കൊച്ചി: മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ബിജെപിയുടെ മുൻ സംഘടനാ സെക്രട്ടറിയായിരുന്നു മുകുന്ദൻ. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ അടക്കം അലട്ടിയതിനെ തുടർന്ന് തിരുവനന്തപുരം നിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീടാണ് കൊച്ചിയിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ 8.10 നായിരുന്നു അന്ത്യം. ആർഎസ്എസിന്റെ കൊച്ചിയിലെ കാര്യാലയത്തിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം പിന്നീട് കണ്ണൂരിലേക്ക് […]
എംഡിഎംഎ കച്ചവടം; മൂന്നു യുവാക്കള്‍ പിടിയില്‍
കല്‍പ്പറ്റ: വില്‍പ്പനക്കായി കൊണ്ടുവന്ന മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. വെള്ളമുണ്ട സ്വദേശികളായ വരാമ്പറ്റ മൂരികണ്ടിയില്‍ മുഹമ്മദ് ഇജാസ് (26), വരാമ്പറ്റ ആലമ്പടിക്കല്‍ കെ. സാബിത്ത് (24), നാരോക്കടവ് കൊട്ടാരക്കുന്ന് തകടിക്കല്‍ വീട്ടില്‍ ടി.ജി. അമല്‍ജിത്ത് (28) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 37.63 ഗ്രാം എംഡിഎംഎയും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും തൊണ്ടര്‍നാട് പൊലീസും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോറോം ടൗണില്‍ നടത്തിയ പരിശോധനക്കിടെയാണ് പ്രതികളെ പിടികൂടിയത്. […]
രണ്ട് മാസം പ്രായമുള്ള കുഞ്ഞ് വയലിൽ കൊല്ലപ്പെട്ട നിലയിൽ
കാസർകോട്:കാസർകോട് ഉപ്പള പച്ചിലംപാറയിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സുമംഗലി – സത്യനാരായണ ദമ്പതികളുടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞാണ് കൊല്ലപ്പെട്ടത്. വയലിലെ ചെളിയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് 2.30 മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. കുട്ടിയുടെ മാതാപിതാക്കളായ സുമംഗലയും സത്യനാരായണനും തമ്മില്‍ കുടുംബപ്രശ്‌നമുള്ളതായി പ്രദേശവാസികള്‍ പറയുന്നു. അമ്മയെയും കുഞ്ഞിനേയും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെ യുവതിയെ കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിൽ കുഞ്ഞിനെ ചെളിയിൽ കൊല്ലപ്പെട്ട നിലയിലും കണ്ടെത്തി. മൃതദേഹം […]
ആലുവ പീഡനം; ക്രിസ്റ്റിൻ രാജിന്റെ സുഹൃത്തുക്കൾ പിടിയിൽ
ആലുവ: മോഷ്ടിച്ച മൊബൈൽ ഫോണുകൾ വാങ്ങി വിൽക്കുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി മുസ്തക്കിൻ മൊല്ല (31), നോയിഡ സ്വദേശി ബിലാൽ ബിശ്വാസ് (41) മുർഷിദാബാദ് സ്വദേശി ലാൽ മുഹമ്മദ് മണ്ഡൽ (36) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ എടയപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ക്രിസ്റ്റിൻ രാജിന്റെ സുഹൃത്തുക്കളാണിവർ. ഇയാൾ മോഷ്ടിക്കുന്ന മൊബൈൽ ഫോണുകൾ ഇവർക്കാണ് കൈമാറുന്നത്. തുടർന്ന് ഇവർ തൊഴിലാളികൾക്ക് വിൽക്കുകയാണ് ചെയ്യുന്നത്. മുസ്തക്കിൻ […]
സ്വകാര്യ ഫോണിൽ അശ്ലീല വിഡിയോ കാണുന്നത് നിയമപരമായി തെറ്റെന്ന് പറയാനാകില്ല; ഹൈക്കോടതി
സ്വകാര്യ ഫോണിൽ അശ്ലീല വിഡിയോ കാണുന്നത് നിയമപരമായി തെറ്റെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. പൊതു സ്ഥലത്ത് മൊബൈൽ ഫോണിൽ അശ്ലീല വിഡിയോ കണ്ടതിന് യുവാവിനെതിരെ ആലുവ പൊലീസ് എടുത്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ പരാമർശം. അശ്ലീല വിഡിയോ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമാണ് കുറ്റം. ഡിജിറ്റൽ യുഗത്തിൽ ഇത്തരം വിഡിയോകൾ ലഭിക്കാൻ പ്രയാസമില്ല. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഒരു വിരൽതുമ്പിൽ ഇത്തരം വിഡിയോകൾ ലഭ്യമാകും. എന്നാൽ ചെറിയ കുട്ടികൾ ഇത്തരം വിഡിയോകൾ നിരന്തരം കാണുകയും, ഇതിന് അടിമപ്പെടുകയും ചെയ്യുന്നത് […]
കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചു; കോഴിക്കോട്ട് അതീവ ജാഗ്രത
കോഴിക്കോട് : കേരളത്തിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചു. ഇന്നലെ കോഴിക്കോട് ആയഞ്ചേരിയിൽ മരിച്ച രോഗിയുടെ പരിശോധന ഫലം പോസിറ്റീവാണെന്ന് പൂനയിലെ വൈറോളജി ലാബിൽ സ്ഥിരീകരിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള നാല് പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കേണ്ടതുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം സംസ്ഥാനത്തെത്തും. സ്ഥിതി വിലയിരുത്താൻ കേന്ദ്രസംഘത്തെ സംസ്ഥാനത്തേക്ക് അയക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയും സ്ഥിരീകരിച്ചു. മരിച്ചയാളുമായി സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 2018 ൽ 17 പേരുടെ ജീവനെടുത്ത നിപ്പ വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച പഞ്ചായത്തിന് […]
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന് തിരിച്ചടി
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് കെ ബാബുവിന് തിരിച്ചടി. മത ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് പിടിച്ചെന്ന് ആരോപിച്ച് എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി വിധി സുപ്രിം കോടതി സ്റ്റേ ചെയ്തില്ല. തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പിൽ 992 വോട്ടുകൾക്കാണ് കെ ബാബു വിജയിച്ചത് കേസ് ഹൈക്കോടതിയിൽ തുടരാമെന്ന് സുപ്രിംകോടതി ഉത്തരവ്. തെരഞ്ഞെടുപ്പ് കേസ് തുടരാൻ അനുവദിച്ച ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ. ബാബുവാണ് സുപ്രിംകോടതിയെ സമീപിച്ചത്. ബാബുവിനെ ഹർജി തള്ളിയ കോടതി കേസ് തുടരാൻ അനുമതി […]
ഒരു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയിൽ കണ്ടെത്തി
കൊച്ചി: കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയിൽ കണ്ടെത്തി. കടമക്കുടി മാടശ്ശേരി നിജോ(39) ഭാര്യ ശില്‍പ(29) മക്കളായ ഏയ്ബല്‍(ഏഴ്) ആരോണ്‍(അഞ്ച്) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് കൂട്ടആത്മഹത്യയ്ക്ക് കാരണമായതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നിര്‍മാണത്തൊഴിലാളിയും ആര്‍ട്ടിസ്റ്റുമാണ് നിജോ. കടമക്കുടിയിലെ വീടിന്റെ മുകള്‍നിലയിലാണ് നിജോയും ഭാര്യയും രണ്ടുമക്കളും താമസിക്കുന്നത്. വീടിന്റെ താഴത്തെനിലയില്‍ നിജോയുടെ അമ്മയും സഹോദരനും ഇവരുടെ കുടുംബവും താമസിക്കുന്നു. ചൊവ്വാഴ്ച രാവിലെ ജോലിക്ക് പോകാനായി സഹപ്രവര്‍ത്തകന്‍ നിജോയെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. നിജോയുടെ […]
ലാവലിൻ കേസ് വീണ്ടും മാറ്റി
ദില്ലി: എസ്.എന്‍.സി. ലാവലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സിബിഐ ആവശ്യപ്രകാരമാണ് കേസ് മാറ്റിവെച്ചത്. മറ്റൊരു കേസില്‍ തിരക്കിലാണെന്ന് സിബിഐ അറിയിച്ചു.കേസ് മാറ്റുന്നതിനെ ആരും എതിര്‍ത്തില്ല 2017-ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 34 തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് […]
നിപ; ഹൈ റിസ്ക് കോണ്ടാക്റ്റിലുള്ളവരെ കണ്ടെത്തും; വീണാ ജോർജ്ജ്
കോഴിക്കോട്: രോഗികളുമായി ഹൈ റിസ്ക് കോണ്ടാക്റ്റിലുള്ളവരെ കണ്ടെത്തുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. നിപയെന്ന് സംശയമുള്ള ആളുകൾ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൈ റിസ്ക് മേഖലയിലുള്ളവരെ കണ്ടെത്തണം. നേരത്തെ ഇതുപോലെയുള്ള മരണങ്ങൾ ഉണ്ടായോന്ന് അന്വേഷിക്കാനും നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു. നിപ സംശയത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്ട് ഉന്നതതല യോഗത്തിൽ പങ്കെടുക്കാനെത്തിയതാണ് മന്ത്രി. രണ്ട് അസ്വാഭാവിക മരണങ്ങൾ ഉണ്ടായി. ഇന്നലെയാണ് സർക്കാർ ഇക്കാര്യം അറിഞ്ഞത്. നിപ സ്ഥിരീകരിക്കാനുന്നത് പുനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ്. വൈകുന്നേരത്തോടെ പരിശോധനാഫലം വരുമെന്നും […]
എന്താണ് നിപ ? ലക്ഷണങ്ങൾ
കോഴിക്കോട് നിപ ബാധയെന്ന് സംശയം ഉയരുന്ന പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍എന്‍എ വൈറസ് ആണ്. രോഗലക്ഷണങ്ങള്‍ […]
വീണ്ടും നിപ ഭീതി; 2 അസ്വഭാവിക മരണങ്ങൾ
കോഴിക്കോട്: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം നിപ ഭീതി ഉയർന്നതോടെ പരിശോധന ഫലത്തിനായി കാത്ത് കേരളം. പ്രധാനമായും രണ്ടാമത് മരിച്ചയാളുടെയും ഇപ്പോൾ ഗുരുതര നിലയിലുള്ള വയസുകാരനായ ഒരു ആൺകുട്ടിയുടെയും പരിശോധന ഫലത്തിനായാണ് കാത്തിരിക്കുന്നത്. ഇവ രണ്ടും ലഭിച്ചാൽ മാത്രമേ നിപ വീണ്ടും എത്തിയതായി സ്ഥിരീകരിക്കാനാവൂ. സമാനമായ ലക്ഷണങ്ങളോടെ രണ്ട് പേർ മരിച്ചതോടെയാണ് നിപയാണെന്ന് സംശയം ഉടലെടുത്തത്. പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ആളും, ഇയാൾ ചികിത്സയിലിരിക്കെ അച്ഛനുമായി ആശുപത്രിയിലെത്തിയ മറ്റൊരാളുമാണ് സമാന ലക്ഷണങ്ങളോടെ മരണത്തിന് കീഴടങ്ങിയത്. […]
കളമശേരി ലോറി താവളത്തിലെ ആക്രമണം; 3 പേർ അറസ്റ്റിൽ
കളമശേരി: കളമശേരി ലോറി താവളത്തില്‍ വെച്ച് രണ്ട് യുവാക്കളുടെ കൈയ്യും കാലും തല്ലിയൊടിച്ച മൂന്ന് പേരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ നെടുമങ്ങാട്, ചുള്ളിമാനൂര്‍, വി വി ഹൌസിൽ വിനോദ് വി (37), കുന്നത്തുകള്‍, എല്ലുവില, വെളിതരകോണം, അഭയാഭവന്‍ വീട്ടില്‍, ഷൈന്‍കുമാര്‍ (42), നെയ്യാറ്റിങ്കര, കുന്നത്തുകള്‍, കരകോണം, ബ്ലാംകുളം, പുത്തന്‍വീട്ടില്‍, രാസലയന്‍ വീട്ടില്‍ രാജന്‍ ആര്‍ (49) എന്നിവരെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ലോറി ഡ്രൈവര്‍ ആയ തിരുവനന്തപുരം സ്വദേശി ഷൈജു എസ്, ഇയാളുടെ […]
ലഹരിക്ക് അടിമയായ യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ വെട്ടി പരിക്കേൽപ്പിച്ചു
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് യുവതിയെ ലഹരിക്കടിമയായ യുവാവ് വീട്ടിൽ കയറി വെട്ടി. പാമ്പാടുംപാറ സ്വദേശി വിജിത്ത് ആണ് അക്രമം നടത്തിയത്. പരുക്കേറ്റ മുണ്ടിയെരുമ സ്വദേശിയായ യുവതിയെ തേനി മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. യുവതി മാത്രമുള്ള സമയത്ത് വിട്ടിലെകത്തിയ പ്രതി വീടിന്‍റെ വാതില്‍ ചവിട്ടി തുറന്ന് യുവതിയെ ആക്രമിക്കുകായയിരുന്നു. യുവതിയെ വിജിത്ത് കടന്നുപിടിക്കാന്‍ ശ്രമിച്ചു. ഇത് എതിര്‍ത്തതോടെ കയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് വെട്ടി. കഴുത്തിന് നേരെയാണ് കത്തി വീശിയത്. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ […]
കെ- ഫോൺ ; കോടികളുടെ തട്ടിപ്പാണ് നടത്തിയത് : റോജി എം. ജോൺ എംഎൽഎ
തിരുവനന്തപുരം: കെ- ഫോണ്‍ പദ്ധതിയില്‍ നിയമസഭയില്‍ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷ എംഎല്‍എ റോജി എം. ജോണ്‍. സര്‍ക്കാരിന് താല്‍പര്യമുള്ള കമ്പനിയ്ക്ക് കരാര്‍ ലഭ്യമാക്കുന്നതിന് വേണ്ടി ഗൂഢാലോചന നടന്നതായും കോടിക്കണക്കിന് രൂപയുടെ അഴിമതി പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായതായും റോജി എം ജോണ്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയത് കോണ്‍ഗ്രസുകാരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് റോജി എം ജോണ്‍ മറുപടി നല്‍കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിയെ കേരളരാഷ്ട്രീയത്തില്‍ ആരാണ് വേട്ടയാടിയതെന്ന് കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ട്. അത് മനസിലാക്കിയതുകൊണ്ടാണ് പുതുപ്പള്ളിയിലെ ജനങ്ങള്‍ ചാണ്ടി ഉമ്മനെ […]
കെ- ഫോണ്‍ ; കോടികളുടെ തട്ടിപ്പാണ് നടത്തിയത് : റോജി എം. ജോണ്‍ എംഎല്‍എ
തിരുവനന്തപുരം: കെ- ഫോണ്‍ പദ്ധതിയില്‍ നിയമസഭയില്‍ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷ എംഎല്‍എ റോജി എം. ജോണ്‍. സര്‍ക്കാരിന് താല്‍പര്യമുള്ള കമ്പനിയ്ക്ക് കരാര്‍ ലഭ്യമാക്കുന്നതിന് വേണ്ടി ഗൂഢാലോചന നടന്നതായും കോടിക്കണക്കിന് രൂപയുടെ അഴിമതി പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായതായും റോജി എം ജോണ്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയത് കോണ്‍ഗ്രസുകാരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് റോജി എം ജോണ്‍ മറുപടി നല്‍കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിയെ കേരളരാഷ്ട്രീയത്തില്‍ ആരാണ് വേട്ടയാടിയതെന്ന് കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ട്. അത് മനസിലാക്കിയതുകൊണ്ടാണ് പുതുപ്പള്ളിയിലെ ജനങ്ങള്‍ ചാണ്ടി ഉമ്മനെ […]
പുലി ചത്ത കേസിൽ വനം വകുപ്പ് ചോദ്യം ചെയ്‌ത ടാപ്പിംഗ് തൊഴിലാളി ജീവനൊടുക്കി
വടക്കഞ്ചേരി: മംഗലംഡാം ഓടംതോട്ടിൽ ടാപ്പിംഗ് തൊഴിലാളി മരിച്ചത് വിഷം അകത്ത് ചെന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വനം വകുപ്പിൻ്റെ മാനസിക പീഡനമാണ് ആത്മഹത്യക്ക് പിന്നിലെന്നാരോപിച്ച് മൃതദേഹവുമായി വനം വകുപ്പ് ഓഫീസിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. ഓടംതോട് കാനാട്ട് വീട്ടിൽ സജീവ് (54) ആണ് മരിച്ചത്. റബ്ബർ ടാപ്പിങ്ങിന് പോയ സജീവിനെ കവിളുപാറയിലെ തോട്ടത്തിലെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് വിഷം അകത്ത് ചെന്നാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചത്. ഫ്യൂരിഡാൻ പോലുള്ള വിഷാശമാണ് […]
‘ഓപ്പറേഷൻ ഡെസിബൽ’; ശബ്ദമലിനീകരണം തടയാൻ മോട്ടോർ വകുപ്പിന്റെ പ്രത്യേക പരിശോധന
ശബ്ദമലിനീകരണം തടയാൻ സംസ്ഥാന വ്യാപകമായി മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന. ‘ഓപ്പറേഷൻ ഡെസിബൽ’ എന്നാണ് സ്‌പെഷ്യൽ ഡ്രൈവിന്റെ പേര്. സെപ്തംബർ 11 മുതൽ 14 വരെ പരിശോധന നടത്താനാണ് നിർദേശം. നിരോധിത ഹോണുകൾ ഉപയോഗിക്കുന്നവർ, പൊതുനിരത്തിൽ അനാവശ്യമായി ഹോൺ ഉപയോഗിക്കുന്നവർ, അനവസരത്തിൽ ഹോൺ ഉപയോഗിക്കുന്ന ആംബുലൻസുകൾ, സൈലൻസറുകൾ രൂപമാറ്റം നടത്തി ശബ്ദമലിനീകരണം ഉണ്ടാക്കുന്നവർ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ശബ്ദമലിനീകരണത്തിനെതിരെ ബോധവൽക്കരണം നടത്തും. ഡ്രൈവിന്റെ ഭാഗമായി സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ജില്ല […]
വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി
സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി. വിദ്യാർത്ഥി കൺസഷൻ ലഭിക്കുന്നതിനുള്ള പ്രായപരിധി 27 ആക്കി പുതുക്കി നിശ്ചയിച്ചു. നേരത്തെ പ്രായപരിധി 25 ആക്കികൊണ്ട് കെഎസ്ആർടിസി ഉത്തരവിറക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വിദ്യാർത്ഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിഗണിച്ചാണ് കെഎസ്ആർടിസി പ്രായപരിധി പുനർ നിശ്ചയിച്ചത്. ഇതു സംബന്ധിച്ച് വിദ്യാർത്ഥി സംഘടനകൾ ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കഴിഞ്ഞ വർഷമാണ് കെഎസ്ആർടിസിയിൽ വിദ്യാർത്ഥി കൺസഷൻ നൽകുന്നതിനുള്ള പ്രായപരിധി 25 […]
കാട്ടാക്കട ആദിശേഖർ കൊലപാതകം: പ്രതി പ്രിയരഞ്ജനെ പൊലീസ് പിടികൂടി
തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജൻ പിടിയിലായി. തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രിയരഞ്ജനെ പിടികൂടിയത്. തമിഴ് നാട് അതിർത്തിയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. പ്രതിക്ക് കൊല്ലപ്പെട്ട ആദിശേഖറിനോട് മുൻവൈരാഗ്യം ഉണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യം കൂടെ പുറത്ത് വന്നതോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. ഐപിസി 302 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ക്ഷേത്ര പരിസരത്ത് പ്രിയരഞ്ജൻ മൂത്രം ഒഴിച്ചത് ആദിശേഖർ […]