06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
884 views 0 sec 0 Comment

കളമശ്ശേരി സ്‌ഫോടനം; മകൾക്ക് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി, സാലിയുടെ സംസ്‌ക്കാരം തിങ്കളാഴ്ച്ച

admin - November 12, 2023

കാലടി: മലയാറ്റൂരിലെ പ്രദീപന്റെ കുടുംബത്തിന്റെ ദുരവസ്ഥ ഒരു നാടിനാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കളമശ്ശേരി സ്‌ഫോടനത്തിൽ മരിച്ച 12 കാരി ലിബ്‌നക്കു പിന്നാലെ അമ്മ സാലി പ്രദീപനും (45) മരണത്തിന് കീഴടങ്ങി. ശനിയാഴ്ച്ച രാത്രി 10.45 ഓടെയാണ് സാലി മരിച്ചത്. സാലിയുടെ സംസ്‌ക്കാരം തിങ്കളാഴ്ച്ച നടക്കും. രാവിലെ 9 ന് മൃതദേഹം ഇവർ താമസിക്കുന്ന മലയാറ്റൂരിലെ വാടക വീട്ടിൽ കൊണ്ടുവരും. തുടർന്ന് 11 മണിവരെ മലയാറ്റൂർ താഴത്തെ പളളിക്ക് സമീപത്തുളള പളളിയുടെ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വക്കും. സംസ്‌ക്കാരം കൊരട്ടിയിലെ യഹോവ സാക്ഷികളുടെ സെമിത്തേരിയിൽ നടക്കും.

ഇതോടെ കളമശ്ശേരി സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. സ്‌ഫോടനം നടന്നശേഷം അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സാലി. ഇവരുടെ മകൻ പ്രവീൺ അതീവ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയും സഹോദരിയും മരണത്തിന് കീഴടങ്ങിയതറിയാതെയാണ് പ്രവീൺ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്. സാലിയുടെ മൂത്ത മകൻ രാഹുലും ആശുപത്രിയിൽ ചികിത്സയിലാണ്.

കളമശ്ശേരി സ്‌ഫോടനത്തിൽ മരിച്ച ഇവരുടെ മകൾ 12 വയസുകാരി ലിബ്‌നയുടെ സംസ്‌കാര ചടങ്ങുകൾ ഇക്കഴിഞ്ഞ നാലിനാണ് നടന്നത്. 95 ശതമാനം പൊള്ളലേറ്റ ലിബ്‌ന സ്‌ഫോടനം നടന്ന ദിവസം രാത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അമ്മയ്ക്കും സഹോദരങ്ങൾക്കും അവസാനമായി ഒരുനോക്ക് കാണാനാണ് അച്ഛൻ പ്രദീപൻ സംസ്‌കാരം ആറ് ദിവസം നീട്ടിയത്. അവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുമെന്നതോടെയാണ് സംസ്‌കാരം നടത്താൻ തീരുമാനിച്ചത്. മലയാറ്റൂർ നീലീശ്വരത്തെ സ്‌കൂളിലും വീട്ടിലും വികാരനിർഭരമായ യാത്രയയപ്പാണ് ലിബ്‌നക്ക് സഹപാഠികൾ നൽകിയത്. വികാര നിർഭരമായ യാത്രയയപ്പിനൊടുവിൽ കൊരട്ടിയിലെ യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിലാണ് ലിബ്‌നയുടെ മൃതദേഹം സംസ്‌കാരിച്ചത്.

സാലിയും മക്കളായ ലിബ്‌ന, പ്രവീൺ, രാഹുൽ എന്നിവർ ഒന്നിച്ചാണ് കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിന് എത്തിയത്. പാചകത്തൊഴിലാളിയായ പിതാവ് പ്രദീപൻ ജോലിയുള്ളതിനാൽ കളമശ്ശേരിയിലേക്ക് പോയിരുന്നില്ല.

 

PREVIOUS

കളമശേരി സ്‌ഫോടനം; മലയാറ്റൂർ സ്വദേശിനി സാലി അന്തരിച്ചു

NEXT

കെഎസ്ആർടിസി ബസിടിച്ച് കോളേജ് വിദ്യാർഥിനി മരിച്ചു
Related Post
April 24, 2024
‘വോട്ട് ചെയ്തിട്ട് കാര്യമില്ല, തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണം’; വയനാട് കമ്പമലയിൽ മാവോയിസ്റ്റുകള്‍ എത്തി
June 16, 2025
കാലടി ക്യാറ്റ്‌സ് ക്ലബ് നിർമാണം പൂർത്തികരിച്ച് നൽകിയ വീട് കൈമാറി
June 27, 2024
ലഹരി വിരുദ്ധ ദിനത്തിൽ വൻ രാസലഹരി വേട്ടയുമായി പോലീസ്
November 15, 2025
കാലടി പഞ്ചായത്ത് : എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved