദനയുടെ ജീവന്‍ രക്ഷപ്പെടുത്താമായിരുന്നു” പ്രതി സന്ദീപ് Updated on: 05 Jul 2024, 11:37 […]
കെഎസ്‌യു നേതാവിനെ ഇടിമുറിയില്‍ മര്‍ദിച്ച എസ്എഫ്ഐക്കാരെ പുറത്താക്കണം; കേരള വിസിക്ക് സതീശന്‍റെ കത്ത്
തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിൽ എസ്എഫ്ഐയുടെ ആക്രമണത്തിൽ കർശന നടപടി ആവശ്യപ്പെട്ട് കേരള സർവകലാശാല വിസിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്തയച്ചു. എംഎ മലയാളം വിദ്യാർഥിയും കെഎസ്‌യു ജില്ലാ ജോയിന്‍റ് സെക്രട്ടറിയുമായ സാൻ ജോസിനെ ഹോസ്റ്റലിലെ ഇടിമുറിയിൽ ക്രൂരമായി മർദിച്ച എസ്എഫ്ഐ പ്രവർത്തകരെ കോളെജിൽ നിന്നും പുറത്താക്കണം. ക്യാമ്പസിലും ഹോസ്റ്റൽ പരിസരത്തും സിസിടിവി നിരീക്ഷണം കർശനമാക്കണം. സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിന്‍റേയും സാന്നിധ്യം ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കത്തിലുള്ളത്. കേരള സര്‍വകലാശാലയുടെ അന്തസ്സും സൽപേരും കളങ്കപ്പെടുത്തുകയും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ സാൻ […]
കടബാധ്യത; കർഷകൻ ജീവനൊടുക്കി
പാലക്കാട്: മലമ്പുഴയിൽ കടബാധ്യതമൂലം കർഷകൻ ജീവനൊടുക്കി. പച്ചക്കറി കർഷകനായ പി.കെ. വിജയനാണ് കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയത്. കൃഷി ആവശ്യങ്ങൾക്കായി വിവിധ ബാങ്കുകളിൽ നിന്നായി 10 ലക്ഷം രൂപ വിജയൻ കടമെടുത്തിരുന്നു. പച്ചക്കറി കൃഷി നഷ്ടത്തിലായതോടെ തിരിച്ചടവ് പലപ്പോഴും മുടങ്ങി. ഇതിന്‍റെ മാനസിക പ്രശ്നത്തിലാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ഓൺലൈൻ തട്ടിപ്പ് സംഘം വ്യാപകം; സംഘം കവർന്നത് മൂന്നു കോടിയിലേറെ രൂപ
ആലുവ : എറണാകുളം റൂറൽ ജില്ലയിൽ സമീപ കാലത്തായി ഒൺലൈൻ തട്ടിപ്പ് സംഘം കവർന്നത് മൂന്നു കോടിയിലേറെ രൂപ. ഒൺലൈൻ ട്രേഡിംഗിലൂടെയും , നിക്ഷേപത്തിലൂടെയും ലക്ഷങ്ങൾ ലാഭമുണ്ടാമെന്ന് പറഞ്ഞ് രണ്ട് കോടിയോളം രൂപയും, വ്യാജ അന്വേഷണ ഉദ്യോഗസ്ഥർ ചമഞ്ഞ് ഒരു കോടി പതിനഞ്ച് ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. പണം നഷ്ടമായവരിൽ ഏറെയും ഉയർന്ന വിദ്യാഭ്യാസവും , നല്ല ജോലിയുമൊക്കെ ഉള്ള വരാണ്. മുംബൈ കൊളാബ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസു പ്രകാരം സുപ്രീം കോടതി വാറണ്ട് […]
മുതലക്കടവ് സംരക്ഷിക്കണം; കെ. ആനന്ദ് സുരേഷ് ഗോപിക്ക് നിവേദനം നൽകി
കാലടി: ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധ സ്ഥലമായ മുതലക്കടവ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം – ടൂറിസം സഹമന്ത്രി സുരേഷ് ഗോപിക്ക് ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ് നിവേദനം നൽകി. കേന്ദ്രസർക്കാർ നടത്തുന്ന സ്വച്ഛതാ പഖ്വാടാ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കാലടി ശ്രീ ശാരദ വിദ്യാലയത്തിൽ സുരേഷ് ഗോപി നിർവ്വഹിക്കാനെത്തിയപ്പോഴാണ് ആനന്ദ് നിവേദനം നൽകിയത്. ശങ്കരാചാര്യരുടെ സന്യാസ ജീവിതത്തിന് കാരണമായ കടവാണ് മുതലക്കടവ്. ശോചനീയമായി കിടക്കുകയാണ് കടവ്. സംസ്ഥാനത്തും, പുറത്തു നിന്നുമായി നിരവധി പേരാണ് […]
ഗുരുവായൂർ അമ്പല നടയിൽ സിനിമ സെറ്റിന് തീയിട്ടു; എലൂരിൽ മാലിന്യപ്പുക
