ബജറ്റിൽ കേരളത്തിന് അവ​ഗണന

ദില്ലി: മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റിൽ ആന്ധ്രാ പ്രദേശിനും ബീഹാറിനും കൂടുതല്‍ പദ്ധതികൾ‌ പ്രഖ്യാപിച്ച് കേന്ദ്രം. ആന്ധ്രയിലെ കർഷകർക്ക് പ്രത്യേക സഹായവും ബീഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടിയും ബജറ്റിൽ വകയിരുത്തി. ബീഹാറിൽ മെഡിക്കൽ കോളേജ് കൊണ്ടുവരുമെന്നും ആന്ധ്രയിലെ ജലസേചന പദ്ധിതിക്കും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ആന്ധ്രയ്ക്കും ബീഹാറിനും വാരിക്കോറി പദ്ധതികൾ പ്രഖ്യാപിച്ചിട്ടും കേരളത്തിന് അനുകൂലമായ പ്രഖ്യാപനങ്ങളൊന്നുമില്ല. ബീഹാറിന് പ്രളയ സഹായവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയ ദുരിതം നേരിടാൻ ബീഹാറിന് 11,500 കോടിയുടെ സഹായമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. […]

രോഗികൾക്ക് നേരിയ ആശ്വാസം; കാൻസർ മരുന്നിന് വില കുറയും

ദില്ലി : ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കാൻസർ രോഗികൾക്ക് നേരിയ ആശ്വാസം. കാൻസർ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളെ കസ്റ്റംസ് തീരുവയിൽ നിന്നും ഒഴിവാക്കി. രോഗത്തോട് പൊരുതുന്നവരുടെ സാമ്പത്തിക ഭാരം കുറയ്ക്കാനാണ് നടപടി. മൊബെൽ ഫോണിന്റെയും ചാർജറിന്റെയും കസ്റ്റംസ് ഡ്യൂട്ടി കുറക്കും. ഇതോടെ മൊബൈൽ ഫോണിനും ചാർജറിനും വില കുറയും. ലതറിനും, തുണിത്തരങ്ങൾക്കും വില കുറയും. സ്വർണ്ണം വെള്ളി പ്ലാറ്റിനം വില കുറയും.

അമരാവതി വികസനത്തിന് 15,000 കോടി

ന്യൂഡൽഹി: മൂന്നാം എൻഡിഎ സർക്കാരിന് പിന്തുണ നൽകുന്ന ചന്ദ്രബാബു നായിഡുവിനെ പിണക്കാതെ കേന്ദ്ര ബജറ്റ്. ആന്ധ്രപ്രദേശിന്‍റെ തലസ്ഥാന നഗരമായ അമരാവതിയുടെ വികസനത്തിനായി 15,000 കോടി രൂപയാണ് കേന്ദ്ര ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. അമരാവതിയുടെ വികസനത്തിനായി പ്രത്യേക ധനസഹായം നൽകുമെന്ന് നിർമല സീതാരാമൻ പറഞ്ഞു. പോളവരം ഇറിഗേഷൻ പദ്ധതിക്കും പണം വകയിരുത്തിയിട്ടുണ്ട്. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായുള്ള പദ്ധതികൾക്ക് 3 ലക്ഷം കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ആന്ധ്രയിലെ മൂന്ന് ജില്ലകളിലെ പിന്നാക്ക മേഖലകൾക്ക് ഗ്രാൻഡ് നൽകും.

അഞ്ച് സംസ്ഥാനങ്ങൾക്കായി പൂർവോദയ; പ്രത്യേക പദവി ആവശ്യത്തിൽ ആശ്വാസ നടപടി

ന്യൂഡൽഹി: പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ടു വരുന്നവ അടക്കം അഞ്ച് കിഴക്കൻ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി പൂർവോദയ പദ്ധതി പ്രഖ്യാപിച്ചു. ബിഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീശ, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക. രാജ്യത്തിന്‍റെ കിഴക്കൻ മേഖലയുടെ വികസനം മുൻനിർത്തി വ്യവസായ ഇടനാഴി നടപ്പാക്കും. ബിഹാറിലെ റോഡ് പദ്ധതികൾക്കു മാത്രം 26,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ബിഹാറിന് മറ്റ് ഏജൻസികൾ മുഖേനയും പ്രത്യേക സാമ്പത്തിക സഹായം ഉറപ്പാക്കും. ബിഹാറിൽ കേന്ദ്ര സർക്കാർ വിമാനത്താവളങ്ങളും മെഡിക്കൽ […]

