FEATURED

സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി, പി. ജി. ഡിപ്ലോമ പ്രവേശനം; അവസാന തീയതി ഏപ്രിൽ 16

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2025-2026 അദ്ധ്യയന വർഷത്തെ എം.എ., എം.എസ്‌സി., എം.എസ്. ഡബ്ല്യു., എം. എഫ്. എ. ഇൻ വിഷ്വൽ ആർട്സ്, എം. പി. ഇ. എസ്., മൾട്ടി ഡിസിപ്ളിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ്, പി. ജി. ഡിപ്ലോമ പ്രോഗ്രാമു കളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ ഏപ്രിൽ 30ന് സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും ആരംഭിക്കും. മെയ് 14ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. […]

FEATURED

യുവാവിൻ്റെ കൊലപാതകം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കാലടി: യുവാവിൻ്റെ കൊലപാതകം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മലയാറ്റൂർ കാടപ്പാറ മുണ്ടയ്ക്ക വീട്ടിൽ വിഷ്ണു (27) വിനെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. മലയാറ്റൂർ തെക്കിനേൻ വീട്ടിൽ സിബിൻ (28) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ വിഷ്ണുവിൻ്റെ മർദ്ദനത്തെ തുടർന്നാണ് സിബിൻ കൊല്ലപ്പെട്ടത്. ഉടനെ പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇൻസ്പെക്ടർ അനിൽകുമാർ ടി മേപ്പിള്ളി , എസ്.ഐമാരായ ടി.വി സുധീർ, റെജിമോൻ ,വി.എസ് ഷിജു, പി വി ജോർജ്, സി പി ഒ എൻ.കെ നിഖിൽ […]

FEATURED

കാലടി ജീവാലയ ഫാമിലി പാർക്കിൽ ദമ്പതി ധ്യാനം

കാലടി: എറണാകുളം – അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കാലടി ജീവാലയ ഫാമിലി പാർക്കിൽ വച്ച് ദമ്പതി ധ്യാനം നടത്തുന്നു. ഏപ്രിൽ 11 വൈകീട്ട് 6 മുതൽ 13 ഞായർ വൈകീട്ട് 5 വരെയാണ് ധ്യാനം നടക്കുന്നത്. ഭാര്യ ഭർതൃ വ്യത്യസ്തതകളെ ആഘോഷമാക്കാക, വ്യക്തിത്വ വ്യത്യാസങ്ങളുടെ സമന്വയത്തിലൂടെ ആരോഗ്യകരമായ കുടുംബ ബന്ധങ്ങൾ പിറവിയെടുക്കുക, ദാമ്പത്യ ജീവിതത്തിന്റെ വ്യത്യസ്തതയും അവിഭാജ്യതയും മുന്നിൽ കണ്ടുകൊണ്ട് കുടുംബ ബന്ധങ്ങളെ രൂപപ്പെടുത്തുക വളർത്തുക, വിവാഹത്തിലെ ആത്മീയത, ഫലപ്രദമായ ആശയ വിനിമയം തുടങ്ങിയവയിലൂടെ […]

FEATURED

സിയാൽ പുനരധിവാസം: രണ്ടാംഘട്ട പാക്കേജിന് അംഗീകാരം

കൊച്ചി വിമാനത്താവളത്തിനായി സ്ഥലമേറ്റെടുത്തപ്പോൾ വീടും പുരയിടവും നഷ്ടപ്പെട്ടവർക്കായി രൂപവത്ക്കരിച്ച രണ്ടാംഘട്ട പുനരധിവാസ പദ്ധതിയ്ക്ക് ഡയറക്ടർബോർഡ് അംഗീകാരം നൽകി. നേരത്തെയുള്ള പാക്കേജിൽ മതിയായ സംരക്ഷണം ലഭിക്കാത്തവർക്കാണ് രണ്ടാംഘട്ട പാക്കേജ് നടപ്പിലാക്കുന്നത്. സിയാൽ സബ് കമ്മറ്റി ചെയർമാൻ കൂടിയായ മന്ത്രി പി.രാജീവ് മുൻകൈയെടുത്താണ് രണ്ടാംഘട്ട പാക്കേജിന് രൂപം നൽകിയത്. കൊച്ചി വിമാനത്താവളത്തിനായി വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കായി നേരത്തെ തന്നെ പുരനധിവാസപ്പാക്കേജ് നടപ്പിലാക്കിയിരുന്നു. വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് സിയാൽ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവയിൽ തൊഴിലവസരം, ടാക്‌സി പെർമിറ്റ്, ഹെഡ് ലോഡ് വർക്കേഴ്‌സ് […]

FEATURED

കരൾമാറ്റ ശസ്ത്രക്രിയക്ക് സഹായം തേടുന്നു

കാലടി: എറണാകുളം ജില്ലയിൽ കാലടി ഗ്രാമപഞ്ചായത്ത് മാണിക്യമംഗലം 7ാം വാർഡിൽ പുത്തനങ്ങാടി വീട്ടിൽ പി.എസ്. മുഹമ്മദ് ഇബ്രാഹിം കടുത്ത കരൾ രോഗ ബാധിതനായി ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ച് മാസങ്ങൾക്ക് മുൻപ് ന്യുമോണിയ ബാധിച്ച് ഫംഗൽ ഇൻഫക്ഷൻ വന്ന് ചികിത്സയിലായിരുന്ന ഇബ്രാഹിം അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. കരൾ മാറ്റി വച്ചാലെ ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ കഴിയു. കരൾ മാറ്റി വക്കൽ ശസ്ത്രക്രിയക്കായി 25 ലക്ഷം രൂപയോളം ആവശ്യമാണ്. ഇതിനകം ചികിത്സക്കായി വലിയൊരു തുക ചിലവായി കഴിഞ്ഞു. […]

FEATURED

മലയാറ്റൂരിൽ മദ്യപിച്ച് തർക്കം യുവാവ് കൊല്ലപ്പെട്ടു

മലയാറ്റൂർ : മലയാറ്റൂരിൽ മദ്യപിച്ച് തർക്കം യുവാവ് കൊല്ലപ്പെട്ടു. മലയാറ്റൂർ സ്വദേശി സിബിൻ (27) ആണ് കൊല്ലപ്പെട്ടത്. മലയാറ്റൂർ സ്വദേശി വിഷ്ണുവാണ് ആക്രമിച്ചത്. വൈകിട്ട് അഞ്ചുമണിക്ക്  മലയാറ്റൂർ അടിവാരത്തിന് സമീപത്തെ കനാലിൽ ഇരുന്ന് മദ്യപിക്കുന്നതിനിടെ വാക്ക് തർക്കം ഉണ്ടാവുകയായിരുന്നു. വിഷ്ണു സിബിൻ മർദ്ദിച്ചു. തുടർന്ന് അബോധാവസ്ഥയിലായ ജിബിനെ വിഷ്ണു തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും ജിബിൻ മരണപ്പെട്ടിരുന്നു. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ. വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

FEATURED

നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

അങ്കമാലി: നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കൊല്ലം ആലുംമൂട് പുത്തൻ വിളയിൽ റഷീദ് (28)നെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും നെടുമ്പാശേരി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ നായത്തോടു നിന്നുമാണ് ഇയാളെ പിടികൂടിയത്. ഒഡീഷയിൽ നിന്നാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നതെന്ന് പോലീസിനോട് പറഞ്ഞു. ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് വിൽപ്പന. കിലോയ്ക്ക് മുപ്പതിനായിരം രൂപയ്ക്കായിരുന്നു കച്ചവടം. ബാഗിൽ പേപ്പറിൽ പൊതിഞ്ഞ് രണ്ട് പായ്ക്കറ്റുകളിലാക്കിയാണ് ഇയാൾ […]

FEATURED

കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ

കോട്ടയം: കോട്ടയം പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ. പൂഞ്ഞാർ പനച്ചിപാറയിലാണ് പത്താം ക്ലാസ് വിദ്യാർത്ഥി കഞ്ചാവുമായി എക്സൈസിന്‍റെ പിടിയിലായത്. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാർഥിയിൽ നിന്ന് പിടിച്ചെടുത്തത്. റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വിദ്യാർത്ഥിയെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. പരിശോധനയ്ക്കിടെ വിദ്യാർത്ഥി എക്സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ടു.

FEATURED

കോളോറെക്ടൽ ക്യാൻസർ അഥവാ മലാശയ അർബുദം. നേരത്തെ കണ്ടെത്തിയാൽ ചികിത്‌സിച്ച് മാറ്റാം; സ്ക്രീനിംഗ് പാക്കേജുമായി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ

കൊച്ചി: കോളോറെക്ടൽ ക്യാന്‍സര്‍ അവെയര്‍നെസ്സ് മാസത്തോടനുബന്ധിച്ച് ഡിപ്പാർട്മെന്റ് ഓഫ് ഗ്യാസ്‌ട്രോ സയൻസിന്റെ നേതൃത്വത്തിൽ കോളോറെക്ടൽ ക്യാൻസർ സ്ക്രീനിംഗ് പാക്കേജുമായി അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റല്‍. കൊളനോസ്‌ കോപ്പി/ഒ ജി ഡി സ്‌കോപ്പി, അൾട്രാസൗണ്ട്, ക്യാൻസർ മാർക്കർ ടെസ്റ്റുകൾ ഉള്‍പ്പെടെയുള്ള 20ൽ അധികം പരാമീറ്റര്‍ ചെക്കപ്പുകള്‍ 4999 രൂപയ്ക്ക് ലഭ്യമാകും. മാർച്ച് 1 മുതല്‍ ആരംഭിച്ച സ്ക്രീനിംഗ് മാർച്ച് 31 വരെ ലഭ്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി 8593882299 എന്ന നമ്പറില്‍ ബന്ധപ്പെടുക. ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുതേ മലവിസര്‍ജ്ജനത്തിന് സഹായിക്കുന്ന […]