ഓപ്പറേഷന് നുംകൂര്‍; പൃഥ്വിരാജിന്റെയും ദുല്‍ഖറിന്റെയും വീട്ടില്‍ പരിശോധന. രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ്
കൊച്ചി: മലയാള സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസിന്റെ നേതൃത്വത്തിൽ പരിശോധന. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്, ദുൽഖർ സൽമാന്റെ പനമ്പിള്ളി നഗറിലുള്ള വീട് എന്നിവിടങ്ങളിലാണ് പരിശോധന. കസ്റ്റംസിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായാണ് നടപടി. ഭൂട്ടാൻ വഴി ആഡംബര കാറുകൾ നികുതിവെട്ടിച്ച് ഇന്ത്യയിൽ എത്തിക്കുന്നെന്ന കണ്ടെത്തലിനെ തുടർന്നാണ് രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ് നടത്തുന്നത്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ സംഘം എത്തിയെങ്കിലും അവിടെ വാഹനങ്ങൾ ഇല്ലാത്തതിനാൽ പരിശോധന നടത്താതെ മടങ്ങിപ്പോകുകയായിരുന്നു. നടന്മാരുടെ വീടുകളിലടക്കം കേരളത്തിൽ […]
സ്കേറ്റിംഗ് മത്സരം; മലയാറ്റൂർ ടോളിൻസ് വേൾഡ് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
കാലടി: സെൻട്രൽ കേരള സഹോദയ സ്കേറ്റിംഗ് മത്സരകളിൽ മലയാറ്റൂർ ടോളിൻസ് വേൾഡ് സ്കൂൾ 190 പോയിന്റുകളോടെ തുടർച്ചയായി രണ്ടാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. നാൽപത് സ്കൂളുകളിൽ നിന്ന് 700 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത ആവേശോജ്ജ്വലമായ മത്സരത്തിൽ ക്വാഡ്, ഇൻലൈൻ ഇനങ്ങളിൽ കേഡറ്റ് വൺ, കേഡറ്റ് ടു, കേഡറ്റ് ത്രീ വിഭാഗങ്ങളിൽ ഫെലിക്സ് ബെന്നി (ക്ലാസ്സ് -ക) അലക്സ് ബെന്നി (ക്ലാസ്സ്-ഢ) അക്ഷര എ നായർ(ക്ലാസ്സ്-കത) എന്നീ വിദ്യാർത്ഥികൾ വ്യക്തിഗത ഇനങ്ങളിൽ ട്രോഫികൾ നേടി. മത്സരങ്ങളിൽ വിജയികളായ […]
അയ്യമ്പുഴയില്‍ പാറമടയിൽ കണ്ടെത്തിയ മൃതദേഹം യുവാവിന്റേത്
അങ്കമാലി: അയ്യമ്പുഴയില്‍ പാറമടയിൽ കണ്ടെത്തിയ മൃതദേഹം യുവാവിന്റേതെന്ന് തിരിച്ചറിഞ്ഞു. 18 നും 30 നും ഇടയില്‍ പ്രായമുളള യുവാവിന്റെതാണ് മൃതദേഹം. ഏകദേശം 162 സെന്റീമീറ്ററാണ് പൊക്കം എന്ന് കണക്കാക്കുന്നു. ശരീരത്തിലെ എല്ലുകള്‍ക്ക് പൊട്ടലുകള്‍ സംഭവിച്ചിട്ടില്ല. മൃതദേഹത്തിന്റെ ശാസ്ത്രീയ പരിശോധനയിലാണ് യുവാവിന്റേതെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ വെളളിയാഴ്ച്ചയാണ് അയ്യമ്പുഴ അമലാപുരത്ത് തട്ടുപാറ പള്ളിക്ക് സമീപം വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പാറമടയില്‍ പാതിമുറിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. വെള്ളം നിറഞ്ഞ പാറമടയില്‍ പൊങ്ങിക്കിടന്ന മൃതദേഹത്തിന് അരയ്ക്ക് മുകളിലേക്കുള്ള ഭാഗം ഉണ്ടായിരുന്നില്ല. ട്രാക്ക് […]
പാലിയേക്കര ടോള്‍ പിരിവ്; ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി ഹൈക്കോടതി
കൊച്ചി: ടോൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹൈക്കോടതി. ടോൾ പിരിവ് പുരാരംഭിക്കുന്നതിലെ ഉത്തരവ് ഹൈക്കോടതി മാറ്റിവെച്ചു. ഹർജികൾ വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. ചില വ്യവസ്ഥകളോടെ ടോൾ പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് ഒരു മാസം മുമ്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താൽക്കാലികമായി തടഞ്ഞത്. ജനവികാരത്തിനൊപ്പം ആണ് കോടതി എന്ന് പാലിയേക്കരയിലെ പരാതിക്കാരിൽ ഒരാളായ ഷാജി കോടങ്കണ്ടത്തിൽ പ്രതികരിച്ചു. ടോൾ പുനസ്ഥാപിച്ചാൽ 50% മാത്രം ഈടാക്കാനെ അനുവാദം […]
അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തിൽ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച് കാലടി സ്വദേശി ജോയൽ
ഗോൾഡ് കോസ്റ്റ്: ഓസ്ട്രേലിയ ആതിഥ്യം വഹിക്കുന്ന ”ഓവർ ദി ടോപ് 2” അന്താരാഷ്ട്ര പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്നത് ഗോൾഡ് കോസ്റ്റിൽ താമസിക്കുന്ന മലയാളി ജോയൽ. മുൻപ് ഇന്ത്യയിലെ നാഷ്ണൽ ചാമ്പ്യൻഷിപ്പിൽ സ്വർണം കരസ്ഥമാക്കിയിട്ടുണ്ട് ജോയൽ. തുടർന്ന് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ജോയൽ, പിന്നീട് ഓസ്ട്രേലിയയിൽ കുടിയേറിയപ്പോളും തന്റെ പരിശീലനം തുടർന്നു. ഓസ്ട്രേലിയയിൽ നടന്ന സ്റ്റേറ്റ്, നാഷണൽ ചാമ്പ്യൻഷിപ്പുകളിൽ മികച്ച റാങ്കുകൾ നേടി, അന്താരാഷ്ട്ര വേദിയിൽ മത്സരിക്കാൻ അവസരം പിടിച്ചു. ഒക്ടോബർ 19-ന് ഗോൾഡ് കോസ്റ്റ് സ്റ്റാർ […]
അയ്യമ്പുഴയിൽ പാറമടയിൽ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
കാലടി: അയ്യമ്പുഴയിൽ പ്രവർത്തനം നിലച്ച പാറമടയിൽ ദിവസങ്ങളോളം പഴക്കമുള്ള അഴുകിയ മൃതദേഹം കണ്ടെത്തി. ശരീരത്തിന്റെ പകുതി ഭാഗം മാത്രമേ ഉള്ളൂ. പാറമടയിൽ ചൂണ്ടടയിടാൻ വന്നവരുടെ ചൂണ്ടയിൽ മ്യതദേഹം കുടുങ്ങുകയായിരുന്നു. തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മരണത്തിൽ ദൂരൂഹത സംശയിക്കുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പാറമടയിൽ ശനിയാഴ്ച്ച വിശദമായ പരിശോധന നടത്തും.
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്
കൊച്ചി: ചിക്കൻ ബിരിയാണിയിൽ ചിക്കൻ കുറഞ്ഞതിനെ ചൊല്ലി പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്. സെന്റ് ഓഫ് പാർട്ടിക്കിടെ ട്രാഫിക് ഹോം ഗാർഡുകൾ തമ്മിലാണ് തല്ലുണ്ടാക്കിയത്. ഹോം ഗാർഡുകൾ ആയ രാധാകൃഷ്ണനും ജോർജും തമ്മിലാണ് അടിപിടി ഉണ്ടായത്. യാത്രയയപ്പ് നൽകിയ ഹോം ഗാർഡാണ് ബിരിയാണി വാങ്ങി നൽകിയത്. ഒരാൾക്ക് കൂടുതൽ ചിക്കൻ പീസ് ലഭിച്ചതാണ് തർക്കത്തിന് കാരണം. വാക്കേറ്റം പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. തമ്മിൽ തല്ലിൽ ഒരാൾക്ക് പരുക്കേറ്റു. ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹപ്രവർത്തകർ ഇടപെട്ടാണ് ഇരുവരെയും […]
20 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളിയായ യുവതി പിടിയിൽ
പെരുമ്പാവൂർ: 20 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളിയായ യുവതി പിടിയിൽ. അസം ഹൈബ്ര ഗാവ് കച്ചമരി സ്വദേശിനി സലീമ ബീഗം (28) ആണ് പെരുമ്പാവൂർ എഎസ്പി യുടെ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്.വിൽപ്പനക്കായി റോഡിൽ നിൽക്കുന്ന സമയത്ത് കാഞ്ഞിരക്കാട് നിന്നാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് കുറച്ചുനാളുകളായി ഇവർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ആസാമിൽ നിന്ന് എത്തിക്കുന്ന ഹെറോയിൻ ഇവിടെ ചെറിയ ബോട്ടിലുകൾ ആക്കി വിൽപ്പന നടത്തിവരികയായിരുന്നു. ഒരു ബോട്ടിലിന്1000 നിരക്കിലായിരുന്നു വിൽപ്പന. ഇതരസംസ്ഥാന തൊഴിലാളികൾ ആയിരുന്നു […]
അറബിയില്‍ നിന്ന് സഹായം വാങ്ങി നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് മലപ്പുറത്ത് 50കാരിയിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച് 66കാരൻ
മലപ്പുറം: അറബിയില്‍ നിന്ന് സഹായം വാങ്ങി നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 50കാരിയില്‍ നിന്നും മൂന്നേമുക്കാല്‍ പവന് സ്വര്‍ണാഭരണമടങ്ങിയ പേഴ്സ് മോഷ്ടിച്ച കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് ഊര്‍ങ്ങാട്ടിരി തച്ചണ്ണ നടുവത്ത്ചാലില്‍ അസൈനാരെയാണ് (66) അറസ്റ്റ് ചെയ്തത്. ഈ മാസം അഞ്ചിന് ഉച്ചക്ക് ഒന്നരയോടെ ജസീല ജങ്ഷന് സമീപമുള്ള ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. ഉംറക്ക് പോകാനായി അറബി സഹായിക്കുമെന്നും മഞ്ചേരിയിലെ ഹോട്ടല്‍ മുറിയില്‍ അറബിയുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പരാതിക്കാരിയെ കൂട്ടിക്കൊണ്ടുവന്നു. എന്നാല്‍ കൈയിലുള്ള ആഭരണങ്ങള്‍ കണ്ടാല്‍ അറബി […]



