വീണ്ടും പേ വിഷബാധ മരണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം,
പത്തനംതിട്ട: പത്തനംതിട്ടയില്‍ പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് മരിച്ചത്. 65 വയസ്സായിരുന്നു. സെപ്റ്റംബർ ആദ്യ ആഴ്ചയാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വാക്സിൻ സ്വീകരിച്ചിരുന്നു. തെരുവുനായ ആക്രമിച്ചപ്പോൾ കൃഷ്ണമ്മ നിലത്തുവീഴുകയും തുടർന്ന് മുഖത്ത് കടിയേല്‍ക്കുകയും ചെയ്തു. സംസ്ഥാനത്ത് കഴിഞ്ഞ 5 മാസത്തിനിടയിൽ 1.65 ലക്ഷം ആളുകൾക്ക് തെരുവുനായയുടെ കടിയേൽക്കുകയും 17 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പേവിഷബാധ കാരണമുള്ള മരണം തടയുന്നതിന് സംസ്ഥാന […]
പുനരുദ്ധരിച്ച വേങ്ങൂർ കുറ്റിലക്കര റോഡ് പൊതുജനങ്ങൾക്ക് സമർപ്പിച്ചു
കാലടി : മഴ പെയ്താൽ കുണ്ടും, കുഴിയും, ചെളിയും നിറഞ്ഞ് കാൽനടയാത്ര പോലും ദുസ്സഹമായിരുന്ന വേങ്ങൂർ കുറ്റിലക്കര റോഡ് മൂന്ന് വർഷങ്ങളിലായി പുനരുദ്ധരിച്ച് നാടിന് സമർപ്പിച്ചു. റോജി എം ജോൺ എം.എൽ.എ. റോഡിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനിദ നൗഷാദ്, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താ ചാക്കോ പഞ്ചായത്ത് അംഗങ്ങളായ ബിനോയ് കൂരൻ, ഷിജ സെബാസ്റ്റ്യൻ, അംബിളി ശ്രീകുമാർ, ആസൂത്രണ സമിതി വൈസ് […]
സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയുടെ സുവർണ ജൂബിലി ആഘോഷ പരിപാടി സമാപിച്ചു
കാലടി: നീലീശ്വരം മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയുടെ സുവർണ ജൂബിലി ആഘോഷ പരിപാടി സമാപിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ. ധർമ്മരാജ് അടാട്ട് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് ടി.എൽ പ്രദീപ് അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ആമുഖ പ്രഭാഷകനായി. സിനി – സീരിയൽ നടൻ സാജൻ പള്ളുരുത്തി മുഖ്യാതിഥിയായി സംസാരിച്ചു. ജി.സി.ഡി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. കെ.കെ. ഷിബു സമ്മാനദാനം നിർവ്വഹിച്ചു. 25 വർഷം പഞ്ചായത്ത് […]
ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് സൈക്ലത്തോൺ: ഹൃദയാരോഗ്യം ഓർമ്മിപ്പിച്ച് അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ
അങ്കമാലി: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് അപ്പോളോ അഡ്ലക്‌സ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സൈക്ലത്തോണും വിപുലമായ ആരോഗ്യ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. അങ്കമാലി നഗരസഭയുടെ ഓപ്പൺ ജിമ്മിന് സമീപത്തുനിന്ന് ആരംഭിച്ച സൈക്ലത്തോൺ നഗരസഭ ചെയർമാൻ അഡ്വ. ഷിയോ പോൾ, അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ഏബെൽ ജോർജ്ജ് എന്നിവർ ചേർന്നു ഫ്‌ലാഗ് ഓഫ് ചെയ്തു. പാരാലിമ്പിക്സ് ആം റെസ്ലിങ് ചാമ്പ്യൻ ജോബി മാത്യു മുഖ്യാഥിതിയായി. ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ നൽകി, ഹൃദയത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പൊതുസമൂഹത്തിൽ എത്തിക്കുക എന്നതായിരുന്നു […]
വിജയ് നയിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ചു; മരണസംഖ്യ ഉയരാൻ സാധ്യത
ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവും സിനിമാതാരവുമായ വിജയ് നയിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ചു. ഇതിൽ 8 കുട്ടികളും 17 സ്ത്രീകളും ഉൾപ്പെടുന്നു. 29 പേരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ അറിയിച്ചു. കുഴഞ്ഞു വീണ കുട്ടികളടക്കം 107 പേർ ചികിത്സയിലുണ്ട്. ഇതിൽ 17 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. പരുക്കേറ്റവരിൽ 9 പൊലീസുകാരുമുണ്ട്. ഒട്ടേറെ കുട്ടികളെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്. മൃതദേഹങ്ങൾ […]
കാലടി പാലം: ബിഎംബിസി ടാറിംഗിന് 1.13 കോടി അനുവദിച്ചു
കാലടി ശ്രീശങ്കര പാലത്തിൻ്റെയും അപ്രോച്ചിൻ്റെയും ടാറിങിനായി 1.13 കോടി രൂപ അനുവദിച്ചതായി റോജി എം ജോൺ എം.എൽ.എ അറിയിച്ചു. കാലടി പാലത്തിലെ ഇരു വശങ്ങളിലും, പാലത്തിന്റെ പല ഭാഗങ്ങളിലുമുള്ള ടാറിങ് ഇളകി പോയിരിക്കുന്നതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ വലിയ തോതിലുള്ള ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഈ വിഷയം എം.എൽ.എ സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. പല സമയങ്ങളിലും അറ്റകുറ്റ പണികൾ നടത്തിയെങ്കിലും ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ തന്നെ ടാറിംഗ് ഇളകി പോകുന്ന സാഹചര്യമാണ് ഉള്ളത്. ഇപ്പോഴും പാലത്തിൻ്റെ ഇരു വശങ്ങളിലും […]
വിവാദങ്ങൾക്ക് ശേഷം ആദ്യമായി മണ്ഡലത്തിലെത്തി രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: വിവാദങ്ങൾക്ക് ശേഷം ആദ്യമായി പാലക്കാട് എത്തി രാഹുൽ മാങ്കൂട്ടത്തിൽ. 38 ദിവസങ്ങൾക്ക് ശേഷമാണ് രാഹുൽ മണ്ഡലത്തിലേക്കെത്തുന്നത്. പ്രദേശിക നേതാക്കളും പൊലീസുമടക്കം വൻ സുരക്ഷയാണ് രാഹുലിന് ഒരുക്കിയിരിക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിഷേധം ഉണ്ടായേക്കുമെന്ന കണക്കുകൂട്ടലിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. എംഎൽഎ ഓഫീസിലേക്ക് രാഹുൽ എത്തില്ലെന്നാണ് വിവരം. പ്രദേശിക സന്ദർശനങ്ങൾ നടത്തിയേക്കുമെന്നാണ് വിവരം. ഓഫിസിലേക്കെത്തിയാൽ തടയുമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്.
കരാറുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സഹോദരന്മാർ അറസ്റ്റിൽ
കാലടി: വീടു പണിയുടെ കരാറുകാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സഹോദരന്മാർ അറസ്റ്റിൽ. ശ്രീമൂലനഗരം ചൊവ്വര ആശാരിമൂലയിൽ വിനോദ് (42), വിജു (44) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. സുരേഷ് എന്നയാളെയാണ് ആക്രമിച്ചത്. പ്രതികളുടെ ബന്ധുവിൻ്റെ വീടു പണിഞ്ഞതിനെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. ഇൻസ്പെക്ടർ അനിൽ കുമാർ ടി മേപ്പിള്ളി, എസ്.ഐമാരായ ജയിംസ് മാത്യു, ജോഷി മാത്യു , റെജിമോൻ ഏ. എസ്. ഐ സെബാസ്റ്റ്യൻ, സി.പി.ഒമാരായ ജീമോൻ . കെ പിള്ള, […]