ദേശീയ സഹകരണ നയം പരിഗണനയിൽ; 5 സംസ്ഥാനങ്ങൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ്

ന്യൂഡൽഹി: രാജ്യത്തിന്‍റെ പൂർണമായ വികസനത്തിനായി ദേശീയ സഹകരണ നയം നടപ്പിലാക്കുമെന്ന് ധനകാര്യമന്ത്രി നിർമല സീതാരാമൻ. അഞ്ച് സംസ്ഥാനങ്ങളിൽ കിസാൻ ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കും. സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെ കാർഷിക മേഖലയുടെ വികസനത്തിനായി ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ അവതരിപ്പിക്കും. ഗ്രാമീണ സാമ്പത്തിക മേഖലയുടെ വളർച്ചയും തൊഴിൽ അവസരങ്ങൾ നിർമിക്കുന്നതുമാണ് പ്രധാന ലക്ഷ്യം. പയർ വർഗങ്ങളുടെ ഉത്പാദനവും ശേഖരണവും വിപണനവും കൂടുതൽ ശക്തമാക്കും. കൃഷിയും വിപണനവും വർധിപ്പിക്കുന്നതിനായി സർക്കാർ ധനസഹായം ഉറപ്പാക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു.

വിദ്യാഭ്യാസ, തൊഴിൽ, നൈപുണ്യ മേഖലകൾക്കായി 1.48 ലക്ഷം കോടി രൂപ

ന്യൂഡൽഹി: ഇടത്തരം ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസം, തൊഴിൽ , തൊഴിൽ നൈപുണ്യം എന്നിവയ്ക്കാണ് ഇത്തവണത്തെ ബജറ്റ് ഊന്നൽ നൽകുന്നതെന്ന് കേന്ദ്രസർക്കാരിന്‍റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനകാര്യമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. രാജ്യത്തെ വിദ്യാഭ്യാസ, തൊഴിൽ, നൈപുണ്യ വികസന മേഖലകൾക്കായി 1.48 ലക്ഷം കോടി രൂപ മാറ്റി വച്ച് കേന്ദ്ര ബജറ്റ്. രാജ്യത്തെ 80 കോടിയോളം വരുന്ന ജനങ്ങൾ ഗുണഭോക്താക്കളായ പ്രധാനമന്ത്രി ഗരീബ് അന്ന യോജന അഞ്ച് വർഷത്തേക്കു കൂടി നീട്ടിയതായും ധനമന്ത്രി പറഞ്ഞു. സ്ത്രീകൾ, ദരിദ്രർ, യുവാക്കൾ, […]

നിപ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

മലപ്പുറം : നിപ മരണം റിപ്പോർട്ട് ചെയ്ത മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്.  7200 ലധികം വീടുകൾ സന്ദർശിച്ച്  വിവരങ്ങൾ ശേഖരിച്ചു. അമ്പഴങ്ങയിൽ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന സംശയത്തെ തുടർന്ന് പ്രദേശത്തെ വവ്വാലുകളുടെ സാമ്പിളുകൾ എടുക്കും. വൈറസ് സാന്നിധ്യം ഉണ്ടോയോ എന്ന് പരിശോധിക്കും. മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വളർത്തുമൃഗങ്ങളിൽ നിന്ന് സാമ്പിൾ ശേഖരിക്കും. രോഗ വ്യാപനം തടയാനുള്ള മുൻകരുതലുകൾ സ്വീകരിച്ച് വരികയാണ്. പൊതുജനങ്ങൾ മാസ്ക് ധരിക്കണം. സമൂഹ മാധ്യമങ്ങളിൽ […]

ബിഹാറിന് പ്രത്യേക പദവിയില്ല

ന്യൂഡൽഹി: ബീഹാറിന് പ്രത്യേക പദവി നൽകാൻ തീരുമാനമെടുത്തിട്ടില്ലെന്നു കേന്ദ്രസർക്കാർ. സംസ്ഥാനങ്ങൾക്കിടയിൽ വിവേചന സ്വഭാവം കാണിക്കരുതെന്ന 2012ലെ ഇന്റർ മിനിസ്റ്റീരിയൽ ഗ്രൂപ്പ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണു കേന്ദ്രം ബിഹാറിന്റെ ആവശ്യം തള്ളിയത്. ലോക്സഭയിൽ ജെഡിയു എംപി രാം പ്രീത് മണ്ഡലിന്റെ ചോദ്യത്തിനാണു ധനകാര്യ മന്ത്രാലയത്തിന്റെ മറുപടി. ബിഹാറിന്റെ സാമ്പത്തികവും വ്യവസായികവുമായ പുരോഗതിക്കു സഹായകമായ പ്രത്യേക പദവി നൽകുമോ എന്ന ചോദ്യത്തിനാണു മറുപടി. ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണു മറുപടി നൽകിയത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള […]

നിപ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന തിരുവനന്തപുരത്തെ 2 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്

തിരുവനന്തപുരം: നിപ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന തിരുവനന്തപുരത്തെ 2 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്ത് വന്നത്. അമ്മയും മകളുമാണ് തിരുവനന്തപുരത്ത് നിപ നിരീക്ഷണത്തിലുണ്ടായിരുന്നത്.  മലപ്പുറത്ത് മരിച്ച 14 കാരൻ രോഗ ബാധിതനായി ചികിത്സയിലിരിക്കെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സക്കെത്തിയവരാണ് ഇരുവരും. മരിച്ച 14കാരന്റെ സമ്പർക്ക പട്ടികയിൽ 406 പേരാണുളളത്. ഇവരിൽ 194 പേർ ഹൈ റിസ്ക്ക് വിഭാഗത്തിലാണ്. 139 പേർ ആരാഗ്യ പ്രവർത്തകരാണ്. നിപ ബാധിച്ച് […]

വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു

കൊച്ചി : വാഴക്കുളം കുന്നുവഴിയിൽ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു. മാറമ്പിള്ളി എംഇഎസ് കോളേജിലെ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനി റെയ്‌സ ഫാത്തിമ (20)യാണ് മരിച്ചത്. വൈകിട്ട് കോളേജ് വിട്ട് വീട്ടിലേക്ക് പോകും വഴി വിദ്യാർത്ഥിനി ഓടിച്ചു വന്ന സ്കൂട്ടറിൽ കാറ് ഇടിക്കുകയായിരുന്നു. തെറിച്ച് റോഡിൽ വീണ വിദ്യാർത്ഥിനിയുടെ ദേഹത്തുകൂടി മറ്റൊരു പിക്കപ്പ് വാൻ കയറിയിറങ്ങി. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു

മര്യനാട് വീണ്ടും തിരയിൽപ്പെട്ട് വള്ളംമറിഞ്ഞ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം മര്യനാട് വള്ളംമറിഞ്ഞ് പരിക്കേറ്റ മത്സ്യതൊഴിലാളി മരിച്ചു. മര്യനാട് അർത്തിയിൽ പുരയിടം പത്രോസ് (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.45 നാണ് ആറംഗ സംഘം മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട എല്ലാവരും നീന്തിക്കയറി. അപകടത്തിൽ വള്ളത്തിലിടിച്ച് ഗുരുതരമായി പരിക്കേറ്റ പത്രോസിനെ മെഡി.കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാഴ്ചയിക്കിടെ വള്ളം മറിഞ്ഞ് മൂന്നാമത്തെ അപകട മരണമാണ് ഇത്. രണ്ട് ദിവസം മുമ്പും മര്യനാട് വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിച്ചിരുന്നു. മര്യനാട് സ്വദേശി […]

എഐവൈഎഫ് പാലക്കാട് ജില്ല ജോയിൻ്റ് സെക്രട്ടറിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: എഐവൈഎഫ് പാലക്കാട് ജില്ല ജോയിൻ്റ് സെക്രട്ടറിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മണ്ണാർക്കാട് സ്വദേശി ഷാഹിനയാണ് മരിച്ചത്. 25 വയസായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

‘പാർലമെന്‍റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തും’; കേരള എംപിമാർക്ക് ഖലിസ്ഥാൻ ഭീഷണി സന്ദേശം

ന്യൂഡ‍ൽഹി: പാർലമെന്‍റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തുമെന്ന് കേരളത്തിലെ എംപിമാര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചതായി പരാതി. ഞായറാഴ്ച രാത്രി 11.30 ഓടെ ഖലിസ്ഥാൻ തീവ്രവാദ സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്‍റെ (Sikhs for Justice) പേരിലുള്ള സന്ദേശം മലയാളി എംപിമാരായ എഎ റഹീം, വി ശിവദാസന്‍ എന്നിവര്‍ക്കാണ് ഫോണില്‍ ലഭിച്ചത്. ഇന്ത്യൻ ഭരണാധികാരികളുടെ കീഴിൽ സിഖുകാർ ഭീഷണി നേരിടുകയാണെന്നും ഖലിസ്ഥാൻ ഹിത പരിശോധന സന്ദേശം ഉയർത്തി പാർലമെന്‍റ് മുതൽ ചെങ്കോട്ട വരെ ബോംബിട്ട് തകർക്കും എന്നും അതനുഭവിക്കണ്ട എന്നുണ്ടെങ്കിൽ എംപിമാർ വീട്ടിലിരിക്കണമെന്നുമാണ് സന്ദേശത്തിൽ […]

നിപ്പ: 14 കാരന്‍റെ വിശദമായ റൂട്ട് മാപ്പ് പുറത്തിറക്കി; സമ്പർക്കമുണ്ടായവർ കൺട്രോൾ റൂമുമായി ബന്ധപ്പെടാന്‍ നിർദേശം

തിരുവനന്തപുരം: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച് മരിച്ച 14 കാരന്‍റെ വിശദമായ പുതിയ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യവകുപ്പ്. പുതിയ റൂട്ട് മാപ്പില്‍ പറയുന്ന സ്ഥലങ്ങളിൽ ആ സമയങ്ങളിൽ ഉണ്ടായിരുന്നവർ നിപ കൺട്രോൾ റൂമിൽ ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പാണ്ടിക്കാട് സ്വദേശിയായ കുട്ടി നിപ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിക്കെ ഞായറാഴ്ചയാണ് മരിച്ചത്. കുട്ടി ജൂലൈ 11 മുതല്‍ 15 വരെ പോയ സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ആണ് നേരത്തെ പ്രസിദ്ധീകരിച്ചത്. ജൂലൈ 11 മുതല്‍ ജൂലൈ 19 വരെയുള്ള ദിവസങ്ങളിലെ […]

വൈരാഗ്യം തീര്‍ക്കാന്‍ കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ച സംഭവം; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മദ്യപിച്ചെത്തിയ കെടാകുളം കെഎസ്ഇബി ഓഫീസിലെ ജീവനക്കാര്‍ക്കെതിരേ പരാതി നല്‍കിയതിന്‍റെ പേരില്‍ വൈദ്യുതി വിച്ഛേദിച്ചത പരാതിയിൽ നടപടിയുമായി കെഎസ്ഇബി എംഡി ബിജു പ്രഭാകര്‍. സംഭവത്തില്‍ കെഎസ്ഇബി വിജിലന്‍സ് അന്വേഷണത്തിന് ബിജു പ്രഭാകര്‍ ഉത്തരവിട്ടു. വിജിലന്‍സ് റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. വര്‍ക്കല അയിരൂര്‍ സ്വദേശി പറമ്പില്‍ രാജീവ് അയിരൂര്‍ പൊലീസില്‍ പരാതി നല്‍കിയതാണ് പ്രതികാര നടപടിയുമായി കെഎസ്ഇബി കുടുംബത്തെ ഇരുട്ടിലാക്കിയത്. ഇതിനിടെ, വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഞായറാഴ്ച രാത്രി കെഎസ്ഇബി ഉദ്യോഗസ്ഥർ വീട്ടിലെത്തി […]

ആദിശങ്കര എൻജിനീയറിങ് കോളേജിന് രണ്ട് ദേശീയ അവാർഡുകൾ

കാലടി: അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എൻജിനിയേഴ്സ് ഇന്ത്യൻ മേഖലയിലെ എൻജിനീയറിങ് കോളേജുകൾക്ക് നൽകുന്ന രണ്ട് ദേശീയ അവാർഡുകൾ കാലടി ആദിശങ്കര എൻജിനീയറിങ് കോളേജിന് ലഭിച്ചു. കോളേജിന് സ്റ്റുഡൻസ് അച്ചീവ്മെൻ്റ് അവാർഡും, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രെഫസർ എൽദോ മാത്യുവിന് മികച്ച ഫാക്കൽറ്റിക്കുള്ള അവാർഡുമാണ് ലഭിച്ചത്. കോളേജിലെ മെക്കാനിക്കൽ വിഭാഗത്തിലെ അധ്യാപകരും വിദ്യാർത്ഥികളും നടത്തിയ വ്യവസായ സഹകരണം, സാമൂഹിക പ്രവർത്തനങ്ങൾ, കോളേജിലെ സ്റ്റുഡൻസ് ചാപ്പ്റ്ററിൻ്റെ പ്രവർത്തനങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണ് കോളേജിന് അവാർഡ് […]

കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കിയ പോത്തീസ് സ്വർണ്ണ മഹൽ പൂട്ടിച്ചു

തിരുവനന്തപുരം : തലസ്ഥാനത്തെ മാലിന്യ പ്രശ്നത്തിൽ കടുത്ത നടപടിയുമായി കോർപ്പറേഷൻ മുന്നോട്ട്. തമ്പാനൂരിൽ പ്രവർത്തിക്കുന്ന പോത്തീസ് സ്വർണ്ണ മഹൽ പൂട്ടിച്ചു. ആമഴഞ്ചാൻ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി വിട്ടതിനെ തുടർന്നാണ് നടപടി. ലൈസൻസില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചതെന്നും കണ്ടത്തി. പൊലീസും നഗര സഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സ്ഥാപനത്തിലെത്തിയാണ് പൂട്ടിച്ചത്. പോത്തീസ് സ്വർണ്ണമഹലിൽ നിന്നും കക്കൂസ് മാലിനും ഓടയിലേക്ക് ഒഴുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ നഗരസഭയ്ക്ക് ഇന്നലെ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് ശരിയെന്നും തെളിഞ്ഞു. പൊതുസ്ഥലത്ത് മാലിന്യമൊഴിക്കുന്ന സ്ഥാപനത്തിനെതിരെ കോർപ്പറേഷന്റെ […]

5 ലക്ഷത്തോളം വിലമതിക്കുന്ന മയക്കുമരുന്നുമായി ആയുർവേദ ഡോക്ടർ പിടിയിൽ

വയനാട്: മുത്തങ്ങ ചെക്പോസ്റ്റിൽ 5 ലക്ഷത്തോളം വിലമതിക്കുന്ന മയക്കുമരുന്നുമായി ആയുർവേദ ഡോക്ടർ പിടിയിൽ. കൊല്ലം ചിറ്റുമൂല സ്വദേശി ഇടമരത്തു വീട്ടിൽ എൻ. അൻവർഷാ എന്നയാളെയാണ് 160.77 ഗ്രാം മയക്കുമരുന്ന് മെത്താംഫിറ്റമിനുമായി എക്സൈസ് അറസ്റ്റ് ചെയ്തത്. മൈസൂർ – പൊന്നാനി കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബംഗുളൂരുവിൽ നിന്നും മയക്കുമരുന്ന് വാങ്ങി കൊച്ചിയിലേക്ക് വിൽപനക്കായി കൊണ്ടു പോകുകയായിരുന്നു ഇയാൾ. ദുബൈയിൽ സ്വന്തമായി ആയുർവേദ സെന്‍റർ നടത്തുന്ന ഡോക്ടറാണ് ഇയാളെന്നും വിവാഹ ആവശ്യത്തിനായി കഴിഞ്ഞ 5 മാസമായി […]

സംസ്ഥാനത്ത് വീണ്ടും നിപ മരണം

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ അഷ്‌മിൽ ഡാനിഷ് (14) മരിച്ചു. ഇന്ന് രാവിലെ 11.30 തോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം. നിപ പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും സംസ്കാരച്ചടങ്ങളുകൾ നടത്തുക. ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ വെച്ചാണ് നിപയെന്ന സംശയം ആരോഗ്യപ്രവർത്തകർക്ക് […]

കാറപകടത്തിൽ അച്ഛനും മകനും ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂർ മട്ടന്നൂരിൽ കാറപകടത്തിൽ അച്ഛനും മകനും ദാരുണാന്ത്യം. പരിയാരം സ്വദേശി നവാസ്, മകൻ യാസീൻ എന്നിവരാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി നെല്ലൂന്നി വളവിൽ വച്ചായിരുന്നു അപകടം. നവാസിന്‍റെ കുടുംബം സഞ്ചരിച്ച കാർ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിച്ച കാറുകള്‍ രണ്ടും നിയന്ത്രണം വിട്ട് റോഡിന് പുറത്തേക്ക് പോയി. കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടം നടന്നയുടനെ കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചെങ്കിലും നവാസിനെയും മകനെയും രക്ഷിക്കാനായില്ല.