ആദിശങ്കരയിലെ 8 വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റി ടീമില്‍

കാലടി: കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയിലെ വോളിബോള്‍, ബാസ്ക്കറ്റ്ബോള്‍, ബാഡ്മിന്‍റന്‍ ടീമുകളിലേക്ക് കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങ് ആന്‍റ് ടെക്നോളജിയിലെ 8 വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തു. വോളിബോള്‍ ടീമിലേക്ക് പി. എ കൃഷ്ണ പ്രിയ, പി. അനുശ്രീ, എം. കീര്‍ത്തന, ദേവിക സാബു, എയ്ഞ്ചല്‍ മരിയ ഷാജു, മേഘന റെജി ബാസ്ക്കറ്റ്ബോള്‍ ടീമിലേക്ക് റോസ്മിന്‍ ജോസ്, ബാഡ്മിന്‍റന്‍ ടീമിലേക്ക് ആന്‍ റോസ് മണ്ണാറ എന്നിവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

കാലടി: യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വല്ലാർപാടം പനമ്പുകാട് കോനം കോടത്ത് വീട്ടിൽ ജെസ്വിൻ ജോസഫ് (ഉണ്ണി 30), അയ്യമ്പുഴ ബ്ലോക്ക് 10 കളത്തിൽ വീട്ടിൽ സേവ്യർ (56), കളത്തിൽ വീട്ടിൽ മനു ആൻറണി (27 ) എന്നിവരെയാണ് അയ്യമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. അയ്യമ്പുഴ സ്വദേശികളായ അഭിനവ്, നോബിൾ എന്നിവരെയാണ് മർദ്ദിച്ചത്. മനു വിദേശത്ത് നിന്നും ലീവിന് വന്നതാണ്. മറ്റു രണ്ട് പ്രതികൾ മനുവിന്‍റെ ബന്ധുക്കളുമാണ്. ഫോൺ ചെയ്തതുമായി ബന്ധപ്പെട്ട […]

യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി

കാലടി: യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. നെടുമ്പാശ്ശേരി പിരാരൂർ പുത്തൻകുടി വീട്ടിൽ ശരത് ഗോപി (25)യാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. നെടുമ്പാശ്ശേരി, കാലടി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം,ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, ന്യായവരോധമായി സംഘം ചേരൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ജൂണിൽ നായത്തോട് […]

മാലിന്യത്തിൽ നിന്നും ലഭിച്ച സ്വർണ്ണ മോതിരം ഉടമയ്ക്ക് നൽകി മാതൃകയായി ഹരിത കർമ്മ സേന

കാലടി: മാലിന്യത്തിൽ നിന്നും ലഭിച്ച സ്വർണ്ണ മോതിരം ഉടമയ്ക്ക് നൽകി മാതൃകയായി മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ ഹരിത കർമ്മ സേന. നീലീശ്വരം പ്ലാപ്പിളളി കവലയിലെ ഷിജിയും, സന്ധ്യയുമാണ് മോതിരം തിരികെ നൽകിയത്. നീലീശ്വരത്തെ സ്വർണാഭരണ നിർമ്മാണ ശാലയിൽ നിന്നും മാലിന്യങ്ങൾ ശേഖരിച്ച് അത് തരം തിരിക്കുമ്പോഴാണ് സ്വർണ്ണ മോതിരം ഇവരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ അവർ സ്ഥാപനവുമായി ബന്ധപ്പെടുകയും മോതിരം അവർക്ക് തിരകെ നൽകുകയും ചെയ്തു. നേരത്തെയും അവർക്ക് ഇവിടെ നിന്ന് വളയും, ലോക്കറ്റും ലഭിച്ചിരുന്നു. അതും […]

കാഞ്ഞൂർ തിരുനാൾ: എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഉറപ്പ് വരുത്തും. ആലോചനയോഗം ചേർന്നു

കാലടി: കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി തിരുനാളിനോടനുബന്ധിച്ച് എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഉറപ്പ് വരുത്താൻ തീരുമാനമായി. തിരുനാളുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ ചർച്ച ചെയ്യുന്നതിനായി അൻവർ സാദത്ത് എം.എൽ.എയുടെയും ജില്ലാ കളക്ടർ എൻ. എസ്. കെ ഉമേഷിന്റെയും നേതൃത്വത്തിൽ യോഗം ചേർന്നു. ജനുവരി 19, 20, 26,27 തീയതികളിലാണ് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ തിരുനാൾ നടക്കുന്നത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് തിരുനാൾ സുഗമമായി നടത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകി. തിരുനാൾ ദിവസങ്ങളിൽ ക്രമസമാധാനച്ചുമതലക്കായി കൂടുതൽ പോലീസുകാരെ […]

തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്‌സവം; ഒരുക്കങ്ങൾ വിലയിരുത്തി

ആലുവ: തിരുവൈരാണിക്കുളം ക്ഷേത്രം ശ്രീ പാർവ്വതിദേവിയുടെ നടത്തുറപ്പ് മഹോത്സവം ഭക്തർക്ക് സുരക്ഷിതമായ ദർശന സൗകര്യമൊരുക്കും. നടതുറപ്പ് ഉത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷിന്റെയും അൻവർ സാദത്ത് എം. എൽ.എയുടെയും നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ഡിസംബർ 26 മുതൽ ജനുവരി 6 വരെ 12 ദിവസമാണ് നടതുറപ്പ് മഹോത്സവം. ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ്ങും ഉണ്ടായിരിക്കും. യോഗത്തിൽ ഓരോ വകുപ്പുകളും ചെയ്യേണ്ട പ്രവൃത്തികളെ കുറിച്ച് നിർദേശങ്ങൾ നൽകി പ്രവർത്തനങ്ങൾ വിലയിരുത്തി. […]

തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്‌സവം; ഒരുക്കങ്ങൾ വിലയിരുത്തി

ആലുവ: തിരുവൈരാണിക്കുളം ക്ഷേത്രം ശ്രീ പാർവ്വതിദേവിയുടെ നടത്തുറപ്പ് മഹോത്സവം ഭക്തർക്ക് സുരക്ഷിതമായ ദർശന സൗകര്യമൊരുക്കും. നടതുറപ്പ് ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷിന്റെയും അൻവർ സാദത്ത് എം. എൽ.എയുടെയും നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ഡിസംബർ 26 മുതൽ ജനുവരി 6 വരെ 12 ദിവസമാണ് നടതുറപ്പ് മഹോത്സവം. ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ്ങും ഉണ്ടായിരിക്കും. യോഗത്തിൽ ഓരോ വകുപ്പുകളും ചെയ്യേണ്ട പ്രവൃത്തികളെ കുറിച്ച് നിർദേശങ്ങൾ നൽകി പ്രവർത്തനങ്ങൾ വിലയിരുത്തി. […]

നാല് വയസ്സുകാരനെ ബന്ധുവായ യുവതി കൊലപ്പെടുത്തി

പാലക്കാട്: കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ നാല് വയസ്സുകാരനെ ബന്ധുവായ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വണ്ണാമട തുളസി ഗാർഡൻ കല്ലാഴി വീട്ടിൽ മധുസൂദനന്റെയും ആതിരയുടെയും മകൻ ഋത്വിക് ആണ് കൊല്ലപ്പെട്ടത്. സംഭവം നടന്ന വീട്ടിൽനിന്ന് മധുസൂദനന്റെ ബന്ധുവായ 29കാരിയെ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തിലും കൈയിലും ഇവർ സ്വയം മുറിവേൽപിച്ച നിലയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവർ മാനസിക പ്രശ്നത്തെ തുടർന്ന് ചികിത്സയിലായിരുന്നെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. തിങ്കളാഴ്ച […]

നവകേരള ബസിന് നേരെ ഷൂ എറിയൽ; കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു

പെരുമ്പാവൂർ: പെരുമ്പാവൂർ ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കണ്ടാലറിയാവുന്ന നാല് പേർക്കെതിരെയാണ് കുറുപ്പുംപടി പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ, പെരുമ്പാവൂരിലെ നവകേരള സദസിന്‍റെ യോഗം കഴിഞ്ഞ മുഖ്യമന്ത്രിയും മന്ത്രിമാരും കോതമംഗലത്തേക്ക് പോകുമ്പോൾ ഓടക്കാലിയിൽ വെച്ചായിരുന്നു നവകേരള ബസിന് നേരെ കെഎസ്‍യു പ്രവര്‍ത്തകർ ഷൂസ് എറിഞ്ഞത്. ബസിലും പിന്നാലെ വന്ന പൊലീസ് വാഹനത്തിന് മുകളിലും ഷൂസ് വീണു. സംഭവത്തില്‍ നാല് കെഎസ്‍യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സത്യസന്ധതയ്ക്ക് മാതൃകയായി പ്രവീൺ

കാലടി: റോഡിൽ കിടന്ന് കിട്ടിയ 78,000 രൂപ ഉടമസ്ഥന് തിരികെ നൽകി യുവാവ് മാതൃകയായി. കാലടിയിലെ ഒരു സ്ഥാപത്തിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി പ്രവീണിനാണ് കാലടി പെരുമ്പാവൂർ റോഡിൽ ശ്രീ ശങ്കര പാലത്തിന് സമീപത്ത് നിന്ന് ഒരു കെട്ട് നോട്ടുകൾ കിട്ടിയത്. കിട്ടിയ തുക ഉടൻ തന്നെ കാലടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പണം നഷ്ട്ടപെട്ട കാലടി ചെങ്ങൽ സ്വദേശി ഈത്താപിരി അനിലിന്റെ കയ്യിൽ നിന്നാണ് തുക കളഞ്ഞ് പോയത്. ആവശ്യമായ തെളിവ് ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ […]

13 കാരൻ ഷാർജയിൽ നിര്യാതനായി; മൃതദേഹം ഞായറാഴ്ച്ച നാട്ടിലെത്തിക്കും

നെടുമ്പാശ്ശേരി : ദുബായിലെ ഷാർജയിൽ നിര്യാതനായ 13കാരന്റെ മൃതദേഹം ഞായറാഴ്ച്ച നാട്ടിലെത്തിക്കും. തൊടുപുഴ നഫീസ മൻസിലിൽ ഫസൽ നബിയുടെയും, ഷൈദയുടെയും മകനായ മുഹമ്മദ് ഫർസാനാണ് (13) മരിച്ചത്. ബുധനാഴ്ച വൈകിട്ട് സ്‌കൂൾ വിട്ട് വീട്ടിലെത്തിയ ഫർസാന് ശക്തമായ തലവേദന അനുഭവപ്പെടുകയും, താമസിയാതെ കിടക്കയിൽ വീഴുകയും ചെയ്തു. ഉടനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മരണം സംഭവിച്ചു. തലച്ചോറിന് സംഭവിച്ച ക്ഷതമാണ് മരണകാരണമെന്നാണ് സൂചന. ഞായറാഴ്ച രാവിലെ 10.50ഓടെ മൃതദേഹം നെടുമ്പാശ്ശേരിയിലെത്തും. തുടർന്ന് ഷാഹിദയുടെ തുറവുങ്കരയിലുള്ള വീട്ടിൽ […]

നക്ഷത്ര തടാകം മെഗാ കാർണിവലിന് ഒരുക്കങ്ങൾ ആരംഭിച്ചു

മലയാറ്റൂർ: മലയാറ്റൂർ മലയടിവാരത്ത് നടക്കുന്ന നക്ഷത്ര തടാകം മെഗാ കാർണിവലിന് ഒരുക്കങ്ങൾ ആരംഭിച്ചു. കാർണിവെലിന് നിർമിക്കുന്ന പപ്പാഞ്ഞിയുടെ കാൽ നാട്ട് കർമ്മം നടന്നു. റോജി എം ജോൺ എംഎൽഎ കാൽ നാട്ട് കർമ്മംനിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വിൻസൻ കോയിക്കര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലൈജി ബിജു, പഞ്ചായത്ത് അംഗങ്ങളായ സെലിൻ പോൾ, ഷിബു പറമ്പത്ത്, ബിജു പള്ളിപ്പാടൻ, ബിൻസിജോയി, ബിജി സെബാസ്റ്റിയൻ, സേവ്യർ വടക്കുംഞ്ചേരി, സതി ഷാജി, മിനി സേവ്യർ, സെബി കിടങ്ങേൻ, സമിതി അംഗങ്ങളായ […]

14 കാരിയെ തട്ടിക്കൊണ്ടു പോയ നാലംഗ സംഘം അറസ്റ്റിൽ

പത്തനംതിട്ട കൊടുമണ്ണിൽ ഒൻപതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ നാലംഗ സംഘം അറസ്റ്റിൽ. ഇലവുംതിട്ട സ്വദേശികളാണ് പിടിയിലായത്. പ്രതികൾ പിടിയിലായത് പെൺകുട്ടിയുമായുള്ള വാഹനം കേടായതോടെ. ഇന്നലെ രാത്രി വീട്ടിലെത്തിയ സംഘമാണ് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയത്. പ്രതികളിലൊരാൾ പെൺകുട്ടിയുമായി അടുപ്പമുള്ളയാളാണ്. ഇലവുംതിട്ട സ്വദേശികളായ അരുണ്‍, ബിജു, അജി ശശി, അഭിഷേക് എന്നിവരാണ് പിടിയിലായത്. 14 കാരിയെ കടത്തിയ ഓട്ടോ കേടായതിനെ തുടര്‍ന്ന് ഇലന്തൂരിലെ വഴയിരികില്‍ കുടുങ്ങുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതി പ്രകാരം പൊലീസ് അന്വേഷണം നടത്തുന്നതിനിടെ വഴിയരികില്‍ ഓട്ടോ […]

വ്യാജ മദ്യ നിർമാണ കേന്ദ്രം; ഡോക്ടർ ഉൾപ്പെടെ ആറു പേർ പിടിയിൽ

തൃശൂർ: തൃശൂർ പെരിങ്ങോട്ടുകരയിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തി. ഡോക്ടർ അടക്കം ആറുപേരെ എക്സൈസ് പിടികൂടി. ഇവിടെനിന്ന് 1200 ലിറ്റർ മദ്യവും എക്സൈസ് പിടിച്ചെടുത്തു. ഇരിങ്ങാലക്കുട സ്വദേശി ഡോ.അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിൻ, തൃശൂർ കല്ലൂർ സ്വദേശി സിറിൾ, കൊല്ലം സ്വദേശി മെൽവിൻ, തൃശൂർ ചിറയ്ക്കൽ സ്വദേശി പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. സ്പിരിറ്റ് എത്തിച്ച് മദ്യം നിർമിക്കുന്ന കേന്ദ്രമാണിത്. അറസ്റ്റിലായ ഡോക്ടർ അനൂപ് വരയൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

സ്വന്തം മരണം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി

ആലുവ: യുവാവ് സ്വന്തം മരണം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട് വീടിനുള്ളിൽ തൂങ്ങിമരിച്ചു. ആലുവ യുസി കോളേജ് കടുപ്പാടം കണ്ണാപടവിൽ വീട്ടിൽ ഷെരീഫിന്റെ മകൻ അജ്മൽ (28)ണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6:30 ഓടെയായിരുന്നു സംഭവം.അജ്മൽ ദുബായിൽ ആയിരുന്നുവെന്നു പറയപ്പെടുന്നു. അവിടെ ജോലി ഒന്നും ലഭിച്ചില്ല എന്നും ഇതിന്റെ പേരിൽ അജ്മൽ കടുത്ത മനോവിഷമത്തിൽ ആയിരുന്നുവെന്നും നാട്ടുകാർ പറയുന്നു. അജ്മൽ തൂങ്ങിമരിക്കുന്നതിന് പത്ത് മിനിറ്റ് മുമ്പ് തന്റെ ഇൻസ്റ്റാഗ്രാം ഐഡിയിൽ തന്റെ മരണം സൂചിപ്പിക്കുന്നപോസ്റ്റ് ഇട്ടിരുന്നു. അജ്മൽ മുറിയിൽ തൂങ്ങി […]

നവകേരള സദസ്സ് രാഷ്ട്രീയ പ്രഹസനം, അങ്കമാലിയുടെ വികസനത്തിന് ഒരു പ്രഖ്യാപനവുമില്ല; റോജി എം ജോൺ എം.എൽ.എ

അങ്കമാലി: കൊട്ടിഘോഷിച്ച് സർക്കാർ നടത്തിയ നവകേരള സദസ്സ് കേവലം രാഷ്ട്രീയ പ്രഹസനമായെന്നും അങ്കമാലിയുടെ വികസനത്തിന് ഉതകുന്ന ഒരു പ്രഖ്യാപനവും ഉണ്ടായില്ലെന്നും അങ്കമാലി എം.എൽ.എ റോജി എം. ജോൺ. അങ്കമാലി ബൈപ്പാസ് നിർമ്മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുവാൻ പണം അനുവദിക്കുന്നതിനെ സംബന്ധിച്ചോ ഗിഫ്റ്റ് സിറ്റിക്ക് ഭൂമി ഏറ്റെടുക്കുവാൻ പണം അനുവദിക്കുന്നതിനെ സംബന്ധിച്ചോ വ്യക്തമായ ഒരു പ്രഖ്യാപനവും നടത്താൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ തയ്യാറായില്ല. അങ്കമാലി ആസ്ഥാനമായി പുതിയ താലൂക്കും, പോലീസ് സബ് ഡിവിഷനും പ്രഖ്യാപിക്കുമെന്ന വാഗ്ദാനങ്ങളും ജലരേഖയായി. ബാംബു കോർപ്പറേഷൻ അടച്ചുപൂട്ടലിന്റെ […]

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. തുടർച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രൻ. 1950 നവംബർ 10-ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്‍റെ ജനനം. എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. ഇരുപത്തിമൂന്നാം വയസ്സിൽ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ.ബി.ബർദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവർത്തിച്ചു. 1982-ലും 87-ലും […]

ആദിശങ്കരയിൽ അമൃത് കാൽ വിമർശ് സംവാദം

കാലടി: കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയം രൂപപ്പെടുത്തി നടപ്പിലാക്കി വരുന്ന അമൃത് കാൽ വിമർശ് വികസിത ഭാരതം 2047ന്റെ ഭാഗമായി രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാമ്പസുകളിൽ നടക്കുന്ന സംവാദ പരിപാടിയുടെ ഭാഗമായി കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്‌നോളജിയിൽ സംവാദം സംഘടിപ്പിച്ചു. കേരള ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി വൈസ്ചാൻസിലർ ഡോ. സജി ഗോപിനാഥ് സംവാദത്തിന് നേതൃത്വം നൽകി. 200 ഓളം വിദ്യാർത്ഥികളും അധ്യാപകരും സംവാദത്തിൽ പങ്കെടുത്തു. പ്രിൻസിപ്പാൾ ഡോ. എസ് ശ്രീപ്രിയ,പ്രെഫ. രാജാരാമൻ തുടങ്ങിയവർ […]

ഭർത്താവിന് പിന്നാലെ ഭാര്യയും; കളമശേരി സ്ഫോടനത്തിൽ ചികിത്സയിലായിരുന്ന ലില്ലി ജോൺ അന്തരിച്ചു

കൊച്ചി: യഹോവായ സാക്ഷികളുടെ സമ്മേളനത്തിനിടെ കളമശ്ശേരിയിൽ നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. ഇടുക്കി സ്വദേശി ലില്ലി ജോൺ ആണ് മരിച്ചത്. സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ലില്ലി. ഇവരുടെ ഭർത്താവ് എകെ ജോൺ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശി ലെയോണ പൗലോസ് (60), കളമശ്ശേരി സ്വദേശി മോളി ജോയ് (61), മലയാറ്റൂർ നീലീശ്വരത്തെ ലിബ്‌ന(ഏഴ്), അമ്മ സാലി, സഹോദരൻ പ്രവീൺ, തൊടുപുഴ സ്വദേശിയായ […]

സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു

കൊച്ചി : സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു. സിറോ മലബാർ സഭയുടെ അധ്യക്ഷൻ എന്ന പദവിയിൽ നിന്നും 12 വ‍ർഷത്തിന് ശേഷമാണ് പടിയിറക്കം. ബിഷപ്പ് സെബാസ്ത്യൻ വാണിയപ്പുരക്കലിന് പകരം താൽക്കാലിക ചുമതല നൽകും. ബിഷപ്പ് ബോസ്കോ പുത്തൂരിനാണ് എറണാകുളം – അങ്കമാലി അതിരൂപതയുടെ താൽകാലിക ചുമതല. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പോസ്റ്റോലിക്ക് അസ്മിനിസ്ട്രേറ്റർ സ്ഥാനവും ഒഴിഞ്ഞു. ബിഷപ് ബോസ്കോ പുത്തൂരിന് ചുമതല. ആലഞ്ചേരിക്ക് പകരക്കാരനെ […]