പെരുമ്പാവൂർ : പെരുമ്പാവൂരിൽ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസം സ്വദേശികളായ സജാലാൽ ഉബൈദുള്ള എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കുട്ടിയുടെ അമ്മയുടെ മൊഴി പ്രകാരമാണ് കേസെടുത്തത്. കുട്ടി പ്രതികളെ തിരിച്ചറിഞ്ഞതായി എറണാകുളം റൂറൽ എസ്.പി അറിയിച്ചു. ബലാൽസംഗം, പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. അതിഥി തൊഴിലാളികളുടെ കുഞ്ഞിന് നേരെയാണ് ലൈംഗികാതിക്രമമുണ്ടായത്. ഇന്നലെ വൈകിട്ട് 5 മണിക്ക് ശേഷം വടക്കാട്ടുപടി പ്ലെവുഡ് ഫാക്ടറിയിൽ വെച്ചാണ് സംഭവം. ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ […]
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ കുഞ്ഞിന് നേർക്ക് ലൈംഗിക അതിക്രമം
പെരുമ്പാവൂർ: പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ കുഞ്ഞിന് നേർക്ക് ലൈംഗിക അതിക്രമം. ഇന്നലെ വൈകിട്ട് 5 മണിക്ക് ശേഷം വടക്കാട്ടുപടി പ്ലെവുഡ് ഫാക്ടറിയിലാണ് സംഭവം. പ്രതിയെ പിടികൂടിയതായി കുറുപ്പുംപടി പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളും പ്ലൈവുഡ് ഫാക്ടറിയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. കുട്ടി അവർക്കൊപ്പം ഉണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന അതിഥി തൊഴിലാളി തന്നെയാണ് കുഞ്ഞിനെ ഉപദ്രവിച്ചെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടെന്ന ദൃക്സാക്ഷികളുടെ മൊഴികളുടെ […]
മലയാറ്റൂർ നടുവട്ടത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കാലടി: മലയാറ്റൂർ നടുവട്ടത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മുടക്കുഴ സ്വദേശി രഞ്ജിത്ത് (32) ആണ് മരിച്ചത്. രാത്രി 8.30 ഓടെയാണ് അപകടം ഉണ്ടായത്. ഉടൻ നാട്ടുകാർ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രഞ്ജിത്ത് ബൈക്കിൽ അങ്കമാലി ഭാഗത്തേക്ക് പോകുകയായിരുന്നു.
കൈപ്പട്ടൂർ പള്ളിയിൽ ജപമാല തിരുനാളിന് കൊടി കയറി
കാലടി: കൈപ്പട്ടൂർ പരിശുദ്ധ വ്യാകുലമാതാ പള്ളിയിൽ ജപമാല തിരുനാളിന് കൊടി കയറി. വികാരി ഫാ.മാത്യു മണവാളൻ കൊടി കൊടി കയറ്റി. 21 ന് വൈകിട്ട് 6.15ന് ഫാ. ജോബി ഞാളിയന്റെ മുഖ്യകാർമ്മികത്വത്തിൽ പാട്ടുകുർബാന, പ്രസംഗം, ജപമാല, പരിശുദ്ധ കുർബാനയുടെ ആശീർവാദം. 22 ന് വൈകിട്ട് 6 ന് മെഗാ മാർഗ്ഗംകളി, തുടർന്ന് ഫാ.ആന്റണി പുന്നയ്ക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ പാട്ടുകുർബാന, പ്രസംഗം, ജപമാല, പരിശുദ്ധ കുർബാനയുടെ ആശീർവാദം. 23 ന് വൈകിട്ട് 6.15 ന് ഫാ.അഗസ്റ്റിൻ ഭരണികുളങ്ങരയുടെ മുഖ്യകാർമികത്വത്തിൽ പാട്ടുകുർബാന, […]
പെരുമ്പാവൂരിൽ വൻ കുഴൽപണ വേട്ട; 2 കോടി രൂപയുടെ കുഴൽപണം പിടികൂടി
പെരുമ്പാവൂർ: കാറിൽ കടത്തുകയായിരുന്ന രണ്ട് കോടിയോളം രൂപയുടെ ഹവാല പണവുമായി രണ്ട് പേർ പെരുമ്പാവൂരിൽ പിടിയിൽ . ആവോലി വാഴക്കുളം വെളിയത്ത് കുന്നേൽ അമൽ മോഹൻ (29), കല്ലൂർക്കാട് തഴുവാംകുന്ന് കാരികുളത്തിൽ അഖിൽ . കെ.സജീവ് (29) എന്നിവരെയാണ് എറണാകുളം റൂറൽ ഡിസ്ട്രിക്റ്റ് ആന്റി നർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും പെരുമ്പാവൂർ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോയമ്പത്തൂരിൽ നിന്നാണ് പണം കൊണ്ടുവന്നത്. കോട്ടയം […]
കാലടി പ്ലാന്റേഷനിൽ കാട്ടനയുടെ കൊമ്പ് കണ്ടെത്തി
കാലടി: കാലടി പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിൽ കാട്ടനയുടെ കൊമ്പ് കണ്ടെത്തി. വെറ്റിലപ്പാറ പാലത്തിനു സമീപമുള്ള ചെക്ക് പോസ്റ്റിൽ നിന്നും യാർഡിലേക്ക് പോകുന്ന വഴിയിലാണ് ആനയുടെ കൊമ്പ് കണ്ടെത്തിയത്. പ്ലാന്റേഷൻ തോട്ടത്തിലെ തൊഴിലാളികളാണ് മറിഞ്ഞു കിടക്കുന്ന എണ്ണപനയുടെ സമീപം ഒടിഞ്ഞ നിലയിലാണ് കൊമ്പ്. എണ്ണപ്പന കുത്തി മറിച്ചിട്ടപ്പോഴോ, ആനകൾ തമ്മിലുള്ള കൊമ്പ് കോർക്കലിലൂടെയോ ഒടിഞ്ഞു വീണതാകമെന്നാണ് നിഗമനം
മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള അലിയാർ ഇടപ്പള്ളി സ്മാരക പുരസ്കാരം കാലടി എസ്. മുരളീധരന്
കളമശേരി: എറണാകുളം ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള അലിയാർ ഇടപ്പള്ളി സ്മാരക പുരസ്കാരം കാലടി എസ്.എൻ.ഡി.പി ലൈബ്രറി സെക്രട്ടറി എസ്. മുരളീധരന്. 5000 രൂപ ക്യാഷ് അവാർഡും മെമന്റോയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം 22ന് വൈകിട്ട് 5 ന് ഇടപ്പള്ളി ടോൾ ഏ.കെ.ജി സ്മാരക ഗ്രന്ഥശാല ഹാളിൽ നടക്കുന്ന ചടങ്ങിൽ ജോൺ ഫെർണാണ്ടസ് സമ്മാനിക്കും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഗവേണിംഗ് ബോഡി അംഗം ഹരിലാൽ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. എം. തോമസ് മാത്യു, എം.ആർ. സുരേന്ദ്രൻ, കെ.എം. ധർമ്മൻ, […]
മൂക്കന്നൂരിന്റെ മുഖം മാറ്റാൻ ‘മൂക്കന്നൂർ മിഷൻ’ പദ്ധതിയുമായി ഫെഡറൽ ബാങ്ക്; സുസ്ഥിര ഡിജിറ്റൽ ഗ്രാമമാക്കി മാറ്റും
അങ്കമാലി: സമഗ്ര വികസനത്തിലൂടെ മൂന്നു വര്‍ഷത്തിനകം എറണാകുളം ജില്ലയിലെ മൂക്കന്നൂരിനെ സുസ്ഥിര ഡിജിറ്റല്‍ ഗ്രാമമാക്കി മാറ്റുന്നതിന് മൂക്കന്നൂര്‍ മിഷന്‍ എന്ന വിപുലമായ പദ്ധതിക്ക് ഫെഡറല്‍ ബാങ്ക് തുടക്കമിട്ടു. ബാങ്കിന്റെ സ്ഥാപകനായ കെ. പി. ഹോര്‍മിസിന്റെ നൂറ്റിയാറാമത് ജന്മദിനത്തോടനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ ജന്മനാടിനെ ബാങ്ക് ദത്തെടുത്തത്. ഗ്രാമത്തിലെ അടിസ്ഥാനസൗകര്യ, സാമൂഹിക മേഖലകളില്‍ സമഗ്രമായ മാറ്റങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമത്തെ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്യുക, സമഗ്ര മാലിന്യപരിലാനം, സാമൂഹിക വികസനം, ഹരിതോര്‍ജ്ജ പദ്ധതികള്‍ എന്നിവയടങ്ങുന്നതാണ് മൂക്കന്നൂര്‍ മിഷന്‍. ഫൗണ്ടേഴ്സ് ഡേ ആഘോഷങ്ങളുടെ […]
തലശേരി ഗവ.കോളജിന്റെ പേര് മാറ്റി, കോടിയേരി ബാലകൃഷ്ണൻ സ്‌മാരക കോളജ്
തലശേരി: തലശേരി ഗവ.കോളജിന്റെ പേര് മാറ്റി.ഇനിമുതൽ കോടിയേരി ബാലകൃഷ്ണൻ സ്‌മാരക കോളജ് എന്നറിയപ്പെടും. പേരുമാറ്റിയ വിവരം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവാണ് അറിയിച്ചത്. കോടിയേരി ബാലകൃഷ്ണനോടുള്ള ആദരമായി ഉന്നതവിദ്യാഭ്യാസ വകുപ്പാണ് കോളജിന്‍റെ പേര് മാറ്റിയത്. കോളജിന്‍റെ ഉന്നമനത്തിന് പൊതുപ്രവർത്തകനെന്ന നിലയ്ക്കും ജനപ്രതിനിധിയെന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും കോടിയേരി ബാലകൃഷ്‌ണൻ എടുത്ത മുൻകൈയ്ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ ആദരമായാണ് പേരുമാറ്റമെന്ന് മന്ത്രി പറഞ്ഞു. കോളജിന് കോടിയേരിയുടെ പേരിടാൻ തലശേരി എംഎൽഎ കൂടിയായ നിയമസഭാ സ്‌പീക്കർ എ എൻ […]
സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ 13കാരനെ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: പൂക്കോട്ടുംപാടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ 13കാരനെ മരിച്ച നിലയിൽ കണ്ടെത്തി. അസാം സ്വദേശി മുത്തലിബ് അലിയുടെ മകൻ റഹ്മത്തുള്ളയാണ് മരിച്ചത്. കൃഷിസ്ഥലത്തു സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റാതാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അസം സോനിത്‌പൂർ തേസ്‌പൂരിലെ ബഗരിചാർ സ്വദേശികളായ മുത്തലിബ് അലി ,സോമാല ദമ്പതികളുടെ മകനാണ് മരിച്ച റഹ്മത്തുള്ള. രാവിലെ പത്തരയോടെയാണ് അമരമ്പലത്തെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ വൈദ്യുതി വേലിയോട് ചേര്‍ന്ന് […]
കോടതിയിലെ താത്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച ക്ലാർക്കിന് 23 വർഷം കഠിന തടവ്
കൊച്ചി: കോടതിയിലെ താത്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച ക്ലാർക്കിന് 23 വർഷം കഠിന തടവ് ശിക്ഷ. ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ മുൻ ബെഞ്ച് ക്ലർക്ക് കാലടി മറ്റൂർ സ്വദേശി മാർട്ടിനെയാണ് പറവൂർ അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്. ആലുവ കോടതിയിലെ താത്കാലിക ജീവനക്കാരിയെ 2016 ഫെബ്രുവരി 10 മുതൽ മെയ് 24 വരെ കാലത്ത് കോടതിയിലെ ഹാളിലും ശുചിമുറിയിലും വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നും പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ച നടത്തിയെന്നുമാണ് കേസ്. 53 കാരനാണ് […]
ഉപജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര മേള മലയാറ്റൂരിൽ
മലയാറ്റൂർ: അങ്കമാലി വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഐടി പ്രവൃത്തി പരിചയമേള 19, 20 തിയതികളിൽ മലയാറ്റൂർ സെൻറ്. തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ച് നടക്കും. ഉപജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള മൂവായിരത്തോളം പ്രതിഭകൾ അണിനിരക്കും. 19 ന് രാവിലെ 10:30ന് ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. റോജി എം ജോൺ എം.എൽ.എ അധ്യക്ഷത വഹിക്കും. രാവിലെ 9.30 മുതൽ എൽ.പി, യുപി, എച്ച് എസ്, ,എച്ച്എസ്എസ് വിഭാഗങ്ങളിലെ ഓൺ ദി സ്‌പോട്ട് […]
പി.എൻ. മഹേഷ് ശബരിമലയിലെ പുതിയ മേല്‍ശാന്തി; മാളികപ്പുറത്ത് പി.ജി.മുരളി
പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തു. ഏനാനല്ലൂർ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി എൻ മഹേഷിനെയാണ് പുതിയ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ മേൽശാന്തിയാണ് പി എൻ മഹേഷ്. തൃശൂര്‍ വടക്കേക്കാട് സ്വദേശിയായ പി ജി മുരളിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. മണ്ഡല, മകരവിളക്ക് തീർത്ഥാടനക്കാലത്ത് പുതിയ മേല്‍ശാന്തിമാരാകും പൂജകള്‍ നടത്തുക. പന്തളം കൊട്ടാരത്തിൽ നിന്നുള്ള വൈദേഹ് വർമ (ശബരിമല), നിരുപമ ജി വർമ (മാളികപ്പുറം) എന്നീ കുട്ടികളാണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ പേരുകള്‍ […]
അങ്കമാലി നിയോജകമണ്ഡലത്തിലെ വന്യജീവി ആക്രമണത്തിന് പരിഹാരമാകുന്നു
അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തില്‍ മലയാറ്റൂര്‍, അയ്യമ്പുഴ, മൂക്കന്നൂര്‍, കറുകുറ്റി പഞ്ചായത്തുകളിലെ രൂക്ഷമായ വന്യജീവി ശല്യം സംബ്ന്ധിച്ച് പരിഹാര മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ റോജി എം. ജോണ്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ജനപ്രതിനിധികളുടേയും, വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും വിപുലമായ യോഗം ചേര്‍ന്നു. നിയോജകമണ്ഡലത്തില്‍ വനം മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കാട്ടാനകള്‍ കൂട്ടമായി വന്ന് ക്യഷി നശിപ്പിക്കുകയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യം നാളുകളായി നിലനില്‍ക്കുകയാണ്. പുലി ഉള്‍പ്പെടെയുള്ള വന്യമ്യഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് വരികയും കാട്ടുപോത്തും, കാട്ടുപന്നിയും മലയണ്ണാനും ഉള്‍പ്പെടെയുള്ള […]
പി.എൻ. മഹേഷ് ശബരിമലയിലെ പുതിയ മേല്‍ശാന്തി; മാളികപ്പുറത്ത് പി.ജി.മുരളി
പത്തനംതിട്ട: ഏനാനല്ലൂർ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി.എൻ.മഹേഷിനെ പുതിയ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ മേൽശാന്തിയാണ് പി.എൻ.മഹേഷ്. പി.ജി.മുരളിയെ മാളികപ്പുറം മേല്‍ശാന്തിയായും തിരഞ്ഞെടുത്തു. തൃശൂര്‍ വടക്കേക്കാട് സ്വദേശിയാണ്. പന്തളം കൊട്ടാരത്തിലെ വൈദേഹ് വർമ(ശബരിമല), നിരുപമ ജി.വർമ(മാളികപ്പുറം) എന്നീ കുട്ടികളാണ് നറുക്കെടുത്തത്. തുലാമാസ പൂജയ്ക്കായി ക്ഷേത്രനട ഇന്നലെ തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി നടതുറന്നു. മാളികപ്പുറം ക്ഷേത്രനട തുറക്കാനായി മേൽശാന്തി വി.ഹരിഹരൻ നമ്പൂതിരിക്കു താക്കോൽ കൈമാറി യാത്രയാക്കിയ […]
ശബരിമല ശരംകുത്തിയിലെ ബിഎസ്എൻഎൽ ടവറിന്റെ വിവിധയിനം കേബിളുകൾ മോഷ്ടിച്ചു; അറസ്റ്റ്
പത്തനംതിട്ട: ശബരിമല ശരംകുത്തിയിലെ ബിഎസ്എൻഎൽ ടവറിന്റെ വിവിധയിനം കേബിളുകൾ മോഷ്ടിച്ച കേസിൽ 7 പേരെ പമ്പ പൊലീസ് പിടികൂടി. ഇടുക്കി പുളിയൻമല സ്വദേശികളായ അയ്യപ്പദാസ്, വിക്രമൻ, ഷഫീക്, രഞ്ജിത്ത്, അഖിൽ, അസ്സിം, ജലീൽ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലായിരുന്നു മോഷണം. രണ്ടര ലക്ഷത്തിൽ അധികം രൂപയുടെ കേബിളുകളാണ് മോഷ്ടിച്ചത്. അതീവ സുരക്ഷ മേഖലയായ വന മേഖലയിൽ കടന്ന് അഞ്ച് ദിവസം തമ്പടിച്ചായിരുന്നു മോഷണം. സുരക്ഷ വീഴ്ചയിൽ വലിയ വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ വ്യാഴം രാത്രി 8.30 […]
പെരുമ്പാവൂരിൽ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം
പെരുമ്പാവൂർ: പെരുമ്പാവൂരിൽ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പെരുമ്പാവൂർ, വെങ്ങോല, പൂണൂരിൽ നിന്ന് അതിഥി തൊഴിലാളികളുടെ രണ്ടര വയസ്സ് പ്രായം വരുന്ന പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. സംഭവത്തിൽ പ്രതിയായ ഒഡീഷ ഫുൾവാനി സ്വദേശി സിമാചൽ ബിഷോയിയെ നാട്ടുകാർ പിടികൂടി പെരുമ്പാവൂർ പോലീസിൽ ഏൽപ്പിച്ചു. പതിനാറാം തീയതി തിങ്കളാഴ്ച പകൽ 12 മണിക്കാണ് സംഭവം. കുട്ടിയുടെ അച്ഛനും, അമ്മയും, മുത്തച്ഛനും, മുത്തശ്ശിയും ജോലിക്ക് പോയ സമയത്താണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. സഹോദരങ്ങളായ […]
ചെറുകഥാ മത്സരത്തിന്റെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
കാലടി: വായനവാരത്തോടനുബന്ധിച്ചു കേരളത്തിലെ കോളേജ് വിദ്യാർഥികൾക്കായി കാലടി ശ്രീ ശങ്കര കോളേജ് ലൈബ്രറിയും മലയാളം വിഭാഗവും ചേർന്ന് നടത്തിയ ചെറുകഥാ മത്സരത്തിന്റെ വിജയികൾക്ക് സന്തോഷ് ഏച്ചിക്കാനം സമ്മാനദാനം നിർവഹിച്ചു പാലക്കാട് ഗവണ്മെന്റ് വിക്‌റ്റോറിയ കോളേജ് വിദ്യാർഥിനി എസ്.സൈനബ ഒന്നാം സമ്മാനവും, മലപ്പുറം സ്വദേശി ഷമീം (ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്റ്റി) രണ്ടാം സമ്മാനവും നേടി. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കേറ്റും നൽകി. പ്രിൻസിപ്പൽ ഡോ. പ്രീതി നായർ, ഐക്യുഎസി കോഓഡിനേറ്റർ ഡോ. ടി. മഞ്ജു, മലയാള വിഭാഗം മേധാവി […]