കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണിയെ തുടർന്ന് റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു. രാവിലെ 10.40 ന് ബംഗളരുവിലേക്ക് പറന്നുയരാനൊരുങ്ങിയ ഇൻഡിഗോ വിമാനമാണ് തിരിച്ചുവിളിച്ചത്. ഭീഷണിയുടെ സാഹചര്യത്തിൽ യാത്രക്കാരെയും ലഗേജും പൂർണമായി ഇറക്കി വിമാനത്തിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. വിമാനത്തിൽ ബോംബ് വെച്ചതായി വിമാനത്താവളത്തിൽ അഞ്ജാത സന്ദേശം ലഭിക്കുകയായിരുന്നു. സാധാരണ ലഭിക്കുന്ന അജ്ഞാത സന്ദേശം പോലെയാണ് ഈ സന്ദേശവും വന്നത്. ഇൻഡിഗോ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഈ സമയം വിമാനം റൺവേയിലേക്ക് നീങ്ങിയിരുന്നു. […]
‘ടിസിയോ മറ്റ് രേഖകളോ വേണ്ട’; സഹപാഠി തല്ലിയ കുട്ടിയെ കേരളത്തിൽ പഠിപ്പിക്കാൻ തയാറെന്ന് വി ശിവൻകുട്ടി
ഉത്തർപ്രദേശിൽ മുസ്ലീം സഹപാഠിയെ തല്ലാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. കുട്ടിയെ കേരളത്തിൽ പഠിപ്പിക്കാൻ തയ്യാറെന്ന് മന്ത്രി പറഞ്ഞു. കേരളം കുട്ടിയെ സ്വാഗതം ചെയ്യുന്നു, രക്ഷകർത്താക്കൾക്ക് താല്പര്യം ഉണ്ടെങ്കിൽ തുടർപഠനം കേരളത്തിൽ നടത്താം. ടിസിയോ മറ്റ് രേഖകളോ വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. തല്ലുകൊണ്ട കുട്ടിയുടെ പഠനം അനിശ്ചിതത്വത്തിലാണ്. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് വി ശിവൻകുട്ടി കൂട്ടിച്ചേർത്തു. അതേസമയം ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ സഹപാഠിയെ അധ്യാപിക മറ്റുമതവിഭാഗത്തിലെ കുട്ടികളെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ […]
കാർ കലുങ്കിലിടിച്ച് യുവാവ് മരിച്ചു
കണ്ണൂർ: കണ്ണൂർ എടയാർ പതിനേഴാം മൈലിൽ കാറപകടത്തിൽ ഒരാൾ മരിച്ചു. പൂഴിയോട് സ്വദേശി സഹൽ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയായിടുന്നു സംഭവം. നെടുപൊയിൽ ഭാഗത്തുനിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കാർ കലുങ്കിലിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. വളരെ പണിപ്പെട്ടാണ് സഹലിനെ പുറത്തെടുത്ത്. സംഭവസ്ഥലത്തേക്ക് ഓടിക്കൂടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം വഹിച്ചത്. സഹലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.
സാധാരണക്കാർക്ക് കിട്ടാത്ത കിറ്റ് ഞങ്ങൾക്കും വേണ്ട; യുഡിഎഫ്
തിരുവനന്തപുരം: എംഎൽഎമാർക്കുള്ള സർക്കാരിന്റെ സൗജന്യ കിറ്റ് വേണ്ടെന്നു വെച്ച് യുഡിഎഫ്. യുഡിഎഫ് എംഎൽഎമാർ കിറ്റ് വാങ്ങില്ലെന്നാണ് പുറത്തുവരുന്ന വിവരം. സാധാരണക്കാർക്ക് കിട്ടാത്ത കിറ്റ് യുഡിഎഫിനും വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ജനപ്രതിനിധികൾക്ക് കിറ്റ് നൽകാൻ ഭക്ഷ്യ വകുപ്പ് തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് യുഡിഎഫ് വേണ്ടെന്ന് വെച്ചിരിക്കുന്നത്. അതേസമയം, ഓണക്കിറ്റ് വിതരണത്തിനുള്ള സമയപരിധി ഇന്ന് തീരാനിരിക്കെ പകുതിയിലേറെ പേർക്കും ഓണക്കിറ്റ് ലഭിച്ചില്ല. മൂന്നരലക്ഷത്തോളം പേർക്കാണ് ഇനിയും ഓണക്കിറ്റ് കിട്ടാനുള്ളത്. ഇന്ന് തന്നെ കിറ്റ് വിതരണം പൂർത്തിയാകുമെന്നാണ് […]
പ്രതികളെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം
ഇടുക്കി: ചിന്നക്കനാലില്‍ കിഡ്നാപ്പ് കേസ് പ്രതികളെ പിടിക്കാനെത്തിയ കായംകുളം പൊലീസ് സംഘത്തിന് നേരെ ആക്രമണം. സിവില്‍ പൊലീസ് ഓഫീസര്‍ ദീപക്കിന് കുത്തേറ്റു. പുലര്‍ച്ച രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. ഹോട്ടലുടമ റിഹാസിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച കേസിലെ പ്രതികളെ തേടിയായിരുന്നു പൊലീസ് സംഘം ചിന്നക്കനാലിലെത്തിയത്. പ്രതികളില്‍ രണ്ട് പേരെ പിടികൂടിയപ്പോള്‍ മറ്റുള്ളവർ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ ഇവർ രക്ഷപ്പെടുത്തി. പൊലീസ് വാഹനത്തിന്‍റെ താക്കോലും ഔരിയെടുത്ത് കൊണ്ട് പോയി. എസ് ഐ അടക്കം 5 പൊലീസുകാരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. പരിക്കേറ്റവർ മൂന്നാര്‍ ടാറ്റാ ടീ […]
മന്ത്രിമാർക്കും എംഎൽഎമാർക്കും എംപിമാർക്കും സൗജന്യ ഓണക്കിറ്റ്
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാവർക്കും ഇത്തണവ ഓണക്കിറ്റ് ലഭിക്കില്ലെങ്കിലും മന്ത്രിമാർക്കും എംഎൽഎമാരും അടക്കമുള്ളവർക്ക് ഇക്കുറി ഓണക്കിറ്റ് ലഭിക്കും. മന്ത്രിമാർ ഉൾപ്പെടെ എല്ലാ നിയമസഭാംഗങ്ങൾക്കും എംപിമാർക്കും ചീഫ് സെക്രട്ടറിക്കും സപ്ലൈകോയുടെ സൗജന്യ ഓണക്കിറ്റ് നൽകും. 12 ഇനം ‘ശബരി’ ബ്രാൻഡ് സാധനങ്ങളടങ്ങിയ കിറ്റ് ഓഫിസിലോ താമസസ്ഥലത്തോ എത്തിച്ചുനൽകും. പ്രത്യേകം ഡിസൈൻ ചെയ്ത ബോക്‌സിൽ ഭക്ഷ്യപൊതുവിതരണ മന്ത്രിയുടെ ഓണസന്ദേശവുമുണ്ട്. വിതരണം ഇന്നു പൂർത്തിയായേക്കും. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഇറച്ചി മസാല, ചിക്കൻ മസാല, സാമ്പാർപ്പൊടി,രസം പൊടി, കടുക്, ജീരകം എന്നിവ 100 […]
അച്ഛനെ കൊല്ലാൻ പതിനഞ്ചുകാരന്റെ ശ്രമം; മുളകു പൊടി കലക്കി മുഖത്തൊഴിച്ചു
തിരുവനന്തപുരം: വഴക്കു പറഞ്ഞതിന്റെ വിരോധത്തിൽ, പതിനഞ്ചുകാരനായ മകൻ സുഹൃത്തിനെയും കൂട്ടി വൃക്കരോഗിയായ അച്ഛനെ വധിക്കാൻ ശ്രമിച്ചു. പൊലീസ് എത്തി പിടികൂടുമെന്നായപ്പോൾ കൂട്ടുകാരനെ രക്ഷപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കാനും ശ്രമിച്ചു. മാതാവ് ജോലിക്കു പുറത്തു പോയ സമയത്തായിരുന്നു ആക്രമണം. അച്ഛനും മകനും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും അപകട നില തരണം ചെയ്തു പോത്തൻകോട് പഞ്ചായത്ത് പരിധിയിൽ ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം. മകൻ മറ്റൊരാളിന്റെ ചെരുപ്പിട്ടു വീട്ടിലെത്തിയത് അച്ഛൻ ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തതാണു പ്രകോപനമെന്ന് […]
നെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ടേമുക്കാൽ കിലോ സ്വർണം പിടികൂടി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും രണ്ടേമുക്കാൽ കിലോ സ്വർണം പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. കൊല്ലം സ്വദേശിയായ ആനന്ദവല്ലി വിജയകുമാറിനെയും കോഴിക്കോട് സ്വദേശിയായ സഫീറിനെയുമാണ് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടയിൽ പിടികൂടിയത്. ഇരുവരുടെയും കൈയിൽ നിന്ന് ഒരു കോടി നാൽപ്പത് ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്.
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് സ്വർണമണിഞ്ഞ് നീരജ് ചോപ്ര
ബുഡാപെസ്റ്റ്: ഒളിംപിക്സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ പതാക ഉയരങ്ങളില്‍ പാറിച്ച് ചോപ്ര സ്വർണ മെഡല്‍ അണിഞ്ഞു. ബുഡാപെസ്റ്റിലെ ലോക മീറ്റില്‍ 88.17 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്രയുടെ സ്വർണ നേട്ടം. മെഡല്‍ നേട്ടത്തോടെ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് ചോപ്ര റെക്കോർഡ് ബുക്കില്‍ പേരെഴുതി. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയുടെ രണ്ടാം മെഡലാണിത്. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയിരുന്നു.
ചന്ദ്രനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം; സ്വാമി ചക്രപാണി
ന്യൂഡല്‍ഹി: ചന്ദ്രനെ ഹിന്ദുരാഷ്ട്രമാക്കണമെന്ന ആവശ്യവുമായി അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചുകൊണ്ടുള്ള വീഡിയോയിലാണ് അദ്ദേഹം ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവശക്തി പോയിന്റ് എന്ന് നാമകരണം ചെയ്ത, ചന്ദ്രയാന്‍ ചന്ദ്രനില്‍ ഇറങ്ങിയ സ്ഥലത്തെ അതിന്റെ തലസ്ഥാനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന് കത്തയയ്ക്കുമെന്നാണ് ചക്രപാണി അറിയിച്ചത്. ഹിന്ദുക്കളല്ലാത്ത മറ്റ് മതക്കാര്‍ ചന്ദ്രനിലെത്തുന്നതിന് മുമ്പേ ചന്ദ്രനെ ഹിന്ദു രാഷ്ട്രമാക്കി മാറ്റണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ചന്ദ്രനില്‍ […]
ഷിംനക്കും, എലിസബത് ജാൻസിക്കും സ്വപ്ന സാഫല്ല്യം
കാലടി: ഉദ്യോഗസ്ഥകളായ ഷിംന ടീച്ചർക്കും എലിസബത് ജാൻസിക്കും ഇത് വലിയൊരു സ്വപ്നത്തിന്റെ പുർത്തീകരണം. തൃശ്ശൂർ ചെമ്പുച്ചിറ സർക്കാർ എച്ച്. എസ്. എസ്. അദ്ധ്യാപിക എ. എസ്. ഷിംനയും പെരുമ്പാവൂർ റിലയന്റ് ക്രെഡിറ്റ്സ് ഇന്ത്യ ലിമിറ്റഡ് മാനേജർ എലിസബത് ജാൻസിയും 9 വർഷത്തെ നിരന്തരമായ നൃത്തപഠത്തിനു ശേഷം 2 മണിക്കൂർ നീണ്ടു നിന്ന സോളോ ഡ്യൂവറ്റ് നൃത്തപരിപാടി അവതരിപ്പിച്ച് ഉദ്യോഗസ്ഥകൾക്കും വീട്ടമ്മമാർക്കും മാതൃകയായിരിക്കുകയാണ്. മികച്ച നർത്തകിമാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാലടിയിൽ നടന്ന ടാപ് ഡാൻസ് ഫെസ്റ്റിവലിലാണ് ഇവർ […]
പി.എൻ ശ്രീനിവാസന്റെ അറുപതാം പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി
കാലടി: കാലടിയിലെ ജീവകാരുണ്യ പ്രവർത്തകനായ സായി ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി.എൻ ശ്രീനിവാസന്റെ അറുപതാം പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് കാലടി ഡിവിഷൻ മെമ്പർ ശാരദ മോഹൻ ഉദ്ഘാടനം ചെയ്തു. സായി സന്ദേശങ്ങൾ കർമ്മപഥത്തിൽ എത്തിച്ച ശ്രീനിവാസൻ എന്ന പുസ്തകം നാടകകൃത്തും കഥാകാരനുമായ ശ്രീമൂലനഗരം മോഹൻ പ്രകാശനം ചെയ്തു കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷൈജൻ തോട്ടപ്പിള്ളി ,ബേബി കരുവേലിൽ എന്നിവർ പ്രസംഗിച്ചു. നെടുംകുന്നം വേണുഗോപാൽ നയിച്ച ഭജന കറുകച്ചാൽ രാജഗോപാലൻ റെ പ്രഭാഷണം എന്നിവ […]
നിലമ്പൂരിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽ പെട്ട് രണ്ട് കുട്ടികൾ മരിച്ചു
മലപ്പുറം: നിലമ്പൂരിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽ പെട്ട് രണ്ട് കുട്ടികൾ മരിച്ചു. മമ്പാട് സ്വദേശികളായ കുന്നുമ്മൽ സിദ്ധിഖിന്റെ മകൻ റയ്യാൻ (11) ഹമീദിന്റെ മകൻ അഫ്താബ് റഹ്മാൻ (14)എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളാണ് ഇരുവരും. വൈകുന്നേരം 5 മണിയോടെയാണ് നാടിനെയാകെ വേദനയിലാക്കിയ ദാരുണ സംഭവമുണ്ടായത്. നിലമ്പൂരിലെ ബന്ധു വീട്ടിലെത്തിയ കുട്ടികള്‍ വീട്ടുകാര്‍ക്കൊപ്പം പുഴയിലിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. രണ്ട് കുട്ടികളും ഒഴുക്കില്‍ പെടുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ കുട്ടികളെ കണ്ടെത്തി നിലമ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
15 വയസുകാരനെ ക്രൂരമായി മർദിച്ച സംഭവം; പ്രതി അറസ്റ്റിൽ
കൊച്ചി: കൊച്ചിയിൽ ഹൈക്കോടതിക്ക് സമീപം 15 വയസുകാരന് നടുറോഡിൽ ക്രൂരമായി മർദിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുതു പൈപ്പിൻ സ്വദേശി മനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞദിവസമാണ് നഗരത്തിലെ സ്‌കൂളിലെ വിദ്യാർഥിനിയായ 15 വയസ്സുകാരനും കൂട്ടുകാരും ഹൈക്കോടതിക്ക് സമീപം റോഡ് മുറിച്ച് കടക്കാൻ എത്തിയത്. റോഡ് മുറിച്ച് കിടക്കുന്നതിനിടെ എത്തിയ കാർ വേഗം കുറയ്ക്കാൻ കുട്ടികൾ കൈകാണിച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന ഡ്രൈവർ വാഹനം മുന്നോട്ടു മാറ്റി […]
മുസ്ലിം കുട്ടിയെ അധ്യാപിക സഹപാഠികളെക്കൊണ്ട് തല്ലിച്ച സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്
ലഖ്നൗ: മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അധ്യാപിക അടിപ്പിച്ച സംഭവത്തെ തുടർന്ന് സ്കൂൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവ്. അന്വേഷണത്തിന്റെ ഭാഗമായാണ് സ്കൂൾ അടച്ചുപൂട്ടാൻ നിർദേശിച്ചത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതർക്ക് നോട്ടീസ് അയച്ചു. അതേസമയം, സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ സമീപത്തെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി. മുസാഫർനഗറിലെ നേഹ പബ്ലിക് സ്‌കൂളിളാണ് അടച്ചുപൂട്ടിയത്. പ്രിൻസിപ്പലിന്റെ ചുമതലയുള്ള അധ്യാപികയായ ത്രിപ്ത ത്യാഗിക്കെതിരെയാണ് ആരോപണമുയർന്നത്. സഹാഠികളോട് 7 വയസ്സുള്ള മുസ്ലീം വിദ്യാർഥിയെ തല്ലാൻ […]
മലയാളി യുവതിയെ ലിവ് ഇൻ പാർട്ട്ണർ കുക്കർ കൊണ്ട് തലക്കടിച്ച് കൊന്നു
ബംഗളൂരു: മലയാളി യുവതിയെ ബംഗളൂരുവിൽ ലിവ് ഇൻ പാർട്ണർ തലയ്ക്കടിച്ച് കൊന്നു. തിരുവനന്തപുരം സ്വദേശിനി ദേവ (24) യാണ് കൊല്ലപ്പെട്ടത്. ബെംഗളുരുവിലെ ബേഗൂരിന് അടുത്തുള്ള ന്യൂ മികോ ലേ ഔട്ടിൽ ഇന്നലെ രാത്രിയാണ് കൊലപാതകമുണ്ടായത്. യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷ്ണവിനെ (24) അറസ്റ്റ് ചെയ്തു. ദേവയെ വൈഷ്ണവ് കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് വിവരം. പഠന കാലം മുതൽ പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ മൂന്ന് വർഷമായി ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. ഇരുവർക്കും ഇടയിൽ ഇന്നലെ വാക്കുതർക്കമുണ്ടായിരുന്നുവെന്നും ബഹളം […]
നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര സ്വദേശി രേഷ്മയാണ് മരിച്ചത്. 23 വയസ്സായിരുന്നു. രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്. രാവിലെ മൂന്ന് മണിയോടെയാണ് സംഭവം. സംഭവ സമയത്ത് ഭർത്താവ് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല. ജൂൺ 12നാണ് അക്ഷയ് രാജുമായുള്ള വിവാഹം നടന്നത്. രണ്ടു മാസം തികയുന്നതിന് മുമ്പാണ് രേഷ്മ ആത്മഹത്യ ചെയ്യുന്നത്. സംഭവ സമയത്ത് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല. ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം […]
ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; പ്രതികളുടെ അറസ്റ്റ് ഉടന്‍
ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുറങ്ങിയ സംഭവത്തില്‍ പ്രതികളായ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങി പൊലീസ്. തുടര്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ നിയമോപദേശം ലഭിച്ചു. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരം പൊലീസ് എടുത്ത കേസില്‍ ഐപിസി 338 പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്യുന്നതും കുറ്റപത്രം സമര്‍പ്പിക്കുന്നതും ഉള്‍പ്പെടെയുടെ നടപടികള്‍ സ്വീകരിക്കും. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക മറന്ന് വെച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് തന്നെയാണ് എന്ന ഉറച്ച നിലപാടിലാണ് പൊലീസ്. അതിനാല്‍ ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ സമയത്ത് […]
കേരളത്തിൽ കനത്ത ചൂട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണയുള്ളതിനേക്കാള്‍ മൂന്നുമുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനയുണ്ടായേക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കൊല്ലത്ത് താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35 വരെയും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 34 വരെയും ഉണ്ടാകും. ശനിയാഴ്ച പുനലൂരിലാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്, 35.8 ഡിഗ്രി സെല്‍ഷ്യസ്. പാലക്കാട്, ആലപ്പുഴ, കോട്ടയം-34.5, തിരുവനന്തപുരം സിറ്റി-33.8. സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ […]