കണ്ണൂരിൽ വൻ സ്ഫോടനം: ഒരു മരണം
കണ്ണൂര്‍: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ വൻ സ്ഫോടനം. ശരീരഭാഗങ്ങൾ ചിന്നിച്ചിതറി. സ്‌ഫോടനം പടക്കനിര്‍മാണത്തിനിടെയെന്ന് സൂചന. സംഭവത്തില്‍ കൊല്ലപ്പെട്ടയാളെ പോലീസ് തിരിച്ചറിഞ്ഞു. ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി. നിതിന്‍രാജ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ഇയാളുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അനൂപ് മാലിക്ക് എന്നയാളാണ് സ്‌ഫോടനം നടന്ന വീട് വാടകയ്‌ക്കെടുത്തതെന്നാണ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇയാള്‍ക്കെതിരേ കണ്ണപുരം പോലീസ് കേസെടുത്തിട്ടുണ്ട്. ഒരുവര്‍ഷമായി ഇവര്‍ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്നുണ്ട്. […]
ടാഗോർ സ്മൃതി മാധ്യമപുരസ്കാരം സിജോ പൈനാടത്തിന്
തിരുവനന്തപുരം: കലാനിധി സെന്‍റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്‍റെ രബീന്ദ്രനാഥ് ടാഗോർ സ്മൃതി മാധ്യമപുരസ്കാരം ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്തിന്. സന്നദ്ധ അവയവദാനം നടത്തിയവരുടെയും സ്വീകരിച്ചവരുടെയും ജീവിതങ്ങളെക്കുറിച്ചു 2024 ജൂണ്‍ 25 മുതല്‍ 29 വരെ ദീപികയില്‍ പ്രസിദ്ധീകരിച്ച ‘പകുത്തേകിയ ജീവിതങ്ങള്‍’ എന്ന പരന്പരയ്ക്കാണു പുരസ്കാരം. ഓഗസ്റ്റ് 31ന് ഉച്ചയ്ക്കു രണ്ടിനു തിരുവനന്തപുരം സെക്രട്ടേറിയറ്റിനു സമീപത്തെ മന്നം ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ ഡിജിപി ഡോ. ബി. സന്ധ്യ പുരസ്കാരം […]
ഒക്കൽ ഗണേശോത്സവം പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു
പെരുമ്പാവൂർ : ഒക്കൽ ഗണേശോത്സവത്തിന്റെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗണേശോത്സവം 2025 പുരസ്കാരം കെ.പി മനോജ് കുമാറിനും, ദമ്പതി പുരസ്കാരം പി.എൻ. അശോക് കുമാർ, സുജാത ദമ്പതികൾക്കും, മാധ്യമശ്രേഷ്ഠ പുരസ്കാരം ജന്മഭൂമി കൊച്ചി ബ്യൂറോ ചീഫ് എൻ. പി. സജീവ് എന്നിവർക്കും ഗണേശോത്സവം 2025 പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നു. കുടാതെ സായി കേന്ദ്രം ഡയറക്ടർ ശ്രീനിവാസനെ ചടങ്ങിൽ ആദരിക്കും. 30 ന് വൈകിട്ട് ആറുമണിക്ക് ജയ് ഗണേശ ഭക്ത സംഗമത്തിൽ വച്ച് ദമ്പതി പൂജയിലും, കുടുംബ ഐശ്വര്യ പൂജയിലും, […]
കളഞ്ഞു കിട്ടിയ കൈ ചെയിൻ പോലീസിൽ ഏൽപ്പിച്ച് ഓട്ടോറിക്ഷ ഡ്രൈവർ
കാലടി: കളഞ്ഞു കിട്ടിയ കൈ ചെയിൻ പോലീസിൽ ഏൽപ്പിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മാതൃകയായി. കാലടിയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന കൈപ്പട്ടൂർ സ്വദേശിയായ പോരോത്താൻ ഡേവിസിന്റെ ഓട്ടോറിക്ഷയിൽ കളഞ്ഞുകിട്ടിയ കൈചെയിനാണ് ഡേവിസ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. കാലടി പോലീസിന്റെ സഹായത്തോടെ ഉടമസ്ഥനെ കണ്ടെത്തി കാലടി പോലീസ് സ്റ്റേഷനിൽ വച്ച് ഉടമസ്ഥന് കൈചെയിൻ കൈമാറി. ഇളമ്പക്കപ്പിള്ളി സ്വദേശിനിയുടെ കൈചെയിൻ ആണ് ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ നഷ്ടപ്പെട്ടത്
വിരട്ടുകയൊന്നും വേണ്ട; ആഗോള അയ്യപ്പ സംഗമം നല്ല നിലയ്ക്ക് നടത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം നടക്കുമെന്നും സർക്കാർ സഹായം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ ന്യൂനപക്ഷ പ്രീണനം പോയി ഭൂരിപക്ഷ പ്രീണനം എന്നായോയെന്നും പ്രതിപക്ഷത്തിന് മുഖ്യമന്ത്രി മറുപടി നൽകി. ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ ആക്ഷേപത്തിനും മുഖ്യമന്ത്രി മറുപടി നൽകി. ശബരിമല ജാതിമത വ്യവസ്ഥകൾക്ക് അതീതമായ ആരാധാനാലയമാണ്. മതമൈത്രി ഉൾക്കൊള്ളുന്ന സ്ഥലം. ലക്ഷക്കണക്കിനു പേർ എത്തിച്ചേരുന്ന സ്ഥലം. ആഗോള അയ്യപ്പ സംഗമം നടത്തുന്നതിൽ എല്ലാവർക്കും താൽപര്യമാണ് കേരളത്തിന് പുറത്തുള്ളവർക്കും സംഗമത്തിൽ താൽപര്യമുണ്ട്. ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ല. സർക്കാരിന്റെ […]
കൊച്ചി മെട്രൊ അങ്കമാലിയിലേക്ക്: ഡിപിആർ 6 മാസത്തിനുള്ളിൽ
കൊച്ചി: കൊച്ചി മെട്രൊ റെയിലിന്‍റെ മൂന്നാം ഘട്ടത്തിൽ ആലുവയില്‍ നിന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ട് വഴി അങ്കമാലിയിലേക്ക് സർവീസ് നീട്ടുന്നതിനുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കുന്നതിനുള്ള പഠനം ആരംഭിച്ചു. ഹരിയാന ആസ്ഥാനമായ സിസ്ട്ര എംവിഎ കണ്‍സള്‍ട്ടിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഡിപിആര്‍ തയാറാക്കുന്നത്. 1.03 കോടി രൂപയാണ് പഠനത്തിനും തുടർന്ന് അതിന്‍റെ അടിസ്ഥാനത്തിൽ ഡിപിആർ തയാറാക്കുന്നതിനും കൂടിയുള്ള ചെലവ്. ആറ് മാസത്തിനുള്ളില്‍ റിപ്പോർട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഡിപിആറിന്‍റെ ഭാഗമായി വിപുലമായ ഫീല്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍, സർവേകള്‍, എന്‍ജിനീയറിങ് പഠനം […]
ലാബ് ജീവനക്കാരിക്ക് നേരെ ബലാത്സംഗ ശ്രമം, പരപ്പനങ്ങാടി സ്വദേശി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരിയിൽ ലാബ് ജീവനക്കാരിക്ക് നേരെ ബലാത്സംഗ ശ്രമം. സംഭവത്തിൽ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിൻ പിടിയിലായി. ഇയാൾ ഒരു ഹോട്ടലിൽ ജീവനക്കാരനാണ്. ലാബ് തുറക്കാൻ എത്തിയ ജീവനക്കാരിയെ ഇയാൾ കടന്ന് പിടിച്ച് ആക്രമിക്കുകയായിരുന്നു. ബലാത്സംഗ ശ്രമത്തിനുശേഷം ഓടി രക്ഷപ്പെട്ട ഇയാളെ കുന്ദമംഗലത്ത് വച്ചാണ് പിടികൂടിയത്. യുവതിയെ കടന്നുപിടിക്കുന്നതിന്റെയും ഒടുവിൽ ലാബിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിരുന്നു. ഇന്നലെ പുലർച്ചയാണ് സംഭവം ഉണ്ടായത്. പുലർച്ചെ ലാബിലെത്തി സ്ഥാപനം തുറക്കാൻ ശ്രമിക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് […]
കാലടിയിൽ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം; 50 കോടി രൂപയുടെ പദ്ധതി
കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാംപസിലെ ഗ്രൗണ്ട് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാക്കും. കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) നേതൃത്വത്തിലാണ് ബിസിസിഐ നിലവാരത്തിലുള്ള ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നത്. ഉന്നതനിലവാരത്തിലുള്ള ഫുട്‌ബോൾ ഗ്രൗണ്ടും അത്ലറ്റിക് ട്രാക്കും ഇതോടനുബന്ധിച്ചു നിർമിക്കും. 50 കോടി രൂപയുടെ പദ്ധതിയാണ് ഇതിനുവേണ്ടി തയാറാക്കുന്നത്. സർവകലാശാല ഗ്രൗണ്ട് 30 വർഷത്തേക്കു കെസിഎയ്ക്കു പാട്ടക്കരാറിനു നൽകാനാണു ധാരണ. സർവകലാശാലയ്ക്കു സാമ്പത്തിക പ്രശ്‌നങ്ങൾ ഉള്ളതിനാൽ നിലവിലുള്ള ഗ്രൗണ്ട് സംരക്ഷിക്കപ്പെടാതെ കിടക്കുകയാണ്. ഇവിടെ സ്റ്റേഡിയം വരുന്നതു […]
ഹൃദയചികിത്സാ രംഗത്ത് വിപ്ലവം; 80 വയസ്സുകാരന് പുതുജീവൻ നൽകി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി
അങ്കമാലി: നൂതന ഹൃദയചികിത്സാരീതിയായ മിട്രാക്ലിപ്പ് (MitraClip) ചികിത്സയിലൂടെ 80 വയസ്സുകാരന് പുതുജീവൻ നൽകി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി. ഓപ്പൺ ഹാർട്ട് സർജറി ഒഴിവാക്കി, കുറഞ്ഞ സമയംകൊണ്ട് നടത്തിയ ഈ വിജയകരമായ ശസ്ത്രക്രിയ, ഹൃദയചികിത്സാ രംഗത്ത് ഒരു പുതിയ ചരിത്രം കുറിച്ചു. ഒരു മാസമായി കടുത്ത ശ്വാസംമുട്ടൽ കാരണം ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് 80 വയസ്സുകാരനായ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനയിൽ, ഹൃദയത്തിന്റെ പ്രധാന വാൽവുകളിലൊന്നായ മൈട്രൽ വാൽവിന് ഗുരുതരമായ ചോർച്ചയുണ്ടെന്ന് കണ്ടെത്തി. ഈ […]



