കാലടി: ഭിന്നശേഷി വിദ്യാർഥി സ്കൂളിലേക്ക് നടന്നു പോകുമ്പോൾ വഴിയിൽ തടഞ്ഞുനിർത്തി മുഖത്ത് മുളകുപൊടിയെ റിഞ്ഞതായി കാലടി പോലീസിൽ പരാതി നൽകി.തുറവുംകര ചേറ്റുങ്ങൽ വീട്ടിൽ ആൻറണിയുടെ മകൻ അക്ഷയ് ആൻറണിക്കാണ് ഈ ദുരനുഭവമുണ്ടായത്. രാവിലെ 8 മണിയോടെ കാഞ്ഞൂർ, തുറവുംകര റോഡിൽ വിമാനത്താവള റൺവേയുടെ ചുററു മതിലിന് സമീപമാ യിരുന്നു സംഭവം. കറുത്ത കാറിലെ ത്തിയ മൂന്നംഗസംഘം കുട്ടിയോട് നിർമ്മാണം നടക്കുന്ന കെട്ടിടത്തെ സംബന്ധിച്ച് ചോദിക്കുകയായിരുന്നു.തനിക്ക റിയില്ലെന്ന് മറുപടി പറഞ്ഞ് നടക്കാൻതുടങ്ങിയപ്പോൾ കാറിൽ നിന്നിറങ്ങിയ തൊപ്പിയും മാസ്കും ധരിച്ചയാൾ […]
പീച്ചിയിൽ വഞ്ചി മറിഞ്ഞ് മൂന്നു പേരെ കാണാതായി
തൃശൂർ: തൃശൂർ ജില്ലയിലെ ആനവാരിയിൽ പീച്ചി ഡാമിന്റെ റിസർവോയറിൽ വഞ്ചി അപകടത്തിൽ പെട്ട് യുവാക്കളെ കാണാതായി. മൂന്ന് പേരെയാണ് കാണാതായിരിക്കുന്നത്. ആകെ നാലുപേരാണ് വഞ്ചിയിൽ ഉണ്ടായിരുന്നത്. ഒരാൾ നീന്തി കരയ്ക്കു കയറി. വാണിയമ്പാറ പൊട്ടിമടയ്ക്കു സമീപം കൊള്ളിക്കാടു നിന്നുള്ളവരാണ് യുവാക്കൾ എന്നാണ് പ്രാഥമിക വിവരം. രക്ഷപ്പെട്ടയാൾ അവശനിലയിലായതിനാൽ കൂടെയുണ്ടായിരുന്നവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനായിട്ടില്ല. വൈകിട്ട് 4 മണിയോടെയാണ് സംഭവം. വിപിൻ, അജിത്ത്, സിറാജ് എന്നിവരെയാണ് കാണാതായത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന ശിവപ്രസാദ് എന്നയാളാണ് നീന്തി രക്ഷപ്പെട്ടത്.
ഓണത്തിര 2കെ23; ഓണാഘോഷ പരിപാടി നടന്നു
കാഞ്ഞൂർ: കാഞ്ഞൂർഗ്രാമപഞ്ചായത്ത് വാർഡ് 5 കുടുംബശ്രീ എഡിഎസിന്റെ ആഭിമുഖ്യത്തിൽ ഓണത്തിര 2കെ23 എന്ന പേരിൽ നടന്ന ഓണാഘോഷ പരിപാടി നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗ്രേസിദയാനന്ദൻ ഉദ്ഘാടനം നിർവഹിച്ചു. എഡിഎസ് ചെയർപേഴ്സൺ ഷൈല ജോജോ അധ്യക്ഷത വഹിച്ചു. കാഞ്ഞൂർ ഫൊറോന വികാരി ഫാ: ഡോക്ടർ ജോസഫ് കണിയാംപറമ്പിൽ ഓണ സന്ദേശം നൽകി. എസ്എസ്എൽസി അവാർഡ് വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൻ കൃഷ്ണകുമാർ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പറും വികസന സ്റ്റാൻഡിങ് […]
ആദിശങ്കരയിൽ ഉപനയന 2023 നടന്നു
കാലടി: ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങ് ആന്റ് ടെക്നോളജിയിലെ 2023 ബാച്ചിലെ ബിടെക്, എംടെക്, എംബിഎ, എംസിഎ വിദ്യാര്‍ത്ഥികളുടെ സംഗമം ഉപനയന 2023 നടന്നു. അണായൂണിവേഴ്സിറ്റി മുന്‍ വിസി പത്മശ്രീ ആര്. എം വാസഗം ഉദ്ഘാടനം ചെയ്തു. ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ് അധ്യക്ഷത വഹിച്ചു. ശൃംഗേരി ശാരദാപീഠത്തിലെ നിയുക്ത മഠാധിപതി ശ്രീ ശ്രീ വിധുശേഖര ഭാരതി സ്വാമികള്‍ ഓണ്‍ലൈനായി അനുഗ്രഹ പ്രഭാഷണം നടത്തി. ശൃംഗേരി മഠം സി ഇ ഒ പത്മശ്രീ ഡോ. വി. […]
അമ്മയ്ക്ക് പിന്നാലെ കുഞ്ഞും മരിച്ചു
മാവേലിക്കര: മാവേലിക്കരയിൽ അച്ചൻ കോവിലാറ്റിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. അമ്മ ആതിരക്ക് പിന്നാലെ മൂന്നുവയസ്സുള്ള കാശിനാഥാണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ആറ്റില്‍ ഒഴുക്ക് ശക്തമായതിനേ തുടര്‍ന്ന് കാണാതായ കുഞ്ഞിന് വേണ്ടിയുള്ള തെരച്ചില്‍ നിര്‍ത്തിയിരുന്നു. ചെങ്ങന്നൂര്‍ കൊല്ലകടവ് പാലത്തിനു സമീപത്ത് വച്ചാണ് ഓട്ടോറിക്ഷ അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞത്. അപകടത്തില്‍ കുഞ്ഞിന്റെ അമ്മ ഇന്നലെ മരിച്ചിരുന്നു. അപകട സ്ഥലത്തിന് സമീപത്ത് നിന്നാണ് രക്ഷാപ്രവർത്തകർ മൂന്നുവയസുകാരന്റെ മൃതദേഹം കണ്ടെടുത്തിയത്. ചെങ്ങന്നൂര്‍ വെണ്മണി വലിയപറമ്പില്‍ സൈലേഷിന്റെ […]
മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു
കോട്ടയം: പാലായ്ക്കടുത്ത് രാമപുരത്ത് മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്. ഇന്നലെ അർദ്ധരാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനന്യ 13, അമേയ 10, അനാമിക ഏഴ് എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ അനാമികയുടെ നില അതീവ ഗുരുതരമാണ്. ജോമോനെയും മക്കളെയും ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. […]
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് കാലവർഷം സജീവമാകുന്നു. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തെക്കൻ കേരളത്തിലേയും മധ്യകേരളത്തിലേയേും മലയോര മേഖലകളിൽ മഴ കനത്തേക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ യല്ലോ മുന്നറിയിപ്പുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യുന മർദ്ദമായി ശക്തിപ്പെടും. ഇതിന്റെ സ്വാധീനമാണ് സംസ്ഥാനത്ത് […]
പുതുപ്പള്ളിയിൽ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പുതുപ്പള്ളി: ആവേശഭരിതമായ കൊട്ടിക്കലാശത്തോടെ പുതുപ്പള്ളിയിൽ ഒരു മാസം നീണ്ടു നിന്ന തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്ക് കൊടിയിറങ്ങി. പാമ്പാടിയാണ് രാഷ്ട്രീയ പാർട്ടികൾ പരസ്യ പ്രചാരണത്തിന്റെ അവസാന ദിന ആഘോഷത്തിനായി തെരഞ്ഞെടുത്തത്. വാദ്യമേളങ്ങളും ആർപ്പുവിളികളുമായി ഇതു വരെ കാണാത്തത്ര ആവേശഭരിതമായ കൊട്ടിക്കലാശത്തിനാണ് ഇത്തവണ പുതുപ്പള്ളി സാക്ഷിയായത്. എല്ലാ മുന്നണികളിലെയും പ്രധാന നേതാക്കളെല്ലാം കൊട്ടിക്കലാശത്തിന് ആവേശം പകരാൻ എത്തിച്ചേർന്നിരുന്നു. മൂന്നു മണിയോടെ തുടങ്ങിയ ആഘോഷം വാദ്യമേളത്തിനൊടുവിൽ വെടിക്കെട്ടോടെയാണ് അവസാനിച്ചത്. ഇടത് മുന്നണി സ്ഥാനാർഥി ജെയ്ക് സി. തോമസും എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലും […]
ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം; മകനായി തെരച്ചിൽ
ആലപ്പുഴ: മാവേലിക്കരയിൽ ആറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. വെൺമണി സ്വദേശി ആതിരയാണ് മരിച്ചത്. നിയന്ത്രണം വിട്ട ഓട്ടോ അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അഞ്ചു പേരാണ് ഓട്ടോയിലുണ്ടായിരുന്നത്. ഇവരിൽ മൂന്നുപേരെ രക്ഷപെടുത്തി. ആതിരയുടെ മൂന്നു വയസ്സുള്ള മകൻ കാശിനാഥിനെ കാണാനില്ല. കാശിനാഥനായുള്ള തിരച്ചിൽ തുടരുകയാണ്.
ആശുപത്രിയിലെ ലൈംഗികാതിക്രമം; ഡോക്ടർക്കെതിരെ കേസ്
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജനറല്‍ മെഡിസിന് വിഭാഗം മേധാവിയായിരുന്ന ഡോക്ടര്‍ മനോജിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു. 2019ല്‍ ഹൗസ് സര്‍ജന്‍സിക്കിടെ കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചെന്ന വനിത ഡോക്ടറുടെ പരാതിയിലാണ് കേസെടുത്തത്. വിദേശത്ത് ജോലി ചെയ്യുന്ന വനിതാ ഡോക്ടറിൽനിന്ന് ഇ മെയിൽ വഴി വിശദാംശങ്ങൾ ശേഖരിച്ച ശേഷമാണ് പൊലീസ് നടപടി. കഴിഞ്ഞ ദിവസമാണ് ഡോ. മനോജിനെതിരെ വനിതാ ഡോക്ടര്‍ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്. പക്ഷേ അതില്‍ നടപടികളൊന്നും ഉണ്ടായില്ലെന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. തുടര്‍ന്ന് ആരോഗ്യവകുപ്പ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഡയറക്ടറോട് റിപ്പോര്‍ട്ട് […]
മയക്ക് മരുന്ന് പിടികൂടുന്നതിന് പ്രത്യേക പരിശോധന നടത്തി
ആലുവ: മയക്ക് മരുന്ന് പിടികൂടുന്നതിന് പെരുമ്പാവൂരും ആലുവയിലും പോലീസ് പ്രത്യേക പരിശോധന നടത്തി. പെരുമ്പാവൂരിൽ നടന്ന റെയ്ഡിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റതിന് പത്ത് കേസുകൾ രജിസ്റ്റർ ചെയ്തു. മൂന്നൂറിലേറെ പാക്കറ്റ് പുകയില ഉത്പന്നങ്ങൾ പിടികൂടി. വിറ്റ വകയിൽ ഇരുപത്തിമൂവായിരത്തോളം രൂപ കണ്ടെടുത്തു. രാസലഹരി ഉപയോഗിക്കുന്ന സിറിഞ്ചു കളും പിടികൂടി. ഇതര സംസ്ഥാനത്തൊഴിലാളികൾക്കെതിരെയാണ് കേസ്. ആലുവ റെയിൽവേ സ്റ്റേഷനിലും പരിസരത്തും പരിശോധനയുണ്ടായിരുന്നു. മയക്കുമരുന്നു പിടികൂടാൻ പ്രാഗത്ഭ്യം നേടിയ നാർക്കോട്ടിക്ക് സ്നിഫർ ഡോഗിന്റെ സഹായത്തോടെയായിരുന്നു പരിശോധന നടത്തിയത്. ജില്ലാ […]
കാലിഡോസ്കോപ്പ്; കൈയെഴുത്ത് മാസികയുമായി പോലീസ്
ആലുവ: കൈയെഴുത്ത് മാസികകൾ കാലഹരണപ്പെട്ട കാലത്ത് കൈയെഴുത്തിന്റെ മനോഹാരിത ഒട്ടും ചോരാതെ എഴുത്തു മാസികയുമായി ആലുവ പോലീസ് ലൈബ്രറി. കാലിഡോസ്കോപ്പ് എന്ന് പേരിട്ടിരിക്കുന്ന മാസികയുടെപ്രകാശനം പ്രശസ്ത എഴുത്തുകാരൻ സേതുവിന്റെ വസതിയിൽ നടന്ന ചടങ്ങിൽ സേതു നിർവ്വഹിച്ചു. കൈയെഴുത്ത് മാസിക സമ്മാനിക്കുന്നത് ഗൃഹാതുരത നിറഞ്ഞ ഒരു കാലത്തിന്റെ സാഹിത്യ ഓർമ്മകളാണെന്ന് സേതു പറഞ്ഞു. കഥയും, കവിതയും, ലേഖനങ്ങളും , അനുഭവക്കുറിപ്പുകളും ചിത്രങ്ങളുടെ അകമ്പടിയോടെ പോയൊരു കാലത്തിലേക്കാണ് തിരിച്ചു പോക്കാണ് നടത്തുന്നത്. പോലീസുദ്യോഗസ്ഥർ തന്നെയാണ് എഴുതിയതും , വരച്ചതും. ഉദ്യോഗസ്ഥരുടെ […]
നാലാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു
മലപ്പുറം: ചീക്കോട് പഞ്ചായത്ത് കുളത്തിൽ നാലാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു. കൊക്കറാമൂച്ചി വടക്കേതൊടി ഉമ്മറിന്റെ മകൻ കെ. അഹമ്മദ് കബീർ ആണ് മരിച്ചത്. ഉച്ചക്ക് മദ്രസ വിട്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ഒളവട്ടൂർ എ.എം.എൽ.പി സ്കൂൾ വിദ്യാർഥിയാണ്. കുട്ടിക്ക് നീന്തൽ അറിയില്ലെന്നാണ് വിവരം. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഴക്കാട് പൊലീസ് എത്തി ഇൻക്വസ്റ്റ് നടത്തി.
അച്ചൻ മകനെ വെട്ടി
കാലടി: കാഞ്ഞൂർ പറപ്പുറം ആറംങ്കാവിൽ അച്ചൻ മകനെ വെട്ടി. ഉതുപ്പാൻ വീട്ടിൽ ദേവസിക്കുട്ടി (72) ആണ് മകൻ ജെയ്ജനെ വെട്ടിയത്. വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. മൺവെട്ടികൊണ്ടാണ് വെട്ടിയത്. പരിക്കേറ്റ ജെയ്ജനെ കാലടി പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ജെയ്ജൻ മദ്യപിച്ച് വീട്ടിൽ വന്ന് തർക്കമുണ്ടാക്കുന്നത് പതിവാണ്. ഇതാണ് ആക്രമണത്തിന് കാരണം. ദേവസിക്കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കെഎസ്ആർടിസി ബസിലെ കണ്ടക്ടറെ മർദ്ദിച്ച കേസിലെ പ്രതി റിമാൻഡിൽ
ആലുവ: കെഎസ്ആർടിസി ബസിലെ കണ്ടക്ടറെ മർദ്ദിച്ച കേസിൽ യാത്രക്കാരൻ റിമാൻഡിൽ. ആലുവ എസ്.എൻ.പുരത്ത് വാടകയ്ക്ക് താമസിക്കുന്ന ചെമ്മശേരി വീട്ടിൽ ശ്രീഹരി (22) യാണ് റിമാന്റിലായത്. സംഭവുമായി ബന്ധപ്പെട്ട് ഇയാളുടെ ബന്ധുവായ രാഹുലിനെ ആലുവ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരിന്നു. കഴിഞ്ഞ ജൂലൈയിൽ തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് സർവ്വീസ് നടത്തുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടറെ ആലുവ മാർക്കറ്റ് പരിസരത്തെത്തിയപ്പോൾ വാക്ക് തർക്കത്തിന്റെ പേരിൽ മർദ്ദിക്കുകയായിരുന്നു. ശ്രീഹരി ആലുവയിൽ അടി പിടിക്കേസിലും പോക്സോ കേസുകളിലും പ്രതിയാണ്. പോക്സോ കേസിൽ അടുത്തിടെയാണ് […]
നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
കാലടി: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അയ്യമ്പുഴ ഉപ്പുകല്ല് ഭാഗത്ത് തേലക്കാടൻ വീട്ടിൽ ടോണി (26) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ല പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാലടി, പള്ളുരുത്തി, മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, മാരക മയക്കുമയക്കുമരുന്നായ എം.ഡി.എം.എയുടെ വിൽപ്പന എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതിയാണ്. 2016 ൽകാലടി സനൽ വധകേസിൽ മൂന്നാം […]
ബഹ്റൈനിൽ വാഹനാപകടം; മലയാളികൾ ഉൾപ്പെടെ 5 പേർ മരിച്ചു
ബഹ്റൈന്‍: ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടം അഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, തൃശൂർ, കണ്ണൂർ സ്വദേശികളാണ് മരിച്ച മലയാളികൾ. കോഴിക്കോട് സ്വദേശി വി പി മഹേഷ്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരി സ്വദേശി അഖിൽ രഘു എന്നിവരാണ് മരിച്ച മലയാളികൾ. തെലങ്കാന സ്വദേശി സുമൻ രാജണ്ണയാണ് മരിച്ച […]
ആദിത്യ എൽ 1 വിക്ഷേപണം വിജയം
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 ന്റെ വിക്ഷേപണം വിജയകരം. കൃത്യമായ ഭ്രമണപദത്തിൽ പേടകം സ്ഥാപിച്ചു. ഇനി 4 മാസം നീളുന്ന യാത്രയാണ് ആദിത്യ എൽ 1 ന്റെ മുന്നിലുള്ളത്. ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഇന്ത്യയുടെ ആദ്യ സൗരദൗത്യം കുതിച്ചുയർന്നത്. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50 യോടെയാണ് വിക്ഷേപണം നടന്നത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എൽ വണ്ണിന് ചുറ്റമുള്ള ഹാലോ […]
ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചു; പെരുമ്പാവൂര്‍ സ്വദേശിയ്ക്കെതിരെ കേസ്
ആലുവ: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച ആള്‍ക്കെതിരെ കേസ്. പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് അഷ്റഫിനെതിരെയാണ് പൊലീസ് കേസെടുത്തത്. കുട്ടിയുടെ ചിത്രത്തിന് ഒപ്പം മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള അടിക്കുറിപ്പും ഇയാള്‍ എഴുതിയിരുന്നു. ഇയാള്‍ക്കെതിരെ 153, പോക്സോ ആക്ട് എന്നിവ ചുമതിയാണ് കേസ് എടുത്തത്. കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ക്കൊപ്പം പ്രതിയ്ക്കെതിരെ ശരിഅത്തിലെ നിയമ പ്രകാരം കേസെടുക്കണമെന്നും മുഹമ്മദ് അഷ്റഫ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട എസ്പിയുടെ നിര്‍ദേശ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പ്രതിയെ അറസ്റ്റ് […]
കിടപ്പ് രോഗികൾക്ക് വീടുകളിൽ ചെന്ന് പരിചരണവുമായി സിപിഎം
കാലടി: കിടപ്പ് രോഗികൾക്കും മറ്റും വീടുകളിൽ ചെന്ന് പരിചരണമൊരുക്കുകയാണ് സിപിഎം. സിപിഎം അങ്കമാലി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് രോഗികളുടെ അടുത്ത് ചെന്ന് സാന്ത്വന പരിചരണം നൽകുന്നത്. വിദഗ്ദ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിലാണ് പരിചരണം. ആംബുലൻസിൽ ആവശ്യമായ ഉപകരണങ്ങളോടെയാണ് രോഗികളുടെ അടുത്ത് എത്തുന്നത്. സൗജന്യമായാണ് പരിചരണം നൽകുന്നതും. പദ്ധതിയുടെ ഉദ്ഘാടനം കാഞ്ഞൂരിൽ നടന്നു. സിപിഎം ഏരിയ സെക്രട്ടറി കെ.കെ ഷിബു ഉദ്ഘാടനം നിർവഹിച്ചു. സി.കെ സലികുമാർ, കെ.പി ബിനോയി, പി.അശോകൾ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വിവിധ സംഘടനകളും, വ്യക്തികളും പദ്ധതിക്കാവിശ്യമായ […]