07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Ernakulam
1,065 views 0 sec 0 Comment

മലയാറ്റൂർ നക്ഷത്ര തടാകം: വരവ് ചിലവ് കണക്കുകൾ പൊതുജനസമക്ഷം അവതരിപ്പിച്ചിട്ടുണ്ട്, എൽഡിഎഫ് അപവാദ പ്രചരണങ്ങൾ നടത്തുന്നതുന്നു; റോജി എം. ജോൺ

admin - January 23, 2024

കാലടി: മലയാറ്റൂർ നക്ഷത്ര തടാകം മെഗാകാർണിവലിന്റെ ജനകീയ പങ്കാളിത്തവും വിജയവും ഉൾക്കൊള്ളാൻ സാധിക്കാത്തതു കൊണ്ടാണ് എൽ.ഡി.എഫ് പരിപാടി ബഹിഷ്‌കരിച്ചതും കാർണിവലിനെതിരെ അപവാദ പ്രചരണങ്ങൾ നടത്തുന്നതുമെന്ന് റോജി എം. ജോൺ എം.എൽ.എ. കഴിഞ്ഞ ഒമ്പത് വർഷമായി വളരെ വിജയകരമായി നടത്തപ്പെടുന്ന കേരളത്തിലെ ക്രിസ്തുമസ് ന്യൂഇയർ പരിപാടികളിൽ ഏറെ ശ്രദ്ധേയമായിട്ടുള്ള ഒന്നായി ഇതിനോടകം തന്നെ മാറിയ നക്ഷത്രതടാകം മെഗാകാർണിവൽ ഈ വർഷവും വലിയ ജനകീയ പങ്കാളിത്തത്തോടുകൂടിതന്നെയാണ് സംഘടിപ്പിച്ചത്. തുടക്കം മുതൽ തന്നെ പരിപാടിയുമായി സഹകരിക്കാതെ മാറി നിന്ന എൽ.ഡി.എഫിന്റെ ജനപ്രതിനിധികളും നേതാക്കളും പരിപാടിയെ തകർക്കുന്നതിനു വേണ്ടിയിട്ടുള്ള ശ്രമമാണ് നടത്തിയത്. എന്നിരുന്നാലും സംഘാടക സമിതിയുടെ നേത്യത്വത്തിൽ എല്ലാ വിഭാഗം ആളുകളേയും പങ്കെ ടുപ്പിച്ചുകൊണ്ട് പരിപാടി സംഘടിപ്പിക്കുകയായിരുന്നു.

പരിപാടിക്കായി സമാഹരിച്ച പണവും അതിന്റെ ചെലവുകളുമൊക്കെ ക്യത്യമായി കണക്കുകൾ പൊതുജനസമക്ഷം സംഘാടക സമിതി അവതരിപ്പിച്ചിട്ടുണ്ട്. അത് ആർക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. വളരെ സുതാര്യമായി ഈ കാര്യങ്ങളെല്ലാം ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചിട്ടും യാതൊരു അടിസ്ഥാനവുമില്ലാതെ വ്യജപ്രചരണങ്ങൾ നടത്തുകയാണ് സി.പി.എമ്മിലെ ചില നേതാക്കൾ ചെയ്ത് കൊണ്ടിരിക്കുന്നത്. ഇത് ജനം തിരിച്ചറിയും. നക്ഷത്ര തടാകം മെഗാകാർണിവലിൻറെ വരവ് ചെലവ് കണക്കുകൾ ക്യത്യമായി അവതരിപ്പിക്കുവാൻ സംഘാടക സമിതിക്ക് സാധിച്ചിട്ടുണ്ട്. സർക്കാർ പരിപാടിയായി സംഘടിപ്പിച്ച നവകേരള സദസ്സിൻറെ വരവ് ചെലവ് കണക്കുകൾ പൊതു ജനത്തിന് മുമ്പിൽ അവതരിപ്പിക്കുവാൻ സി.പി.എമ്മും എൽ.ഡി.എഫും തയ്യാറാകുമോ എന്നും എം.എൽ.എ ചോദിച്ചു. നീലീശ്വരത്ത് യു.ഡി.എഫിൻറെ നേത്യത്വത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു റോജി എം. ജോൺ എം.എൽ.എ.

ഗ്രാമപഞ്ചായത്തംഗം ജോയ് അവോക്കാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡൻറ് ബിജു കണിയാംകുടി, മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് പ്രസിഡൻറ് വിൻസൻ കോയിക്കര, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻറ് സെബി കിടങ്ങേൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യ തങ്കച്ചൻ, ഡി.സി.സി സെക്രട്ടറി മനോജ് മുല്ലശ്ശേരി തുടങ്ങിയവർ സംസാരിച്ചു

PREVIOUS

സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം; 6 പേർക്ക് പരിക്ക്

NEXT

സംസ്‌കൃത സർവ്വകലാശാലയിലെ നാല് വിദ്യാർത്ഥിനികൾക്ക് വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം
Related Post
September 4, 2023
ഓണത്തിര 2കെ23; ഓണാഘോഷ പരിപാടി നടന്നു
September 19, 2023
സംസ്‌കൃത സര്‍വകലാശാലയിൽ ഫുൾടൈം പിഎച്ച്ഡി പ്രവേശനം; അവസാന തീയതി സെപ്തംബർ 28
August 26, 2023
വാഹനാപകടത്തിൽ വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം
August 6, 2024
പള്ളിക്കര മനക്കകടവിൽ വൻ കഞ്ചാവ് വേട്ട ; രണ്ടുപേർ പോലീസ് പിടിയിൽ
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved