മംഗല്യം -2025; വിവാഹത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു
കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിവരുന്ന മംഗല്യം -2025 വിവാഹത്തിന് നിർധനരായ യുവതികളുടെ രക്ഷിതാക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ ഫോറങ്ങൾ ഫെബ്രുവരി 10 തിങ്കളാഴ്ച മുതൽ ക്ഷേത്രട്രസ്റ്റ് ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ഫോറങ്ങൾ ഫെബ്രുവരി 25 നുള്ളിൽ ക്ഷേത്രട്രസ്റ്റ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ക്ഷേത്രട്രസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക 0484-2600182, 2601182.
അഡ്വ. ഷിയോ പോൾ അങ്കമാലി നഗരസഭ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു
അങ്കമാലി: നഗരസഭ ചെയർമാനായി കെ.പി.സി.സി അംഗവും, നായത്തോട് വാർഡ് കൗൺസിലറുമായ അഡ്വ.ഷിയോ പോൾ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് ഭരിക്കുന്ന നഗരസഭയിൽ പാർട്ടിയുമായുള്ള മുൻധാരണ പ്രകാരം ചെയർമാനായിരുന്ന മാത്യു തോമസ് രാജിവച്ച ഒഴിവിൽ നടന്ന തെരഞ്ഞെടുപ്പിലാണ് ഷിയോ പോൾ ഒൻപതിനെതിരെ 16 വോട്ടുകൾ നേടി തെരഞ്ഞെടുക്കപ്പെട്ടത്. 30 അംഗ കൗൺസിലിൽ കോൺഗ്രസ്-15, എൽ.ഡി.എഫ്-10, സ്വതന്ത്രർ-മൂന്ന്, എൻ.ഡി.എ-രണ്ട് എന്നിങ്ങനെയാണ് കക്ഷി നില. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ മുൻ ചെയർമാൻമാരായ മാത്യു തോമസ് ഷിയോ പോളിൻ്റെ പേര് നിർദ്ദേശിക്കുകയും, റെജി മാത്യു പിന്താങ്ങുകയും […]
പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പ്; പണം തിരിച്ച് നൽകി എ.എൻ. രാധാകൃഷ്ണന്‍റെ സൊസൈറ്റി
കൊച്ചി: പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങളും വീട്ടുപകരണങ്ങളും നൽകുമെന്ന തരത്തിൽ സാമ്പത്തിക തട്ടിപ്പ് നടന്ന സംഭവത്തിൽ അഡ്വാൻസ് തുക തിരിച്ച് നൽകി എ.എൻ. രാധാകൃഷ്ണൻ ചെയർമാനായ സൊസൈറ്റി. നിലവിലെ ഇടപ്പള്ളിയിലെ ഓഫീസിലെത്തുന്നവർക്ക് ചെക്കാണ് നൽകുന്നത്. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ‍്യപ്രതി അനന്തു കൃഷ്ണന് എ.എൻ. രാധാകൃഷ്ണനുമായി ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. എ.എൻ. രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സൈൻ സൊസൈറ്റി വഴിയാണ് ഇരുചക്രവാഹനങ്ങളും വീട്ടുപകരണങ്ങളും വിതരണം ചെയ്തിരുന്നത്. ഇതിനായി ജനങ്ങളിൽ നിന്നും അഡ്വാൻസായി തുക വാങ്ങിയിരുന്നു. ഈ തുകയാണ് […]
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപിക്ക് മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോൾ സർവ്വേകൾ
ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് ശേഷം ബിജെപിക്ക് മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോൾ സർവ്വേകൾ. വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നുതുടങ്ങി. ബിജെപിക്ക് മുൻതൂക്കം നൽകുന്ന കണക്കുകളാണ് പുറത്തുവരുന്നത്. പീപ്പിൾ പൾസ് എന്ന ഏജൻസി ബിജെപിക്ക് 51 മുതൽ 60 വരെ സീറ്റുകളാണ് രേഖപ്പെടുത്തുന്നത്. ആംആദ്മി പാർട്ടിക്ക് 10 മുതൽ 19 വരേയും കോൺഗ്രസിന് സീറ്റ് ലഭിക്കില്ലെന്നും സർവ്വേ റിപ്പോർട്ടിൽ പറയുന്നു. ദില്ലിയിൽ അഞ്ചുമണി വരെ 57.7 ശതമാനമാണ് രേഖപ്പെടുത്തിയ പോളിംഗ്. മേട്രിസ് പോൾ എക്സിറ്റ് […]
വയനാട്ടിൽ 3 കടുവകളെ ചത്ത നിലയിൽ കണ്ടെത്തി; അന്വേഷണം പ്രഖ്യാപിച്ച് വനം മന്ത്രി
കൽപ്പറ്റ: വയനാട്ടിലെ കുറിച്യാട് കാടിനുള്ളിൽ 2 കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. ഒരു ആൺകടുവയും ഒരു പെൺകടുവയുമാണ് ചത്തത്. കടുവകൾ പരസ്പരം ഏറ്റുമുട്ടി ചത്തതാണെന്ന് സംശയം. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പട്രോളിങ്ങിനിടെ കടുവകളുടെ ജഡം കണ്ടെത്തിയത്. വൈകിട്ടോടെയാണ് ജഡങ്ങള്‍ കണ്ടെത്തിയത്. സംഭവത്തിൽ വനം വകുപ്പ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കി. നോർത്തേൺ സർക്കിൾ സിസിഎഫിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. ഇതിൻ്റെ ഭാഗമായി കടുവകളുടെ ജഡങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തും. ജഡത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്. മേപ്പാടി ഭാഗത്ത് […]
ഉപേക്ഷിക്കപ്പെട്ട ബാഗിൽ കണ്ടെത്തിയത് 197 കിലോ കഞ്ചാവ്
തൃശൂർ: റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട. തൃശൂരിലെത്തിയ വിവേക് എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ട്രെയിനിന്‍റെ ജനറൽ കംപാർട്മെന്‍റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നല്ല ഭാരമുള്ള ബാഗിലായിരുന്നു കഞ്ചാവുണ്ടായിരുന്നത്. വിവരമറിഞ്ഞെത്തിയ ആർപിഎഫ് ഉദ്യോഗസ്ഥർ ട്രെയിനിനുള്ളിൽ കയറി പരിശോധിച്ചു. 197 കിലോയോളം ഭാരമാണ് കഞ്ചാവ് നിറച്ച ബാഗിനുണ്ടായിരുന്നത്.
കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
അങ്കമാലി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. തുറവൂർ പയ്യപ്പിള്ളി റോണി (41) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ല കളക്ടർ എൻ.എസ്. കെ ഉമേഷാണ് ഉത്തരവിട്ടത്. അങ്കമാലി, കാലടി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കുറ്റകരമായ നരഹത്യശ്രമം, കവർച്ച, തട്ടികൊണ്ട് പോകൽ, ദേഹോപദ്രവമേൽപ്പിക്കൽ, അതിക്രമിച്ച് കടക്കൽ, ന്യായവിരോധമായി സംഘം ചേരൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഒക്ടോബറിൽ […]
ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പുരസ്കാരം കാലടി എസ് എൻ ഡി പി ലൈബ്രറിക്ക്
കാലടി:- മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഈ വർഷത്തെ ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പുരസ്കാരം കാലടി എസ് എൻ ഡി പി ലൈബ്രറിക്ക്.സ്വാതന്ത്ര്യ സമരസേനാനി കാലടി എൻ സോമശേഖരൻ വൈദ്യനും സുഹൃത്തുക്കളും ചേർന്ന് 1947 സ്ഥാപിച്ച ഈ ലൈബ്രറി നടത്തിയ 200 ലേറെ വ്യത്യസ്ത പരിപാടികളും മറ്റു വേറിട്ട പ്രവർത്തനങ്ങളുമാണ് ലൈബ്രറിക്ക് പുരസ്കാരം നേടിക്കൊടുത്തത്. ആറുഭാഷകളിലായി നാല്പതു ലക്ഷത്തിലധികം വില വരുന്ന അൻപതിനായിരത്തിലേറെ പുസ്തകങ്ങളും ആയിരത്തിയഞ്ഞൂറിലേറെ അംഗങ്ങളും ഉള്ള ഈ ഗ്രന്ഥശാല കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെയും സമീപപ്രദേശങ്ങളിലെ […]
സൗദിയിൽ നിന്നും സുഹൃത്തിന്റെ വിവാഹത്തിന്നായി നാട്ടിൽ എത്തിയ യുവാവിന് ദാരുണാന്ത്യം
അങ്കമാലി: പിക്കപ് വാനിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എളവൂർ പുതുശേരി വീട്ടിൽ കൊച്ചപ്പന്റെ മകൻ ജോസഫ് (29) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തു മണിയോടെ ദേശീയ പാതയിൽ എളവൂർ കവലയ്ക്ക് സമീപത്താണ് അപകടം നടന്നത്. വാഹനമിടിച്ചിട്ട നിലയിൽ കിടന്ന ജോസഫിനെ അങ്കമാലി സ്വകാര്യ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൗദിയിൽ നിന്നും സുഹൃത്തിന്റെ വിവാഹത്തിന്നായി നാട്ടിൽ എത്തിയതാണ്. ഇടിച്ചിട്ട വാഹനം നിറുത്താതെ പോയതായി പോലീസ് പറയുന്നു. അമ്മ: ഫിലോമിന .