മലപ്പുറം: പൂക്കോട്ടുംപാടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ 13കാരനെ മരിച്ച നിലയിൽ കണ്ടെത്തി. അസാം സ്വദേശി മുത്തലിബ് അലിയുടെ മകൻ റഹ്മത്തുള്ളയാണ് മരിച്ചത്. കൃഷിസ്ഥലത്തു സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റാതാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അസം സോനിത്പൂർ തേസ്പൂരിലെ ബഗരിചാർ സ്വദേശികളായ മുത്തലിബ് അലി ,സോമാല ദമ്പതികളുടെ മകനാണ് മരിച്ച റഹ്മത്തുള്ള. രാവിലെ പത്തരയോടെയാണ് അമരമ്പലത്തെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ വൈദ്യുതി വേലിയോട് ചേര്‍ന്ന് […]
കോടതിയിലെ താത്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച ക്ലാർക്കിന് 23 വർഷം കഠിന തടവ്
കൊച്ചി: കോടതിയിലെ താത്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച ക്ലാർക്കിന് 23 വർഷം കഠിന തടവ് ശിക്ഷ. ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ മുൻ ബെഞ്ച് ക്ലർക്ക് കാലടി മറ്റൂർ സ്വദേശി മാർട്ടിനെയാണ് പറവൂർ അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്. ആലുവ കോടതിയിലെ താത്കാലിക ജീവനക്കാരിയെ 2016 ഫെബ്രുവരി 10 മുതൽ മെയ് 24 വരെ കാലത്ത് കോടതിയിലെ ഹാളിലും ശുചിമുറിയിലും വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നും പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ച നടത്തിയെന്നുമാണ് കേസ്. 53 കാരനാണ് […]
ഉപജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര മേള മലയാറ്റൂരിൽ
മലയാറ്റൂർ: അങ്കമാലി വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഐടി പ്രവൃത്തി പരിചയമേള 19, 20 തിയതികളിൽ മലയാറ്റൂർ സെൻറ്. തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കും. ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള മൂവായിരത്തോളം പ്രതിഭകൾ അണിനിരക്കും. 19 ന് രാവിലെ 10:30ന് ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. റോജി എം ജോൺ എം.എൽ.എ അധ്യക്ഷത വഹിക്കും. രാവിലെ 9.30 മുതൽ എൽ.പി, യുപി, എച്ച് എസ്, ,എച്ച്എസ്എസ് വിഭാഗങ്ങളിലെ ഓൺ ദി സ്പോട്ട് […]
പി.എൻ. മഹേഷ് ശബരിമലയിലെ പുതിയ മേല്‍ശാന്തി; മാളികപ്പുറത്ത് പി.ജി.മുരളി
പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തു. ഏനാനല്ലൂർ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി എൻ മഹേഷിനെയാണ് പുതിയ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ മേൽശാന്തിയാണ് പി എൻ മഹേഷ്. തൃശൂര്‍ വടക്കേക്കാട് സ്വദേശിയായ പി ജി മുരളിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. മണ്ഡല, മകരവിളക്ക് തീർത്ഥാടനക്കാലത്ത് പുതിയ മേല്‍ശാന്തിമാരാകും പൂജകള്‍ നടത്തുക. പന്തളം കൊട്ടാരത്തിൽ നിന്നുള്ള വൈദേഹ് വർമ (ശബരിമല), നിരുപമ ജി വർമ (മാളികപ്പുറം) എന്നീ കുട്ടികളാണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ പേരുകള്‍ […]
അങ്കമാലി നിയോജകമണ്ഡലത്തിലെ വന്യജീവി ആക്രമണത്തിന് പരിഹാരമാകുന്നു
അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തില്‍ മലയാറ്റൂര്‍, അയ്യമ്പുഴ, മൂക്കന്നൂര്‍, കറുകുറ്റി പഞ്ചായത്തുകളിലെ രൂക്ഷമായ വന്യജീവി ശല്യം സംബ്ന്ധിച്ച് പരിഹാര മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ റോജി എം. ജോണ്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ജനപ്രതിനിധികളുടേയും, വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും വിപുലമായ യോഗം ചേര്‍ന്നു. നിയോജകമണ്ഡലത്തില്‍ വനം മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കാട്ടാനകള്‍ കൂട്ടമായി വന്ന് ക്യഷി നശിപ്പിക്കുകയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യം നാളുകളായി നിലനില്‍ക്കുകയാണ്. പുലി ഉള്‍പ്പെടെയുള്ള വന്യമ്യഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് വരികയും കാട്ടുപോത്തും, കാട്ടുപന്നിയും മലയണ്ണാനും ഉള്‍പ്പെടെയുള്ള […]
പി.എൻ. മഹേഷ് ശബരിമലയിലെ പുതിയ മേല്‍ശാന്തി; മാളികപ്പുറത്ത് പി.ജി.മുരളി
പത്തനംതിട്ട: ഏനാനല്ലൂർ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി.എൻ.മഹേഷിനെ പുതിയ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ മേൽശാന്തിയാണ് പി.എൻ.മഹേഷ്. പി.ജി.മുരളിയെ മാളികപ്പുറം മേല്‍ശാന്തിയായും തിരഞ്ഞെടുത്തു. തൃശൂര്‍ വടക്കേക്കാട് സ്വദേശിയാണ്. പന്തളം കൊട്ടാരത്തിലെ വൈദേഹ് വർമ(ശബരിമല), നിരുപമ ജി.വർമ(മാളികപ്പുറം) എന്നീ കുട്ടികളാണ് നറുക്കെടുത്തത്. തുലാമാസ പൂജയ്ക്കായി ക്ഷേത്രനട ഇന്നലെ തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി നടതുറന്നു. മാളികപ്പുറം ക്ഷേത്രനട തുറക്കാനായി മേൽശാന്തി വി.ഹരിഹരൻ നമ്പൂതിരിക്കു താക്കോൽ കൈമാറി യാത്രയാക്കിയ […]
ശബരിമല ശരംകുത്തിയിലെ ബിഎസ്എൻഎൽ ടവറിന്റെ വിവിധയിനം കേബിളുകൾ മോഷ്ടിച്ചു; അറസ്റ്റ്
പത്തനംതിട്ട: ശബരിമല ശരംകുത്തിയിലെ ബിഎസ്എൻഎൽ ടവറിന്റെ വിവിധയിനം കേബിളുകൾ മോഷ്ടിച്ച കേസിൽ 7 പേരെ പമ്പ പൊലീസ് പിടികൂടി. ഇടുക്കി പുളിയൻമല സ്വദേശികളായ അയ്യപ്പദാസ്, വിക്രമൻ, ഷഫീക്, രഞ്ജിത്ത്, അഖിൽ, അസ്സിം, ജലീൽ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലായിരുന്നു മോഷണം. രണ്ടര ലക്ഷത്തിൽ അധികം രൂപയുടെ കേബിളുകളാണ് മോഷ്ടിച്ചത്. അതീവ സുരക്ഷ മേഖലയായ വന മേഖലയിൽ കടന്ന് അഞ്ച് ദിവസം തമ്പടിച്ചായിരുന്നു മോഷണം. സുരക്ഷ വീഴ്ചയിൽ വലിയ വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ വ്യാഴം രാത്രി 8.30 […]
പെരുമ്പാവൂരിൽ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം
പെരുമ്പാവൂർ: പെരുമ്പാവൂരിൽ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പെരുമ്പാവൂർ, വെങ്ങോല, പൂണൂരിൽ നിന്ന് അതിഥി തൊഴിലാളികളുടെ രണ്ടര വയസ്സ് പ്രായം വരുന്ന പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. സംഭവത്തിൽ പ്രതിയായ ഒഡീഷ ഫുൾവാനി സ്വദേശി സിമാചൽ ബിഷോയിയെ നാട്ടുകാർ പിടികൂടി പെരുമ്പാവൂർ പോലീസിൽ ഏൽപ്പിച്ചു. പതിനാറാം തീയതി തിങ്കളാഴ്ച പകൽ 12 മണിക്കാണ് സംഭവം. കുട്ടിയുടെ അച്ഛനും, അമ്മയും, മുത്തച്ഛനും, മുത്തശ്ശിയും ജോലിക്ക് പോയ സമയത്താണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. സഹോദരങ്ങളായ […]
ചെറുകഥാ മത്സരത്തിന്റെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
കാലടി: വായനവാരത്തോടനുബന്ധിച്ചു കേരളത്തിലെ കോളേജ് വിദ്യാർഥികൾക്കായി കാലടി ശ്രീ ശങ്കര കോളേജ് ലൈബ്രറിയും മലയാളം വിഭാഗവും ചേർന്ന് നടത്തിയ ചെറുകഥാ മത്സരത്തിന്റെ വിജയികൾക്ക് സന്തോഷ് ഏച്ചിക്കാനം സമ്മാനദാനം നിർവഹിച്ചു പാലക്കാട് ഗവണ്മെന്റ് വിക്റ്റോറിയ കോളേജ് വിദ്യാർഥിനി എസ്.സൈനബ ഒന്നാം സമ്മാനവും, മലപ്പുറം സ്വദേശി ഷമീം (ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്റ്റി) രണ്ടാം സമ്മാനവും നേടി. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കേറ്റും നൽകി. പ്രിൻസിപ്പൽ ഡോ. പ്രീതി നായർ, ഐക്യുഎസി കോഓഡിനേറ്റർ ഡോ. ടി. മഞ്ജു, മലയാള വിഭാഗം മേധാവി […]
പോലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ നാല് പേർ അറസ്റ്റിൽ
വരാപ്പുഴ: പോലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ കോട്ടുവള്ളി സ്വദേശികളായ നാല് പേർ അറസ്റ്റിൽ. കല്ലൂർ വീട്ടിൽ സഖിൽ (42), കളത്തിപറമ്പിൽ വീട്ടിൽ നൈസിൽ (43), പുറ്റുകുട്ടിക്കൽ വീട്ടിൽ ഉല്ലാസ് (35), മാമ്പ്ര വീട്ടിൽ തോമസ് (37) എന്നിവരെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. 13 ന് രാത്രി ഒമ്പതരയോടെയാണ് സംഭവം. കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കളെ വരാപ്പുഴ ആറാട്ട്കടവ് പാലത്തിൽ വെച്ചു തടഞ്ഞു നിർത്തി പോലീസ് ആണെന്ന് പറഞ്ഞു ഭിഷണിപ്പെടുത്തി 6000 രൂപ തട്ടിയെടുക്കുകയായിരുന്നു.വരാപ്പുഴ പോലീസ് […]
ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലകളില്‍ സ്ഫോടനം; പത്തു പേര് മരിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ ശിവകാശിയില്‍ പടക്കനിര്‍മാണശാലകളിലുണ്ടായ സ്ഫോടനത്തില്‍ പത്തുപേര്‍ മരിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഫയര്‍ഫോഴ്സ് സംഘം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വിരുദുനഗര്‍ ജില്ലയിലെ രണ്ട് പടക്ക നിര്‍മാണ ശാലകളിലാണ് അപകടമുണ്ടായത്. കമ്മാപട്ടി ഗ്രാമത്തിലെ പടക്ക നിര്‍മാണ ശാലയിലും മറ്റൊരിടത്തുമാണ് ഇന്ന് വൈകിട്ടോടെ സ്ഫോടനമുണ്ടായത്. ശിവകാശിക്ക് സമീപമാണ് രണ്ടു പടക്ക നിര്‍മാണ ശാലകളും സ്ഥിതി ചെയ്യുന്നത്. രണ്ട് അപകടങ്ങളിലായി ഒമ്പതുപേര്‍ മരിച്ചതെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അപകടം നടന്നയുടനെ അപകടത്തില്‍ […]
എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 104 വര്‍ഷം കഠിന തടവും, പിഴയും
പത്തനംതിട്ട: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 104 വര്‍ഷം കഠിന തടവും 42000 രൂപ പിഴയും. പത്തനാപുരം പുന്നല സ്വദേശി വിനോദിനെ (32) ആണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. രണ്ട് പീഡനക്കേസ് പ്രതിക്കെതിരെ നിലവിലുണ്ടായിരുന്നു. ഇതില്‍ അടൂര്‍ പോലീസ് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിധിയാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്. പ്രതി മുമ്പ് താമസിച്ചിരുന്ന വീട്ടില്‍ വച്ച് 2021-22 കാലയളവില്‍ എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. അശ്ലീലദൃശ്യങ്ങൾ കാണിച്ചതിന് ശേഷമായിരുന്നു അക്രമം. ഇരയുടെ […]
അതിഥി തൊഴിലാളികളുടെ വിവരശേഖരണം ഒരു ലക്ഷം കടന്നു
ആലുവ: റൂറൽ ജില്ലയിൽ പോലീസിന്റെ നേതൃത്വത്തിലുള്ള അതിഥി തൊഴിലാളികളുടെ വിവരശേഖരണം ഒരു ലക്ഷം കടന്നു.പെരുമ്പാവൂർ സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്. 13085 അതിഥി ത്തൊഴിലാളികൾ. കുറുപ്പംപടി സ്റ്റേഷനിൽ 8750, മൂവാറ്റുപുഴ സ്റ്റേഷനിൽ 8500 പേരും, രജിസ്റ്റർ ചെയ്തു. ബിനാനിപുരം 7700, കുന്നത്തുനാട് 7200, അങ്കമാലി 5850 പേരും രജിസ്റ്റർ ചെയ്തു. ഞായറാഴ്ച മാത്രം പെരുമ്പാവൂരിൽ രജിസ്റ്റർ ചെയ്തത് 2250 അതിഥി ത്തൊഴിലാളികളാണ്. റൂറൽ ജില്ലയിൽ ഞായറാഴ്ച 12555 പേർ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി. റൂറൽ […]
വജാതശിശുക്കളെ വിൽക്കുന്ന ഡോക്ടർ പിടിയിൽ
ചെന്നൈ : തമിഴ്നാട്ടിൽ നവജാതശിശുക്കളെ വിൽക്കുന്ന ഡോക്ടർ പിടിയിൽ. നാമക്കൽ സർക്കാർ ആശുപത്രിയിലെ ഡോക്റ്റർ അനുരാധയും സഹായി ലോകമ്മാളുമാണ് അറസ്റ്റിലായത്. ദരിദ്രരായ ദമ്പതികളിൽ നിന്ന് കുട്ടികളെ വാങ്ങി മറ്റുള്ളവർക്ക് വിൽക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ആൺകുട്ടിക്ക് 5000 രൂപയും പെൺകുട്ടിക്ക് 3000 രൂപയുമായിരുന്നു നിരക്ക്. രണ്ടു കുട്ടികൾ ഉള്ള മാതാപിതാക്കളെ ഡോക്ടറും സഹായികളും സമീപിച്ചതോടെയാണ് വിവരം പുറത്ത് വന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ 7 കുട്ടികളെ ഇതു വരെ വിറ്റതായി ഡോക്ടര്‍ സമ്മതിച്ചു. ഡോ. അനുരാധയെ പിരിച്ചുവിടാൻ സർക്കാർ […]
നാല് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
തൃശൂര്‍: തൃശൂര്‍ പുത്തൂരിനടുത്ത് കൈനൂർ ചിറയിൽ നാല് പേർ മുങ്ങി മരിച്ചു. അബി ജോണ്‍, അര്ജുന് അലോഷ്യസ്, നിവേദ് കൃഷ്ണ, സിയാദ് ഹുസൈന് എന്നിവരാണ് മരിച്ചത്. അബി ജോൺ സെന്റ് എൽത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയും മറ്റുള്ളവർ തൃശൂർ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥികളുമാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് അപകടമുണ്ടായത്. കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ഒഴുക്കില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരുടെ അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹങ്ങള്‍ […]
ബസുകള്‍ക്കിടയില്‍ ഞെരുങ്ങി സ്കൂട്ടര്‍; വാഹനാപകടത്തില്‍ ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: വേങ്ങേരിയില്‍ വാഹനാപകടത്തില്‍ ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം. സ്കൂട്ടറില്‍ ബസിടിച്ചുണ്ടായ അപകടത്തിലാണ് കക്കോടി സ്വദേശികളായ ഷൈജു, ഭാര്യ ജീമ എന്നിവര്‍ മരിച്ചത്. അപകടത്തില്‍ മറ്റൊരു ബൈക്ക് യാത്രികനും ബസിലെ അഞ്ച് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സതേടി. തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിയോടെ വെങ്ങളം ബൈപ്പാസില്‍ വേങ്ങേരിയിലാണ് അപകടമുണ്ടായത്. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു ദമ്പതിമാര്‍. മുന്‍പിലുണ്ടായിരുന്ന സ്വകാര്യബസ് ബ്രേക്കിട്ടപ്പോള്‍ സ്കൂട്ടറും ബ്രേക്കിട്ടു. എന്നാല്‍ ഇവരുടെ പിന്നിലുണ്ടായിരുന്ന മറ്റൊരു സ്വകാര്യ ബസ് സ്കൂട്ടറിനെയും മറ്റൊരു ബൈക്കിനെയും ഇടിച്ചുവീഴ്ത്തി മുന്‍പിലുണ്ടായിരുന്ന സ്വകാര്യബസിന്റെ പിറകിലിടിക്കുകയായിരുന്നു. രണ്ട് […]
പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെ വനിതാ എസ് ഐക്ക് പ്രതിയുടെ മർദനം
കോട്ടയം: എരുമേലിയിൽ വനിതാ എസ് ഐക്ക് പ്രതിയുടെ മർദനം.പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് മർദനമേറ്റത്. പ്രതി എസ്ഐയുടെ മുടിക്കുത്തിന് പിടിച്ച് പുറത്ത് ഇടിച്ചു. എരുമേലി എസ്ഐ ശാന്തി കെ ബാബുവിനാണ് മർദനമേറ്റത്. എരുമേലി സ്വദേശി വി ജി ശ്രീധരനാണ് ആക്രമണം നടത്തിയത്. അയൽവാസിയായ യുവതിയെ ആക്രമിച്ച കേസിലെ പ്രതിയാണ് വി ജി ശ്രീധരൻ. പൊലീസിനൊപ്പം പോകാന്‍ തയാറാകാതെ തര്‍ക്കിച്ചുനിന്ന ഇയാള്‍ അസഭ്യം പറയുകയും ചെയ്തു. അനുനയിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വീടിനുള്ളില്‍ കയറി കതകടച്ചെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് പൊലീസുകാര്‍ ബലമായി […]
നിരവധി കേസുകള്‍ വാദിച്ച് ജയിച്ച ഹൈക്കോടതി യുവ അഭിഭാഷകൻ വ്യാജൻ
നെയ്റോബി: നിരവധി കേസുകള്‍ വാദിച്ച് ജയിച്ച യുവ അഭിഭാഷകൻ വ്യാജൻ, ഒടുവിൽ ഹൈക്കോടതി അഭിഭാഷകന് പിടി വീണു. കെനിയ ഹൈക്കോടതിയിൽ ജഡ്ജിമാർ വരെ പ്രശംസിച്ച അഭിഭാഷകനാണ് വ്യാജനാണെന്ന് കണ്ടെത്തിയത്. കെനിയ ഹൈക്കോടതിയിൽ അഭിഭാഷകനായി 26 കേസുകളോളം വാദിച്ച ജയിച്ച ബ്രയാൻ മ്വെൻഡയാണ് പിടിയിലായത്. അറസ്റ്റിലാവുന്നത് വരെ ജഡ്ജിമാരടക്കം ഒരാള്‍ക്കും സംശയത്തിനിട കൊടുക്കാതെയാണ് ബ്രയാൻ കോടതിയിൽ കേസുകള്‍ വാദിച്ചിരുന്നത്. ലോ സൊസൈറ്റി ഓഫ് കെനിയയുടെ റാപ്പിഡ് ആക്ഷൻ ടീമിന് ലഭിച്ച ഒരു പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബ്രയാൻ വ്യാജനാണെന്ന് […]
ചെയ്യുന്നത് തെറ്റാണെന്നറിയാം ഞാൻ പോകുന്നു..ഞങ്ങളെ ഒരുമിച്ച് അടക്കണം
മാന്നാർ: “അപ്പയുടെയും അമ്മയുടെയും കാര്യത്തിൽ വിഷമമുണ്ട്, മനസ് പതറിപ്പോയി, ഞാൻ പോകുന്നു..” ഏക മകന്റെ അവസാന വാക്കുകൾ ഇങ്ങനെയായിരുന്നു. ഒരു കുറിപ്പിൽ എല്ലാം എഴുതി മകൻ ജീവനൊടുക്കിയപ്പോള്‍ മാന്നാർ പതിനൊന്നാം വാർഡിൽ കുട്ടംപേരൂർ ഗുരുതിയിൽ വടക്കേതിൽ കൃപാസദനം സൈമൺ-സൂസൻ ദമ്പതികൾക്ക് വേദനയാടാക്കാൻ കഴിയുന്നില്ല. എന്തിനീ കടുംകൈ ചെയ്തെന്ന് അലമുറയിട്ട് കരയുന്ന അവരുടെ കണ്ണീർ നാട്ടുകാരെയും കണ്ണീരിലാഴ്ത്തി. സൈമൺ-സൂസൻ ദമ്പതികളുടെ മകൻ മിഥുൻകുമാർ (ജോൺ-34) സ്വന്തം മകനായ ഡൽവിൻ ജോണിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത […]