23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Ernakulam
1,767 views 0 sec 0 Comment

കാലടി ശ്രീ ശാരദ വിദ്യാലയത്തിന് സൈനിക് സ്‌ക്കൂൾ പദവി; അടുത്ത അധ്യയന വർഷത്തിൽ പഠനം തുടങ്ങും

admin - September 17, 2023

കാലടി: കാലടി ശ്രീശാരദ വിദ്യാലയം ഉൾപ്പടെ രാജ്യത്തെ 23 സ്ക്കൂളുകളെ സൈനിക് സ്ക്കൂൾ പദവിയിലേക്ക് ഉയർത്താൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. ഇതോടെ കേരളത്തിൽ കഴക്കൂട്ടം സൈനിക് സ്കൂളിന് പുറമെ മറ്റ് രണ്ട് സൈനിക് സ്ക്കൂൾ കൂടി അടുത്ത അധ്യയന വർഷമായ മെയ് മാസത്തിൽ നിലവിൽ വരും. സംസ്ഥാനത്തുനിന്നുള്ള ഇരുനൂറോളം അപേക്ഷകരിൽ നിന്നാണ് കാലടി ശ്രീ ശാരദ സ്ക്കൂളിനെ പ്രതിരോധമന്ത്രാലയം തെരഞ്ഞെടുത്തത്.

ആറാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് ആൾ ഇന്ത്യ സൈനിക് സ്ക്കൂൾ പ്രവേശന പരീക്ഷയിലൂടെ ഈ സ്കൂളുകളിലേക്ക് പ്രവേശനം നേടാം. നിലവിൽ കാലടി ശ്രീശാരദ വിദ്യാലയത്തിലെ ആറാം ക്ലാസിലേക്ക് പ്രവേശിക്കുന്ന 60% കുട്ടികൾക്ക് പത്യേക പരീക്ഷയിലൂടെ സൈനിക് സ്ക്കൂൾ പാഠ്യപദ്ധതിയിലേക്ക് മാറാനും അവസരമുണ്ട്.

കൂടുതൽ സമർത്ഥരായ യുവതലമുറയെ സൈന്യത്തിലും മറ്റ് സേവന മേഖലകളിലും സജ്ജരാക്കുന്നതിനായി രാജ്യത്ത് പുതുതായി നൂറ് സൈനിക് സ്ക്കൂളുകൾ സ്ഥാപിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിച്ചവരെ ഔദ്യോഗിക തലങ്ങളിൽ എത്തിക്കുക എന്നതാണ് ഉദ്ദേശ്യം. കൂടാതെ രാജ്യത്തിന്റെ സംസ്കാരവും ജീവിത നൈപുണ്യവും ഉൾക്കൊളളുന്ന യുവ തലമുറയെ വാർത്തെടുക്കുകയും ഇതിന്റെ ലക്ഷ്യമാണ്.

സ്ക്കൂൾ നിലവിൽ വന്ന് മൂന്ന് പതിറ്റാണ്ട് പൂർത്തിയാകുമ്പോഴാണ് കാലടി ശ്രീശാരദ വിദ്യാലയത്തിന് കേന്ദ്രസർക്കാറിന്റെ സമ്മാനം എത്തുന്നത്. ആദിശങ്കരന്റെ ജന്മനാട്ടിൽ മികച്ച വിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ശൃംഗേരി മഠത്തിന് കീഴിലുള്ള ആദിശങ്കര ട്രസ്റ്റ് 1992 ലാണ് സ്ക്കൂൾ സ്ഥാപിച്ചത്. എൽ.കെ.ജി. മുതൽ ഹയർ സെക്കന്ററി വരെയുളള ക്ലാസുകളിലായി 1500 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഭിന്നശേഷിയുള്ള കുട്ടികളെ സൗജന്യമായി പഠിപ്പിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. റോബോട്ടിക്സ് – എ.ഐ. ലാബ്, മൾട്ടി പ്ലക്സുകളോട് കിട പിടിക്കുന്ന തിയറ്റർ, ജിംനേഷ്യം, ആധുനിക കാന്റീൻ, മികച്ച കംപ്യൂട്ടർ ലാബ്, യോഗ പരിശീലന കേന്ദ്രം എന്നിവയും ശ്രീശാരദ വിദ്യാലയത്തിലുണ്ട്.

പ്രതിരോധ മന്ത്രാലയത്തിന്റെ നിർദ്ദേശം അനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് രാജ്യത്തെ മികച്ച സൈനിക് സ്ക്കൂളായി കാലടി ശ്രീശാരദാ വിദ്യാലയത്തെ മാറ്റുമെന്ന് മാനേജിംഗ് ട്രസ്റ്റി കെ.ആനന്ദ് അറിയിച്ചു. മികച്ച അധ്യാപികയ്ക്കുള്ള രാഷ്ട്രപതി പുരസ്ക്കാരവും മാനവശേഷി മന്ത്രാലയത്തിന്റെ പുരസ്ക്കാരവും നേടിയ ഡോ. ദീപ ചന്ദ്രനാണ് ശ്രീശാരദാ വിദ്യാലത്തിന്റെ സീനിയർ പ്രിൻസിപ്പാൾ.

PREVIOUS

നരേന്ദ്ര മോദിക്കായ് കാലടിയിൽ മഹാഗണപതി ഹോമം

NEXT

ഒൺലൈൻ വഴി വില കൂടിയ വാച്ച് വാങ്ങി. ഡ്യൂപ്ലിക്കേറ്റ് വാച്ച് തിരിച്ചയച്ച് തട്ടിപ്പ്; പ്രതി പിടിയിൽ
Related Post
September 10, 2023
ആലുവ പീഡനക്കേസില്‍ ഒരാളെക്കൂടി പ്രതിചേര്‍ത്തു
July 5, 2024
സിജോ പൈനാടത്തിന് ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ്
January 21, 2025
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
October 21, 2023
പെരുമ്പാവൂരിൽ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം, രണ്ട് പേർ കസ്റ്റഡിയിൽ
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved