സ്ത്രീകൾക്കും കുട്ടികൾക്കുമായി കുറഞ്ഞ ചെലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി
അങ്കമാലി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കുറഞ്ഞ ചെലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ഭൂരിഭാഗം സ്ത്രീകൾക്കിടയിലും പ്രധാന വെല്ലുവിളിയായ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (പിസിഒഡി) കണ്ടുപിടിക്കുന്നതിനും പരിഹരിക്കുന്നതിനുമായി പിസിഒഡി വെല്‍നസ് പാക്കേജ് ഇപ്പോൾ 65 ശതമാനം ഇളവിൽ 1999 രൂപയ്ക്കാണ് ലഭ്യമാകുക. അള്‍ട്രാസൗണ്ട് പെല്‍വിസ്, യൂറിന്‍ പരിശോധന, തൈറോയിഡ്, എഫ്എസ്എച്ച് പരിശോധന, ല്യൂട്ടിനൈസിംഗ് ഹോർമോൺ, ഹീമോഗ്രാം, HbA1C തുടങ്ങിയ സേവനങ്ങളാണ് ഈ പാക്കേജിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ സ്ത്രീകൾക്കായി 75 ശതമാനം ഇളവിൽ 1500 രൂപക്ക് […]
പുതിയ മാർപാപ്പയുടെ ആശിർവാദം ലഭിച്ചതിന്റെ സന്തോഷത്തിൽ അന്ന മരിയ
വത്തിക്കാൻ: പുതിയ മാർപാപ്പയുടെ ആശിർവാദം കിട്ടിയതിന്റെ സന്തോഷത്തിലാണ് അന്ന മരിയ. പോപ്പ് ആശിർവാദിക്കുന്ന ആദ്യ മലയാളി കുട്ടിയാണ് അന്ന മരിയ. കാഞ്ഞൂർ പുതുശ്ശേരി ആൽബിൻ – ആശാ ദമ്പതികളുടെ ഇളയ മകളാണ് അന്ന. കഴിഞ്ഞ ദിവസമാണ് പോപ്പ് അന്നാ മരിയയെ തലയിൽ കൈവച്ച് ആശിർവദിച്ചത്. ജർമ്മനിയിലാണ് ആൽബിനും ആശയും ജോലിചെയ്യുന്നത്. കുടുംബവുമായി റോം സന്ദർശിക്കാൻ എത്തിയതാണ്. സെൻറ് പോൾ ബസലിക്ക സന്ദർശിക്കാൻ എത്തിയപ്പോഴാണ് പോപ്പ് അവിടെ വരുന്ന കാര്യം ദമ്പതികൾ അറിയുന്നത്. ഒരു മലയാളി വൈദീകന്റെ സഹായത്തോടെ […]
കഞ്ചാവും, നട്ടുവളർത്തിയ കഞ്ചാവു ചെടികളുമായി ഇതര സംസ്ഥന തൊഴിലാളികൾ പിടിയിൽ
ആലുവ: കഞ്ചാവും, നട്ടുവളർത്തിയ കഞ്ചാവു ചെടികളുമായി ഇതര സംസ്ഥനതൊഴിലാളികൾ പോലീസ് പിടിയിൽ. ആസ്സാം ഹോജായ് സ്വദേശി യാഹിയ അഹമ്മദ് (21), എക്കോറാണി സ്വദേശി സ്വരാജ് ബോറ (19), നൗഗാവ് സ്വദേശി സിറാജുൾ ഹഖ് (28) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പോലീസും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്ന് ഏഴു കിലോയോളം കഞ്ചാവ് കണ്ടെടുത്തു. നട്ടുവളർത്തിയ നാല് കഞ്ചാവ് ചെടികളും പിടികൂടി. ജില്ലാ പോലീസ് മേധാവി എം.ഹേമലതക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആലുവ പോലീസ് […]
3 വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസ്; അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി
ആലൂവ: നാലു വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. പാറക്കടവ് കുറുമശ്ശേരി മാക്കോലിത്താഴത്ത് മക്കോലി വീട്ടിൽ സന്ധ്യ (36) യെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് മൂന്ന് വയസുകാരി കല്യാണിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്നത്. ഭർതൃവീട് സ്ഥിതി ചെയ്യുന്ന പുത്തൻകുരിശ് മറ്റക്കുഴി ഭാഗത്തുള്ള അങ്കണവാടിയിൽ നിന്നും തിങ്കളാഴ്ച വൈകിട്ട് കുട്ടിയെ കൂടെകൂട്ടി സന്ധ്യയുടെ വീടായ ചെങ്ങമനാട് കുറുമശ്ശേരി ഭാഗത്തേക്ക് പോരുകയായിരുന്നു. തുടർന്ന് കുട്ടിയെ മൂഴിക്കുളം പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ഇടുകയായിരുന്നെന്ന് സന്ധ്യ പോലീസിന് […]
ജനകീയ തയ്യൽ പരിശീലന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു
കാലടി: മലയാറ്റൂർ – നീലീശ്വരം പഞ്ചായത്തിലെ 9 )ം വാർഡിൽ ജനകീയ തയ്യൽ പരിശീലന കേന്ദ്രം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോയി അവോക്കാരൻ ഉത്ഘാടനം ചെയ്തു. തയ്യൽ മിഷനും, ഫർണിച്ചറുകളും ഫാനും, ഇലട്രിക്ക്, പ്ലബിക്ക് വർക്കുകളും എല്ലാം പൂർത്തിയാക്കിയത് ജനങ്ങൾ നൽകിയ സംഭാവന കൊണ്ട് ആണ്. ഇതിന്റെ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. കൂടാതൊ സംഭാവന നൽകിയവർക്ക് കണക്കിന്റെ കോപ്പിയും നൽകി. 27 പേര് തയ്യൽ പരീശിലനത്തിന് ചേർന്നു. ഇഷ്ടമുള്ള സമയം തെരഞ്ഞെടുക്കാം ഇഷ്ടമുള്ള വസ്ത്രം തയ്യിക്കാൻ […]
ബിരിയാണിക്ക് സാലഡ് കിട്ടിയില്ല, കൊല്ലത്ത് കാറ്ററിങ് തൊഴിലാളികൾ ചേരി തിരിഞ്ഞ് അടി
കൊല്ലം: വിവാഹ സൽക്കാരത്തിന് ബിരിയാണി വിളമ്പിയപ്പോൾ സാലഡ് ലഭിച്ചില്ലെന്ന കാരണത്താൽ കാറ്ററിങ് തൊഴിലാളികൾ തമ്മിലടിച്ചു. കൊല്ലം തട്ടാമലയിലാണ് സംഭവം. ഇന്നലെ ഉച്ചയോടെ പിണയ്ക്കൽ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത്. വിവാഹത്തിൽ പങ്കെടുത്ത അതിഥികൾക്കെല്ലാം ബിരിയാണി വിളമ്പിയ ശേഷം കേറ്ററിങ് തൊഴിലാളികൾ ഭക്ഷണം കഴിക്കാനായി ഇരുന്നപ്പോഴാണ് പ്രശ്നമുണ്ടായത്. ബിരിയാണി വിളമ്പിയപ്പോൾ ചിലർക്ക് സാലഡ് ലഭിച്ചില്ല. ചോദ്യം ചെയ്തതോടെ തർക്കമുണ്ടാകുകയും അടിപിടിയിലെത്തുകയും ചെയ്തു. ഇരു വിഭാഗങ്ങളായി തിരിഞ്ഞു യുവാക്കൾ പാത്രങ്ങളുമായി ഏറ്റുമുട്ടി. സംഘർഷത്തിന്റെ ഭാഗമായ രണ്ടു കൂട്ടരും ഇരവിപുരം പൊലീസിൽ പരാതിയുമായി […]
മൂന്ന് വയസുകാരിയുടെ കൊലപാതകം; അമ്മ സന്ധ്യയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി
കൊച്ചി: തിരുവാങ്കുളത്ത് കാണാതായ മൂന്നര വയസ്സുകാരിയുടെ മരണത്തിൽ അമ്മ സന്ധ്യയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി. കൊലപാതകത്തിനു പിന്നിൽ ഭർതൃവീട്ടിലെ പീഡനമാണോയെന്നും പൊലീസ് അന്വേഷിക്കും. ബന്ധുക്കളോടും പൊലീസിനോടും സന്ധ്യ കുറ്റസമ്മതം നടത്തിയിരുന്നു. ബസിൽ നിന്നും കാണാതായെന്ന് ആദ്യം മൊഴി നൽകിയെങ്കിലും കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് പിന്നീട് തിരുത്തി പറയുകയായിരുന്നു. യുവതി മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നും ഒപ്പം കുടുംബ പ്രശ്നങ്ങളുണ്ടെന്നും ആണ് ബന്ധുക്കൾ പറയുന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് സന്ധ്യ സ്വന്തം വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് […]
കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി; അമ്മ കസ്റ്റഡിയിൽ
മൂഴിക്കുളം: ആലുവയിൽ കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തെരച്ചിലിന് ഒടുവിലാണ് മുങ്ങൽ വിദഗ്ധർ കല്യാണിയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്ന് കണ്ടെത്തി. അംഗനവാടിയിൽ നിന്ന് അമ്മ വിളിച്ചുകൊണ്ടുവരുന്നതിനിടെ കാണാതായ കല്യാണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം ആംബുലൻസിൽ സംഭവ സ്ഥലത്തിൽ നിന്ന് കൊണ്ടുപോയി. തിരുവാങ്കുളത്ത് കാണാതായ മൂന്നുവയസുകാരിക്കായി കനത്ത മഴയെയും ഇരുട്ടും അവഗണിച്ചും തിരച്ചിൽ തുടർന്നിരുന്നു. കല്യാണിയെന്ന മൂന്ന് വയസുകാരിയേയാണ് അമ്മയ്ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ കാണാതായത്. കുട്ടിയെ ഉപേക്ഷിച്ചതാണെന്നതടക്കമുള്ള പരസ്പര വിരുദ്ധമായ മൊഴികളാണ് […]
ദളിത് സ്ത്രീക്കെതിരായ വ്യാജക്കേസ്; പേരൂർക്കട എസ്ഐ പ്രസാദിന് സസ്പെൻഷൻ
തിരുവനന്തപുരം : ഇല്ലാത്ത മോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവം പുറത്ത് വന്നതിന് പിന്നാലെ മുഖം രക്ഷിക്കാൻ നടപടിയെടുത്ത് സർക്കാർ. പേരൂർക്കട സ്റ്റേഷനിലെ എസ് ഐയെ സസ്പെൻഡ് ചെയ്തു. സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കന്റോൺമെന്റ് എസിപിയുടെ വിശദമായ റിപ്പോർട്ടിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു. ജോലി ചെയ്യുന്ന വീട്ടില്‍നിന്ന് മാല മോഷ്ടിച്ചെന്നാരോപിച്ചാണ് കഴിഞ്ഞ മാസം 23 നാണ് പേരൂര്‍ക്കട സ്വദേശി ബിന്ദുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. താൻ മോഷ്ടിച്ചിട്ടില്ലെന്ന് […]