കൊച്ചി: ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയ സെറ്റിന്റെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച് മാലിന്യ പുക ഉയർന്നു. ഏലൂര്‍ എഫ്എസിടിയുടെ ഗ്രൗണ്ടിലാണ് മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിച്ചത്. പ്ലാസ്റ്റിക്ക് അടക്കമുള്ളവ കത്തി സമീപവാസികള്‍ക്ക് ശ്വസതടസം അനുഭവപ്പെട്ടു. ഫയർ ഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു. പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ പ്രധാന ഭാഗമായിരുന്ന ഗുരുവായൂര്‍ ക്ഷേത്രം സെറ്റിട്ടാണ് ചിത്രത്തിൽ കാണിച്ചത്. നാല് കോടിയോളം മുടക്കി 45 ദിവസം കൊണ്ടാണ് ചിത്രത്തിന് വേണ്ടി ഈ സെറ്റ് നിർമ്മിച്ചത്. […]
പൊലീസുകാരൻ അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് വഴിയാത്രക്കാരി മരിച്ചു
കണ്ണൂർ∙ പൊലീസുകാരൻ അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. ഏച്ചൂർ തക്കാളി പീടിക സ്വദേശി ബി.ബീന (54) ആണ് മരിച്ചത്. ടൗൺ സ്റ്റേഷനിലെ സിപിഒ ലിതേഷിന്റെ കാറാണ് ഇടിച്ചത്. റോഡരികിലൂടെ നടന്നു പോയപ്പോഴാണ് ബീനയെ കാർ ഇടിച്ചു തെറിപ്പിച്ചത്. മുണ്ടേരി വനിതാ സഹകരണ സംഘത്തിലെ ബിൽ കലക്ടറാണ് ബീന. ഏച്ചൂർ കമാൽ പീടികയ്ക്ക് സമീപം ഉച്ചക്ക് 12.15 ഓടെയാണ് അപകടം നടന്നത്. ഭർത്താവ്: പ്രദീപൻ
മിഠായി നൽകി കുട്ടികളെ പീഡിപ്പിക്കുന്ന മധ്യവയസ്കൻ വീണ്ടും അറസ്റ്റിൽ
പരപ്പനങ്ങാടി: മിഠായി നൽകി കുട്ടികളെ പീഡിപ്പിക്കുന്ന മധ്യവയസ്കൻ വീണ്ടും അറസ്റ്റിൽ. പരപ്പനങ്ങാടി അട്ടകുഴിങ്ങര സ്വദേശി തെക്കുംപറമ്പിൽ മുഹമ്മദ് കോയ(60)യെയാണ് പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്. കുട്ടികൾക്ക് മിഠായി നൽകി ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചതിനാണ് ഇയാളെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. ഒരു വർഷം മുന്നേ സമാന രീതിയിൽ പ്രായ പൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് ഇയാൾ പോക്‌സോ പ്രകാരം അറസ്റ്റിലായിരുന്നു. ജയിലിൽ നിന്നിറങ്ങിയ ശേഷം വീണ്ടും പീഡനത്തിന് അറസ്റ്റിലാവുകയായിരുന്നു. സ്ഥിരമായി […]
‘കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട’; 3 കോടിയുടെ രാസലഹരിയുമായി ഒരാൾ പിടിയിൽ
തൃശൂർ: ഒല്ലൂരിൽ രണ്ടരക്കിലോ എംഡിഎംഎയുമായി കണ്ണൂർ സ്വദേശി പിടിയിൽ. 9000 എംഡിഎംഎ ഗുളികകളുമായി പയ്യന്നൂര്‍ സ്വദേശി ഫാസിലാണ് പിടിയിലായത്. ബുധനാഴ്ച പുലർച്ചെ തൃശ്ശൂർ ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാവുന്നത്. കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്നും പോലീസ് പറഞ്ഞു. കൊച്ചിയിൽ നിന്നും തൃശ്ശൂരിലെ വിവിധ പ്രദേശങ്ങളിൽ വിതരണം നടത്താനായി കൊണ്ടുവരുന്നതിനിടയാണ് ഫാസിൽ പിടിയിലായത്. എറണാകുളത്തുനിന്ന് കാറില്‍ തൃശൂരിലേക്ക് മാരക രാസ ലഹരിയായ എംഡിഎംഎ വൻതോതിൽ കടത്തുന്നു എന്നായിരുന്നു […]
സ്ഥിരം കുറ്റവാളി; കാപ്പ ചുമത്തി നാട് കടത്തി
പെരുമ്പാവൂർ: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. പെരുമ്പാവൂർ,കോടനാട് വേങ്ങൂർ മുടക്കുഴ കുറുക്കൻപൊട്ട ഭാഗത്ത്, മൂലേത്തുംകുടി വീട്ടിൽ ബിനു (36) വിനെയാണ് ഒരു വർഷത്തേക്ക് നാട് കടത്തിയത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കോടനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ മയക്ക് മരുന്ന് ഉപയോഗം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ മാർച്ചിൽ കോടനാട് പൊലീസ് […]